ചരിത്രം സൃഷ്ടിച്ച് യുഎസിലെ ദിവ്യകാരുണ്യ തീര്ത്ഥാടനങ്ങള് മുന്നോട്ട്
- AMERICA, American National, Featured, Featured, FEATURED MAIN NEWS, INTERNATIONAL, LATEST NEWS, WORLD
- June 17, 2024
പരാന: മുതിർന്നവരുടെ മാമ്മോദീസ സ്വീകരണത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടാകാമെങ്കിലും ഒരു പക്ഷേ, 100 വയസ് പിന്നിട്ട ഒരു മുത്തച്ഛന്റെ മാമ്മോദീസയെ കുറിച്ച് അത്രയൊന്നും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഹൊസെ ലോറങ്കോ എന്ന 104 വയസുകാരന്റെ മാമ്മോദീസാ സ്വീകരണ വാർത്ത സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ വാർത്തയാവുകയാണ്. ബ്രസീലിയൻ സ്വദേശിയാണ് ഹൊസെ ലോറങ്കോ. പരാന സംസ്ഥാനത്തെ ആൾട്ടോ പിക്കൂരിയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ യൂദാ തദേവൂസിന്റെ നാമധേയത്തിലുള്ള ചാപ്പലിൽ ഇക്കഴിഞ്ഞ ജൂൺ 17നായിരുന്നു മാമ്മോദീസാ സ്വീകരണം. അന്നേദിനംതന്നെ സാവോ ഹൊസെ
യു.കെ: മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണമാണെന്ന് തുറന്നടിച്ചും അക്രമങ്ങൾക്ക് അറുതിവരുത്താൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ഇംഗ്ലണ്ടിലെ ജന സഭ. സകലപരിധിയും വിടുന്ന മണിപ്പൂരിലെ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്നതിനൊപ്പം ലോകത്തിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുംവിധം പ്രധാനമന്ത്രി ഋഷി സുനക്ക് സർക്കാരിന്റെ മതസ്വാതന്ത്ര്യ സമിതിയുടെ അധ്യക്ഷകൂടിയായ എം.പി ഫിയോണ ബ്രൂസ് വിഷയം ചർച്ചയ്ക്ക് കൊണ്ടുവരികയായിരുന്നു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്‌സംഘത്തിന് ഇരയാക്കുകയും ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെയാണ് ഇക്കാര്യം ജന സഭ ചർച്ച
ഡാളസ്: ടെക്‌സാസ്, ഒക്ലഹോമ റീജ്യണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള 600ൽപ്പരം മത്‌സരാർത്ഥികൾ മാറ്റുരച്ച ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് കലാമാമാങ്കത്തിൽ ചാംപ്യൻപട്ടം കരസ്ഥമാക്കി കൊപ്പേൽ സെന്റ് അൽഫോൻസാ, മക്അലൻ ഡിവൈൻ മേഴ്‌സി ഇടവകകൾ. ഗ്രൂപ്പ് ‘എ’ വിഭാഗത്തിലാണ് 123 പോയിന്റോടെ കൊപ്പേൽ ഇടവക കിരീടം നേടിയത്. ഗ്രൂപ്പ് ‘ബി’ വിഭാഗത്തിലാണ് 77 പോയിന്റോടെ മക്അലൻ ഇടവകയുടെ കിരീടനേട്ടം. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോന ഇടവക, ഒക്‌ലഹോമ ഹോളി ഫാമിലി ഇടവക എന്നിവരാണ് യഥാക്രമം ഗ്രൂപ്പ്
ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. സംഭവിച്ചത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കൈക്കൊണ്ട നടപടികൾ കോടതിയെ അറിയിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്‌നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർണായക ഇടപെടൽ. ‘ഈ ദൃശ്യങ്ങൾ കോടതിയെ വല്ലാതെ
