Follow Us On

23

November

2024

Saturday

  • ഭൂകമ്പം: മരണസംഖ്യ കുതിക്കുന്നു; അഗാധദുഃഖം രേഖപ്പെടുത്തി, തന്റെ ആത്മീയ സാന്നിധ്യം  അറിയിച്ച് പാപ്പ

    ഭൂകമ്പം: മരണസംഖ്യ കുതിക്കുന്നു; അഗാധദുഃഖം രേഖപ്പെടുത്തി, തന്റെ ആത്മീയ സാന്നിധ്യം അറിയിച്ച് പാപ്പ0

    വത്തിക്കാൻ സിറ്റി: ഭൂകമ്പം കശക്കിയെറിഞ്ഞ തുർക്കിയിലെയും സിറിയയിലെയും ജനങ്ങളെപ്രതി അതീവ ദുഃഖിതനായി, ദുരന്തബാധിതരെ തന്റെ ആത്മീയ സാന്നിധ്യം അറിയിച്ച് ഫ്രാൻസിസ് പാപ്പ. ദുരന്തത്തിന് ഇരയായവർക്ക് തന്റെ പ്രാർത്ഥനയും സാമീപ്യവും ഉറപ്പുനൽകി ഇരുരാജ്യങ്ങളിലെയും അപ്പോസ്തോലിക ന്യൂൺഷ്യോമാർക്ക് ടെലഗ്രാം സന്ദേശം അയക്കുകയായിരുന്നു പാപ്പ. ശക്തമായ ഭൂകമ്പത്തിൽ അനവധി ജീവനുകൾ നഷ്ടപ്പെട്ടതിനെപ്രതിയുള്ള സങ്കടവും പാപ്പ ടെലഗ്രാമിലൂടെ പങ്കുവെച്ചു. ദുരന്തത്തിൽ മരിച്ചവരെ സർവശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തിന് ഭരമേൽപ്പിച്ച പാപ്പ, അവരുടെ നഷ്ടത്തിൽ വിലപിക്കുന്നവരെ അനുശോചനം അറിയിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കുവേണ്ടിയും പാപ്പ പ്രാർത്ഥിച്ചു:

  • വൻഭൂകമ്പത്തിൽ നടുങ്ങി വിറച്ച് തുർക്കി, സിറിയ; മരണസംഖ്യ 500 കടന്നു, ഇനിയും ഉയരാൻ സാധ്യത

    വൻഭൂകമ്പത്തിൽ നടുങ്ങി വിറച്ച് തുർക്കി, സിറിയ; മരണസംഖ്യ 500 കടന്നു, ഇനിയും ഉയരാൻ സാധ്യത0

    ഇസ്താംബുൾ: തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവത്ര രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 500ൽപ്പരം പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് (ഫെബ്രുവരി ആറ്) പ്രാദേശിക സമയം പുലർച്ചെ 4.17നായിരുന്നു ഭൂചലനം. ആളുകൾ ഉറങ്ങുന്ന സമയമായതിനാൽ നിരവധിപേർ അപകടത്തിൽ പെട്ടിട്ടുണ്ട്. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് വിവരം. തുർക്കിയുടെ പ്രധാനപ്പെട്ട എട്ട് നഗരങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇതുവരെ തുർക്കിയിൽ മാത്രം 284പേർ മരണപ്പെട്ടെന്നും 2300ൽപ്പരം പേർക്ക് പരിക്കേറ്റെന്നും വൈസ് പ്രസിഡന്റ് ഫുആറ്റ് ഒക്റ്റെ

  • ഫ്രാൻസിസ് പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും;  കാത്തിരിപ്പുകൾ സാഫല്യത്തിലേക്ക്…

    ഫ്രാൻസിസ് പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും;  കാത്തിരിപ്പുകൾ സാഫല്യത്തിലേക്ക്…0

    ജൂബ: അടുത്ത വർഷം ഭാരതം സന്ദർശിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പ. സൗത്ത് സുഡാനിലെ പേപ്പൽ പര്യടനം പൂർത്തിയാക്കി വത്തിക്കാനിലേക്ക് മടങ്ങവേ പേപ്പൽ ഫ്‌ളൈറ്റിൽവെച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കാര്യങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ മുന്നോട്ടുപോയാൽ, ഭാരതത്തിൽ പര്യടനത്തിന് എത്തുന്ന മൂന്നാമത്തെ കത്തോലിക്കാ സഭാ അധ്യക്ഷനാകും ഫ്രാൻസിസ് പാപ്പ. ‘അടുത്ത വർഷം ഇന്ത്യയിൽ പര്യടനം നടത്താനാകുമെന്നാണ് കരുതുന്നത്. സെപ്റ്റംബർ 29ന് ഞാൻ മാർസെയിലിലേക്ക് പോകും, അവിടെനിന്ന് മംഗോളിയയിലേക്ക് പോകണമെന്നാണ് ആഗ്രഹം. ഇതുവരെ തീരുമാനമായിട്ടില്ല, പക്ഷേ, അത്

  • ഇതാണ് ആ അത്ഭുത ബാലൻ! കാൻസറിന്റെ കഠിന യാതനകളെ ദിവ്യകാരുണ്യ ഈശോയോടുള്ള സ്‌നേഹത്താൽ സ്വീകരിച്ച ജോഷ്വാ സുബി

    ഇതാണ് ആ അത്ഭുത ബാലൻ! കാൻസറിന്റെ കഠിന യാതനകളെ ദിവ്യകാരുണ്യ ഈശോയോടുള്ള സ്‌നേഹത്താൽ സ്വീകരിച്ച ജോഷ്വാ സുബി0

    അത്ഭുതത്തോടെയല്ലാതെ വായിച്ചു തീർക്കാനാവില്ല ജോഷ്വാ സുബി എന്ന 13 വയസുകാരന്റെ ജീവിതം. കാൻസർ രോഗത്തിന്റെ കഠിന യാതനകളെ ദിവ്യകാരുണ്യ ഈശോയിൽ ആശ്രയംവെച്ച് പുഞ്ചിരിയോടെ സ്വീകരിച്ച ജോഷ്വാ (2019- 2022) ഈ ലോകത്തുനിന്ന് യാത്രയായെങ്കിലും, ആ അത്ഭുത ബാലനും അവന്റെ മാതാപിതാക്കളും പങ്കുവെച്ച ജീവിതസാക്ഷ്യം ദിനങ്ങൾ പിന്നിടുന്തോറും അനേകർക്ക് പ്രചോദനമാകുകയാണ്. ഓസ്‌ട്രേലിയയിലെ മലയാളികൾക്കിടയിൽ വിശിഷ്യാ, പ്രവാസി കത്തോലിക്കർക്കിടയിൽ ഇന്ന് സുപരിചിത നാമമാണ് ജോഷ്വാ സുബി. കോളജ് പഠനകാലത്ത് ക്രിസ്തുവിന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തീയ വിശ്വാസം

Latest Posts

Don’t want to skip an update or a post?