Follow Us On

22

January

2025

Wednesday

  • ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹം ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്

    ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹം ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്0

    മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ ഇടയനായി നിയമിക്കപ്പെട്ട മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്. മാർ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണത്തിനൊപ്പം രൂപതയുടെ പ്രഥമ ഇടയൻ ബിഷപ്പ് മാർ ബോസ്‌കോ പൂത്തൂരിനുള്ള യാത്രയയപ്പും ക്രമീകരിച്ചിട്ടുണ്ട്. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കാൽദിയൻ കാത്തലിക് ദൈവാലയത്തിൽ വൈകീട്ട് 5.00നാണ്‌ മെത്രാഭിഷേക തിരുക്കർമങ്ങൾ. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

  • യുക്രൈനിൽ കൊല്ലപ്പെട്ടത് 501 കുട്ടികൾ ഉൾപ്പെടെ 8,500ൽപ്പരം പേർ; നടുക്കുന്ന കണക്കുകൾ പുറത്തുവിട്ട് യു.എൻ

    യുക്രൈനിൽ കൊല്ലപ്പെട്ടത് 501 കുട്ടികൾ ഉൾപ്പെടെ 8,500ൽപ്പരം പേർ; നടുക്കുന്ന കണക്കുകൾ പുറത്തുവിട്ട് യു.എൻ0

    കീവ്: ഒരു വർഷം നീണ്ട റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ 8500ൽപ്പരം പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് യു.എൻ. രാജ്യത്ത് യുദ്ധാന്തരീക്ഷം തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണെന്നും യു.എൻ മുന്നറിയിപ്പു നൽകുന്നു. 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ 8,490 പേർ കൊല്ലപ്പെടുകയും 14,244 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുദ്ധത്തിൽ 501 കുട്ടികൾ

  • ഇസ്ലാം മതവിശ്വാസിയായിരുന്ന ഐ.ഐ.ടി ബിരുദധാരി ഇന്ന് ക്രിസ്തുവിന്റെ സാക്ഷി

    ഇസ്ലാം മതവിശ്വാസിയായിരുന്ന ഐ.ഐ.ടി ബിരുദധാരി ഇന്ന് ക്രിസ്തുവിന്റെ സാക്ഷി0

    ഷെരീൻ യൂസഫ് എന്ന പേര് അമേരിക്കയിലെ ഹൂസ്റ്റൺ നിവാസികൾക്കിടയിൽ ഇന്ന് ഏറെ സുപരിചതമാണ്. ഒമാനിൽ ജനിച്ചുവളരുകയും പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്ത ഇന്ത്യൻ വംശജയായ ഷെരീൻ പ്രശസ്തി കൈവരിക്കുന്നത് ബ്രീത്തിങ് കോച്ച് (ശ്വസനപ്രക്രിയ മെച്ചപ്പെടുത്താൻ പരിശീലിപ്പിക്കുന്ന വ്യക്തി) എന്ന നിലയിലത്രേ.  എന്നാൽ ജോലി മേഖലയിൽ പേരെടുക്കാൻ സാധിച്ചു എന്നതിനേക്കാൾ ഉപരി  ക്രിസ്തുവിനെ അറിയാൻ സാധിച്ചു എന്നതിലാണ് ഈ യുവതി ഏറ്റവും അഭിമാനം കണ്ടെത്തുന്നത്. ഇസ്ലാം മതവിശ്വാസിയായിരുന്ന ഷെരീൻ യൂസഫ് ഇന്ന് ക്രിസ്തുവിന് കത്തോലിക്കാ സഭയിലെ അംഗമായി സാക്ഷ്യം നൽകുന്നു.

  • ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത് 5,000ൽപ്പരം പേർ

    ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത് 5,000ൽപ്പരം പേർ0

    ഫ്രാൻസ്: ഫ്രാൻസിലെ കത്തോലിക്കാ സഭയ്ക്ക് ശക്തി പകർന്നുകൊണ്ട് ഈസ്റ്റർദിനത്തിൽ മാത്രം രാജ്യത്ത് മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കരായത് 5,000ൽപ്പരം ആളുകൾ. തീവ്ര സെക്യുലറിസവും വിശ്വാസപരമായ പ്രതിസന്ധികളും വർദ്ധിക്കുന്ന ഈ കാലഘട്ടത്തിലും കഴിഞ്ഞ 20 വർഷമായി രാജ്യത്ത് കത്തോലിക്കരുടെ എണ്ണം വർദ്ധിക്കുന്നത് ഫ്രാൻസിലെ സഭയ്ക്ക് വലിയ പ്രതീക്ഷയാണ് നല്കുന്നത്. ഫ്രാൻസിലുടനീളമുള്ള ദൈവാലയങ്ങളിലായി ഈസ്റ്റർ ജാഗരണമധ്യേയാണ് പ്രായപൂർത്തീയായ 5,463 പേർ മാമോദീസ സ്വീകരിച്ച് സഭാവിശ്വാസം സ്വീകരിച്ചത്. രണ്ട് വർഷം നീണ്ട വിശ്വാസ രൂപീകരണത്തിന് ശേഷമാണ് ഇവരോരോരുത്തരും മാമ്മോദീസാ എന്ന കൂദാശ സ്വീകരിച്ച്

  • ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യോഹന്നാനായി അഭിനയിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി; വിയോഗം കാൻസർ മൂലം

    ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യോഹന്നാനായി അഭിനയിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി; വിയോഗം കാൻസർ മൂലം0

    ലോസ് ആഞ്ചലസ്: മെൽഗിബ്‌സൺ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് സിനിമ ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ വിശുദ്ധ യോഹന്നാൻ ശ്ലീഹയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി. ശ്വാസകോശ അർബുദത്തെ തുടർന്ന് ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ചയുടെ തലേന്നായിരുന്നു (മാർച്ച് 31) 48 വയസുകാരനായ അദ്ദേഹത്തിന്റെ വിയോഗം. ബൾഗേറിയൻ സിനിമാ നിർമാണ കമ്പനിയായ ‘റെഡ് കാർപ്പെറ്റിന്റെ സഹസ്ഥാപകൻ കൂടിയാണ് ക്രിസ്റ്റോ. ബൾഗേറിയൻ വംശജനായ ഇദ്ദേഹം ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ ചിത്രീകരിച്ച ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’, നിരവധി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ എർമാനോ

  • അജപാലനം കാര്യക്ഷമമാക്കാൻ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ 12 പുതിയ  റീജ്യണുകൾ 

    അജപാലനം കാര്യക്ഷമമാക്കാൻ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ 12 പുതിയ റീജ്യണുകൾ 0

    യു.കെ: രൂപതാംഗങ്ങളുടെ അജപാലനപരമായ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ 12 റീജ്യണുകളായി രൂപതാനേതൃത്വം പുനർക്രമീകരിച്ചു. രൂപത രൂപീകൃതമായി ഏഴ് വർഷം പിന്നിടുമ്പോൾ രൂപതാംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് ഈ നടപടി. ഗ്രേറ്റ് ബ്രിട്ടന്റെ അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ റീജ്യണുകളുടെ പുനക്രമീകരണം പൂർത്തിയാക്കിയത്. ബിർമിങ്ഹാം, ബ്രിസ്റ്റോൾ കാർഡിഫ്, കേംബ്രിഡ്ജ്, കാന്റർബറി, ലീഡ്‌സ്, ലെസ്റ്റർ, ലണ്ടൻ, മാഞ്ചെസ്റ്റെർ, ഓക്‌സ്‌ഫോർഡ്, പ്രെസ്റ്റൻ, സ്‌കോട്‌ലൻഡ്, സൗത്താംപ്ടൺ എന്നിവയാണ് പുതിയ

  • ശാലോം ഫെസ്റ്റിവെൽ അയർലൻഡ്: ജൂൺ മൂന്ന് മുതൽ കോർക്കിൽ, ബിഷപ്പ് മാർ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും

    ശാലോം ഫെസ്റ്റിവെൽ അയർലൻഡ്: ജൂൺ മൂന്ന് മുതൽ കോർക്കിൽ, ബിഷപ്പ് മാർ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും0

    കോർക്ക്: ‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ,’ (സങ്കീ. 46:8) എന്ന ആപ്തവാക്യമായി അയർലൻഡിൽ സംഘടിപ്പിക്കപ്പെടുന്ന ‘ശാലോം ഫെസ്റ്റിവെൽ’ യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. ജൂൺ മൂന്ന് മുതൽ അഞ്ചുവരെ നടക്കുന്ന ഫെസ്റ്റിവെലിന് കോർക്ക് നഗരത്തിലെ ക്നോക്കൻമോർ ഓവൻസിലെ GAA CLUB ആണ് വേദിയാകുന്നത്. രാവിലെ 9.00 മുതൽ വൈകിട്ട് 5.00വരെയുള്ള ഫെസ്റ്റിവെലിൽ മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമായാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ

  • വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമങ്ങൾ തൽസമയം ശാലോം വേൾഡിൽ0

    വത്തിക്കാൻ സിറ്റി: ഓശാന തിരുനാൾ മുതൽ ഈസ്റ്റർ ദിനംവരെ വത്തിക്കാനിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും. ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്സ് തുടങ്ങിയവയ്ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ, ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworld.org/watchlive), യൂ ട്യൂബ് ചാനൽ (youtube.com/shalomworld), ഫേസ്ബുക്ക് പേജ് (facebook.com/shalomworld)

Latest Posts

Don’t want to skip an update or a post?