Follow Us On

18

May

2024

Saturday

  • കുഞ്ഞുമക്കളുള്ള തൊഴിലാളികൾക്ക് 5000 ഡോളർ സമ്മാനം! യു.എസ് കമ്പനിയുടെ ‘ബേബി ബോണസ്’ ചർച്ചയാകുന്നു

    കുഞ്ഞുമക്കളുള്ള തൊഴിലാളികൾക്ക് 5000 ഡോളർ സമ്മാനം! യു.എസ് കമ്പനിയുടെ ‘ബേബി ബോണസ്’ ചർച്ചയാകുന്നു0

    വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തെ ചെറുക്കുന്ന, ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന തൊഴിലാളികൾക്ക് പ്രോത്‌സാഹനമേകാൻ 5000 ഡോളർ ‘ബേബി ബോണസ്’ പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനി. മികച്ച ഉത്പന്നങ്ങളും സർവീസുകളും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന മാർക്കറ്റ് പ്ലേസ് ആപ്ലിക്കേഷൻ കമ്പനിയായ ‘പബ്ലിസ്‌ക്യു’വാണ് ജീവന്റെ വക്താക്കളായ തൊഴിലാളികൾക്കായി ‘ബേബി ബോണസ്’ പ്രഖ്യാപിച്ചത്. കുഞ്ഞുങ്ങളുള്ള, കുഞ്ഞിനെ ദത്തെടുക്കുന്ന തൊഴിലാളികൾക്കാണ് ഇത് ലഭ്യമാകുക. ‘കുടുംബങ്ങളെ അനുകൂലിക്കുന്ന ഒരു സ്ഥാപനമാണ് തങ്ങളുടേതെന്നും അത് തുറന്നുപറയുന്നതിൽ ലജ്ജയില്ലെന്നും’ വ്യക്തമാക്കിക്കൊണ്ടാണ് ‘പബ്ലിസ്‌ക്യു’ സി.ഇഒയും സ്ഥാപകനുമായ മൈക്കൽ സീഫെർട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

  • പ്രധാനമന്ത്രി, മണിപ്പൂരിനുവേണ്ടി ദയവായി അങ്ങ് ഇടപെടണം…പ്രധാനമന്ത്രിയോട് ആകുലതയോടെ സഹായം അപേക്ഷിച്ച് ഒൻപതു വയസുകാരി

    പ്രധാനമന്ത്രി, മണിപ്പൂരിനുവേണ്ടി ദയവായി അങ്ങ് ഇടപെടണം…പ്രധാനമന്ത്രിയോട് ആകുലതയോടെ സഹായം അപേക്ഷിച്ച് ഒൻപതു വയസുകാരി0

    ഇംഫാൽ: മണിപ്പൂരിലെ കലാപത്തീ അണയ്ക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് ഒൻപതുവയസുകാരി തയാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്നെപ്പോലുള്ള അസംഖ്യം കുട്ടികൾ കാടുകളിലാണിപ്പോൾ കഴിയുന്നതെന്നും തങ്ങൾ നിരന്തരം ജീവഭയത്തോടെയാണ് കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി, ഡെബോറാ എന്ന കുട്ടിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മെയ്‌തെയ് കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപം ഒന്നര മാസങ്ങൾക്കിപ്പുറവും തുടരുകയാണ്. എന്നിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രിക്ക് എതിരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഈ കുട്ടിയുടെ വീഡിയോ വരുംദിനങ്ങളിൽ കൂടുതൽ ചർച്ചയാകും. ഹൈന്ദവർ ഏറെയുള്ള

  • പരിശുദ്ധ കുർബാന പരമപ്രധാനം, ദിവ്യകാരുണ്യ കോൺഗ്രസ് യു.എസ് സഭയുടെ ചരിത്രത്തിൽ നിർണായകമാകും: ഫ്രാൻസിസ് പാപ്പ

    പരിശുദ്ധ കുർബാന പരമപ്രധാനം, ദിവ്യകാരുണ്യ കോൺഗ്രസ് യു.എസ് സഭയുടെ ചരിത്രത്തിൽ നിർണായകമാകും: ഫ്രാൻസിസ് പാപ്പ0

    വാഷിംഗ്ടൺ ഡി.സി: ‘നാഷണൽ യൂക്കരിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായി അമേരിക്കയിലെ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്കയിലെ സഭയുടെ ചരിത്രത്തിൽ നിർണായകമാകുമെന്ന് ഫ്രാൻസിസ് പാപ്പ. ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടക സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രാർത്ഥനാശംസകൾ പാപ്പ കൈമാറിയത്. ‘യൂക്കരിസ്റ്റിക് റിവൈവലി’ന് സമാപനം കുറിച്ച് 2024 ജൂലൈ 17 21 തീയതികളിൽ ഇന്താനോപ്പോളീസിൽ സമ്മേളിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ഉപയോഗിക്കാനുള്ള വലിയ അരുളിക്ക ആശീർവദിച്ച് നൽകുകയും ചെയ്തു പാപ്പ. ‘മനുഷ്യഹൃദയത്തിന്റെ വിശപ്പിനുള്ള ദൈവത്തിന്റെ പ്രതികരണമാണ് പരിശുദ്ധ കുർബാന.

