ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി
- American National, Asia National, Australia National, Europe National
- May 5, 2024
ബുഡാപെസ്റ്റ്: യൂറോപ്പിന്റെ ഉയിർപ്പ് സാധ്യമാകണമെങ്കിൽ യൂറോപ്പ് ക്രൈസ്തവ വേരുകളിലേക്ക് തിരിച്ചെത്തണമെന്ന് ഓർമിപ്പിച്ച് പീഡിത ക്രൈസ്തവർക്കു വേണ്ടിയുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ അസ്‌ബെജ്. ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് തൊട്ടുമുമ്പ് ശാലോം വേൾഡിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യൂറോപ്പ് അതിന്റെ ക്രൈസ്തവ സ്വത്വം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം വ്യക്തമാക്കിയത്. ഫ്രാൻസിസ് പാപ്പയുടെ പര്യടനം രാജ്യത്തെ ക്രൈസ്തവ വിശ്വാസം പുനരുജ്ജീവിപ്പിക്കാൻ സഹായകമാകുമെന്ന പ്രത്യാശയും അസ്‌ബെജ് പങ്കുവെച്ചു. ക്രിസ്ത്യൻ മൂല്യങ്ങൾ ആക്രമിക്കപ്പെടുകയും അകറ്റിനിറുത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് യൂറോപ്പിലുള്ളത്. അതിന് അറുതി
വത്തിക്കാൻ സിറ്റി: ക്രിസ്ത്യൻ മൂല്യങ്ങൾക്ക് സുപ്രധാന സ്ഥാനം നൽകുന്ന, പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിൽ മുൻനിരയിലുള്ള ഹംഗറിയിലേക്ക് ഫ്രാൻസിസ് പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം. ‘ക്രിസ്തുവാണ് നമ്മുടെ ഭാവി’ എന്ന ആപ്തവാക്യവുമായി രാജ്യം സന്ദർശിക്കാനെത്തുന്ന പാപ്പയെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ ഹംഗറി പൂർത്തിയാക്കിക്കഴിഞ്ഞു. ഏപ്രിൽ 28 മുതൽ 30വരെയാണ് വിശുദ്ധ പത്രോസിന്റെ 266-ാം പിൻഗാമിയായ ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനം. ചരിത്രത്തിൽ ഇടംപിടിക്കുന്ന ഈ പേപ്പൽ പര്യടനം ലോകമെങ്ങും എത്തിക്കാൻ ശാലോം വേൾഡും ഒരുങ്ങിക്കഴിഞ്ഞു. പര്യടനം തത്സമയം ലഭ്യമാക്കുന്നതിനൊപ്പം
റോം: ജനന നിരക്ക് കുറയുകയും വൃദ്ധരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന ഗുരുതരാവസ്ഥയിലൂടെ രാജ്യം നീങ്ങുമ്പോൾ, കൂടുതൽ മക്കൾക്ക് ജന്മം നൽകാൻ ദമ്പതികളെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികളിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ ഭരണകൂടം. കൂടുതൽ മക്കളുള്ള കുടുംബങ്ങളെ പ്രോത്‌സാഹിപ്പിക്കാൻ ഇറ്റാലിയൻ ധനമന്ത്രി ജിയാൻകാർലോ ജിയോർഗെറ്റി മുന്നോട്ടുവെച്ച നികുതി ഇളവ് നിർദേശത്തെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുകയാണ്. ഇറ്റാലിയൻ മാധ്യമമായ ‘അവനിയർ’ ഇക്കഴിഞ്ഞ ദിവസം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്: ‘ജനന നിരക്കിലെ വ്യതിചലനങ്ങൾ ഇല്ലാതാക്കുകയെന്നതാണ് മറ്റെന്തിനേക്കാളും പ്രധാനം. അതിനായി
നിനവേ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവരുടെ രക്തം ചിന്തിയ ഇറാഖിലെ ക്വാരഘോഷ് നഗരത്തിന് പ്രത്യാശ പകർന്ന് 115 കുഞ്ഞുങ്ങളുടെ ആദ്യകുർബാന സ്വീകരണം. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൊടുംക്രൂരതകൾ ഏറ്റവുമധികം അനുഭവിക്കേണ്ടി വന്ന നഗരമാണ് നിനവേ സമതലത്തിലെ പ്രമുഖ ക്രിസ്ത്യൻ കേന്ദ്രമായ ക്വാരഘോഷ്. മൊസ്യൂൾ രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ബെനഡിക്ട് യൂനാൻ ഹാനോയായുടെ മുഖ്യകാർമികത്വത്തിൽ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ് ദൈവാലയത്തിലായിരുന്നു 115 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം. ക്വാരഘോഷിലെ അരലക്ഷം വരുന്ന ജനസംഖ്യയിൽ 90%വും ക്രൈസ്തവ വിശ്വാസികളാണ്.
