ഡബ്ലിൻ: സീറോ മലബാർ സഭയുടെ അയർലൻഡിലെ നാഷണൽ കോർഡിനേറ്ററായി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി. നിലവിൽ ഡബ്ലിനിൽ ശുശ്രൂഷ ചെയ്യുന്ന ഫാ. ജോസഫ് കോഴിക്കോട് ജില്ലയിലെ താമരശേരി രൂപതാംഗമാണ്. കഴിഞ്ഞ മൂന്ന് വർഷം നാഷണൽ കോർഡിനേറ്ററായിരുന്ന ഫാ. ക്ലമന്റ് സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ ജനറൽ കോർഡിനേറ്ററായി നിയമിതനായ ഒഴുവിലാണ് നിയമനം.
റിപ്പബ്ലിക് ഓഫ് അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും സീറോ മലബാർ സഭാ ശുശ്രൂഷകളെ ഏകോപിപ്പിക്കുക എന്നതാണ് നാഷണൽ കോർഡിനേറ്ററുടെ ദൗത്യം. താമരശേരി രൂപതയിലെ കൂടരഞ്ഞി, പനന്ലാവ്, നൂറംന്തോട്, കോടംചേരി, പാറോപടി, തിരുവമ്പാടി ഇടവകകളിൽ സേവനം ചെയ്തിട്ടുള്ള ഫാ. ജോസഫ് താമരശേരി തോട്ടുമുക്കം ഇടവകാംഗമാണ്.
സോഷ്യോളജിയിലും സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദം നേടിയ ഫാ. ജോസഫ് ഓലിയക്കാട്ട് കൺസൽട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. താമരശേരി രൂപതയിലെ സെന്റർ ഫോർ ഓവറോൾ ഡെവലപ്പ്മെന്റ്, രൂപതാ ഫൈനാൻസ് കൗൺസിൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം കാരുണ്യ ഭവൻ ഡയറക്ടറുമായിരുന്നു. ഡൽഹി ഫരിദാബാദ് രൂപതയിലെയും സൗദി അറേബ്യയിലെയും ശുശ്രൂഷയ്ക്കുശേഷമാണ് അയർലൻഡിലേക്ക് നിയോഗിക്കപ്പെട്ടത്.
Leave a Comment
Your email address will not be published. Required fields are marked with *