Follow Us On

23

November

2024

Saturday

  • വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ശുശ്രൂഷകളെ പ്രകീർത്തിച്ച് പോളണ്ടിൽ ഐക്യദാർഢ്യറാലി

    വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ശുശ്രൂഷകളെ പ്രകീർത്തിച്ച് പോളണ്ടിൽ ഐക്യദാർഢ്യറാലി0

    ക്രാക്കോ: വിശുദ്ധ ജോൺ പോൾ രണ്ടാമനെയും അദ്ദേഹത്തിന്റെ പ്രബോധനങ്ങളെയും പ്രകീർത്തിച്ചുകൊണ്ടുള്ള ഐക്യദാർഢ്യ റാലികൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി പോളിഷ് നഗരങ്ങൾ. വാഴ്‌സോ ഉൾപ്പെടെയുള്ള പ്രധാന പോളിഷ് നഗരങ്ങളിലൂടെ ഏപ്രിൽ രണ്ടിനാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. ജോൺ പോൾ രണ്ടാമൻ ക്രാക്കോ അതിരൂപതാ അധ്യക്ഷനായിരിക്കേ, വൈദീകർ പ്രതിയായ ലൈംഗിക പീഡന പരാതികൾ മറച്ചുവെച്ചെന്ന് ആരോപിക്കുന്ന ഒരു വിവാദ ഗ്രന്ഥം ഈയിടെ പുറത്തിറങ്ങിയിരുന്നു. അതേ തുടർന്ന് വിശുദ്ധ ജോൺ പോളിന്റെ സദ്കീർത്തിക്കുനേരെ തൽപ്പര കക്ഷികൾ ആക്രമണം അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് വിശ്വാസീസമൂഹം ഐക്യദാർഢ്യ റാലികൾ

  • അന്ന് ഫ്രാൻസിസ് പാപ്പയുടെ അംഗരക്ഷകൻ, ഇന്ന്  ക്രിസ്തുവിന്റെ പുരോഹിതൻ; ഇവാന് ദൈവം കാത്തുവെച്ചത് അസാധാരണ നിയോഗം

    അന്ന് ഫ്രാൻസിസ് പാപ്പയുടെ അംഗരക്ഷകൻ, ഇന്ന് ക്രിസ്തുവിന്റെ പുരോഹിതൻ; ഇവാന് ദൈവം കാത്തുവെച്ചത് അസാധാരണ നിയോഗം0

    വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ അംഗരക്ഷകനായിരുന്ന ഇവാൻ സാരിക് ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക്. ഏതാണ്ട് മൂന്ന് വർഷക്കാലം സ്വിസ്ഗാർഡ് ആയിരുന്ന ഇവാൻ സാരിക് സ്വിറ്റ്‌സർലൻഡിലെ സെന്റ് ഗാലൻ രൂപതയ്ക്കുവേണ്ടിയാണ് ഇക്കഴിഞ്ഞ ദിവസം തിരുപ്പട്ടം സ്വീകരിച്ചത്. ബിഷപ് മാർക്കസ് ബുച്ചലിന്റെ മുഖ്യകാർമികത്വത്തിൽ സെന്റ് ഗാലൻ കത്തീഡ്രലിലായിരുന്നു പൗരോഹിത്യസ്വീകരണം. 2013മുതൽ 2015 വരെ സ്വിസ്ഗാർഡായി സേവനം ചെയ്ത ഇവാൻ സാരികിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു വൈദീകനാകണം എന്നത്. കാലത്തിന്റെ തികവിൽ ക്രിസ്തുവിനുവേണ്ടി ബലിയർപ്പിക്കാനയതിന്റെ അഭിമാനത്തിലാണ് അദ്ദേഹമിപ്പോൾ. ‘എനിക്ക് ചുറ്റും നല്ലവരായ ആളുകളെ

  • ശാലോം ഫെസ്റ്റിവെൽ യു.കെ ജൂൺ ഒൻപതു മുതൽ; മുതിർന്നവർക്കും കുട്ടികൾക്കും  പ്രത്യേകം ശുശ്രൂഷകൾ

    ശാലോം ഫെസ്റ്റിവെൽ യു.കെ ജൂൺ ഒൻപതു മുതൽ; മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം ശുശ്രൂഷകൾ0

