വിലങ്ങാട് പുനരധിവാസം; ജനുവരിയില്‍ 19 വീടുകള്‍കൂടി ആശീര്‍വദിക്കും
- Featured, FEATURED MAIN NEWS, Kerala, KERALA FEATURED, LATEST NEWS
- January 10, 2026

എറണാകുളം: സകല വിശുദ്ധരുടെ ഓര്‍മ്മദിനത്തില്‍ കുട്ടികള്‍ക്കായി ജീസസ് യൂത്ത് കെയ്‌റോസ് ബഡ്‌സ് ഒരുക്കുന്ന ഹോളീ ഹാബിറ്റ്‌സ് ശ്രദ്ധേയമാകുന്നു. വിശുദ്ധരുടെ വസ്ത്രങ്ങളണിഞ്ഞു വിശുദ്ധവചനങ്ങള്‍ ഉരുവിടുന്ന കുട്ടികളുടെ വീഡിയോയും ഫോട്ടോയും അയച്ചു ആര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനോടകം നൂറുകണക്കിന് കുരുന്നുകളുടെ വീഡിയോകളും ഫോട്ടോകളുമാണ് കെയ്‌റോസ് ബഡ്‌സ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിട്ടുള്ളത്. https://www.instagram.com/kairosbuds/ കുട്ടികളില്‍ വിശുദ്ധരോടുള്ള സ്‌നേഹവും സൗഹാര്‍ദ്ധവും ആഭിമുഖ്യവും വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് ഹോളീ ഹാബിറ്റ്‌സ് സംഘടിപ്പിച്ചിരിക്കുന്നതെന്നു പ്രോഗ്രാം കോഓര്‍ഡിനേറ്ററും കെയ്‌റോസ് ബഡ്‌സ് ചീഫ്

ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓരോ മനുഷ്യനും രണ്ടുതവണ ദൈവത്തിന്റെ ന്യായവിധിയെ നേരിടാനുണ്ട്. ഒന്ന്, തനതുവിധി. രണ്ട്, പൊതുവിധി. തനതുവിധി ഓരോ വ്യക്തിയും മരിച്ച അടുത്ത നിമിഷം നടക്കുന്നതാണ്. മരിച്ച വ്യക്തിയും ദൈവവും തമ്മില്‍ മുഖത്തോടുമുഖം കണ്ടുമുട്ടുന്ന സമയമാണത്. ഓരോ ആളുടെയും മരിക്കുമ്പോഴത്തെ ആത്മീയ അവസ്ഥവച്ച് ദൈവം ആളെ വിധിക്കും. രണ്ടാമത്തേത് പൊതുവിധി. ലോകാവസാനത്തിലാണ് പൊതുവിധി നടക്കുക. പൊതുവിധിവരെ ദൈവം ആത്മാക്കളെ താഴെ പറയുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക്, ആളുടെ ആത്മീയസ്ഥിതി അനുസരിച്ച്

ഭൂവനേശ്വര്‍ (ഒഡീഷ): പീഡനങ്ങളുടെ നടുവില്‍ ക്രൈസ്തവ വിശ്വാസം ഉയര്‍ത്തിപ്പിടിച്ച്, മരണത്തിനുപോലും ദൈവസ്‌നേഹത്തില്‍നിന്നും വേര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് ജീവിതംകൊണ്ട് തെളിയിച്ച് രക്തസാക്ഷികളായി മാറിയ കാണ്ടമാലിലെ 35 വിശ്വാസവീരന്മാരുടെ നാമകരണ നടപടി കള്‍ ആരംഭിക്കാന്‍ വത്തിക്കാന്റെ അനുമതി. സ്വതന്ത്ര ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ പീഡനമായിരുന്നു 2008-ല്‍ നടന്ന കാണ്ടമാല്‍ കലാപം. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപത്തില്‍ നിയമസംവിധാനങ്ങള്‍ കലാപകാരികള്‍ക്കൊപ്പമായിരുന്നു. കലാപത്തില്‍ 100 ക്രൈസ്തവര്‍ വധിക്കപ്പെടുകയും 296 ദൈവാലയങ്ങളും 6,000-ത്തിലധികം വീടുകളും തീവച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിന്

ജോര്‍ജ് ഗ്ലോറിയ ‘ഫാ. ജസ്റ്റിന്‍ ഈസ് ജസ്റ്റ് ഇന്‍’ നാല്പതില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് തേവര എസ്.എച്ച്. കോളജ് കോമ്പൗണ്ടിലെ കാത്തലിക് കരിസ്മാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്‍ പന്തലിലെ സ്റ്റേജില്‍ നിന്ന് ഫാ. ജീനോ ഹെന്‍ട്രിക്‌സ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടാം തീയതി വൈകുന്നേരം സ്വര്‍ഗത്തില്‍ വി. പത്രോസ്, ഉറ്റു നോക്കിയിരുന്ന സ്വര്‍ഗീയരോടും ഇതു തന്നെ വിളിച്ചു പറഞ്ഞിരിക്കണം. അതെ, അന്ന് ഫാ. ജസ്റ്റിന്‍ പിന്‍ഹീറോ എണ്‍പത്തിയൊന്നില്‍പരം വര്‍ഷത്തെ ഇഹലോക വാസത്തിനുശേഷം സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.

