Follow Us On

11

January

2026

Sunday

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തിനാണ് പൂട്ടിവച്ചിരിക്കുന്നത്?

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തിനാണ് പൂട്ടിവച്ചിരിക്കുന്നത്?0

    സ്വന്തം ലേഖകന്‍ കോഴിക്കോട് കേരളത്തിലെ ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാതെ സംസ്ഥാന ഗവണ്‍മെന്റ് പൂട്ടിവച്ചിരിക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയരുകയാണ്. സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായിരുന്നു ജസ്റ്റിസ് ജെ.ബി കോശി അധ്യക്ഷനും മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ടു സമര്‍പ്പിച്ച് അഞ്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.

  • തൃശൂര്‍ രൂപതയില്‍ അഖണ്ഡ  ദിവ്യകാരുണ്യ ആരാധന ആരംഭിച്ചു

    തൃശൂര്‍ രൂപതയില്‍ അഖണ്ഡ ദിവ്യകാരുണ്യ ആരാധന ആരംഭിച്ചു0

    തൃശൂര്‍: കെസിബിസി ആഹ്വാനം ചെയ്ത കേരള സഭാ നവീകരണ കാലഘട്ടാചരണം തൃശൂര്‍ അതിരൂപതയില്‍ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിച്ചു. ഡിസംബര്‍ 2-ന് അവസാനിക്കും. ഇടവകതലത്തില്‍ കുടുംബകൂട്ടായ്മകള്‍, സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ദിവസം മുഴുവനും ആരാധന ക്രമീകരിക്കും. വൈകുന്നേരം പൊതു ആരാധനയും ദൈവാലയത്തിനുള്ളില്‍ ദിവ്യകാരുണ്യ പ്രദക്ഷിണവും ക്രമീകരിക്കും. അതിരൂപതയിലെ ഏല്ലാ സ്ഥാപനങ്ങളിലും ഇക്കാലയളവില്‍ സൗകര്യപ്രദമായ ഒരു ഞായറാഴ്ച പതിമൂന്ന് മണിക്കൂര്‍ ആരാധന സജീകരിക്കും. തൃശൂര്‍ അതിരൂപതയിലുള്ള വിവിധ സന്യാസ സമൂഹങ്ങളുടെ ഭവനങ്ങളില്‍ പകലും, രാത്രിയും ഇടമുറിയാതെ അഖണ്ഡ ദിവ്യകാരുണ്യ

  • ഇതുപോലെ പീഡിപ്പിക്കപ്പെട്ട  വേറൊരു ജനതയുണ്ടോ?

    ഇതുപോലെ പീഡിപ്പിക്കപ്പെട്ട വേറൊരു ജനതയുണ്ടോ?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) യഹൂദരുടെ ചരിത്രത്തിലെ ചില പ്രധാന സംഭവങ്ങള്‍ കുറിക്കാം. ക്രിസ്തുവിനുമുമ്പ് പതിനേഴാം നൂറ്റാണ്ടില്‍ അബ്രാഹം ഇസ്രായേലില്‍ (കാനാന്‍നാട്) എത്തുന്നതോടുകൂടിയാണ് ആ ചരിത്രം ആരംഭിക്കുന്നത്. ഇന്നത്തെ ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ഗാസ, ജോര്‍ദാന്‍, സിറിയയുടെയും ലെബനോനിന്റെയും കുറേ ഭാഗങ്ങള്‍ കൂടിച്ചേര്‍ന്നതായിരുന്നു അന്നത്തെ കാനാന്‍ദേശം. കാനാന്‍നാട്ടില്‍ ക്ഷാമം ഉണ്ടായപ്പോള്‍ അബ്രാഹത്തിന്റെ സന്തതിപരമ്പര ഈജിപ്തിലേക്ക് പോയി. അവിടെ 430 വര്‍ഷം അടിമകളായി കഴിഞ്ഞു. ബി.സി. പതിമൂന്നാം നൂറ്റാണ്ടില്‍ അവര്‍ മോശയുടെ നേതൃത്വത്തില്‍ മോചിതരായി

  • ശാലോം ദൈവപരിപാലനയുടെ  അത്ഭുതം: മാര്‍ ഐറേനിയോസ്‌

    ശാലോം ദൈവപരിപാലനയുടെ അത്ഭുതം: മാര്‍ ഐറേനിയോസ്‌0

    പെരുവണ്ണാമൂഴി: ശാലോം ദൈവപരിപാലയുടെ ഈ കാലഘട്ടത്തിലെ അത്ഭുതമാണെന്ന് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്. ശാലോം സന്ദര്‍ശിച്ച അദേഹം ശുശ്രൂഷകര്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു. ലോകത്തില്‍ ദൈവത്തിന്റെ പദ്ധതികള്‍ നിറവേറാന്‍ ദൈവം ഒരുക്കുന്ന വേദികള്‍, അവസരങ്ങള്‍ ജ്ഞാനത്തോടെ തിരിച്ചറിഞ്ഞ് അതിനോട് ഭാവാത്മകമായി പ്രതികരിക്കുമ്പോഴാണ് നമ്മിലൂടെ സ്വര്‍ഗത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. ഒരു പ്രാര്‍ത്ഥനാഗ്രൂപ്പില്‍നിന്നും ആരംഭിച്ച ശാലോമിന്റെ ലളിതമായ തുടക്കത്തില്‍നിന്ന് ഇന്നിപ്പോള്‍ എല്ലാ ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന സുവിശേഷ ശുശ്രൂഷയായി രൂപാന്തരപ്പെട്ടു. നമ്മുടെ നാട്ടില്‍നിന്ന് യുവജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുകയാണ്.

