വിലങ്ങാട് പുനരധിവാസം; ജനുവരിയില്‍ 19 വീടുകള്‍കൂടി ആശീര്‍വദിക്കും
- Featured, FEATURED MAIN NEWS, Kerala, KERALA FEATURED, LATEST NEWS
- January 10, 2026

മാഹി: സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ അമ്മത്രേസ്യായുടെ 18 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷം 22-ന് സമാപിക്കും. 1723-ല്‍ ആരംഭിച്ച ദൈവാലയത്തിന്റെ മുന്നൂറാം വാര്‍ഷികവും ഇതോടൊപ്പം ആചരിക്കുമെന്ന് ഇടവക വികാരി ഫാ. വിന്‍സെന്റ് പുളിക്കല്‍ അറിയിച്ചു. തിരുനാള്‍ ആഘോഷ ദിവസങ്ങളില്‍ ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും. ഫ്രഞ്ച് ഭാഷയിലും സീറോ മലബാര്‍ റീത്തിലും ദിവ്യബലി നടക്കും. ആറിന് വൈകുന്നേരം ആറിന് ഫാ. ജെറാള്‍ഡ് ജോസഫും ഏഴിന് വൈകുന്നേരം ആറിന് ഫാ. സജി വര്‍ഗീസും ദിവ്യബലിക്ക് നേതൃത്വം

ചെന്നൈ: തമിഴ്‌നാട്ടിലെ ക്രൈസ്തവ മാനേജ്‌മെന്റിനു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിലേതുപോലെയുള്ള ഭക്ഷണവും വിദ്യാഭ്യാസസൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് സഭാനേതൃത്വം. തമിഴ്‌നാട്ടില്‍ ക്രൈസ്തവ മാനേജ്‌മെന്റിനും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും കീഴിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നും അവര്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ 8,403 സ്‌കൂളുകളില്‍ ഏകദേശം 2500 സ്‌കൂളുകളും നടത്തുന്നത് ക്രൈസ്തവ സമൂഹമാണ്. അതെല്ലാം തന്നെ എയ്ഡഡ് സ്‌കൂളുകളുമാണ്. ക്രൈസ്തവരുടെ സ്‌കൂളുകള്‍ ഭൂരിഭാഗവും വിദൂരഗ്രാമങ്ങളിലാണ്. അവിടെയാണെങ്കില്‍ ഗവണ്‍മെന്റിന് സ്‌കൂളുകള്‍ നടത്താന്‍ സാധിക്കാത്ത സ്ഥലങ്ങളുമാണ്.

മുംബൈ: ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ ജയില്‍ മിനിസ്ട്രിക്ക് തുടക്കംകുറിച്ച സിസ്റ്റര്‍ റോസിറ്റ ഗോമസ് തന്റെ 94-ാമത്തെ വയസില്‍ വിടവാങ്ങി. മുംബൈയിലെ ഫ്രാന്‍സിസ്‌കന്‍ ഹോസ്പിറ്റലര്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ സഭാംഗമായിരുന്ന സിസ്റ്റര്‍ തടവുകാരുടെ മാലാഖ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ബാന്ദ്രയിലെ കന്യാസ്ത്രിമഠത്തിലായിരുന്ന അന്ത്യം. സമൂഹത്തിലെ പാവപ്പെട്ടവരുടെയും പതിതരുടെയും ഇടയിലായിരുന്ന സസ്റ്ററിന്റെ പ്രവര്‍ത്തനം മുഴുവനും. 1967 ല്‍ അനേകം കുഷ്ഠരോഗികള്‍ക്ക് സിസ്റ്ററിന്റെ ഇടപെടലിലൂടെ ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കി. എന്നാല്‍ ജയില്‍ മിനിസ്ട്രിയുടെ പേരിലാണ് സിസ്റ്റര്‍ റോസിറ്റ കൂടുതല്‍ അറിയപ്പെടുന്നത്. കാത്തലിക്

കാക്കനാട്: റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോയുടെ നിര്യാണത്തില്‍ സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. തനിക്കു ഭരമേല്പിക്കപ്പെട്ട ജനതയുടെ സമഗ്രമായ വികസനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത ഈ വൈദിക മേലധ്യക്ഷന്‍ സമര്‍പ്പണത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എളിമയും ലാളിത്യവും സാമൂഹ്യപ്രതിബദ്ധതയും അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് സ്വീകാര്യത നേടിക്കൊടുത്തു. റാഞ്ചി ജില്ലയില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍

ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കാന്‍ അവസരം ഒരുക്കുകയാണ് എഫ്ഫാത്ത ബൈബിള്‍ റീഡിങ് പദ്ധതി. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ മിനിസ്ട്രി ആരംഭിച്ചത്. ഇന്ന് ഈ മിനിസ്ട്രിയിലൂടെ ലോകമെങ്ങും പതിനായിരക്കണക്കിന് ആളുകള്‍ ഓരോ വര്‍ഷവും സമ്പൂര്‍ണ്ണ ബൈബിള്‍ വായിക്കുന്നു. ഫാ. ടോണി കട്ടക്കയം,C.Ss.R., ഫാ. ആന്റോ ഡയോനീസിയസ് SJ, ബ്രദര്‍ ജോസഫ് മാത്യു എന്നിവര്‍ ആത്മീയ നേതൃത്വം നല്‍കുന്നു. വാട്‌സ്ആപ്, ഫേസ്ബുക്ക്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഈ മിനിസിട്രിവഴി ഒരു വര്‍ഷം കൊണ്ടു സമ്പൂര്‍ണ്ണ ബൈബിള്‍വായന സാധ്യമാക്കുന്നത്. സ്വര്‍ഗീയമായ

കൊച്ചി: കാലം ചെയ്ത റാഞ്ചി അതിരൂപതയുടെ ആര്‍ച്ചുബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ടെലസ്ഫോര്‍ പി. ടോപ്പോയുടെ വിയോഗത്തില്‍ ആദരജ്ഞലികളര്‍പ്പിച്ച് സഭാനേതാക്കളും വിശ്വാസിസമൂഹവും. ദുംഗ രൂപതയുടെ മെത്രാനായി ഇടയ സേവനം ആരംഭിച്ച കര്‍ദിനാള്‍, റാഞ്ചി അതിരൂപത അധ്യക്ഷനും രണ്ടുപ്രാവശ്യം ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷനും ഒരു പ്രാവശ്യം ഭാരത കത്തോലിക്ക മെത്രാന്‍സമിതിയുടെ അധ്യക്ഷനുമായിരുന്നു. വരാപ്പുഴ അതിരൂപതയുമായി സൗഹൃദബന്ധം സ്ഥാപിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു കര്‍ദിനാളെന്നും വ്യക്തിപരമായി അദ്ദേഹവുമായുള്ള ബന്ധം ഏറെ വിലപ്പെട്ടതായിരുന്നു എന്നും വരാപ്പുഴ ആര്‍ച്ചുബിഷപ് ജോസഫ്

കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുവാനും ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിക്കുവാനും നിയോഗിക്കപ്പെട്ട ജെ.ബി കോശി കമ്മീഷന്‍ 2023 മെയ് 17ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കാതെ പൂര്‍ണ്ണരൂപം അടിയന്തിരമായി പുറത്തുവിടണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ സിറ്റിംഗുകളിലും നേരിട്ടും കമ്മീഷന് 5 ലക്ഷത്തോളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതും രണ്ടര വര്‍ഷക്കാലം പഠനം നടത്തി സമര്‍പ്പിച്ചതുമായ പഠനരേഖകളും

വത്തിക്കാൻ സിറ്റി: ചൈനയിൽ നടന്നുവരുന്ന സുവിശേഷവൽക്കരണ പദ്ധതികൾ അവരെ കത്തോലിക്കരാക്കി മാറ്റുക എന്ന അജtണ്ടയിലധിഷ്ഠിതമാക്കാതെ ദൈവസ്നേഹത്തിന്റെ ആശയവിനിമയത്തിനുള്ള മാർഗമെന്നതിലേക്ക് മാറേണ്ടിയിരിക്കുന്നുവെന്ന് ഹോങ്കോങ് ബിഷപ്പും നിയുക്ത കർദ്ദിനാളുമായ സ്റ്റീഫൻ ചൗ അഭിപ്രായപ്പെട്ടു. കർദിനാൾ സ്ഥാനാരോഹണത്തിനായി വത്തിക്കാനിൽ എത്തിയ അദ്ദേഹം, വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ചൈനീസ് പൗരന്മാരെ കത്തോലിക്ക വിശ്വാസികളാക്കുക എന്ന അജണ്ടയ്ക്കു പകരം ദൈവസ്നേഹമെന്താണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുകയാണ് യഥാർത്ഥ സുവിശേഷവൽക്കരണമെന്ന തിരിച്ചറിവോടെയുള്ള പ്രവർത്തനങ്ങളാണ് അവിടെ ആവശ്യം. ഇതിന് വിപരീതമായ പ്രവർത്തനങ്ങൾ ചൈനയിൽ എതിർപ്പുകൾക്കിടയാക്കും.




Don’t want to skip an update or a post?