  • മനുഷ്യജീവന്റെ മഹത്വം പ്രഘോഷിക്കാൻ മാസാചരണം  പ്രഖ്യാപിച്ച് അമേരിക്കൻ സംസ്ഥാനം;  പ്രഖ്യാപനത്തിൽ ഒപ്പുവെച്ച് മിസിസിപ്പി ഗവർണർ

    മനുഷ്യജീവന്റെ മഹത്വം പ്രഘോഷിക്കാൻ മാസാചരണം  പ്രഖ്യാപിച്ച് അമേരിക്കൻ സംസ്ഥാനം; പ്രഖ്യാപനത്തിൽ ഒപ്പുവെച്ച് മിസിസിപ്പി ഗവർണർ0

    മിസിസിപ്പി: മനുഷ്യജീവന് നൽകേണ്ട മഹത്വം ലോകത്തോട് വിളിച്ചുപറയാൻ ഒരു മാസംതന്നെ നീക്കിവെച്ച് യു.എസ് സംസ്ഥാനമായ മിസിസിപ്പി. ഈ ജൂൺ ‘ജീവന്റെ മഹത്വം’ പ്രഘോഷിക്കാനുള്ള മാസമായി ആചരിക്കാനുള്ള സുപ്രധാന തീരുമാനം കഴിഞ്ഞ ദിവസം മിസിസിപ്പി ഗവർണർ ടേറ്റ് റീവ്സ് പ്രഖ്യാപിക്കുകയായിരുന്നു. മിസിസിപ്പി സംസ്ഥാനം ഇത് രണ്ടാം തവണയാണ് ജൂണിൽ ജീവന്റെ മാസാചരണം പ്രഖ്യാപിക്കുന്നത്. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ 1973ലെ കുപ്രസിദ്ധമായ ‘റോ വേഴ്സസ് വേഡ്’ വിധി യു.എസ് സുപ്രീം കോടതി തിരുത്തിക്കുറിച്ച 2022 ജൂണിലും, സമാനമായ പ്രഖ്യാപനം അദ്ദേഹം

  • പ്രധാനമന്ത്രി മൗനത്തിൽ, സമാധാനശ്രമങ്ങൾ ഒന്നുമില്ല,  ഭരണകൂടം നിഷ്‌ക്രിയം; മണിപ്പൂരിൽ സംഭവിക്കുന്നത് ക്രൈസ്തവ വിരുദ്ധ കലാപം തന്നെ?

    പ്രധാനമന്ത്രി മൗനത്തിൽ, സമാധാനശ്രമങ്ങൾ ഒന്നുമില്ല,  ഭരണകൂടം നിഷ്‌ക്രിയം; മണിപ്പൂരിൽ സംഭവിക്കുന്നത് ക്രൈസ്തവ വിരുദ്ധ കലാപം തന്നെ?0

    ഇംഫാൽ: ഹൈന്ദവ വിശ്വാസികൾ ഏറെയുള്ള മെയ്‌തെയ് വിഭാഗവും ക്രൈസ്തവർ ബഹുഭൂരിപക്ഷമായ കുക്കികളും തമ്മിലുള്ള വംശീയ കലാപമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങൾ സത്യത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം തന്നെയാണോ? ഇക്കാര്യം സ്ഥിരീകരിക്കാൻ അരക്കിട്ടുറപ്പിക്കാവുന്ന തെളിവുകൾ ലഭ്യമല്ലെങ്കിലും, മണിപ്പൂരിൽനിന്ന് ലഭിക്കുന്ന സൂചനകൾ പ്രസ്തുത സംശയം ബലപ്പെടുത്തുന്നതാണ്. അക്രമണത്തിന്റെ സ്വഭാവംമുതൽ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം വരെയുള്ള അസംഖ്യം കാര്യങ്ങൾ സംശയാസ്പദമാണ്. കലാപത്തിൽ ഇതുവരെ 100ൽപ്പരം പേർക്ക് ജീവൻ നഷ്ടമായി, അരലക്ഷത്തിൽപ്പരം പേർക്ക് പലായനം ചെയ്യേണ്ടിവന്നു, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ അഗ്‌നിക്കിരയായി…