  • ഞായറാഴ്ച വോട്ടെണ്ണല്‍ മാറ്റിവെക്കണം

    ഞായറാഴ്ച വോട്ടെണ്ണല്‍ മാറ്റിവെക്കണം0

    ഐസ്വാള്‍: ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്ന വോട്ടെണ്ണല്‍ മാറ്റിവെക്കണമെന്ന് ഇല്ക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ട് മിസോറാമിലെ ക്രൈസ്തവര്‍. ഇലക്ഷന്‍ കമ്മീഷന്റെ പ്രസ്താവനയനുസരിച്ച് മിസോറാമില്‍ നവംബര്‍ 7 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 3 ഞായറാഴ്ചയും. മിസോറാമിലെ മിസോ നാഷണല്‍ ഫ്രണ്ടും പ്രതിപക്ഷമായ കോണ്‍ഗ്രസും ക്രൈസ്തവര്‍ക്കപ്പം വോട്ടണ്ണല്‍ തിയതി മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവര്‍ ഞായറാഴ്ച വിശുദ്ധമായി ആചരിക്കേണ്ട ദിവസമാണെന്നും മിസോറാമിലെ ഐസ്വാള്‍ രൂപതാ ബിഷപ് സ്റ്റീഫന്‍ റോട്ടുലുംഗ പറഞ്ഞു. ക്രൈസ്തവ സഭയിലെ എല്ലാ വിഭാഗക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് തിയതി മാറ്റണമെന്ന് ഇലക്ഷന്‍

  • അഫ്ഗാൻ ഭൂകമ്പം; കുഞ്ഞുങ്ങളെ സഹായിക്കാ൯ ഇരുപത് ദശലക്ഷം ഡോളർ ആവശ്യമെന്ന് യുനിസെഫ്

    അഫ്ഗാൻ ഭൂകമ്പം; കുഞ്ഞുങ്ങളെ സഹായിക്കാ൯ ഇരുപത് ദശലക്ഷം ഡോളർ ആവശ്യമെന്ന് യുനിസെഫ്0

    ന്യൂയോർക് : ദിവസങ്ങളുടെ ഇടവേളയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ മൂലം തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാനിൽ കുഞ്ഞുങ്ങളുൾപ്പടെ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ രക്ഷിക്കാൻ അടിയന്തിര സഹായം ആവശ്യമാണെന്ന് യുനിസെഫ്. ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രഥമശുശ്രൂഷ, അടിയന്തര, ട്രോമ കെയർ എന്നിവയ്ക്കും , കേടായതോ നശിപ്പിക്കപ്പെട്ടതോ ആയ ജലസ്രോതസുകൾ മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾ തടയുക, സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജല, ശുചിത്വ സൗകര്യങ്ങളുടെ പുനസ്ഥാപനം , പോഷകാഹാരക്കുറവ് ബാധിച്ച കുട്ടികളുടെ നിരീക്ഷണം, ചികിത്സ, തുടങ്ങിയ പ്രവർത്തങ്ങൾക്കായി 20

  • പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മപ്പെരുന്നാള്‍; ഒരുക്കങ്ങള്‍ തുടങ്ങി

    പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍; ഒരുക്കങ്ങള്‍ തുടങ്ങി0

    പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാം ഓര്‍മപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 26 മുതല്‍ നവംബര്‍ മൂന്നുവരെയാണ് പെരുന്നാള്‍. കൊടിയേറ്റ് 26-ന് രണ്ടിന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിക്കും. തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചെയ്യുന്നുണ്ട്. മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം, ചങ്ങനാശേരി, കൊട്ടാരക്കര, പത്തനംതിട്ട, മല്ലപ്പള്ളി, അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്ന് പരുമലയിലേക്കും തിരിച്ചുമുള്ള സര്‍വീസ് വിപുലപ്പെടുത്തും. ക്ലോറിനേഷന്‍, ഫോഗിങ് പോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍

  • മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് അസീസി  സുവര്‍ണജൂബിലി ആഘോഷിച്ചു

    മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് അസീസി സുവര്‍ണജൂബിലി ആഘോഷിച്ചു0

    റായ്പൂര്‍: മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് അസീസി ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. ഇന്ത്യയില്‍ ആദ്യമായി ഭവനം സ്ഥാപിച്ച ഛത്തീസ്ഘഡിലെ റായ്പൂര്‍ അതിരൂപതയിലുള്ള പിതോറയിലായിരുന്നു ആഘോഷ പരിപാടികള്‍. ഇവരുടെ സാന്നിധ്യം മൂലം ഇവിടെ സഭയ്ക്കും സഭാസമൂഹത്തിനുമുണ്ടായ വളര്‍ച്ച വളരെ വലിയതാണെന്ന് ആഘോഷ പരിപാടിക്ക് നേതൃത്വം നല്‍കിയ റായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ പറഞ്ഞു. ഇന്ത്യയില്‍ തങ്ങളുടെ സന്യാസഭവനത്തിന് മൂലക്കല്ലിടുവാന്‍ സാധിച്ചത് ഇവിടുത്തെ സുമനസുള്ള അനേകരുടെ സഹായത്തിന്റെ ഫലമായിട്ടായിരുന്നുവെന്ന് മദര്‍ ജനറാള്‍ മാര്‍ഗരറ്റ് ഉലാഗര്‍ പറഞ്ഞു.

Latest Posts

Don’t want to skip an update or a post?