Follow Us On

25

February

2025

Tuesday

  • ഉറക്കത്തിലെ ശല്യക്കാരി!

    ഉറക്കത്തിലെ ശല്യക്കാരി!0

    ‘സഭയിലെ ആലസ്യം വലിയൊരു പ്രതിസന്ധിയാണ്. മന്ദതയും ജഡത്വവും കാര്യമായുണ്ട്. ഉണർന്നിരിക്കാൻ പ്രയാസം. അതുകൊണ്ടുതന്നെ, എന്തെങ്കിലും സ്ഥാനമോ സാധനമോ കിട്ടിയാൽ പിന്നെ അവിടെനിന്നും ഒരടി മുന്നോട്ടുവയ്ക്കില്ല. നന്മയ്ക്കുവേണ്ടിയുള്ള വിശ്രമരഹിതമായ അധ്വാനം അവൾ നടത്തണം. അങ്ങനെ, രക്ഷകന്റെ സഹനങ്ങൾ സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങാൻ തയാറാകണം. സഭ സുഖകരമായി വിശ്രമിക്കുമ്പോൾ അവളുടെ വിശ്വാസ്യത നഷ്ടമാകുന്നു.’ (ബെനഡിക്ട് 16-ാമൻ പാപ്പ, ഭൂമിയുടെ ഉപ്പ്, 2012) ആദിപാപം മനുഷ്യനിൽ ഏൽപ്പിച്ച ആഘാതങ്ങളിലൊന്നാണ് മയക്കം, പാപത്തിലുള്ള മയക്കം. ഈ മയക്കത്തിൽനിന്ന് മാനവരാശിയെ എഴുന്നേൽപ്പിക്കാനാണ് ദൈവപുത്രന്റെ ആഗമനം.

  • ലോകയുവജന സംഗമത്തിന് തടവുകാരുടെ സമ്മാനം; 150 കുമ്പസാരക്കൂടുകൾ ഒരുങ്ങുന്നു ജയിലിൽ

    ലോകയുവജന സംഗമത്തിന് തടവുകാരുടെ സമ്മാനം; 150 കുമ്പസാരക്കൂടുകൾ ഒരുങ്ങുന്നു ജയിലിൽ0

    ലിസ്ബൺ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമം 2023ന്റെ (വേൾഡ് യൂത്ത് ഡേ) വേദിയിൽ സ്ഥാപിക്കാനുള്ള കുമ്പസാര കൂടുകൾ ഒരുക്കി തടവുകാർ. പോർച്ചുഗലിലെ കോയിംബ്ര, പാക്കോസ് ഡി ഫെരേര, പോർട്ടോ എന്നീ ജയിലുകളിലെ തടവുകാർ ചേർന്ന് 150ൽപ്പരം കുമ്പസാരക്കൂടുകളാണ് ഒരുക്കുന്നത്. ഇതുസംബന്ധിച്ച കരാറിൽ പോർച്ചുഗലിലെ ജയിൽ വകുപ്പുമായി ഇക്കഴിഞ്ഞ ദിവസം വേൾഡ് യൂത്ത് ഡേ ഫൗണ്ടേഷൻ ഒപ്പുവെക്കുകയായിരുന്നു. ഓരോ ജയിൽ യൂണിറ്റും 50 കുമ്പസാരക്കൂടുകളാണ് നിർമിക്കുക. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ കൊണ്ടാണ് നിർമാണം. പോർച്ചുഗീസ്

  • ഗർഭസ്ഥ ശിശുക്കൾക്കുവേണ്ടി പോരാടാൻ അമേരിക്കയിലെ  പുരുഷന്മാർ ജപമാലയുമായി ന്യൂയോർക്കിലേക്ക്! ‘ദ മെൻസ് മാർച്ച്’ ജൂൺ മൂന്നിന്

    ഗർഭസ്ഥ ശിശുക്കൾക്കുവേണ്ടി പോരാടാൻ അമേരിക്കയിലെ  പുരുഷന്മാർ ജപമാലയുമായി ന്യൂയോർക്കിലേക്ക്! ‘ദ മെൻസ് മാർച്ച്’ ജൂൺ മൂന്നിന്0

