ജെ.ബി കോശി കമ്മീഷന് ശുപാര്‍ശകളില്‍ ഏതൊക്കെയാണ് നടപ്പിലാക്കിയതെന്ന് വെളിപ്പെടുത്തണം
- ASIA, Featured, Kerala, LATEST NEWS
- January 9, 2026

ജോണി ജോസഫ് കണ്ടങ്കരി (ചാട്ടേര്‍ഡ് അക്കൗണ്ടന്റായ ലേഖകന്‍ ലിറ്റില്‍ സെര്‍വന്റ്‌സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഡിറ്ററാണ് ) കാരുണ്യത്തിന്റെ വറ്റാത്ത നീരുറവയെന്ന് വിശേഷിപ്പിക്കാവുന്ന മദര്‍ ഡോ. മേരി ലിറ്റിയുമായി എനിക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആത്മബന്ധം രണ്ടു പതിറ്റാണ്ടോളം പഴക്കമുള്ളതാണ്. ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ (ലിറ്റില്‍ സെര്‍വന്റ്‌സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ്) സഭാ സ്ഥാപകയായ ലിറ്റിയമ്മയെ കാണുമ്പോഴൊക്കെ സംഭാഷണം ആരംഭിച്ചിരുന്നത്, ‘ജോണി മിടുക്കനായിരിക്കുന്നല്ലോ’ എന്ന സംബോധനയോടുകൂടിയായിരുന്നു. അതു കേള്‍ക്കുമ്പോള്‍ ഈ ലോകത്ത് ആ സമയത്ത് ഞാനാണ് ഏറ്റവും

ജോസഫ് മൈക്കിള്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി മാര്‍ മാത്യു നെല്ലിക്കുന്നേല്‍ ഉയര്‍ത്തപ്പെടുമ്പോള്‍ സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ അപൂര്‍വതയുടെ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍. ജേഷ്ഠനും അനുജനും ഒരേസമയം മെത്രാന്മാരാകുന്നത് സീറോ മലബാര്‍ സഭയില്‍ ആദ്യമാണ്. ദൈവവിളികള്‍കൊണ്ട് സമ്പന്നമാണ് ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയിലെ നെല്ലിക്കുന്നേല്‍ കുടുംബം. പരേതനായ വര്‍ക്കി-മേരി ദമ്പതികളുടെ

ജപമാലരാജ്ഞിയായ പരിശുദ്ധ മറിയത്തിന് പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെട്ട ഒക്‌ടോബര്‍ മാസത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച സുപ്രധാനമായ രണ്ട് വിധികളില്‍ പ്രത്യേകമായ വിധത്തിലുള്ള ദൈവിക ഇടപെടല്‍ ദൃശ്യമായിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയും 26 ആഴ്ചയെത്തിയ ഗര്‍ഭം നശിപ്പിക്കാന്‍ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയും ക്രൈസ്തവര്‍ക്ക് മാത്രമല്ല, ദൈവവിശ്വാസികളായ എല്ലാവര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു. രാജ്യത്തും ലോകത്തും യുദ്ധവും അശാന്തിയും നടമാടുന്ന ഈ

സിസ്റ്റര്‍ ടെസി ജേക്കബ് (SSpS) സിസ്റ്റര്‍ ടെസി ജേക്കബ് (SSpS) കഴിഞ്ഞ 17 വര്‍ഷമായി ഒഡീഷയില്‍ മിഷനറിയായി സേവനം ചെയ്യുന്നു. മീഡിയാ & കമ്മൃൂണിക്കേഷന്‍സ് കോ-ഓര്‍ഡിനേറ്ററായി സേവനം ചെയ്യുന്നതോടൊപ്പം ഭൂവനേശ്വറിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ഒഡീഷയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വികസനമെന്നത് ഒരു സ്വപ്‌നം മാത്രമായിരുന്ന കാലത്താണ് ആദിവാസി ഗോത്ര മേഖലയായ സാമ്പല്‍പ്പൂരില്‍ 1884-ല്‍ ബ്രിട്ടീഷ് മിലിറ്ററിയുടെ ചാപ്ലിനായി ആദ്യ മിഷനറിയായ ഫാ. ഫെര്‍നസ് എസ്.ജെ എന്ന ഈശോസഭാ