    യു.കെ: സ്വർഗീയാനന്ദം പകരുന്ന ദിവ്യകാരുണ്യ ആരാധനയും ഉണർവേകുന്ന വചനപ്രഘോഷണങ്ങളും ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനശുശ്രൂഷകളുമായി യു.കെയിൽ വീണ്ടും ശാലോം ഫെസ്റ്റിവെൽ. ‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ,’ (സങ്കീ. 46:8) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ഫെസ്റ്റിവെൽ ജൂൺ ഒൻപതിന് ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. വൂസ്റ്റർഷെയറിലെ പയനിയർ സെന്ററാണ് വേദി. ജൂൺ ഒൻപത് ഉച്ചതിരിഞ്ഞ് 2.00മുതൽ 11 വൈകിട്ട് 3.00വരെയുള്ള ഫെസ്റ്റിവെലിൽ മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമായാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം

  • യാക്കോബ് ശ്ലീഹായുടെ കബറിട ദൈവാലയത്തിലേക്ക് റെക്കോർഡ് ഭക്തജന പ്രവാഹം; കഴിഞ്ഞ വർഷം എത്തിയത് 3,47,000 തീർത്ഥാടകർ

    യാക്കോബ് ശ്ലീഹായുടെ കബറിട ദൈവാലയത്തിലേക്ക് റെക്കോർഡ് ഭക്തജന പ്രവാഹം; കഴിഞ്ഞ വർഷം എത്തിയത് 3,47,000 തീർത്ഥാടകർ0

    മാഡ്രിഡ്: അപ്പസ്‌തോലന്മാരിൽ ഒരുവനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന സ്‌പെയിനിലെ കമ്പോസ്റ്റേല തീർത്ഥാടനകേന്ദ്രത്തിലേക്ക് റെക്കോർഡ് ഭക്തജന പ്രവാഹം. നൂറ്റാണ്ടുകൾ പഴക്കമുള്ള, 500ൽപ്പരം മൈലുകൾ ദൈർഘ്യമുള്ള, ‘കമിനോ ഡി സാന്റിയാഗോ’ എന്ന പേരിൽ വിശ്വവിഖ്യാതമായ തീർത്ഥാടനത്തിൽ 2022ൽ അണിചേർന്നത് 3,47,000ൽപ്പരം പേരാണ്. കാമിനോ ഡി സാന്റിയാഗോയിലെ മുനിസിപ്പാലിറ്റി അസോസിയേഷനാണ് ഇക്കഴിഞ്ഞ ദിവസം ഏറ്റവും പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചത്. കത്തോലിക്കാ സഭയിലെ ഏറ്റവും പഴയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കാമിനോ ഡി സാന്റിയാഗോ. സ്‌പെയിനിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അയൽരാജ്യമായ

  • ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു; ദൈവാലയ തിരുക്കർമങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം പ്രോത്‌സാഹിപ്പിക്കാൻ പോളിഷ് മന്ത്രിയുടെ നിർദേശം

    ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു; ദൈവാലയ തിരുക്കർമങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം പ്രോത്‌സാഹിപ്പിക്കാൻ പോളിഷ് മന്ത്രിയുടെ നിർദേശം0

    ക്രാക്കോ: കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാൻ ദൈവാലയ തിരുക്കർമങ്ങളിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ നിർദേശം നൽകി പോളിഷ് വിദ്യാഭ്യാസ മന്ത്രി ചെമിസ്ലാവ് ചാർണേക്. എൽ.ജി.ബി.ടി (സ്വവർഗ ലൈംഗീകത) പ്രത്യയശാസ്ത്രം കുട്ടികളിൽ ദുസ്വാധീനം ചെലുത്തുന്നുവെന്നും കുട്ടികളിലെ ആത്മഹത്യാ പ്രവണത വർധിക്കാൻ ഇത് കാരണമാകുന്നുവെന്നുമുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പോളിഷ് മന്ത്രി ഇപ്രകാരമൊരു നിർദേശം മുന്നോട്ടുവെച്ചത്. അനുദിന ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കുന്നതുൾപ്പടെ വിശ്വാസമൂല്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പ്രായപൂർത്തിയാകാത്തവരുടെ ആത്മഹത്യാശ്രമങ്ങൾ പോളണ്ടിൽ വർദ്ധിക്കുകയാണ്. 2021ൽ ജീവനൊടുക്കാൻ

  • ഒറ്റ പ്രസവത്തിലെ മൂന്ന് മക്കൾ, മൂവരും ഇപ്പോൾ  കന്യാസ്ത്രീകൾ! അത്ഭുതമല്ല, മഹാത്ഭുതംതന്നെ ഈ ദൈവവിളി!

