വിലങ്ങാട് പുനരധിവാസം; ജനുവരിയില്‍ 19 വീടുകള്‍കൂടി ആശീര്‍വദിക്കും
- Featured, FEATURED MAIN NEWS, Kerala, KERALA FEATURED, LATEST NEWS
- January 10, 2026

വത്തിക്കാൻ സിറ്റി: അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ ചാഡ് അഞ്ചാം സ്ഥാനത്തെന്ന് ലോകബാങ്ക്. നിലവിലുള്ള കണക്കുകളനുസരിച്ചു പത്തു ലക്ഷത്തോളം അഭയാർത്ഥികളാണ് ചാഡിൽ ഇപ്പോളുള്ളത്. അവരിൽ എഴുപത്തിയഞ്ച് ശതമാനവും അയൽരാജ്യമായ സുഡാനിൽനിന്നുള്ളവരും ഇരുപത്തിയൊന്ന് ശതമാനത്തോളം മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിൽനിന്നുള്ളവരും നാലു ശതമാനംനൈജീരിയയിൽനിന്നുള്ളവരുമാണെന്ന് ലോകബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്തെ പന്ത്രണ്ടിൽ ഒരു അഭയാർത്ഥി ഇവിടെയാണ് എത്തിച്ചേരുന്നത്. ജനസംഖ്യയുമായി ബന്ധപ്പെടുത്തിയുള്ള കണക്കുകൾ പ്രകാരം, പ്രതിശീർഷ അഭയാർത്ഥികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ചാഡ്. അയൽരാജ്യമായ സുഡാനിൽ 2023 ഏപ്രിൽ പതിനഞ്ചിന്

വത്തിക്കാൻ സിറ്റി: നൈജീരിയയിൽ കുട്ടികൾക്കിടയിൽ ഡിഫ്തീരിയ രോഗം മുൻപില്ലാത്തവിധം പകരുന്നുവെന്നും, രാജ്യത്ത് ഇരുപത്തിരണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ഇനിയും പ്രതിരോധ കുത്തിവയ്പ് ലഭ്യമായിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ആഗോളചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ഗുരുതരമായ ഡിഫ്തീരിയ ബാധ നൈജീരിയയിൽ പകരുന്നതിനാൽ കുട്ടികൾക്ക് അടിയന്തിരമായി പ്രതിരോധകുത്തിവയ്പ് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് കഴിഞ്ഞ ദിവസം യൂണിസെഫ് മുന്നറിയിപ്പ് നൽകി. നിലവിലെ കണക്കുകൾ പ്രകാരം പതിനൊന്നായിരത്തിലധികം പേർക്ക് ഡിഫ്തീരിയ ബാധിച്ചിട്ടുണ്ട്. ഇതുവരെ 453 പേർ ഡിഫ്തീരിയ ബാധിച്ച് മരിച്ചിട്ടുണ്ട് . ഇവരിൽ ഭൂരിഭാഗവും കുട്ടികളാണ്. നാലിനും

കാക്കനാട്: പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ് സ്വാമിനാഥന്‍ തലമുറകള്‍ക്ക് വഴിക്കാട്ടിയ പ്രതിഭയെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരി. ഡോ. സ്വാമിനാഥന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച മാര്‍ ആലഞ്ചേരി അദ്ദേഹ ത്തിന്റെ കാഴ്ചപ്പാടുകള്‍ നാടിന്റെ സമഗ്രവി കസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാര്‍ഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതംതന്നെ സമര്‍പ്പിച്ചുവെന്നും അനുസ്മരിച്ചു. കേരളത്തിന്റെ കാര്‍ഷിക പശ്ചാത്തലത്തില്‍നിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിതയാത്ര അത്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടു പോയത്. നാടിന്റെ

മാലാഖമാരുടെ തിരുനാളുകളില്‍ പ്രത്യേകമായി നാം അവരെ ഓര്‍ക്കാറുണ്ടെങ്കിലും, ഒരു മാലാഖാ സാന്നിധ്യം അനുഗ്രഹമായി എപ്പോഴും നമ്മോടൊപ്പമുണ്ട്. സെപ്തംബര്‍ 29-ന് മുഖ്യദൂതന്മാരായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍ എന്നിവരുടെയും ഒക്‌ടോബര്‍ രണ്ടിന് കാവല്‍മാലാഖമാരുടെയും തിരുനാളാണ്. അവരുടെ കരുതലിനെപ്പറ്റിയും സംരക്ഷണത്തെക്കുറിച്ചും നന്ദിയോടെ ഓര്‍ക്കാനുള്ള ദിനങ്ങള്‍. മനസില്‍ തെളിയുന്ന മൂന്ന് ചിത്രങ്ങള്‍ പഴയ സംക്ഷേപ വേദപാഠപുസ്തകത്തിലെ ഒരു മൂന്നുകോളം ചിത്രമാണ് ആദ്യത്തേത്. അതില്‍ ഒന്നാമത്തെ കോളത്തില്‍, ഒരു പിഞ്ചുബാലന്റെ പിന്നില്‍ പുഞ്ചിരിച്ചും ചിറകുവിരിച്ചും സംരക്ഷണമേകിയും നില്‍ക്കുന്ന മാലാഖയുടേതാണ്. ആ ബാലന്റെ കുഞ്ഞു ഹൃദയവും

