ക്രിസ്തുവിനെ തള്ളിപ്പറഞ്ഞാല്‍ ജയിലില്‍ നിന്ന് മോചിപ്പിക്കാം എന്ന് അധികാരികള്‍; പാക്ക് വനിതയുടെ ജീവിതത്തില്‍ സംഭവിച്ച 'അത്ഭുത ഭൂകമ്പം'
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 3, 2025

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ആഗമനത്തോടെ മംഗോളിയയിൽ പ്രഥമ പേപ്പൽ പര്യടനം സാധ്യമാകുമ്പോൾ യാഥാർത്ഥ്യമായത് വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ആഗ്രഹം! ഫ്രാൻസിസ് പാപ്പയുടെ മംഗോളിയൻ പര്യടനത്തിന്റെ പശ്ചാത്തലത്തിൽ, ജനതകളുടെ സുവിശേഷീകരണ തിരുസംഘം മുൻ അധ്യക്ഷൻ കർദിനാൾ ക്രെസെൻസിയോ സെപ്പെ ‘വത്തിക്കാൻ ന്യൂസി’ന് നൽകിയ അഭിമുഖത്തിലാണ് മംഗോളിയ സന്ദർശിക്കാനുള്ള വിശുദ്ധ ജോൺ പോളിന്റെ ആഗ്രഹം പങ്കുവെച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രത്യേക ദൂതനായി 2002- 03 കാലഘട്ടത്തിൽ മംഗോളിയ സന്ദർശിച്ച വ്യക്തികൂടിയാണ് കർദിനാൾ ക്രെസെൻസിയോ സെപ്പെ.
READ MORE
മെക്സിക്കോ സിറ്റി: കാൻസർ ആശുപത്രിയിൽ രോഗ ബാധിതരായി കഴിയുന്ന 38 കുഞ്ഞുങ്ങൾക്ക് സ്ഥൈര്യലേപനം നൽകി മെക്സിക്കൻ ബിഷപ്പ്. ക്വെറെറ്റാരോ രൂപതാ ബിഷപ്പ് ഫിഡെൻസിയോ ലോപ്പസ് പ്ലാസയുടെ മുഖ്യകാർമികത്വത്തിലായിരുന്നു, തീവ്ര പരിചരണ കേന്ദ്രത്തിൽ കഴിയുന്നവർ ഉൾപ്പെടെയുള്ളവർക്ക് സ്ഥൈര്യലേപന കൂദാശ പരികർമം ചെയ്തത്. ടെലെടോൺ ചിൽഡൻസ് ഓങ്കോളജി ഹോസ്പിറ്റലാണ് ഈ വികാര നിർഭരമായ തിരുക്കർമങ്ങൾക്ക് വേദിയായത്. ശുശ്രൂഷാമധ്യേ കുഞ്ഞുങ്ങളെ സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിച്ച ബിഷപ്പ് ലോപസ്, ദൈവത്തിലേക്ക് നയിക്കപ്പെടാൻ അവരെ പരിശുദ്ധാത്മാവിൽ ഭരമേൽപ്പിക്കുകയും ചെയ്തു. അഭിഷേകം ചെയ്യപ്പെടുന്നതിലൂടെ, നാം ക്രിസ്തുവിന്റേതാണെന്ന
READ MORE
ഖാർത്തൂം: ആഭ്യന്തര യുദ്ധക്കെടുതികളാൽ വലയുന്ന സുഡാനിൽനിന്ന് കരളലിയിക്കുന്ന മറ്റൊരു വാർത്ത കൂടി. രാജ്യം കടന്നുപോകുന്ന പ്രതിസന്ധിയുടെ നേർചിത്രമായി മാറുകയാണ്, കൊടും പട്ടിണിമൂലം 500ൽപ്പരം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടെന്ന വാർത്തകൾ. അനാഥാലയത്തിൽ കഴിഞ്ഞിരുന്ന 24 കുട്ടികളും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ ആരംഭിച്ച സംഘർഷം വ്യാപകമായ നാശമാണ് രാജ്യത്തുണ്ടാക്കുന്നത്. സംഘർഷത്തിൽ ഇതുവരെ 4000നും 10000നും ഇടയിൽ ആളുകൾ കൊല്ലപ്പെടുകയും നാല് ദശലക്ഷത്തിൽപ്പരം പേർ ഭവനരഹിതരോ അഭയാർത്ഥികളോ ആയി മാറിയെന്നും
READ MORE
വത്തിക്കാൻ സിറ്റി: റഷ്യൻ യുവജന ദിനത്തിൽ അവിടത്തെ കത്തോലിക്കാ യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പ നൽകിയ വീഡിയോ സന്ദേശവുമായി ബന്ധപ്പെട്ട് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് വലിയ വേദനയും ആശങ്കയും പ്രകടിപ്പിച്ചതോടെ, റഷ്യൻ സാമ്രാജ്യത്വത്തെ ഉയർത്തികാണിക്കാൻ പാപ്പ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ. “റഷ്യയുടെ മഹത്തായ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിൽ പോസിറ്റീവായ കാര്യങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും യുവജനങ്ങളെ പ്രചോദിപ്പിക്കുകയായിരുന്നു പാപ്പയുടെ ലക്ഷ്യം. തീർച്ചയായും സാമ്രാജ്യത്വ യുക്തിയെയും സർക്കാർ വ്യക്തിത്വങ്ങളെയും മഹത്വവത്കരിക്കുക പാപ്പയുടെ ലക്ഷ്യമായിരുന്നില്ല,” വത്തിക്കാൻ
READ MORE




Don’t want to skip an update or a post?