ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി
- American National, Asia National, Australia National, Europe National
- May 5, 2024
വത്തിക്കാൻ സിറ്റി: ഇസ്ലാം തീവ്രവാദികളും സെക്കുലറിസ്റ്റുകളായ ഭരണാധികാരികളും ക്രിസ്തുവിശ്വാസത്തെയും ക്രിസ്തീയ ദർശനങ്ങളെയും ഉന്മൂലനംചെയ്യാൻ കിണഞ്ഞുപരിശ്രമിക്കുമ്പോഴും ആഗോള കത്തോലിക്കാ ജനസംഖ്യയിൽ സംഭവിക്കുന്നത് അത്ഭുതാവഹമായ വളർച്ച. കത്തോലിക്കരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടയിൽമാത്രം ഉണ്ടായത് ഏതാണ്ട് 18 മില്യൺ (1.8കോടി ) വർദ്ധനവാണ്. 2020ൽ മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം 1,360 മില്യൺ (136 കോടി) ആയിരുന്നെങ്കിൽ 2021ൽ ഇത് 1,378 മില്യണായി (137.8 കോടി) ഉയർന്നു. മുൻവർഷത്തേക്കാൾ 1.3%ത്തിന്റെ വർദ്ധനവ്. വത്തിക്കാൻ പുറത്തുവിട്ട ഏറ്റവും പുതിയ ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’യാണ്,
ധാക്ക: രണ്ട് കന്യാസ്ത്രീകളുള്ള നിരവധി കുടുംബങ്ങൾ നമ്മുടെ പരിചയത്തിലുണ്ടാകും. ഒരുപക്ഷേ, മൂന്നോ നാലോ സന്യസ്തരുള്ള വീടുകളെ കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാൽ വീട്ടിലെ അഞ്ച് പെൺമക്കളും സന്യസ്ത വിളി തിരഞ്ഞെടുത്ത കുടുംബത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അപ്രകാരമൊരു കുടുംബമുണ്ട് നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ ധാക്കയിൽ. വാർത്താ ഏജൻസിയായ ‘ഏജൻസിയ ഫീദെസ്’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫീച്ചറാണ്, അഞ്ച് പെൺമക്കളുടെയും ആഗ്രഹം തിരിച്ചറിഞ്ഞ് തിരുസഭാ ശുശ്രൂഷയ്ക്ക് സമർപ്പിച്ച ആ കുടുംബത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് കന്യാസ്ത്രീകൾ എന്ന്
കാലിഫോർണിയ: ഏതാണ്ട് ഒരു ലക്ഷത്തോളം ഭൂതോച്ഛാടനങ്ങൾ നിർവഹിച്ച വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ അനുഭവം ഇതിവൃത്തമാക്കുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ സിനിമ ഏപ്രിൽ 14ന് യു.എസിലെ തീയറ്ററുകളിലെത്തും. സുപസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോയാണ് ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ വാരം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് വൻവരവേൽപ്പാണ് ലഭിക്കുന്നത്. ഭൂതോച്ഛാടനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ഫാ. അമോർത്ത് രചിച്ച ‘ആൻ എക്സോർസിസ്റ്റ് ടെൽസ് ഹിസ്
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി അതിരൂപതയുടെ ഗുഡ് ഷെപ്പേർഡ് സെമിനാരിയിൽ ഈ വർഷം റക്കോർഡ് പ്രവേശനം! 17 പേരാണ് ഇത്തവണ പൗരോഹിത്യ പരിശീലനത്തിനായി പ്രവേശിതരായിരിക്കുന്നത്. ഡോക്ടറും എഞ്ചിനീയറും ടീച്ചറും ഒപ്റ്റോമെട്രിസ്റ്റും ഉൾപ്പെടെയുള്ള പ്രൊഫഷണൽ ബിരുദധാരികളും ഇതിൽ ഉൾപ്പെടുന്നു എന്നതും ശ്രദ്ധേയം. പതിറ്റാണ്ടുകൾ പിന്നിടുന്ന സെമിനാരിയുടെ ചരിത്രത്തിൽ ഇത്രയേറെ പേർ ഒരുമിച്ച് വൈദീക പരിശീലനം ആരംഭിക്കുന്നത് ഇതാദ്യമാണ്. ഗുഡ് ഷെപ്പേർഡ് സെമിനാരിയുടെ ആദ്യരൂപമായ മാൻലിയിലെ സെന്റ് പാട്രിക്സ് കോളേജിൽ 40 വർഷം മുമ്പാണ് ഇതിനുമുമ്പ് 17പേർ ഒരുമിച്ച് സെമിനാരി പരിശീലനം
