വിലങ്ങാട് പുനരധിവാസം; ജനുവരിയില്‍ 19 വീടുകള്‍കൂടി ആശീര്‍വദിക്കും
- Featured, FEATURED MAIN NEWS, Kerala, KERALA FEATURED, LATEST NEWS
- January 10, 2026

കൊച്ചി: ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് (ഒക്‌ടോബര്‍ 17) വൈകുന്നേരം അഞ്ചിന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വച്ച് പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നു. മനുഷ്യമനഃസാക്ഷിക്ക് മുറിവേല്‍പ്പിക്കുന്ന വിധം പശ്ചിമേ ഷ്യയില്‍ യുദ്ധം നടക്കുന്നതു വഴി അനേകം മനുഷ്യ ജീവന്‍ ബലികഴിപ്പിക്കപ്പെടുകയും കുഞ്ഞുങ്ങള്‍ക്ക് ദാരുണ മരണം സംഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാ പിക്കപ്പെടുന്നതിനും വേണ്ടിയാണ് പ്രാര്‍ത്ഥന നടത്തുന്നത്. വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ്

തൃശൂര്‍: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുന്‍ എം.പി സുരേഷ് ഗോപി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും മണിപ്പൂര്‍ കലാപം തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ തൃശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ നടത്തി. മണിപ്പൂരില്‍ നൂറുകണക്കിന് നിരപരാധികള്‍ കൊലചെയ്യപ്പെടുകയും ആരാധനാലയങ്ങളും വിദ്യാലയങ്ങളും തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ കലാപത്തെക്കുറിച്ച് മറ്റു സംസ്ഥാനങ്ങളി ല്‍ ഉള്ളവര്‍ പ്രതികരിക്കേണ്ടതില്ലെന്നും അതു മണിപ്പൂരിലുള്ളവര്‍ നോക്കുമെന്നുമുള്ള സുരേഷ് ഗോപിയുടെ നിലപാട് പ്രതിഷേധാര്‍ഹവും അപക്വവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത കുറ്റപ്പെടുത്തി. കലാപം ആരംഭിച്ച് 160

കൊച്ചി: വിവാഹത്തിന് മുന്‍പ് വിവാഹാര്‍ത്ഥികളെ ഒരുക്കുക എന്നത് അജപാലകരുടെ കടമയാണെന്ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. എറണാകുളം ആശീര്‍ഭവനില്‍ നടക്കുന്ന കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുപ്പത്തിയാറാം നാഷണല്‍ കോണ്‍ഫറന്‍സില്‍ മുഖ്യാഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഡോ. ടി. ലൂര്‍ദ്ദുസാമി, വൈസ് പ്രസിഡന്റ് റവ. ഡോ. വര്‍ഗീസ് കോലുതറ സിഎംഐ,

വത്തിക്കാന്‍ സിറ്റി: ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം വീണ്ടുമറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോള കത്തോലിക്കാ സഭാ സിനഡില്‍ പങ്കെടുക്കുന്ന സീറോമലബാര്‍ സഭയുടെ പ്രതിനിധികള്‍ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയപ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചപ്പോഴാണ് പരിശുദ്ധ പിതാവ് ഇന്ത്യാ സന്ദര്‍ശനത്തിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും സമയത്തിന്റെ പൂര്‍ണ്ണതയില്‍ ദൈവഹിത പ്രകാരം അത് സംഭവിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തത്. കൂടിക്കാഴ്ച്ചയില്‍ ഫാ.

അബൂജ: നൈജീരിയയിൽ ഐക്യം പുലരുന്നതിനായി വിവിധ ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ഒക്ടോബർ 20നു ആരംഭിക്കും. എക്യുമെനിക്കൽ കൂട്ടായ്മയായ നാഷ്ണൽ സോളം അസംബ്ലിയുടെ ആഭിമുഖ്യത്തിലാണ് പ്രാര്‍ത്ഥന നടക്കുന്നത്. അബൂജയിലെ നാഷണൽ എക്യുമെനിക്കൽ സെന്ററിൽനടന്ന സമ്മേളനത്തിന് ശേഷമാണ് ഉപവാസപ്രാർത്ഥന പ്രഖ്യാപിക്കപ്പെട്ടത്. ഒക്ടോബർ 20ന് ആരംഭിക്കുന്ന പ്രാർത്ഥനായജ്ഞം നവംബർ 30 വരെ നീണ്ടുനിൽക്കും. രാജ്യത്തെ പ്രസിഡന്റും, വൈസ് പ്രസിഡന്റും മുസ്ലിം സമുദായത്തിൽ നിന്നായതിൽ രാജ്യത്തെ നിരവധി ക്രൈസ്തവർക്ക് ആശങ്കയുണ്ടായിരുന്നുവെന്നു കാത്തലിക്ക് കരിസ്മാറ്റിക് റിന്യൂവൽ ഓഫ് നൈജീരിയയുടെ

