Follow Us On

03

July

2025

Thursday

  • പാപ്പയില്ലാതെ എന്ത് യുവജന സംഗമം, ഫ്രാൻസിസ് പാപ്പ വരും! പ്രതീക്ഷയോടെ സംഘാടകർ

    പാപ്പയില്ലാതെ എന്ത് യുവജന സംഗമം, ഫ്രാൻസിസ് പാപ്പ വരും! പ്രതീക്ഷയോടെ സംഘാടകർ0

    ലിസ്ബൺ: ശസ്ത്രക്രിയയ്ക്കായി ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ ലോക യുവജന സംഗമത്തിലെ പേപ്പൽ സാന്നിധ്യത്തെക്കുറിച്ചുള്ള കിംവദന്തികൾ ശക്തമാകുമ്പോഴും സംഘാടക സമിതിക്ക് സംശയമില്ല, പാപ്പയില്ലാതെ എന്ത് യുവജന സംഗമം, ഫ്രാൻസിസ് പാപ്പ വന്നെത്തും! ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് വേദിയാകുന്നത്. ‘പാപ്പയുടെ ശാരീരിക പരിമിതികൾ കണക്കിലെടുക്കാതെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ഇക്കാലമത്രയും നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിലുള്ള ഒരു യൂത്ത് ഡേ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്, മറ്റൊരു പ്ലാനും നിലവിലില്ല,’

  • ലോക യുവജന സംഗമത്തിന് തയാറെടുത്ത് പോർച്ചുഗൽ;  മീഡിയാ പാർട്ണറായി ‘ശാലോം വേൾഡ്’

    ലോക യുവജന സംഗമത്തിന് തയാറെടുത്ത് പോർച്ചുഗൽ;  മീഡിയാ പാർട്ണറായി ‘ശാലോം വേൾഡ്’0

    ലിസ്ബൺ: ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന് (WYD) കത്തോലിക്കാ വിശ്വാസീസമൂഹം ദിനങ്ങൾ എണ്ണി കാത്തിരിക്കവേ ഇതാ ഒരു അഭിമാന വാർത്ത: ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ യൂറോപ്പ്യൻ രാജ്യമായ പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന 17-ാമത് ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയ പാർട്ണറാകാൻ ‘ശാലോം വേൾഡ്’. യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്ന അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും പോർച്ചുഗൽ മെത്രാൻ സമിതിയും ഉൾപ്പെടുന്ന സംഘാടക സമിതിയുമായി ഇക്കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച്

  • ലോക യുവതയ്‌ക്കൊപ്പം പാപ്പ നാല് ദിനം ചെലവിടും, ഒപ്പം ഫാത്തിമാ നാഥയെ വണങ്ങാനെത്തും! പോർച്ചുഗൽ പര്യടന വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ

    ലോക യുവതയ്‌ക്കൊപ്പം പാപ്പ നാല് ദിനം ചെലവിടും, ഒപ്പം ഫാത്തിമാ നാഥയെ വണങ്ങാനെത്തും! പോർച്ചുഗൽ പര്യടന വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ0

    വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ കാത്തുകാത്തിരുന്ന ലോക യുവജന സംഗമത്തെ അഭിസംബോധന ചെയ്യാനും വിശ്വവിഖ്യാത മരിയൻ തീർത്ഥാടനകേന്ദ്രമായ ഫാത്തിമ സന്ദർശിക്കാനുമായി ഫ്രാൻസിസ് പാപ്പ ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തും. ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ നടക്കുന്ന ലോകയുവജന സംഗമത്തിലെ നാല് ദിനങ്ങളിലും യുവതയ്‌ക്കൊപ്പം ചെലവിടുന്ന പാപ്പ, ഓഗസ്റ്റ് അഞ്ചിനാണ് ഫാത്തിമയിലെത്തുന്നത്. പോർച്ചുഗൽ പര്യടനവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം വത്തിക്കാൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ലിസ്ബണിനും ഫാത്തിമയ്ക്കും പുറമെ കസ്‌കയിസിലും പാപ്പ സന്ദർശനം നടത്തും. ഓഗസ്റ്റ് രണ്ട് രാവിലെ

  • ഈശോയുടെ തിരുഹൃദയ തിരുനാളിൽ വൈദികർക്കായി പ്രാർത്ഥിക്കാൻ ‘ഗ്ലോബൽ  റോസറി റിലേ’; ജൂൺ 16ന് നമുക്കും അണിചേരാം

    ഈശോയുടെ തിരുഹൃദയ തിരുനാളിൽ വൈദികർക്കായി പ്രാർത്ഥിക്കാൻ ‘ഗ്ലോബൽ റോസറി റിലേ’; ജൂൺ 16ന് നമുക്കും അണിചേരാം0

    വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ ജൂൺ 16ന്. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 143-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ രാജ്യങ്ങളിൽനിന്ന് 2600ൽപ്പരം