മാത്യു സൈമണ്‍ അമീബ ഇരയെ പിടിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് പണ്ട് ടിന്റുമോന്‍ എഴുതിയ ഒരു ഉത്തരമുണ്ട്. വല്ലാതെ വിശക്കുമ്പോള്‍ അമീബ അതിന്റെ ഗുഹയില്‍നിന്ന് മെല്ലെ പുറത്തിറങ്ങും. ഇര വരുന്ന വഴിക്ക് ആരും കാണാതെ പമ്മിയിരിക്കും. ഇര അടുത്തുവരുമ്പോള്‍ അതിന്റെ മുന്നില്‍ ചാടിവീഴും. പിടിച്ച് ശാപ്പിടും. സംഭവം ഇത് തമാശയാണെങ്കിലും നമ്മുടെ നാട്ടിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയ്ക്കും പിഴയിടീലിനും ഈ രീതിതന്നെയാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. വളരെ കൂളായി വണ്ടി ഓടിച്ചുപോകുമ്പോഴായിരിക്കും പെട്ടെന്ന് ഉദ്യോഗസ്ഥരുടെ

മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം അവനുവേണ്ടിയൊരുക്കിയ സ്വപ്നക്കൂടിനെക്കുറിച്ച് പറഞ്ഞാണ് തിരുവെഴുത്തിന്റെ ഒന്നാം പാഠം തുടങ്ങുക. ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും അവന് പാര്‍ക്കേണ്ട ആവാസവ്യവസ്ഥയുടെ ക്രമങ്ങളെക്കുറിച്ചുമൊക്കെ എത്രയധികം ശ്രദ്ധ ഇതില്‍ ചെലുത്തുന്നുണ്ട്. സത്യത്തില്‍ മനുഷ്യനെയും അവന്റെ കാലാവസ്ഥയെയും രൂപീകരിക്കുന്നതില്‍ എത്ര വലിയ ‘ദൈവികശ്രദ്ധ’ ആവശ്യമുണ്ട്. ഇന്ന് അങ്ങനെയൊരു ലക്ഷ്യമല്ല വാസ്തവത്തില്‍ നമുക്കുള്ളത്. വ്യവസായിയാകാനും ധനികനാകാനും ഉന്നതപദവി നേടാനും ധൂര്‍ത്തനാകാനും എളുപ്പമുള്ള കാലം. ദരിദ്രനാകാനും കടക്കാരനാകാനും അതിലുമെളുപ്പമായ കാലം. മനുഷ്യനാവുക എന്നതുമാത്രമാണ് ഏറ്റവും ആയാസകരം. അത് ചരിത്രത്തില്‍ എപ്പോഴും അങ്ങനെതന്നെയാണെന്നു കരുതേണ്ടിവരും.

ജെയ്‌മോന്‍ കുമരകം മാതാവിന്റെ കണ്ണീര്‍ ദൈവാലയം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരു കുടുംബത്തിന്റെ സങ്കടത്തിന്റെയും അളവില്ലാതൊഴുകിയ പ്രാര്‍ത്ഥനയുടെയും കൂടാരമാണിത്. ഈ ദൈവാലയം സ്ഥാപിതമായിട്ട് അടുത്തവര്‍ഷം നവംബറില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. കണ്ണീര്‍ ദൈവാലയം രൂപപ്പെട്ട കഥ ഇങ്ങനെയാണ്. ആന്‍ജലോ ജാനുസോ ഇറ്റലിയിലെ സൈറാക്കസ് പട്ടണത്തിലെ ഒരു സാധാരണക്കാരനായിരുന്നു. ചെറിയ ജോലികള്‍ ചെയ്ത് അദേഹം മുന്നോട്ട് പോയി. അദ്ദേഹത്തിന്റെ ഭാര്യ ആന്റോണിയോ ഗര്‍ഭിണിയായിരുന്നു. ഈ ഗര്‍ഭകാലകഷ്ടതയും ചില ശാരീരികരോഗങ്ങളും അവളെ വല്ലാതെ ക്ലേശിപ്പിച്ചു. ആന്‍ജലോ ജോലിക്ക് പോയാല്‍ പിന്നെ

കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം




Don’t want to skip an update or a post?