വാഷിംഗ്ടൺ ഡി.സി: ലോകസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്ന യുക്രൈനിലെ റഷ്യൻ അധിനിവേശം ഒരു വർഷം പിന്നിടുമ്പോൾ, യുദ്ധക്കെടുതിയിലായ യുക്രേനിയൻ ജനതയെ സഹായിക്കാൻ കത്തോലിക്കാ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ഇതുവരെ കൈമാറിയത് 9.5 ദശലക്ഷത്തിൽപ്പരം യൂറോ. പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന ‘എ.സി.എൻ’ യുക്രൈനിൽ നടപ്പാക്കുന്ന 292 പദ്ധതികൾ പതിനായിരങ്ങൾക്കാണ് അനുഗ്രഹമാകുന്നത്. യുക്രൈനിൽ റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചത് 2022 ഫെബ്രുവരി 24നാണ്. ഭക്ഷണം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിശ്വാസികൾക്ക് അജപാലന സൗകര്യം
”മാമ്മോദീസ എന്ന കുദാശവഴി ഒരാത്മാവ് ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കുചേരുന്നു. സ്വയം കേന്ദ്രീകൃത ജീവിതത്തിൽ നിന്ന് പരനിലേക്കും അപരനിലേക്കും കണ്ണുകളുയർത്താൻ ഒരാൾ അഭ്യസിക്കുന്നു. പരമ്പരാഗതമായി മൂന്നു കാര്യങ്ങളിൽ ഈ താപസുകാലത്ത് നാം കൂടുതൽ ശ്രദ്ധ വയ്ക്കുന്നുണ്ട്: പ്രാർത്ഥന ഉപവാസം, ദാനധർമം. നിത്യതയെ ധ്യാനിക്കാതെ ഈ ലോകജിവിതം ജീവിച്ചു തീർക്കുക കരണീയമല്ല. ദൈവശബ്ദത്തിന് കാതോർക്കാനും പ്രത്യാശയോടെ മാറ്റമില്ലാത്ത ദൈവവചനത്തിന്റെ ഉപാസകരാകാനും പ്രാർത്ഥന സഹായിക്കും. നമ്മുടെ വിരുന്നുമേശകൾ പാവപ്പെട്ടവരുടേതിനു സമാനമാകുമ്പോൾ അഹം മറികടന്ന് ജീവിക്കാൻ നമുക്കാകും. ദാനവും സ്നേഹവും നാം
ലോസ് ആഞ്ചെലസ്: അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണൽ (69) വെടിയേറ്റ് കൊല്ലപ്പെട്ടു. ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ താമസസ്ഥലത്ത് ഇന്നലെ, ഫെബ്രുവരി 18 പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00ന് (ഇന്ത്യൻ ഫെബ്രുവരി 19 പുലർച്ചെ 2.30) വെടിയേറ്റ് മരിച്ച നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. പോലീസ്
ആശീർവാദ കർമം നിർവഹിച്ച് അറ്റ്‌ലാന്റാ ആർച്ച്ബിഷപ്പ് അറ്റ്ലാന്റ: ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഹാർട്സ്ഫീൽഡ്- ജാക്സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ടിൽ ദിവ്യകാരുണ്യ ചാപ്പൽ ഒരുങ്ങി. ഇക്കഴിഞ്ഞ ദിവസം എയർപോർട്ടിൽ യാത്രയ്ക്ക് എത്തിയപ്പോഴായിരുന്നു, ആർച്ച്ബിഷപ്പ് ഗ്രിഗറി ഹാർട്ട്മേയർ ചാപ്പലിന്റെ ആശീർവാദ കർമം നിർവഹിച്ചത്. അതിരൂപതയുടെയും എയർപോർട്ട് ചാപ്ലൈന്റെയും ശ്രമഫലമാണ് അന്താരാഷ്ട്ര ടെർമിനലിൽ സ്ഥാപിതമായ, ആഴ്ചയിൽ 24 മണിക്കൂറും തുറന്നിരിക്കുന്ന ഈ ദിവ്യകാരുണ്യ ചാപ്പൽ. രാപ്പകൽ ഭേദമെന്യേ പ്രവർത്തിക്കുന്ന എയർപോർട്ടിൽ രാപ്പകൽ ഭേദമില്ലാതെ ദിവ്യകാരുണ്യനാഥനെ ആരാധിക്കാനുള്ള സൗകര്യം സാധ്യമാക്കിയതിന്റെ അഭിമാനത്തിലാണ്
Don’t want to skip an update or a post?