  • ദൈവാലയ മണി മുഴങ്ങി, ദൈവസ്തുതികൾ ഉയർന്നു;  മെൽബൺ സീറോ മലബാർ  രൂപതയുടെ ഇടയദൗത്യമേറ്റ് മാർ പനന്തോട്ടത്തിൽ

    ദൈവാലയ മണി മുഴങ്ങി, ദൈവസ്തുതികൾ ഉയർന്നു;  മെൽബൺ സീറോ മലബാർ രൂപതയുടെ ഇടയദൗത്യമേറ്റ് മാർ പനന്തോട്ടത്തിൽ0

    മെൽബൺ: വിശ്വാസീസമൂഹത്തിന്റെ സ്തുതിഗീതങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ദ്വിതീയ അധ്യക്ഷനായി ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ അഭിഷിക്തനായി. മെൽബണിലെ ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കൽദായ ദൈവാലയത്തിൽ നൂറുകണക്കിന് സീറോ മലബാർ സഭാംഗങ്ങളുടെയും മന്ത്രിമാരുൾപ്പെടെയുള്ള വിശിഷ്ടാതിഥികളും സാന്നിധ്യത്തിലായിരുന്നു മെത്രാഭിഷേകം. ഓസ്ട്രേലിയൻ സഭാംഗങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയായിരുന്നു മുഖ്യകാർമികൻ. നിയുക്ത ബിഷപ്പ് ഉൾപ്പെടെയുള്ള കാർമികർ പ്രദക്ഷിണമായി ദൈവാലയലേക്ക്

  • കത്തോലിക്കാ സഭയ്‌ക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ്  ആഘോഷിക്കാനുള്ള തീരുമാനം  പ്രഖ്യാപിച്ച് യുക്രേനിയൻ  ഓർത്തഡോക്‌സ് സഭ

    കത്തോലിക്കാ സഭയ്‌ക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ്  ആഘോഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് യുക്രേനിയൻ  ഓർത്തഡോക്‌സ് സഭ0

    കീവ്: കത്തോലിക്കാ സഭയ്ക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് യുക്രേനിയൻ ഓർത്തഡോക്‌സ് സഭ. മേയ് 24ന് സമ്മേളിച്ച യുക്രേനിയൻ ഓർത്തഡോക്‌സ് മെത്രാന്മാരുടെ കൗൺസിലാണ് ഐക്യകണ്‌ഠേന ഈ തീരുമാനം പ്രഖ്യാപിച്ചത്. ആരാധനക്രമം ജൂലിയൻ കലണ്ടറിൽനിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തുടർന്നാണ് കത്തോലിക്കാ സഭയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ യുക്രൈനിലെ ഓർത്തഡോക്‌സ സഭയ്ക്ക് വഴി ഒരുങ്ങിയത്. ഈസ്റ്റർ, ത്രീത്വത്തിന്റെ തിരുനാൾ തുടങ്ങിയ ചുരുക്കം ചില തിരുനാളുകൾ ഒഴിച്ചുള്ള ബാക്കി എല്ലാ തിരുനാളുകളും ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാകും

  • മെൽബൺ രൂപത ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്;  ശാലോം ടി.വിയിൽ തത്‌സമയം

    മെൽബൺ രൂപത ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്; ശാലോം ടി.വിയിൽ തത്‌സമയം0

    മെൽബൺ രൂപത ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്; ശാലോം ടി.വിയിൽ തത്‌സമയം പോൾ സെബാസ്റ്റ്യൻ മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഇടയനായി മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ മേയ് 31ന് അഭിഷിക്തനാകും. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കുന്ന തിരുക്കർമങ്ങൾ ശാലോം ടി.വി തത്‌സമയം സംപ്രേഷണം ചെയ്യും. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കൽദായ

  • വീണ്ടും പന്തക്കുസ്ത0

    പന്തക്കുസ്ത തിരുനാൾ (മേയ് 28) ആത്മനിറവിൽ ആഘോഷിക്കാൻ സഹായിക്കുന്ന ചിന്തകൾ പ്രമുഖ വചനപ്രഘോഷകർ പങ്കുവെക്കുന്നു. ******* നമുക്കും ആശ്രയിക്കാം പരിശുദ്ധാത്മാവിൽ: ഫാ. സേവ്യർഖാൻ വട്ടായിൽ പരിശുദ്ധാത്മാവിന്റെ ശക്തി വിസ്‌ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിലാണ്. വിശുദ്ധർ പരിശുദ്ധാത്മശക്തിയിൽ ആശ്രയിച്ചു. പാപ്പമാരും അതേ ശക്തിയിലാശ്രയിച്ചു. ദൈവാത്മാവ് വിസ്മയകരമായ കരുതലോടെ അപ്പോഴെല്ലാം സഭയെ നയിച്ചുകൊണ്ടിരുന്നു. കാരണം തിരുസഭ പരിശുദ്ധാത്മാവിന്റെ

Latest Posts

Don’t want to skip an update or a post?