ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി
- American National, Asia National, Australia National, Europe National
- May 5, 2024
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ ഇടയനായി നിയമിക്കപ്പെട്ട മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്. മാർ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണത്തിനൊപ്പം രൂപതയുടെ പ്രഥമ ഇടയൻ ബിഷപ്പ് മാർ ബോസ്‌കോ പൂത്തൂരിനുള്ള യാത്രയയപ്പും ക്രമീകരിച്ചിട്ടുണ്ട്. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കാൽദിയൻ കാത്തലിക് ദൈവാലയത്തിൽ വൈകീട്ട് 5.00നാണ് മെത്രാഭിഷേക തിരുക്കർമങ്ങൾ. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
ഷെരീൻ യൂസഫ് എന്ന പേര് അമേരിക്കയിലെ ഹൂസ്റ്റൺ നിവാസികൾക്കിടയിൽ ഇന്ന് ഏറെ സുപരിചതമാണ്. ഒമാനിൽ ജനിച്ചുവളരുകയും പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്ത ഇന്ത്യൻ വംശജയായ ഷെരീൻ പ്രശസ്തി കൈവരിക്കുന്നത് ബ്രീത്തിങ് കോച്ച് (ശ്വസനപ്രക്രിയ മെച്ചപ്പെടുത്താൻ പരിശീലിപ്പിക്കുന്ന വ്യക്തി) എന്ന നിലയിലത്രേ. എന്നാൽ ജോലി മേഖലയിൽ പേരെടുക്കാൻ സാധിച്ചു എന്നതിനേക്കാൾ ഉപരി ക്രിസ്തുവിനെ അറിയാൻ സാധിച്ചു എന്നതിലാണ് ഈ യുവതി ഏറ്റവും അഭിമാനം കണ്ടെത്തുന്നത്. ഇസ്ലാം മതവിശ്വാസിയായിരുന്ന ഷെരീൻ യൂസഫ് ഇന്ന് ക്രിസ്തുവിന് കത്തോലിക്കാ സഭയിലെ അംഗമായി സാക്ഷ്യം നൽകുന്നു.
ലോസ് ആഞ്ചലസ്: മെൽഗിബ്‌സൺ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് സിനിമ ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ വിശുദ്ധ യോഹന്നാൻ ശ്ലീഹയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി. ശ്വാസകോശ അർബുദത്തെ തുടർന്ന് ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ചയുടെ തലേന്നായിരുന്നു (മാർച്ച് 31) 48 വയസുകാരനായ അദ്ദേഹത്തിന്റെ വിയോഗം. ബൾഗേറിയൻ സിനിമാ നിർമാണ കമ്പനിയായ ‘റെഡ് കാർപ്പെറ്റിന്റെ സഹസ്ഥാപകൻ കൂടിയാണ് ക്രിസ്റ്റോ. ബൾഗേറിയൻ വംശജനായ ഇദ്ദേഹം ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ ചിത്രീകരിച്ച ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’, നിരവധി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ എർമാനോ
വത്തിക്കാൻ സിറ്റി: ഓശാന തിരുനാൾ മുതൽ ഈസ്റ്റർ ദിനംവരെ വത്തിക്കാനിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും. ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്സ് തുടങ്ങിയവയ്ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ, ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworld.org/watchlive), യൂ ട്യൂബ് ചാനൽ (youtube.com/shalomworld), ഫേസ്ബുക്ക് പേജ് (facebook.com/shalomworld)