കൊല്‍ക്കത്ത: സിക്കിമിലെ വെള്ളപ്പൊക്ക കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി കത്തോലിക്കാ സഭ. സഭയുടെ സന്നദ്ധപ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി. സിക്കിമിലെ വെള്ളപ്പൊക്കത്തില്‍ 40-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 76 ലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു. ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവരുടെ വെള്ളം കയറിയിറങ്ങിയ വീടുകള്‍ വൃത്തിയാക്കുന്ന ദൗത്യമാണ് ആദ്യമായി സന്നദ്ധപ്രവര്‍ത്തകര്‍ ഏറ്റെടുത്തതെന്ന് ഡാര്‍ജിലിംഗ് രൂപതയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. അലക്‌സ് ഗുരുംഗ് പറഞ്ഞു. വീടുകള്‍ വൃത്തിയാക്കിയശേഷം ഓരോരുത്തരെയും അവരവരുടെ വീടുകളിലെത്തിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. കൂടാതെ ദുരിതാശ്വസക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും

അഗര്‍ത്തല: ത്രിപുരയില്‍ ബുദ്ധമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച ആദിവാസി കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് പ്രഖാപിച്ചതിനെതിരെയുള്ള ത്രിപുര ഹൈക്കോടതിയുടെ വിധിയെ ക്രൈസ്തവസഭ സ്വാഗതം ചെയ്തു. ത്രിപുരയില്‍ ബുദ്ധമതം വിട്ട് ക്രൈസ്തവമതം സ്വീകരിച്ച രണ്ട് കുടുംബങ്ങളെ പീഡിപ്പിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്നായിരുന്നു കോടതിവിധി. ത്രിപുര ഹൈക്കോടതി ഗവണ്‍മെന്റിനോട് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ക്രിസ്തുമതം സ്വീകരിച്ച പുര്‍ണമോയി ചക്ക്മയുടെയും തൗരുണ്‍ ചക്ക്മയുടെയും കുടുംബങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ഉത്തരവിട്ടു. ചക്മ ഗോത്രത്തില്‍പ്പെട്ട രണ്ട് കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചതിനെത്തൂടര്‍ന്ന് അവര്‍ക്കെതിരെ ഗോത്രസമൂഹം ഊരുവിലക്ക് പ്രഖ്യാപിച്ചിരുന്നു. ത്രിപുരയിലെ

കൊല്‍ക്കത്ത: ജല്‍പായ്ഗുരിയിലെ മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു. ജല്‍പായ്ഗുരി രൂപതയിലെ നഗരകാട്ട സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ പി.എം.ഐ.ഇ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറാള്‍ ഫാ. ഫെറൂസിയോ ബ്രാംബില്ലാസ്‌ക, അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ലിയോപോള്‍ദോ ഗിരെല്ലി, കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ, ജല്‍പായ്ഗുരി ബിഷപ് ക്ലെമന്റ് തിര്‍ക്കെ, ബന്ദോഗ്ര ബിഷപ് വിന്‍സന്റ് ഐന്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു. 20000 ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു. 1923 ല്‍ വെസ്റ്റ് ബംഗാളിലെ തേയില തോട്ടത്തിലെ ജോലിക്കാര്‍ക്കായി പി.െഎ.എം.ഇ മിഷണറിമാരായിരുന്നു ഈ

ഭുവനേശ്വര്‍: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഇന്‍ ഇന്ത്യ ഒറീസയിലെ സഭയ്ക്കായി പബ്ലിക് സ്ട്രാറ്റജിക് പ്ലാനിംഗ് വര്‍ക്ക്‌ഷോപ് സംഘടിപ്പിച്ചു. സിനഡാലിറ്റി, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖ, ബഹുമത, ബഹുസ്വര സംസ്‌കാരിക പശ്ചാത്തലത്തില്‍ നവസുവിശേഷവത്ക്കരണം തുടങ്ങിയവയായിരുന്നു വിചിന്തനവിഷയങ്ങള്‍. ജാരാസ്ഗുഡയിലെ ഉത്കല്‍ ജ്യോതി റീജിയണല്‍ പാസ്റ്ററല്‍ സെന്ററിലായിരുന്നു യോഗം. പരിപാടിയില്‍ ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരും യൂത്ത് ലീഡര്‍മാരും പങ്കെടുത്തു. ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഓരോരുത്തരും ഇവിടെ എത്തിയിരിക്കുന്നതെന്നും പക്ഷേ, എല്ലാവര്‍ക്കും ഒരു മിഷനാണുള്ളതെന്നും അത് ദൈവത്തിന്റെ മിഷനാണെന്നും കട്ടക്




Don’t want to skip an update or a post?