ആംസ്റ്റർഡാം: നെതർലൻഡ്‌സിലെ സുപ്രശസ്ത രാഷ്ട്രീയ നിരീക്ഷകയും തത്ത്വചിന്തകയുമായ ഈവാ വ്‌ളാർഡിംഗർബ്രോക്കും അവരുടെ പിതാവ് കീസ് വ്ളാർഡിംഗർബ്രോക്കും കത്തോലിക്കാ വിശ്വാസത്തിലേക്ക്. നെതർലൻഡ്‌സിലെ പ്രശസ്ത സംഗീതജ്ഞനാണ് കീസ്. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് തങ്ങൾ ഇരുവരും കത്തോലിക്കാ സഭയിൽ അംഗങ്ങളായ വിവരം ഈവ വ്‌ളാർഡിംഗർബ്രോഗർ ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘ഞാനും എന്റെ പിതാവും ലണ്ടനിലെ ഓർഡിനേറിയറ്റിൽവെച്ച് വിശുദ്ധ കത്തോലിക്കാ സഭയിലേക്ക് സ്വീകരിക്കപ്പെട്ടു,’ ഈവാ ട്വിറ്ററിൽ കുറിച്ചു. സത്യം പിന്തുടരുന്നതിലും യഥാർത്ഥ ഭവനം കണ്ടെത്തുന്നതിലും നിറഞ്ഞ സമാധാനവും
ബുഡാപെസ്റ്റ്: ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് സ്വീകരിക്കാൻ ഇതാ ഒരു രാജ്യം ആദ്യമായി ഔദ്യോഗിക മ്യൂസിക് വീഡിയോ തയാറാക്കിയിരിക്കുന്നു! ഏതാണ് ആ രാജ്യമെന്നറിയേണ്ടേ? ഹംഗറിതന്നെ. ഏപ്രിൽ 28 മുതൽ 30വരെ ഫ്രാൻസിസ് പാപ്പ നടത്തുന്ന പര്യടനം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളിൽ സുപ്രധാനമെന്നുതന്നെ പറയാം ഈ നടപടിയെ. മറ്റൊന്നുംകൊണ്ടല്ല, ഒരു പാപ്പയെ രാജ്യത്തേക്ക് സ്വീകരിക്കാൻ ഒരു രാജ്യം ഔദ്യോഗിക മ്യൂസിക് വീഡിയോ തയാറാക്കുന്നത് ഇതാദ്യമാകും. ‘കാമിനോ, ക്രൈസ്റ്റ് ഔർ ഫ്യൂച്ചർ’ എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് വീഡിയോ യൂട്യൂബിൽ റീലീസ് ചെയ്തു
ന്യൂയോർക്ക്: കുട്ടികളെ ലിംഗമാറ്റ ചികിത്‌സകൾക്ക് വിധേമാക്കുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച ശതകോടീശ്വരനും ‘സ്‌പെയിസ് എക്‌സ്’ സ്ഥാപകനുമായ എലോൺ മസ്‌കിന്റെ ട്വിറ്റർ കുറിപ്പ് ഏറ്റെടുത്ത് ജനലക്ഷങ്ങൾ. ‘പ്രായപൂർത്തിയാകും മുമ്പ് കുട്ടികളെ വന്ധ്യംകരിച്ച മാതാപിതാക്കളെയും അധ്യാപകരെയും ജീവപര്യം ജയിലിലേക്ക് അയക്കണം,’ എന്ന കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത്. മുതിർന്നവരുടെ ലിംഗമാറ്റ ശസ്ത്രക്രിയകളും അനുബന്ധ ചികിത്‌സകളും സാധാരണമാണെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലിംഗമാറ്റ ചികിത്‌സകളും മറ്റും പ്രോത്‌സാഹിപ്പിക്കുകയും അതിന് നിയമസാധുത നൽകാനുള്ള നീക്കങ്ങൾ പ്രകടമാകുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ‘ട്വിറ്ററി’ന്റെ ഉടമകൂടിയായ മസ്‌ക്കിന്റെ ട്വീറ്റ്. പ്രസ്തുത
കീവ്: ഉത്ഥിതനായ ക്രിസ്തുനാഥൻ അന്നും ഇന്നും എപ്പോഴും യുക്രൈനിലുണ്ടെന്നും അവിടുന്ന് യുക്രേനിയൻ ജനതയെ പുനരുത്ഥാനത്തിലേക്ക് നയിക്കുമെന്നും ഉദ്‌ബോധിപ്പിച്ച് യുക്രേനിയൻ ഗ്രീക്ക് കാത്തലിക് സഭ തലവൻ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്. റഷ്യ യുക്രൈൻ യുദ്ധം അറുതിവരാതെ തുടരന്ന പശ്ചാത്തലത്തിൽ, യുക്രൈൻ ജനതയെ ചേർത്തുപിടിച്ചുകൊണ്ട് ഈസ്റ്റർ സന്ദേശം നൽകുകയായിരുന്നു. ജൂലിയൻ കലണ്ടർ പിന്തുടരുന്ന പൗരസ്ത്യ സഭകളിൽ ഇന്നലെ (ഏപ്രിൽ 16) ആയിരുന്നു ഈസ്റ്റർ. ‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നത് എല്ലാ കാലങ്ങളിലെയും രാജ്യങ്ങളിലെയും ആളുകളെയും സ്വർഗത്തെയും ഭൂമിയെയും നരകത്തെയും വിറപ്പിക്കുന്ന
Don’t want to skip an update or a post?