Follow Us On

22

January

2025

Wednesday

  • ഭീകരരുടെ പിടിയിലും ഈശോയുടെ കരം വിട്ടില്ല, ‘കുട്ടിപ്പടയാളി’ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ0

    ജൂബ: കുട്ടിപ്പടയാളിയാക്കാൻ ഭീകരർ പിടിച്ചുകൊണ്ടുപോയെങ്കിലും അവരിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും കുട്ടിക്കാലത്തെ ആഗ്രഹംപോലെതന്നെ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത സുഡാനിയൻ യുവാവിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. തിരുപ്പട്ടം സ്വീകരിച്ചശേഷം റോമിൽ ഫിലോസഫി പഠനം നടത്തുന്ന ഫാ. ചാൾസ് എംബിക്കോ എന്ന ദക്ഷിണ സുഡാൻ സ്വദേശിയാണ് ഭീകരരുടെ പിടിയിലും ക്രിസ്തുവിന്റെ കരം നെഞ്ചോട്‌ ചേർത്തുപിടിച്ച ആ അത്ഭുതബാലൻ. 1988ൽ, 12-ാം വയസിലായിരുന്നു ചാൾസിന്റെ സെമിനാരി പ്രവേശനം. സെമിനാരി ജീവിതം ഒരു വർഷം പിന്നിട്ടപ്പോഴായിരുന്നു ജീവിതത്തെ തലകീഴായി മറിച്ച ആ സംഭവം- ഭരണകൂടത്തിനെതിരെ പ്രക്ഷോഭം

  • പോളണ്ടിനെ ഭക്തിസാന്ദ്രമാക്കി 32-ാമത്‌ ജസ്‌ന ഗോര മരിയൻതീർത്ഥാടനം; പങ്കെടുത്തത് ആയിരങ്ങൾ

    പോളണ്ടിനെ ഭക്തിസാന്ദ്രമാക്കി 32-ാമത്‌ ജസ്‌ന ഗോര മരിയൻതീർത്ഥാടനം; പങ്കെടുത്തത് ആയിരങ്ങൾ0

    വാഴ്‌സോ: പരിശുദ്ധ സഭയിൽ  വിശ്വസിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് 32-ാമത്‌ ജസ്‌ന ഗോര മരിയൻതീർത്ഥാടനം. പോളണ്ടിലെ ക്രൈസ്തവ മാധ്യമമായ ‘റേഡിയോ മരിജ’ സംഘടിപ്പിച്ച ദ്വിദ്വിന തീർത്ഥാടനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെട്ട തീർത്ഥാടനത്തിൽ ക്രാക്കോവിലെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് മാരെക് ജെഡ്രാസ്സെവ്‌സ്‌കി, മറ്റ് വൈദികർ, സന്യസ്തർ എന്നിവർക്കുപുറമേ നീതിന്യായ വകുപ്പ് ചെയർമാൻ ജറോസ്ലാവ് കാസിൻസ്‌കിയും ഉപപ്രധാനമന്ത്രി ജാസെക് സാസിനും തങ്ങളുടെ സാന്നിധ്യം കൊണ്ട് തീർത്ഥാടനത്തെ ധന്യമാക്കി. സംഗീതക്കച്ചേരി, വിശുദ്ധ

  • ജീവന്റെ സംരക്ഷണത്തിനായി ലോക യുവജനസംഗമത്തിൽ വിശേഷാൽ ജപമാല; വിശുദ്ധ ജോൺപോൾ രണ്ടാമന്റെ തിരുശേഷിപ്പുകളും എത്തിക്കും

    ജീവന്റെ സംരക്ഷണത്തിനായി ലോക യുവജനസംഗമത്തിൽ വിശേഷാൽ ജപമാല; വിശുദ്ധ ജോൺപോൾ രണ്ടാമന്റെ തിരുശേഷിപ്പുകളും എത്തിക്കും0

    ലിസ്ബൺ: ജീവന്റെ സംരക്ഷണത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഒരുങ്ങി പോർച്ചുഗീസ് ഫെഡറേഷൻ ഫോർ ലൈഫ്. ലിസ്ബണിൽ നടക്കാൻ പോകുന്ന വേൾഡ് യൂത്ത് ഡേയുടെ ഭാഗമായി ആഗസ്റ്റ് 2ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പുകളുടെ സാന്നിധ്യത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കും. ജനിക്കാതെപോയ കുട്ടികൾ, ഏറ്റവും ദാരിദ്രമനുഭവിക്കുന്നവർ, കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്ന അമ്മമാർ, രോഗികൾ, പ്രായമായവർ തുടങ്ങി എല്ലാവരുടെയും സംരക്ഷണത്തിനായി നടത്തുന്ന പരസ്യപോരാട്ടമാണിതെന്ന് ഫെഡറേഷൻ സംഘാടകർ അറിയിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ ഇടങ്ങളിൽ, അനീതിക്കും പൊതുനന്മയ്‌ക്കെതിരായ നിയമങ്ങൾക്കുമെതിരെ

  • അയർലൻഡിലെ പ്രശസ്ത റേഡിയോ ജോക്കി ഇനി കത്തോലിക്കാ സഭാ വൈദീകൻ

    അയർലൻഡിലെ പ്രശസ്ത റേഡിയോ ജോക്കി ഇനി കത്തോലിക്കാ സഭാ വൈദീകൻ0

    ഡെറി: മൂന്ന് പതിറ്റാണ്ടോളം നീണ്ട റേഡിയോ ജോക്കി ജോലിയോട് വിടചൊല്ലി 58ാം വയസിൽ ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക്! ഐറിഷ് റേഡിയോ മേഖലയിൽ ശ്രദ്ധേയനായ ഷോൺ ഡോഹെർട്ടിയാണ് സെലിബ്രിറ്റി താരപദവിയോട് വിടപറഞ്ഞ് ക്രിസ്തുവിന്റെ വിളി സ്വീകരിച്ച ആ റേഡിയോ ജോക്കി. ഡെറിയിലെ സെന്റ് യൂജീൻസ് കത്തീഡ്രലിൽവെച്ച് ഡെറി ബിഷപ്പ് ഡോണൽ മെക്കിയോണിൽനിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. കൃത്യമായി പറഞ്ഞാൽ 28 വർഷക്കാലം, ഐറിഷ് നഗരമായ ഡൊണഗലിലെ ഹൈലാൻഡ് റേഡിയോയ്ക്കു വേണ്ടി ശബ്ദിച്ച ഫാ. ഷോൺ ഇനി ക്രിസ്തുവിന്റെ സുവിശേഷം ലോകത്തോട് പ്രഘോഷിക്കും.

Latest Posts

Don’t want to skip an update or a post?