രണ്ട് വര്ഷത്തെ കാത്തിരിപ്പിന് വിരാമം; ജനറല് ജോസഫ് ഔണിനെ ലെബനന് പ്രസിഡന്റായി തിരഞ്ഞെടുത്തു
- Featured, INTERNATIONAL, LATEST NEWS, WORLD
- January 10, 2025
ജൂബ: കുട്ടിപ്പടയാളിയാക്കാൻ ഭീകരർ പിടിച്ചുകൊണ്ടുപോയെങ്കിലും അവരിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും കുട്ടിക്കാലത്തെ ആഗ്രഹംപോലെതന്നെ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത സുഡാനിയൻ യുവാവിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. തിരുപ്പട്ടം സ്വീകരിച്ചശേഷം റോമിൽ ഫിലോസഫി പഠനം നടത്തുന്ന ഫാ. ചാൾസ് എംബിക്കോ എന്ന ദക്ഷിണ സുഡാൻ സ്വദേശിയാണ് ഭീകരരുടെ പിടിയിലും ക്രിസ്തുവിന്റെ കരം നെഞ്ചോട് ചേർത്തുപിടിച്ച ആ അത്ഭുതബാലൻ. 1988ൽ, 12-ാം വയസിലായിരുന്നു ചാൾസിന്റെ സെമിനാരി പ്രവേശനം. സെമിനാരി ജീവിതം ഒരു വർഷം പിന്നിട്ടപ്പോഴായിരുന്നു ജീവിതത്തെ തലകീഴായി മറിച്ച ആ സംഭവം- ഭരണകൂടത്തിനെതിരെ പ്രക്ഷോഭം
READ MOREസ്ട്രാസ്ബർഗ്: മണിപ്പൂരിലെ കലാപത്തിന് അറുതിവരുത്തുന്നതിൽ നിഷ്ക്രിയത്വം തുടരുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ യൂറോപ്പ്യൻ പാർലമെന്റിന്റെ രൂക്ഷ വിമർശനം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും സത്വര നടപടികൾ സ്വീകരിക്കുന്നതിനൊപ്പം, വിവാദമായ പട്ടാള ഭരണം പിൻവലിക്കണമെന്നും ഇന്റർനെറ്റ് പുനസ്ഥാപിക്കണമെന്നും യൂറോപ്പ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ നടന്ന യൂറോപ്യൻ പാർലമെന്റ് സമ്മേളനം പാസാക്കിയ പ്രമേയത്തിലൂടെയാണ് ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. യൂറോപ്യൻ പാർലമെന്റംഗം പിയർ ലൗടൂറായിരുന്നു ‘ഇന്ത്യ, ദ സിറ്റ്വേഷൻ ഇൻ മണിപ്പൂർ’ എന്ന പേരിലുള്ള പ്രമേയത്തിന്റെ അവതാരകൻ.
READ MOREവത്തിക്കാൻ സിറ്റി: അഗതികളുടെ അമ്മയെന്ന് ലോകം വിശേഷിപ്പിച്ച കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതം സാക്ഷിക്കുന്ന ഡോക്യുമെന്ററി സിനിമ ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ അമേരിക്കൻ തീയറ്ററുകളിൽ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ റിലീസ് ചെയ്യപ്പെട്ട സിനിമയ്ക്ക് വലിയ പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സ്പെയിനിലും വൻ സ്വീകാര്യത ലഭ്യമായതിന് പിന്നാലെയാണ് സിനിമ യു.എസിൽ പ്രദർശനത്തിന് എത്തിയത്. വിശുദ്ധരായ പാദ്രെ പിയോ, ജോൺ പോൾ രണ്ടാമൻ എന്നിവരെ കുറിച്ചുള്ള സിനിമകൾ ഒരുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച
READ MOREറിയോ ഡി ജനീറോ: ഒൻപതു വയസുകാരന്റെ ആഗ്രഹം, ഫ്രാൻസിസ് പാപ്പയുടെ പ്രാർത്ഥനാശംസകൾ, ദൈവത്തിന്റെ തീരുമാനം ബ്രസീലിയൻ സ്വദേശിയായ നഥാൻ ഡി ബ്രിട്ടോ എന്ന യുവാവിന്റെ സെമിനാരി പ്രവേശനത്തെ അപ്രകാരം വിശേഷിപ്പിക്കാം. നഥാൻ ഡി ബ്രിട്ടോ എന്ന പേര് ഒരുപക്ഷേ, ആർക്കും ഓർമയുണ്ടാവില്ല. എന്നാൽ, 2013ലെ ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ ഫ്രാൻസിസ് പാപ്പയുടെ അരികിലേക്ക് ഓടിയെത്തി, വൈദീകനാകണമെന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തിയ ആ കുഞ്ഞിനെ ആർക്ക് മറക്കാനാകും? ആ ഒൻപതു വയസുകാരൻതന്നെ ഇപ്പോഴത്തെ സെമിനാരിക്കാരൻ നഥാൻ ഡി
READ MOREDon’t want to skip an update or a post?