ജൂബ: കുട്ടിപ്പടയാളിയാക്കാൻ ഭീകരർ പിടിച്ചുകൊണ്ടുപോയെങ്കിലും അവരിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും കുട്ടിക്കാലത്തെ ആഗ്രഹംപോലെതന്നെ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത സുഡാനിയൻ യുവാവിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. തിരുപ്പട്ടം സ്വീകരിച്ചശേഷം റോമിൽ ഫിലോസഫി പഠനം നടത്തുന്ന ഫാ. ചാൾസ് എംബിക്കോ എന്ന ദക്ഷിണ സുഡാൻ സ്വദേശിയാണ് ഭീകരരുടെ പിടിയിലും ക്രിസ്തുവിന്റെ കരം നെഞ്ചോട് ചേർത്തുപിടിച്ച ആ അത്ഭുതബാലൻ. 1988ൽ, 12-ാം വയസിലായിരുന്നു ചാൾസിന്റെ സെമിനാരി പ്രവേശനം. സെമിനാരി ജീവിതം ഒരു വർഷം പിന്നിട്ടപ്പോഴായിരുന്നു ജീവിതത്തെ തലകീഴായി മറിച്ച ആ സംഭവം- ഭരണകൂടത്തിനെതിരെ പ്രക്ഷോഭം
ഒക്ലഹോമ: ഗർഭിണികളെയും അമ്മമാരെയും കുടുംബങ്ങളെയും ചേർത്തുപിടിച്ച്, അവർക്കുവേണ്ടി മാത്രമൊരു വെബ്‌സൈറ്റ് തയാറാക്കി ഒക്ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്. ഗർഭധാരണം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, സാമ്പത്തിക സഹായം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ‘പ്രോ വുമൺ ആൻഡ് പ്രോ ലൈഫ്’ എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്നത്. ജീവന്റെ മൂല്യത്തിന് വിലകൽപ്പിക്കുന്ന പ്രോ ലൈഫ് അമേരിക്ക കെട്ടിപ്പടുക്കുക എന്നതാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. പ്രശ്‌നസങ്കീർണമായതും മറ്റാരുടെയും പിന്തുണയില്ലാത്തതുമായ ഗർഭിണികൾക്കും അമ്മമാർക്കും ഈ വെബ്‌സൈറ്റ് വലിയ സഹായമാകുമെന്ന പ്രത്യാശ പങ്കുവെച്ചുകൊണ്ടാണ് ഗവർണർ കെവിൻ ഇക്കാര്യം അറിയിച്ചത്.
ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് (ഐ.പി.ടി.എഫ് 2023) ജൂലൈ 14 മുതൽ 16വരെ ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദൈവാലയത്തിൽ അരങ്ങേറും. ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഫെസ്റ്റ് ഉത്ഘാടനം ചെയ്യും. ടെക്‌സാസ്, ഒക്ലഹോമ റീജ്യണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ്. 2010ൽ ഡാളസിൽ തുടങ്ങിയ ഈ കലോത്സവത്തിന് ഇത് മൂന്നാം തവണയാണ്
വാഷിംഗ്ടൺ ഡി.സി: രാജ്യത്തിന്റെ പരമ്പരാഗത കുടുംബ, വിശ്വാസ മൂല്യങ്ങളിലേക്ക് സ്വയം സമർപ്പിക്കാൻ ജനങ്ങൾക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെ ‘ഫിഡിലിറ്റി മാസാചരണം പ്രഖ്യാപിക്കാൻ യു.എസ് കോൺഗ്രസിൽ ബിൽ അവതരണം. യു.എസ് ജനപ്രതിനിധി സഭാംഗം അലക്സ് മൂണിയാണ് പ്രസ്തുത ബില്ലിന്റെ അവതാരകൻ. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ വിശ്വാസം, കുടുംബം, ദേശസ്നേഹം എന്നിവയ്ക്കായി സ്വയം സമർപ്പിക്കുന്നതിലൂടെ യു.എസ് ജനത ഒരൊറ്റ ജനതയാകുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് പ്രസ്തുത ബിൽ അദ്ദേഹം അവതരിപ്പിച്ചത്. വിശ്വാസം, കുടുംബം, ദേശസ്നേഹം എന്നീ മൂല്യങ്ങളിലുള്ള കൂട്ടായ്മയെ ആശ്രയിച്ചാണ് ഒരു രാജ്യമെന്ന
Don’t want to skip an update or a post?