ബ്രസീൽ: ജനിച്ചത് ഒരുമിച്ച്, വളർന്നതും പഠിച്ചതും ഒരുമിച്ച്, സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചതും ഒരുമിച്ച്, അതും ഒരേ സന്യാസസഭയിൽതന്നെ! അത്ഭുതമെന്നല്ല മഹാത്ഭുതം തന്നെയെന്ന് വിശേഷിപ്പിക്കാം ഒറ്റപ്രസവത്തിൽ ജനിച്ച ഈ മൂന്ന് സഹോദരിമാരുടെ സമർപ്പിത ജീവിതകഥ! സിസ്റ്റർ മരിയ ഗോരെറ്റെ ഡോസ് സാന്റോസ്, സിസ്റ്റർ മരിയ ഡി ലൂർദ് ഡോസ് സാന്റോസ്, സിസ്റ്റർ മരിയ അപാരെസിഡ ഡോസ് സാന്റോസ് എന്നിവരാണ് 57 വയസുകാരായ ആ അപൂർവ സഹോദരങ്ങൾ. ബ്രസീലിയൻ സ്വദേശികളായ ഇവർ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സഭാംഗങ്ങളാണ്. ‘എ.സി.എ
ന്യൂയോർക്ക്: ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിലെ പ്രാർത്ഥനപോലും കുറ്റകരമാക്കി മാറ്റുന്ന നിയമ നിർമാണങ്ങൾ വ്യാപകമാകുമ്പോൾതന്നെ, വെറും 20 ദിനംകൊണ്ട് വിവിധ രാജ്യങ്ങളിലെ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽനിന്ന് ’40 ഡേയ്സ് ഫോർ ലൈഫ്’ പ്രവർത്തകർ രക്ഷിച്ചത് 156 ജീവനുകൾ! അതായത് ദിനംപ്രതി ഏഴ് ജീവനുകൾ! വലിയ നോമ്പിനോട് അനുബന്ധിച്ച് പ്രോ ലൈഫ് സംഘടനയായ ’40 ഡേയ്സ് ഫോർ ലൈഫ്’ സംഘടിപ്പിച്ച 40 ദിവസത്തെ കാംപെയിൻ പാതിവഴി പിന്നിടുമ്പോൾ കൈവരിച്ച നേട്ടമാണിത്. ഉപവാസം അനുഷ്ഠിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40
വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ 10-ാം പിറന്നാളിൽ (മാർച്ച് 13) ഫ്രാൻസിസ് പാപ്പ എത്തിനിൽക്കുമ്പോൾ, പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ വിശുദ്ധ യൗസേപ്പിതാവിന്റെ നവനാൾ പ്രാർത്ഥന ക്രമീകരിച്ച് അന്താരാഷ്ട്ര അൽമായ സംഘടനയായ ‘നൈറ്റ്സ് ഓഫ് കൊളംബസ്’. ലോകത്തിലെ ഏറ്റവും വലിയ അൽമായ സംഘടനകൂടിയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മാർച്ച് 12ന് ആരംഭിച്ച നൊവേന ഈ വർഷം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന മാർച്ച് 20നാണ് സമാപിക്കുക. (വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനമായ മാർച്ച് 19
ഫിലാഡൽഫിയ: തീവ്ര സെക്കുലറിസവും മതനിരാസവും വെല്ലുവിളി ഉയർത്തുമ്പോഴും ക്രിസ്തുവിശ്വാസം നെഞ്ചോട് ചേർക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത്തവണ ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടുമായി ആയിരക്കണക്കിനാളുകളാണ് കത്തോലിക്കാ വിശ്വാസം (മുതിർന്നവരുടെ മാമ്മോദീസ- അഡൽട്ട് ബാപ്റ്റിസം) സ്വീകരിക്കാൻ തയാറെടുക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിവിധ രൂപതകളിൽനിന്നുള്ള പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള കണക്കാണിത്. ജീവിതയാത്രയ്ക്കിടെ ക്രിസ്തുവിനെ അടുത്തറിഞ്ഞും സഭാവിശ്വാസത്തിൽ ആകൃഷ്ടരായും നിരവധിപേർ ക്രിസ്തുവിശ്വാസം സ്വീകരിക്കാറുണ്ട്. മുതിർന്നവരുടെ മാമ്മോദീസാ സ്വീകരണത്തിനായി ഏറ്റവും ഉചിതമായ സമയം ഈസ്റ്റർ തിരുക്കർമ മധ്യേയാണ്.
Don’t want to skip an update or a post?