    ആൽബനി: ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ സവിശേഷമായ പ്രോ ലൈഫ് മാർച്ച് വീണ്ടും സംഘടിപ്പിച്ച് യു.എസിലെ പുരുഷന്മാർ. ന്യൂയോർക്കിന്റെ തലസ്ഥാന നഗരിയായ ആൽബനിയിൽ ജൂൺ മൂന്നിന് നടത്തുന്ന ‘നാഷണൽ മെൻസ് പ്രോ ലൈഫ് മാർച്ചി’ൽ (ദ മെൻസ് മാർച്ച്) ജപമാല കൈയിലേന്തി നൂറുകണക്കിന് പുരുഷന്മാർ അണിചേരുമെന്നാണ് റിപ്പോർട്ടുകൾ. ആൽബനിയിലെ ഔർ ലേഡി ഓഫ് മാർട്ടിയേഴ്‌സ് ദൈവാലയത്തിൽ പുരുഷന്മാർക്കായി ജൂൺ രണ്ടിന് ധ്യാനശുശ്രൂഷ ക്രമീകരിച്ചിട്ടുണ്ട്. അതേ തുടർന്നാണ് ജൂൺ മൂന്നിന് മാർച്ച് നടക്കുക. ആൽബനിയിലെ കുപ്രസിദ്ധമായ പ്ലാൻഡ് പേരന്റ്ഹുഡ്

  • പുണ്യാളന്മാർക്കും അസൂയ!

    പുണ്യാളന്മാർക്കും അസൂയ!0

    ‘ധൂർത്തപുത്രന്റെ ഉപയിലെ മൂത്തപുത്രനു സമാനനാണ് യോന. നിനവെയുടെ മേലുള്ള ദൈവത്തിന്റെ ശിക്ഷാവിധിയിലേക്കാണ് യോനയുടെ നോട്ടം. മടങ്ങിയെത്തിയ ധൂർത്തപുത്രനെ ശിക്ഷിക്കാത്തതിനാൽ തന്റെ വിശ്വസ്തതകൊണ്ട് എന്തുനേട്ടം എന്നു വിലപിക്കുന്ന മൂത്തപുത്രനാണ് യോന.’ (ബെനഡിക്ട് 16-ാമൻ പാപ്പ, ലക്സിയോ ദിവിന, 24 ജനുവരി 2003) നിനവേയിലേയ്ക്ക് പോകാനാണ് യോനായോടു ദൈവം പറഞ്ഞത്; അവനാകട്ടെ യാത്ര തിരിച്ചത് താർഷീഷിലേക്കും. നിനവെ ഒരു സ്ഥലമല്ല, ചില ആഭിമുഖ്യങ്ങളാണ്. നിനവെയെ അഭിമുഖീകരിക്കാൻ യോനയ്ക്ക് ഭയമാണ്. നമ്മെത്തന്നെ അഭിമുഖീകരിക്കുകയാണ് ഏറ്റം ക്ലേശകരമായ സ്ലീവാപ്പാത. അവിടെ നമ്മുടെ പൊയ്മുഖം

  • തെറ്റ് ‘തിരുത്തിയ’ ലൂസിഫർ!

    തെറ്റ് ‘തിരുത്തിയ’ ലൂസിഫർ!0

    ‘പ്രലോഭകൻ സൂത്രശാലിയാണ്. അവൻ നമ്മെ തിന്മയിലേക്ക് നേരിട്ട് ക്ഷണിക്കാറില്ല, മറിച്ച് വ്യാജമായ നന്മയിലേക്ക് ക്ഷണിക്കും. നിങ്ങളുടെ ശക്തിയാൽ എല്ലാം നേടിയെടുക്കുക എന്നവൻ നിരന്തരം പറയും. അങ്ങനെ, ദൈവം അപ്രധാനമാകുന്നു. ചിലർക്കാകട്ടെ ചില ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള വെറുമൊരു മാർഗം മാത്രമായി മാറുന്നു ദൈവം.’ (ബെനഡിക്ട് 16-ാമൻ പാപ്പ, 17ഫെബ്രുവരി 2013). മരുഭൂമിയിലെ പരീക്ഷയിൽ നരകലോകത്തിന്റെ പരാജയം ദയനീയമായിരുന്നു. കാര്യങ്ങൾ അപഗ്രഥിക്കാൻ ലൂസിഫർ വളരെ പെട്ടെന്ന് ഒരടിയന്തര യോഗം വിളിച്ചുകൂട്ടി. ഇനിമുതൽ ഇത്തരം അബദ്ധങ്ങൾ പറ്റരുത്. എന്തായാലും ദൈവപുത്രനെ നേരിട്ടു

  • നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കത്തോലിക്കാ  ദൈവാലയം ശിരസുയർത്തി കാലിഫോർണിയയിൽ

    നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കത്തോലിക്കാ  ദൈവാലയം ശിരസുയർത്തി കാലിഫോർണിയയിൽ0

