2024-ല്‍ ദൈവാലയങ്ങള്‍ക്കെതിരെ യുഎസില്‍ അരങ്ങേറിയത് 400-ലധികം അക്രമങ്ങള്‍
- Featured, INTERNATIONAL, LATEST NEWS, WORLD
- August 14, 2025
ജെബെ(ലെബനൻ): ആഗോള മെത്രാൻ സിനഡിന്റെ പൊതുസമ്മേളനത്തിനൊരുക്കമായി ലബനനിലെ ജെബെയിൽ അഞ്ഞൂറോളം യുവജനങ്ങൾ പ്രാർത്ഥന നടത്തി. സമാധാനം, യുദ്ധങ്ങളുടെ അവസാനം, സൃഷ്ടിയുടെ പരിപാലനം, സിനഡിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തുടങ്ങിയ നിയോഗങ്ങൾക്കായിട്ടായിരുന്നു പ്രാർത്ഥന. മധ്യ പൂർവേഷ്യയിലെ വിവിധ സഭാ വിഭാഗങ്ങളിൽപ്പെട്ട യുവജനങ്ങളാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്. ലെബനീസ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെയും (പിഎംഎസ്) തെയ് സെ കമ്മ്യൂണിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ‘ഒന്നിച് ‘ (together) എന്ന പേരിൽ നടന്ന ഈ എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനം.ജാഗരണ പ്രാർത്ഥനയ്ക്ക് മുന്നോടിയായി ജെബെയിൽ തുറമുഖത്ത് ബോട്ടിൽ എത്തിയ യേശുവിന്റെ
കോട്ടയം: സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബര്‍ 2 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദലായി കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. വന്യജീവികള്‍ വനാതിര്‍ത്തിക്കുള്ളില്‍ സംരക്ഷിക്കപ്പെടേണ്ടതും, സംരക്ഷണ ഉത്തരവാദിത്വം വനംവകുപ്പിനുമാണ്. നാട്ടിലിറങ്ങുന്ന വന്യജീവി കളെ സംരക്ഷിക്കുവാന്‍ വനംവകുപ്പ് നടത്തുന്ന വിദ്യാര്‍ത്ഥി പ്രതിജ്ഞ വിരോധാഭാസവും നീതീകരണമില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്. വന്യജീവികളുടെ അക്രമത്തില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ നഷ്ട പ്പെടുമ്പോള്‍ വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുക്കാന്‍
വത്തിക്കാൻ സിറ്റി: സാന്ത് ഏജിഡിയോ സമൂഹത്തിന്റെയും പ്രൊട്ടസ്റ്റന്റ് സഭകളുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയമപരമായ ‘മാനുഷിക ഇടനാഴി’കളിലൂടെ ലെബനനിൽ നിന്നും 96 സിറിയൻ അഭയാർത്ഥികളെ ഇറ്റലിയിൽ എത്തിച്ചു.ഇന്നലെ രാവിലെ ബെയ്റൂട്ടിൽ നിന്നും റോമിലെ ഫ്യുമിച്ചിനോയിൽ എത്തിച്ചേർന്ന നാൽപ്പത്തെട്ടു പേരിൽ പതിനെട്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.അടുത്ത നാല്പത്തിയെട്ടുപേർ ഇന്നെത്തിച്ചേരും. 2016 ഫെബ്രുവരി മുതൽ ഇറ്റലിയിലെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായുള്ള കരാർ പ്രകാരം സാന്ത് ഏജിഡിധിയോ സമൂഹത്തിന്റെയും,രാജ്യത്തെ ഇവാഞ്ചലിക്കൽ ചർച്ചുകളുടെ ഫെഡറേഷന്റെയും, വാൽഡെസെ സമൂഹത്തിന്റെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ള മാനുഷിക ഇടനാഴികൾ ഇറ്റലിയിലേക്കുള്ള അഭയാർത്ഥികളുടെ നിയമാനുസൃതമായ
ലക്സംബർഗ്: നോർവേ, റഷ്യ, സ്വിറ്റ്സർലൻഡ്, തുർക്കി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുൾപ്പെടെ 32 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്കെതിരെ കാലാവസ്ഥാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് 11 നും 24 നും ഇടയിൽ പ്രായമുള്ള കുട്ടികൾ 2020 സെപ്റ്റംബറിൽ നൽകിയിട്ടുള്ള പരാതി യൂറോപ്യൻ കോടതി ഇന്ന് പരിഗണിക്കും. 2015 ലെ പാരീസ് ഉടമ്പടി പ്രകാരം ഏറ്റെടുത്ത കാലാവസ്ഥാ പ്രതിബദ്ധതകൾ മാനിക്കുന്നതിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ പരാജയപ്പെട്ടതിനും, ആഗോളതാപനത്തിന്റെ വർദ്ധനവ് + 1.5 ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്താൻ മതിയായ നടപടികൾ കൈക്കൊള്ളാതിരുന്നതിനുമാണ് ഈ