    ഒറ്റ പ്രസവത്തിലെ മൂന്ന് മക്കൾ, മൂവരും ഇപ്പോൾ  കന്യാസ്ത്രീകൾ! അത്ഭുതമല്ല, മഹാത്ഭുതംതന്നെ ഈ ദൈവവിളി!0

    ബ്രസീൽ: ജനിച്ചത് ഒരുമിച്ച്, വളർന്നതും പഠിച്ചതും ഒരുമിച്ച്, സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചതും ഒരുമിച്ച്, അതും ഒരേ സന്യാസസഭയിൽതന്നെ! അത്ഭുതമെന്നല്ല മഹാത്ഭുതം തന്നെയെന്ന് വിശേഷിപ്പിക്കാം ഒറ്റപ്രസവത്തിൽ ജനിച്ച ഈ മൂന്ന് സഹോദരിമാരുടെ സമർപ്പിത ജീവിതകഥ! സിസ്റ്റർ മരിയ ഗോരെറ്റെ ഡോസ് സാന്റോസ്, സിസ്റ്റർ മരിയ ഡി ലൂർദ് ഡോസ് സാന്റോസ്, സിസ്റ്റർ മരിയ അപാരെസിഡ ഡോസ് സാന്റോസ് എന്നിവരാണ് 57 വയസുകാരായ ആ അപൂർവ സഹോദരങ്ങൾ. ബ്രസീലിയൻ സ്വദേശികളായ ഇവർ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സഭാംഗങ്ങളാണ്. ‘എ.സി.എ

  • വിയന്നയിലെ ക്രൈസ്തവ ദൈവാലയങ്ങൾക്കുനേരെ ഇസ്ലാമിക ഭീകരാക്രമണ മുന്നറിയിപ്പ്; സുരക്ഷ ഒരുക്കി പൊലീസ്

    വിയന്നയിലെ ക്രൈസ്തവ ദൈവാലയങ്ങൾക്കുനേരെ ഇസ്ലാമിക ഭീകരാക്രമണ മുന്നറിയിപ്പ്; സുരക്ഷ ഒരുക്കി പൊലീസ്0

    വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ ക്രൈസ്തവ ദൈവാലയങ്ങൾക്കു നേരെ ഇസ്ലാമിക ഭീകരാക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഓസ്ട്രിയൻ പൊലീസ്. രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. നഗരത്തിൽ സ്പെഷ്യൽ ഫോഴ്സ് ഉൾപ്പെടെയുള്ള സായുധ പൊലീസിന്റെ സാന്നിധ്യമുണ്ടാകുമെന്ന് സോഷ്യൽ മീഡിയയിലൂടെ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അപൂർവ സാഹചര്യമായാണ് പൊലീസ് ഇതിനെ വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ഓസ്ട്രിയയിൽ തീവ്രവാദ ആക്രമണങ്ങൾ വിരളമാണ്. ഇസ്ലാമിക തീവ്രവാദി 2020ൽ നാല് പേരെ കൊലപ്പെടുത്തിയതാണ് അടുത്തിടെ നടന്ന

  • 20 ദിവസം, മരണത്തിൽ നിന്ന് രക്ഷിച്ചത് 156 കുഞ്ഞുങ്ങളെ! ’40 ഡേയ്സ്’ കാംപെയിൻ  വീണ്ടും വാർത്തയാകുന്നു

    20 ദിവസം, മരണത്തിൽ നിന്ന് രക്ഷിച്ചത് 156 കുഞ്ഞുങ്ങളെ! ’40 ഡേയ്സ്’ കാംപെയിൻ വീണ്ടും വാർത്തയാകുന്നു0

    ന്യൂയോർക്ക്: ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിലെ പ്രാർത്ഥനപോലും കുറ്റകരമാക്കി മാറ്റുന്ന നിയമ നിർമാണങ്ങൾ വ്യാപകമാകുമ്പോൾതന്നെ, വെറും 20 ദിനംകൊണ്ട് വിവിധ രാജ്യങ്ങളിലെ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽനിന്ന് ’40 ഡേയ്സ് ഫോർ ലൈഫ്’ പ്രവർത്തകർ രക്ഷിച്ചത് 156 ജീവനുകൾ! അതായത് ദിനംപ്രതി ഏഴ് ജീവനുകൾ! വലിയ നോമ്പിനോട് അനുബന്ധിച്ച് പ്രോ ലൈഫ് സംഘടനയായ ’40 ഡേയ്സ് ഫോർ ലൈഫ്’ സംഘടിപ്പിച്ച 40 ദിവസത്തെ കാംപെയിൻ പാതിവഴി പിന്നിടുമ്പോൾ കൈവരിച്ച നേട്ടമാണിത്. ഉപവാസം അനുഷ്ഠിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40

Latest Posts

Don’t want to skip an update or a post?