  • ബെനഡിക്ട് 16ാമന്റെ ദീർഘവീക്ഷണത്തിന് ഒരു പൊൻതൂവൽ കൂടി; വെയിൽസിലെ മുൻ ആഗ്ലിക്കൻ ബിഷപ്പും കത്തോലിക്കാ സഭയിലേക്ക്

    ബെനഡിക്ട് 16ാമന്റെ ദീർഘവീക്ഷണത്തിന് ഒരു പൊൻതൂവൽ കൂടി; വെയിൽസിലെ മുൻ ആഗ്ലിക്കൻ ബിഷപ്പും കത്തോലിക്കാ സഭയിലേക്ക്0

    വെയിൽസ്: ആംഗ്ലിക്കൻ സഭയിൽനിന്ന് ഒരു ബിഷപ്പുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തുന്നു. 2013 മുതൽ 2019 വരെ വെയിൽസിലെ മോൺമൗത്ത് രൂപതയുടെ ബിഷപ്പായിരുന്ന റിച്ചാർഡ് പെയിനാണ് കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നത്. ന്യൂപോർട്ടിലെ സെന്റ് ബേസിൽ ആൻഡ് സെന്റ് ഗ്ലാഡിസ് കാത്തലിക് ദൈവാലയത്തിൽ വച്ച് ജൂലൈ രണ്ടിന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന അദ്ദേഹം പിന്നീട് തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ വൈദീക ശുശ്രൂഷ ആരംഭിക്കും. ബെനഡിക്ട് 16മൻ പാപ്പ രൂപം നൽകിയ പേർസണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ്

  • അക്രമിയുടെ വെടിയേറ്റ് അരയ്ക്കു താഴെ ചലനശേഷി നഷ്ടമായ സീസർ ഗലൻ ഇനി വൈദികൻ

    അക്രമിയുടെ വെടിയേറ്റ് അരയ്ക്കു താഴെ ചലനശേഷി നഷ്ടമായ സീസർ ഗലൻ ഇനി വൈദികൻ0

    ലോസ് ആഞ്ചലസ്: അക്രമിയുടെ വെടിയേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടമായ യു.എസ് സ്വദേശി ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് അതിരൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ച സീസർ ഗലനാണ് ആ നവവൈദീകൻ. ‘ഫ്രയേഴ്‌സ് ഓഫ് ദ സിക്ക് പുവർ ഓഫ് ലോസ് ആഞ്ചലസ്’ എന്ന സന്യാസസഭയിൽ സന്യാസവ്രതം സ്വീകരിച്ച് ശുശ്രൂഷ ചെയ്തിരുന്ന ബ്രദർ സീസർ ജൂൺ ആദ്യവാരമാണ് ലോസ് ആഞ്ചലസ് ആർച്ച്ബിഷപ്പ് ഹൊസെ ഗോമസിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചത്. ആക്രമിയുടെ വെടിയുണ്ടയേൽപ്പിച്ച മുറിവിനാൽ ജീവിതം ചക്രക്കസേരയിലേക്ക് ചുരുക്കേണ്ടിവന്നെങ്കിലും തന്നെക്കുറിച്ചുള്ള ദൈവഹിതം

  • ഗബ്രിയേൽ അവാർഡ് ഉൾപ്പെടെ 12 അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കി ശാലോം മീഡിയ

    ഗബ്രിയേൽ അവാർഡ് ഉൾപ്പെടെ 12 അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കി ശാലോം മീഡിയ0

    ടെക്സസ്: കാത്തലിക് ടെലിവിഷൻ രംഗത്തെ വിഖ്യാതമായ ‘ഗബ്രിയേൽ അവാർഡ്’ ഉൾപ്പെടെ 12 അന്താരാഷ്ട്ര മാധ്യമ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി ശാലോം മീഡിയ. ലോക സുവിശേഷവത്ക്കരണ രംഗത്ത് ആഗോള സാന്നിധ്യമായി മാറിയ ‘ശാലോം ടൈഡിംഗ്സും’ ‘ശാലോം വേൾഡും’ ആറ് വീതം പുരസ്‌ക്കാരങ്ങളാണ് ഇത്തവണ സ്വന്തമാക്കിയത്. സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് അമേരിക്കയിലെ ‘കാത്തലിക് മീഡിയ അസോസിയേഷൻ’ ഏർപ്പെടുത്തിയ ഗബ്രിയേൽ അവാർഡ്, കാത്തലിക് പ്രസ് അവാർഡ് എന്നീ വിഭാഗങ്ങളിലാണ് ശാലോം മീഡിയ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.

Latest Posts

Don’t want to skip an update or a post?