    കാലിഫോർണിയ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കത്തോലിക്കാ ഇടവക ദൈവാലയം ഇനി കാലിഫോർണിയയിലെ വിസാലിയയിൽ. സെന്റ് ചാൾസ് ബോറോമിയോയുടെ നാമധേയത്തിൽ സ്ഥാപിതമായ ദൈവാലയം ഫ്രെസ്‌നോ രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് വി. ബ്രണ്ണനാണ് ഫെബ്രുവരി ആരംഭത്തിൽ കൂദാശ ചെയ്തത്. 34,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന ദൈവാലയത്തിൽ 3,200 പേർക്ക് ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈനിലൂടെ സംപ്രേഷണം ചെയ്ത ദൈവാലയ കൂദാശാ തിരുക്കർമങ്ങളിൽ ആയിരങ്ങൾ പങ്കാളികളായി. ഈ ദൈവാലയം പ്രത്യാശയുടെ ഭൗതിക പ്രകടനവും ശക്തമായ പ്രതീകവുമാണെന്ന് കൂദാശാ തിരുക്കർമമധ്യേ

  • ദൈവത്തിന്റെ സങ്കടം!

    ദൈവത്തിന്റെ സങ്കടം!0

    ‘ദൈവത്തിനായുള്ള മനുഷ്യന്റെ വിശ്രമമില്ലാത്ത അന്വേഷണം നൈസർഗികമാണ്. എന്നാലിത്, നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ വിശ്രമമില്ലാത്ത അന്വേഷണത്തിന്റെ പങ്കുപറ്റലാണെന്ന് അറിയുക.’ (ബെനഡിക്ട് 16-ാമൻ പാപ്പ, 06 ജനുവരി 2013). മനുഷ്യൻ ദൈവത്തെ തേടുന്നു. അതിന്റെ പതിന്മടങ്ങ് തീവ്രതയിൽ ദൈവം മനുഷ്യനെ തേടുന്നു എന്നതാണ് യാഥാർത്ഥ്യം. സ്നേഹത്തിനും സംരക്ഷണത്തിനുമായി മനുഷ്യൻ അനുഭവിക്കുന്ന അസ്വസ്ഥതകൾ മനുഷ്യനുവേണ്ടി ദൈവം നടത്തുന്ന തിരച്ചിലിന്റെ നോവാണെന്നറിയുമ്പോൾ നാം ആനന്ദിക്കാൻ തുടങ്ങും. ‘നിങ്ങൾ എന്തന്വേഷിക്കുന്നു?’ (യോഹന്നാൻ1:38) ഇതായിരുന്നു രക്ഷകന്റെ പരസ്യജീവിതത്തിലെ ആദ്യവചനം. ആദ്യശിഷ്യരെപ്പോലെ നമുക്കും പറയാനുള്ളത് അതുതന്നെ: ‘നിന്നിൽ വസിക്കണം,

  • ആനന്ദ മാർഗം തെളിയും!

    ആനന്ദ മാർഗം തെളിയും!0

    ‘പ്രിയ യുവജനങ്ങളെ, നിങ്ങൾ അന്വേഷിക്കുന്ന സന്തോഷത്തിന്, നിങ്ങൾക്ക് അനുഭവിക്കാൻ അവകാശമുള്ള സന്തോഷത്തിന് ഒരു പേരുണ്ട്, മുഖമുണ്ട്: നസ്രത്തിലെ യേശു, ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്നവൻ. അവൻ ഒരിക്കലും നിങ്ങളുടെ ആനന്ദം അപഹരിക്കില്ല, മറിച്ച് അതിനെ പരിപൂർണമാക്കും. വരിക, ഗുരുവിന്റെ ആനന്ദത്തിൽ പങ്കുകാരാവുക.’ (ബെനഡിക്ട് 16-ാമൻ പാപ്പ, 2012 മാർച്ച് 15ന് 27-ാമത് ലോക യുവജന സംഗമവേദിയിൽ പറഞ്ഞത്) നമ്മുടെ സന്തോഷങ്ങളുടെ അന്തകനാണോ ദൈവം? ഒരിക്കലുമല്ല. ആനന്ദിക്കാനായാണ് അവിടുന്ന് കൽപ്പിച്ചത്. എന്നിട്ടും, ചരിത്രത്തിൽ എവിടെയോ വിഷാദത്തിന്റെ നീണ്ട മുഖം ആത്മീയതയുടെ അടയാളമായി

Latest Posts

Don’t want to skip an update or a post?