ഫാത്തിമ (പോര്‍ച്ചുഗല്‍): യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വിശുദ്ധ നാട്ടിലും യുക്രൈനിലും സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് നാടുകളിലും സമാധാനം പുലരുന്നതിനായി ഫാത്തിമയില്‍ ദൈവമാതാവിന്റെ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു പ്രത്യേക പ്രാര്‍ത്ഥന നടന്നു . 35 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു ലക്ഷത്തോളം വരുന്ന തീര്‍ത്ഥാടകരാണ് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയാറാം തിരുനാളിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. അടുത്തിടെ നടന്ന ‘ലോകയുവജനദിന’ത്തിന്റെ സംഘാടക കമ്മിറ്റി പ്രസിഡന്റായിരുന്ന കര്‍ദ്ദിനാള്‍ അമേരിക്കോ അഗ്വിര്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. വിശുദ്ധ നാട്ടിലും യുക്രൈനിലും സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് നാടുകളിലും സമാധാനത്തിനായി

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കുട്ടികൾ ഫ്രാൻസിസ് പാപ്പായോടു ഉന്നയിച്ച ചോദ്യങ്ങളും അവയ്ക്കദ്ദേഹം നൽകിയ ഉത്തരങ്ങളും സമാഹരിച്ചുകൊണ്ട് ‘ലാ സ്റ്റാമ്പാ’ ഇറ്റാലിയൻ ദിനപത്രത്തിന്റെ വത്തിക്കാൻ ലേഖകൻ ദൊമേനിക്കോ അഗാസോ ചിട്ടപ്പെടുത്തിയ ‘പ്രിയ കുഞ്ഞുങ്ങളെ…പാപ്പാ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു’ എന്ന പുസ്തകം നാളെ പ്രസിദ്ധീകരിക്കും. വിജ്ഞാന പ്രദവും അതെ സമയവും നിഷ്കളങ്കവുമായ ചോദ്യങ്ങൾക്ക് വളരെ ലളിതമായ ഭാഷയിലാണ് പാപ്പാ മറുപടി നൽകുന്നത്. ‘എന്തുകൊണ്ടാണ് യുദ്ധങ്ങൾ ഉണ്ടാകുന്നത്?’ എന്ന സ്പെയിൻകാരനായ ദാരിയോ എന്ന കുട്ടിയുടെ ചോദ്യത്തിന്, മുതിർന്നവരാകുമ്പോൾ നാം സ്വാർത്ഥരാകാനുള്ള

ജെറുസലേം: ഇസ്ലാമിക ഭീകരവാദ സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഗാസയിലെയും ഇസ്രായേലിലെയും പ്രവര്‍ത്തനങ്ങള്‍ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം വിഭാഗം അറിയിച്ചു. കാരിത്താസ് സെക്രട്ടറി ജനറൽ അലിസ്റ്റയര്‍ ഡട്ടനാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. മേഖലയിൽ സാഹചര്യം മെച്ചപ്പെടുന്നതിനനുസൃതമായി സഹായം തുടർന്നും എത്തിക്കുന്നതിനുള്ള അടിയന്തിര പദ്ധതി തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അലിസ്റ്റയര്‍ ഡട്ടൻ അറിയിച്ചു. ഇരു ഭാഗത്തുമുള്ള സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിലവിലെ സാഹചര്യം ഏറെ നിര്‍ണ്ണായകമാണെന്നും, വെസ്റ്റ് ബാങ്കിലെ ചെക്ക്പോയന്റുകള്‍,




Don’t want to skip an update or a post?