ജെബെ(ലെബനൻ): ആഗോള മെത്രാൻ സിനഡിന്റെ പൊതുസമ്മേളനത്തിനൊരുക്കമായി ലബനനിലെ ജെബെയിൽ അഞ്ഞൂറോളം യുവജനങ്ങൾ പ്രാർത്ഥന നടത്തി. സമാധാനം, യുദ്ധങ്ങളുടെ അവസാനം, സൃഷ്ടിയുടെ പരിപാലനം, സിനഡിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തുടങ്ങിയ നിയോഗങ്ങൾക്കായിട്ടായിരുന്നു പ്രാർത്ഥന. മധ്യ പൂർവേഷ്യയിലെ വിവിധ സഭാ വിഭാഗങ്ങളിൽപ്പെട്ട യുവജനങ്ങളാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്. ലെബനീസ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെയും (പിഎംഎസ്) തെയ് സെ കമ്മ്യൂണിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ‘ഒന്നിച് ‘ (together) എന്ന പേരിൽ നടന്ന ഈ എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനം.ജാഗരണ പ്രാർത്ഥനയ്ക്ക് മുന്നോടിയായി ജെബെയിൽ തുറമുഖത്ത് ബോട്ടിൽ എത്തിയ യേശുവിന്റെ

കോട്ടയം: സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബര്‍ 2 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദലായി കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. വന്യജീവികള്‍ വനാതിര്‍ത്തിക്കുള്ളില്‍ സംരക്ഷിക്കപ്പെടേണ്ടതും, സംരക്ഷണ ഉത്തരവാദിത്വം വനംവകുപ്പിനുമാണ്. നാട്ടിലിറങ്ങുന്ന വന്യജീവി കളെ സംരക്ഷിക്കുവാന്‍ വനംവകുപ്പ് നടത്തുന്ന വിദ്യാര്‍ത്ഥി പ്രതിജ്ഞ വിരോധാഭാസവും നീതീകരണമില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്. വന്യജീവികളുടെ അക്രമത്തില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ നഷ്ട പ്പെടുമ്പോള്‍ വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുക്കാന്‍

വത്തിക്കാൻ സിറ്റി: സാന്ത് ഏജിഡിയോ സമൂഹത്തിന്റെയും പ്രൊട്ടസ്റ്റന്റ് സഭകളുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയമപരമായ ‘മാനുഷിക ഇടനാഴി’കളിലൂടെ ലെബനനിൽ നിന്നും 96 സിറിയൻ അഭയാർത്ഥികളെ ഇറ്റലിയിൽ എത്തിച്ചു.ഇന്നലെ രാവിലെ ബെയ്റൂട്ടിൽ നിന്നും റോമിലെ ഫ്യുമിച്ചിനോയിൽ എത്തിച്ചേർന്ന നാൽപ്പത്തെട്ടു പേരിൽ പതിനെട്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.അടുത്ത നാല്പത്തിയെട്ടുപേർ ഇന്നെത്തിച്ചേരും. 2016 ഫെബ്രുവരി മുതൽ ഇറ്റലിയിലെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായുള്ള കരാർ പ്രകാരം സാന്ത് ഏജിഡിധിയോ സമൂഹത്തിന്റെയും,രാജ്യത്തെ ഇവാഞ്ചലിക്കൽ ചർച്ചുകളുടെ ഫെഡറേഷന്റെയും, വാൽഡെസെ സമൂഹത്തിന്റെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ള മാനുഷിക ഇടനാഴികൾ ഇറ്റലിയിലേക്കുള്ള അഭയാർത്ഥികളുടെ നിയമാനുസൃതമായ

ലക്സംബർഗ്: നോർവേ, റഷ്യ, സ്വിറ്റ്സർലൻഡ്, തുർക്കി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുൾപ്പെടെ 32 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്കെതിരെ കാലാവസ്ഥാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് 11 നും 24 നും ഇടയിൽ പ്രായമുള്ള കുട്ടികൾ 2020 സെപ്റ്റംബറിൽ നൽകിയിട്ടുള്ള പരാതി യൂറോപ്യൻ കോടതി ഇന്ന് പരിഗണിക്കും. 2015 ലെ പാരീസ് ഉടമ്പടി പ്രകാരം ഏറ്റെടുത്ത കാലാവസ്ഥാ പ്രതിബദ്ധതകൾ മാനിക്കുന്നതിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ പരാജയപ്പെട്ടതിനും, ആഗോളതാപനത്തിന്റെ വർദ്ധനവ് + 1.5 ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്താൻ മതിയായ നടപടികൾ കൈക്കൊള്ളാതിരുന്നതിനുമാണ് ഈ




Don’t want to skip an update or a post?