ഭീകരാക്രമണം ജമ്മു-ശ്രീനഗര് ബിഷപ് അപലപിച്ചു
- Featured, INDIA, LATEST NEWS
- May 2, 2025
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നിയുക്ത ഇടയൻ മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐയ്ക്ക് മെൽബൺ എയർപ്പോർട്ടിൽ ഹൃദ്യമായ സ്വീകരണം. മെത്രാഭിഷേക തിരുക്കർമങ്ങൾക്കായി വന്നെത്തിയ നിയുക്ത ഇടയന് പ്രഥമ ഇടയൻ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിലാണ് വിശ്വാസീസമൂഹം സ്വീകരിച്ചത്. മേയ് 31നാണ് മെത്രാഭിഷേകം. രൂപതാ വികാരി ജനറൽ മോൺ. ഫ്രാൻസീസ് കോലഞ്ചേരി, ചാൻസിലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ, എപ്പിസ്‌കോപ്പൽ വികാരി ഫാ. വർഗീസ് വാവോലിൽ, പ്രൊക്യുറേറ്റർ റവ. ഡോ. ജോൺസൺ ജോർജ്, പാസ്റ്ററൽ
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക യുവജനസംഗമം 2023ന് മാസങ്ങൾ മാത്രം ശേഷിക്കേ വത്തിക്കാന്റെ ഔദ്യോഗിക സ്ഥിരീകരണം- ലോകയുവതയോട് സംവദിക്കാൻ ഫ്രാൻസിസ് പാപ്പ പോർച്ചുഗലിലെ ലിസ്ബണിലെത്തും; ലോകപ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമാ ബസിലിക്കയും പാപ്പ സന്ദർശിക്കും. ഓഗസ്റ്റ് രണ്ടു മുതൽ മുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് വേദിയാകുക. ഇതിൽ പങ്കെടുക്കാനെത്തുന്ന പാപ്പ ഓഗസ്റ്റ് അഞ്ചിന് ഫാത്തിമാ ബസിലിക്കയിൽ സന്ദർശനത്തിനെത്തുമെന്ന് വത്തിക്കാൻ പ്രസ് ഓഫിസാണ് അറിയിച്ചത്. ഇത്
വാഷിംഗ്ടൺ ഡി.സി: 60 ദിനങ്ങൾ, 6500ൽപ്പരം മൈൽ ദൈർഘ്യം, ഒരു ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തം. അതിവിശേഷം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുക്കുകയാണ് യു.എസിലെ കത്തോലിക്കാ സഭ. വിശ്വാസീസമൂഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ സഭ നടപ്പാക്കുന്ന നാഷണൽ യൂക്കരിസ്റ്റിക് റിവൈവലിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് ഒരുപക്ഷേ, ലോകംതന്നെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കപ്പെടുന്നത്. 2024 മേയ് 17 മുതൽ ജൂലൈ 16വരെയുള്ള രണ്ടു മാസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പ്രമുഖ കാത്തലിക് മിനിസ്ട്രിയായ മോഡേൺ കാത്തലിക്
ബെയ്ജിംഗ്: വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന ചൈനയിലെ ക്രൈസ്തവ ജനതയ്ക്കുവേണ്ടി പ്രാർത്ഥനാ വാരം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനയായ ‘ദ ഗ്ലോബൽ പ്രയർ ഫോർ ചൈന’. ചൈനയിലെ വിശ്വാസീസമൂഹത്തിനായി പ്രാർത്ഥിക്കണമെന്ന ഏഷ്യൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ചാൾസ് ബോയുടെ അഭ്യർത്ഥനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മേയ് 21 മുതൽ 28വരെയാണ് പ്രാർത്ഥനാ വാരം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ചൈനയ്ക്കും ചൈനീസ് ജനതയ്ക്കുമായി ദൈവസമക്ഷം കരങ്ങളുയർത്തണമെന്ന അഭ്യർത്ഥനയും സംഘടന നൽകിയിട്ടുണ്ട്. ‘ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാളാൾ ദിനമായ മേയ് 24 ചൈനയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനാ
മെൽബൺ: രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ചെങ്കിലും വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കാതെ, താൻ ഒറീസയിൽ പ്രേഷിത ദൗത്യം തുടരാൻ പ്രാർത്ഥിച്ചൊരുങ്ങുകയാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയയിലെ മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ. മെൽബൺ രൂപതയുടെ പ്രഥമ അധ്യക്ഷൻ എന്ന ദൗത്യത്തിൽനിന്ന് വിരമിക്കുന്ന പശ്ചാത്തലത്തിൽ, ‘ശാലോം മീഡിയ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാർ പുത്തൂർ തന്റെ പുതിയ ശുശ്രൂഷാദൗത്യം വെളിപ്പെടുത്തിയത്. കാനോനിക നിയമപ്രകാരം 75 വയസുവരെയാണ് ബിഷപ്പുമാർ രൂപതയുടെ ഭരണം നിർവഹിക്കുക. തുടർന്ന് രൂപതയുടെ ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിക്കുന്ന ബിഷപ്പുമാരിൽ ഒട്ടുമിക്കവരും വിശ്രമജീവിതത്തിലേക്ക്
വത്തിക്കാൻ സിറ്റി: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ, ‘ലോക യുവജന ദിനം 2023’ന്റെ സ്മാരക സ്റ്റാംപ് തയാറാക്കി വത്തിക്കാൻ. ഇറ്റാലിയൻ ആർടിസ്റ്റ് സ്റ്റെഫാനോ മോറി രൂപകൽപ്പന ചെയ്ത സ്റ്റാംപ്, അൽമായർക്കും ജീവനും കുടുംബങ്ങൾക്കുംവേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയാണ് അവതരിപ്പിച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോകയുവജന സംഗമ ദിനങ്ങൾ. ഉത്കണ്ഠയോടെയല്ല, മറിച്ച് സന്നദ്ധതയോടെ വിവേകത്തിന്റെ പാത പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ യുവജനദിന സന്ദേശത്തിലൂന്നിയാണ് സ്റ്റാംപ് ഒരുക്കിയിരിക്കുന്നത്. ഒരു
ലോസ് ആഞ്ചലസ്: ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ ക്രിസ്തുവായി അഭിനയിച്ച ജിം കവിയേസൽ വീണ്ടും ‘രക്ഷകനായി’ എത്തുന്നു. മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന വിശേഷണം നൽകി ലോകം ആദരിക്കുന്ന ടിം ബല്ലാർഡിന്റെ ജീവിതം സാക്ഷിക്കുന്ന ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമയിൽ ജിം കവിയേസലാണ് നായകൻ. ജൂലൈ നാലിന് സിനിമ തീയറ്ററുകളിലെത്തും. മനുഷ്യക്കടത്തിന് ഇരയായ കുട്ടികളെ രക്ഷിക്കുന്ന ‘ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ്’ എന്ന സംഘടനയുടെ സ്ഥാപകൻകൂടിയാണ് 10 വർഷക്കാലം യു.എസ് സൈന്യത്തിൽ സ്‌പെഷൽ ഏജന്റുമായിരുന്ന
കാൻബെറ: കത്തോലിക്കാ സഭയുടെ ആശുപത്രി പിടിച്ചെടുത്ത് സർക്കാർ നിയന്ത്രണത്തിലാക്കാൻ കാൻബെറ ഭരണകൂടം നടത്തുന്ന നീക്കത്തിനെതിരെ പ്രതിരോധം ശക്തമാക്കി ഓസ്ട്രേലിയയിലെ വിശ്വാസീസമൂഹം. ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ പ്രശസ്തമായ കാൽവരി കത്തോലിക്ക ഹോസ്പിറ്റലാണ് ‘ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി’ സർക്കാർ നിർബന്ധിതമായി ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. മതസ്വാതന്ത്ര്യത്തിന് നേർക്കുള്ള ഈ നീക്കത്തിനെതിരെ ജനപിന്തുണ തേടാൻ ‘സേവ് കാൽവരി ഹോസ്പിറ്റൽ’ എന്ന പേരിൽ ഓൺലൈൻ ഒപ്പുശേഖര ക്യാംപെയിൻ ആരംഭിച്ചുകഴിഞ്ഞു കാൻബെറ- ഗോൾബേൺ അതിരൂപത. കത്തോലിക്കാ സന്യാസിനീ സമൂഹമായ ‘ലിറ്റിൽ കമ്പനി ഓഫ് മേരി’യുടെ നിയന്ത്രണത്തിൽ
Don’t want to skip an update or a post?