യെരവാൻ: നാഗോര്‍ണോ – കരാബാക്ക് മേഖലയുടെ നിയന്ത്രണം ഇസ്ലാമിക രാജ്യമായ അസർബൈജാന്‍ സ്വന്തമാക്കിയതോടെ ഇവിടെയുള്ള ക്രൈസ്തവർ അർമേനിയയിലേക്കു പലായനം ചെയ്യാനാരംഭിച്ചു . ഇതിനോടകം മൂവായിരത്തോളം പേർ അർമേനിയയിലെത്തി. എല്ലാ ഗ്രാമങ്ങളിളെയും ജനങ്ങൾ ഭവനരഹിതരാണെന്നും പാർപ്പിടവും ഭക്ഷണവും വെള്ളവും ലഭ്യല്ലെന്നും പ്രദേശത്തെ അർമേനിയൻ ക്രൈസ്തവരെ സഹായിക്കുന്ന ‘ക്രിസ്ത്യൻസ് ഇൻ നീഡ് ‘ഫൗണ്ടേഷൻ വെളിപ്പെടുത്തി. നൂറുകണക്കിന് അർമേനിയക്കാർ തെരുവുകളിൽ ഉറങ്ങുന്നു, അവർക്ക് കുടിക്കാൻ വെള്ളം പോലും ഇല്ല, സ്കൂളിനടുത്തുള്ള ഏക ബേക്കറിക്ക് മുന്നിൽ 2,000 പേര്‍ നീളുന്ന വരികളാണ് ഉള്ളതെന്നും
ജനീവ: മനുഷ്യോത്ഭവത്തിന്റെ നിർവചനത്തെ മാറ്റിമറിക്കാൻ സാധ്യതയുള്ളതായി കരുതപ്പെടുന്ന മൂലകോശങ്ങളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ബില്ലിന്മേൽ യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതികളുടെ കമ്മീഷനും ജർമ്മൻ മെത്രാൻ സമിതിയുടെ ബെർലിൻ ഓഫീസും സംയുക്തമായി ആശങ്ക രേഖപ്പെടുത്തി. യൂറോപ്യൻ കൗൺസിലും പാർലമെന്റും മനുഷ്യ ഉത്ഭവത്തിന്റെ ഇപ്പോഴുള്ള നിർവചനത്തിന് പുതിയ ബില്ലിൽ കൊണ്ടുവരുന്ന ഭേദഗതികളിൽ മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് സഭാനേതൃത്വം നിരീക്ഷിക്കുന്നു. മനുഷ്യ ഭ്രൂണം അടക്കമുള്ള വാക്കുകൾ ഇതിന്റെ നിർവചനത്തിന്റെ ഭാഗമാക്കുമെന്നതിലാണ് കത്തോലിക്കാ മെത്രാന്മാരുടെ ആശങ്ക. മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം
കന്യാകുമാരി: സീറോമലബാര്‍ സഭയുടെ തമിഴ്‌നാട്ടിലെ മിഷന്‍ രൂപതയായ തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനം സെപ്റ്റംബര്‍ 28 മുകല്‍ 30 വരെ സംഗമം ആനിമേഷന്‍ സെന്ററില്‍ നടക്കും. 2024-ല്‍ നടക്കാനിരിക്കുന്ന സീറോമലബാര്‍ ആഗോള സമ്മേളനത്തിന് ഒരുക്കമായാണ് സമ്മേളനം നടത്തുന്നത്. 28-ന് രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പാളയംകോട്ട ബിഷപ് ഡോ. അന്തോണിസ്വാമി ശബരിമുത്തു, മാര്‍ത്താണ്ഡം
അലെപ്പോ: സിറിയൻ കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഫ്രാന്‍സിസ്കന്‍ വൈദികനായ മോണ്‍. ഹന്ന ജല്ലോഫ് ഒ.എഫ്.എം പ്രഥമ തദ്ദേശീയ മെത്രാനായി അവരോധിതനായി. ആലപ്പോയിലെ സെന്റ് ഫ്രാന്‍സിസ് ലത്തീന്‍ കത്തോലിക്കാ ദേവാലയത്തിൽ നടന്ന അഭിഷേക ശുശ്രൂഷകൾക്കൊടുവിലാണ് അലെപ്പോയിലെ കത്തോലിക്കാ സമൂഹത്തിന്റെ അപ്പസ്തോലിക വികാരിയായി ചുമതല മോണ്‍.ഹന്ന ഏറ്റെടുത്തത്. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവൻ ക്ലോഡിയോ ഗുഗെരോട്ടി ശുശ്രൂഷകൾക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സിറിയയിലെ അപ്പസ്തോലിക പ്രതിനിധി കര്‍ദ്ദിനാള്‍ മാരിയോ സെനാരി, ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല
Don’t want to skip an update or a post?