വിലങ്ങാട് പുനരധിവാസം; ജനുവരിയില്‍ 19 വീടുകള്‍കൂടി ആശീര്‍വദിക്കും
- Featured, FEATURED MAIN NEWS, Kerala, KERALA FEATURED, LATEST NEWS
- January 10, 2026

യെരവാൻ: നാഗോര്‍ണോ – കരാബാക്ക് മേഖലയുടെ നിയന്ത്രണം ഇസ്ലാമിക രാജ്യമായ അസർബൈജാന്‍ സ്വന്തമാക്കിയതോടെ ഇവിടെയുള്ള ക്രൈസ്തവർ അർമേനിയയിലേക്കു പലായനം ചെയ്യാനാരംഭിച്ചു . ഇതിനോടകം മൂവായിരത്തോളം പേർ അർമേനിയയിലെത്തി. എല്ലാ ഗ്രാമങ്ങളിളെയും ജനങ്ങൾ ഭവനരഹിതരാണെന്നും പാർപ്പിടവും ഭക്ഷണവും വെള്ളവും ലഭ്യല്ലെന്നും പ്രദേശത്തെ അർമേനിയൻ ക്രൈസ്തവരെ സഹായിക്കുന്ന ‘ക്രിസ്ത്യൻസ് ഇൻ നീഡ് ‘ഫൗണ്ടേഷൻ വെളിപ്പെടുത്തി. നൂറുകണക്കിന് അർമേനിയക്കാർ തെരുവുകളിൽ ഉറങ്ങുന്നു, അവർക്ക് കുടിക്കാൻ വെള്ളം പോലും ഇല്ല, സ്കൂളിനടുത്തുള്ള ഏക ബേക്കറിക്ക് മുന്നിൽ 2,000 പേര്‍ നീളുന്ന വരികളാണ് ഉള്ളതെന്നും

ജനീവ: മനുഷ്യോത്ഭവത്തിന്റെ നിർവചനത്തെ മാറ്റിമറിക്കാൻ സാധ്യതയുള്ളതായി കരുതപ്പെടുന്ന മൂലകോശങ്ങളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ബില്ലിന്മേൽ യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതികളുടെ കമ്മീഷനും ജർമ്മൻ മെത്രാൻ സമിതിയുടെ ബെർലിൻ ഓഫീസും സംയുക്തമായി ആശങ്ക രേഖപ്പെടുത്തി. യൂറോപ്യൻ കൗൺസിലും പാർലമെന്റും മനുഷ്യ ഉത്ഭവത്തിന്റെ ഇപ്പോഴുള്ള നിർവചനത്തിന് പുതിയ ബില്ലിൽ കൊണ്ടുവരുന്ന ഭേദഗതികളിൽ മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് സഭാനേതൃത്വം നിരീക്ഷിക്കുന്നു. മനുഷ്യ ഭ്രൂണം അടക്കമുള്ള വാക്കുകൾ ഇതിന്റെ നിർവചനത്തിന്റെ ഭാഗമാക്കുമെന്നതിലാണ് കത്തോലിക്കാ മെത്രാന്മാരുടെ ആശങ്ക. മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം

കന്യാകുമാരി: സീറോമലബാര്‍ സഭയുടെ തമിഴ്‌നാട്ടിലെ മിഷന്‍ രൂപതയായ തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനം സെപ്റ്റംബര്‍ 28 മുകല്‍ 30 വരെ സംഗമം ആനിമേഷന്‍ സെന്ററില്‍ നടക്കും. 2024-ല്‍ നടക്കാനിരിക്കുന്ന സീറോമലബാര്‍ ആഗോള സമ്മേളനത്തിന് ഒരുക്കമായാണ് സമ്മേളനം നടത്തുന്നത്. 28-ന് രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പാളയംകോട്ട ബിഷപ് ഡോ. അന്തോണിസ്വാമി ശബരിമുത്തു, മാര്‍ത്താണ്ഡം

അലെപ്പോ: സിറിയൻ കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഫ്രാന്‍സിസ്കന്‍ വൈദികനായ മോണ്‍. ഹന്ന ജല്ലോഫ് ഒ.എഫ്.എം പ്രഥമ തദ്ദേശീയ മെത്രാനായി അവരോധിതനായി. ആലപ്പോയിലെ സെന്റ് ഫ്രാന്‍സിസ് ലത്തീന്‍ കത്തോലിക്കാ ദേവാലയത്തിൽ നടന്ന അഭിഷേക ശുശ്രൂഷകൾക്കൊടുവിലാണ് അലെപ്പോയിലെ കത്തോലിക്കാ സമൂഹത്തിന്റെ അപ്പസ്തോലിക വികാരിയായി ചുമതല മോണ്‍.ഹന്ന ഏറ്റെടുത്തത്. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവൻ ക്ലോഡിയോ ഗുഗെരോട്ടി ശുശ്രൂഷകൾക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സിറിയയിലെ അപ്പസ്തോലിക പ്രതിനിധി കര്‍ദ്ദിനാള്‍ മാരിയോ സെനാരി, ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല

ന്യൂയോർക്ക്: യുദ്ധത്തിലുടനീളം ഉക്രെയ്‌നിന് അചഞ്ചലമായ പിന്തുണ നൽകിയവരെ ആദരിക്കുന്നതിന്റെ ഭാഗമായി, ഫിലാഡൽഫിയയിലെ യുക്രേനിയൻ കത്തോലിക്കാ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്‌സിയാക്കിന് പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി പ്രത്യേക അവാർഡ് നൽകി ആദരിച്ചു. ഉക്രെയ്നിന്റെ സാംസ്കാരിക, കലാ, ആത്മീയ, വാസ്തുവിദ്യ, സൈനിക, ചരിത്ര പൈതൃകത്തിന്റെ പുനരുജ്ജീവനത്തിന് നിർണായക സംഭാവന നൽകിയ പൗരന്മാരെ ആദരിക്കുന്നതിനായി സ്ഥാപിച്ച ഉക്രെയ്ൻ പ്രസിഡന്റിന്റെ ‘ക്രോസ് ഓഫ് ഇവാൻ മസെപ’ എന്ന ബഹുമതിയാണ് ആർച് ബിഷപ്പിന് സമ്മാനിച്ചത്. ആർച് ബിഷപ്പിനെ തനിക്ക് വ്യക്തിപരമായി അറിയാമെന്ന് പറഞ്ഞ

സ്ട്രാസ്ബര്‍ഗ് (ഫ്രാൻസ് ): ഈ വർഷത്തെ സഖാറോവ് പുരസ്‌കാരത്തിന് നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം അന്യായമായി തടവിലാക്കിയ ബിഷപ്പ് റോളാൻഡോ അൽവാരസിനെ യൂറോപ്യൻ പാർലമെന്റ് നാമനിർദ്ദേശം ചെയ്തു. മനുഷ്യാവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനാണ് സഖാറോവ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യൻ പാർലമെന്റിന്റെ വിദേശകാര്യ വികസന സമിതിയു ടെയും മനുഷ്യാവകാശ ഉപസമിതിയുടെയും യോഗത്തിലാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിക്കരാഗ്വേയിലെ ഏകാധിപതി പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ശക്തരായ വിമർശകരിൽ ഒരാളാണ് ബിഷപ്പ് അൽവാരസ്. ശക്തമായ പീഡനങ്ങൾക്കിടയിലും ഒറ്റയാള്‍ പോരാട്ടവുമായി

ജോസഫ് മൈക്കിള്‍ യുകെയിലെ ബെര്‍മിംഗ്ഹാമില്‍ നടക്കുന്ന ഏകദിന ധ്യാനത്തെക്കുറിച്ചുള്ള അറിയിപ്പ് നല്‍കുന്നതിനായിരുന്നു ഇംഗ്ലീഷുകാരിയുടെ വീട്ടില്‍ ലീഫ്‌ലെറ്റ് ഇട്ടത്. അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞായിരുന്നു അവരുടെ താമസം. പ്രോഗ്രാമിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് താല്പര്യം തോന്നി. അതിനുശേഷം ആ സെന്ററില്‍ നടക്കുന്ന മറ്റു പ്രോഗ്രാമുകളിലും സംബന്ധിക്കാന്‍ തുടങ്ങി. വിവാഹമോചനത്തിന്റെ വക്കില്‍ നിന്നും ദമ്പതികള്‍ വീണ്ടും ഒന്നിച്ചു. തുടര്‍ന്ന് 10 ദിവസം താമസിച്ചുള്ള ധ്യാനത്തില്‍ കുടുംബസമേതം പങ്കെടുത്തു. ഉന്നത പദവി വഹിച്ചിരുന്ന അവര്‍ ജോലി രാജിവച്ച് പിന്നീട് മുഴുവന്‍

‘Justice delayed is justice denied’ എന്ന തത്വം നീതിന്യായവ്യവസ്ഥയില്‍ ഏറെ പ്രസക്തമാണ്. നീതി വൈകിക്കുന്നത് നീതിനിഷേധിക്കുന്നതിന് തുല്യമത്രെ. കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ ആവലാതികള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ തുടര്‍നടപടികള്‍ വൈകുന്ന ഒരോ ദിവസവും ക്രൈസ്തവസമൂഹത്തിന് അര്‍ഹമായ നീതി നിഷേധിക്കപ്പെടുകയാണ്. ക്രൈസ്തവ കുടുംബങ്ങളിലെ യുവജനങ്ങള്‍ മറുനാടുകളിലേക്ക് ചേക്കേറുകയും നീതി നിഷേധിക്കപ്പെട്ട കര്‍ഷകരും തീരദേശവാസികളുമായ ക്രൈസ്തവര്‍ തിരിച്ചുകയറാനാവാത്ത വിധമുള്ള കടക്കെണിയിലൂടെയും ജീവിതപ്രതിസന്ധിയിലൂടെയും കടന്നുപോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജെബി കോശി കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നത്




Don’t want to skip an update or a post?