മെല്ബണ് കത്തീഡ്രല് കൂദാശയോട് അനുബന്ധിച്ച് തയാറാക്കിയ മ്യൂസിക് ആല്ബം റിലീസ് ചെയ്തു
- AUSTRALIA, Featured, INTERNATIONAL, LATEST NEWS, WORLD
- December 12, 2024
ഇംഫാൽ: ഹൈന്ദവ വിശ്വാസികൾ ഏറെയുള്ള മെയ്‌തെയ് വിഭാഗവും ക്രൈസ്തവർ ബഹുഭൂരിപക്ഷമായ കുക്കികളും തമ്മിലുള്ള വംശീയ കലാപമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങൾ സത്യത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം തന്നെയാണോ? ഇക്കാര്യം സ്ഥിരീകരിക്കാൻ അരക്കിട്ടുറപ്പിക്കാവുന്ന തെളിവുകൾ ലഭ്യമല്ലെങ്കിലും, മണിപ്പൂരിൽനിന്ന് ലഭിക്കുന്ന സൂചനകൾ പ്രസ്തുത സംശയം ബലപ്പെടുത്തുന്നതാണ്. അക്രമണത്തിന്റെ സ്വഭാവംമുതൽ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം വരെയുള്ള അസംഖ്യം കാര്യങ്ങൾ സംശയാസ്പദമാണ്. കലാപത്തിൽ ഇതുവരെ 100ൽപ്പരം പേർക്ക് ജീവൻ നഷ്ടമായി, അരലക്ഷത്തിൽപ്പരം പേർക്ക് പലായനം ചെയ്യേണ്ടിവന്നു, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ അഗ്‌നിക്കിരയായി…
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റി’ന് ഇന്ന് (ജൂൺ 16) ആരംഭമായി. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 14-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ
വെയിൽസ്: ആംഗ്ലിക്കൻ സഭയിൽനിന്ന് ഒരു ബിഷപ്പുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തുന്നു. 2013 മുതൽ 2019 വരെ വെയിൽസിലെ മോൺമൗത്ത് രൂപതയുടെ ബിഷപ്പായിരുന്ന റിച്ചാർഡ് പെയിനാണ് കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നത്. ന്യൂപോർട്ടിലെ സെന്റ് ബേസിൽ ആൻഡ് സെന്റ് ഗ്ലാഡിസ് കാത്തലിക് ദൈവാലയത്തിൽ വച്ച് ജൂലൈ രണ്ടിന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന അദ്ദേഹം പിന്നീട് തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ വൈദീക ശുശ്രൂഷ ആരംഭിക്കും. ബെനഡിക്ട് 16മൻ പാപ്പ രൂപം നൽകിയ പേർസണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ്
ലോസ് ആഞ്ചലസ്: അക്രമിയുടെ വെടിയേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടമായ യു.എസ് സ്വദേശി ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് അതിരൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ച സീസർ ഗലനാണ് ആ നവവൈദീകൻ. ‘ഫ്രയേഴ്‌സ് ഓഫ് ദ സിക്ക് പുവർ ഓഫ് ലോസ് ആഞ്ചലസ്’ എന്ന സന്യാസസഭയിൽ സന്യാസവ്രതം സ്വീകരിച്ച് ശുശ്രൂഷ ചെയ്തിരുന്ന ബ്രദർ സീസർ ജൂൺ ആദ്യവാരമാണ് ലോസ് ആഞ്ചലസ് ആർച്ച്ബിഷപ്പ് ഹൊസെ ഗോമസിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചത്. ആക്രമിയുടെ വെടിയുണ്ടയേൽപ്പിച്ച മുറിവിനാൽ ജീവിതം ചക്രക്കസേരയിലേക്ക് ചുരുക്കേണ്ടിവന്നെങ്കിലും തന്നെക്കുറിച്ചുള്ള ദൈവഹിതം
ടെക്സസ്: കാത്തലിക് ടെലിവിഷൻ രംഗത്തെ വിഖ്യാതമായ ‘ഗബ്രിയേൽ അവാർഡ്’ ഉൾപ്പെടെ 12 അന്താരാഷ്ട്ര മാധ്യമ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി ശാലോം മീഡിയ. ലോക സുവിശേഷവത്ക്കരണ രംഗത്ത് ആഗോള സാന്നിധ്യമായി മാറിയ ‘ശാലോം ടൈഡിംഗ്സും’ ‘ശാലോം വേൾഡും’ ആറ് വീതം പുരസ്‌ക്കാരങ്ങളാണ് ഇത്തവണ സ്വന്തമാക്കിയത്. സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് അമേരിക്കയിലെ ‘കാത്തലിക് മീഡിയ അസോസിയേഷൻ’ ഏർപ്പെടുത്തിയ ഗബ്രിയേൽ അവാർഡ്, കാത്തലിക് പ്രസ് അവാർഡ് എന്നീ വിഭാഗങ്ങളിലാണ് ശാലോം മീഡിയ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.
സിഡ്‌നി: ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) അവിസ്മരണീയമാക്കി ഓസ്‌ട്രേലിയൻ സഗരമായ സിഡ്‌നി നിവാസികൾ. ‘വോക്ക് വിത്ത് ക്രൈസ്റ്റ്’ എന്ന പേരിൽ നഗരനിരത്തിൽ സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പതിനായിരത്തിൽപ്പരം പേരാണ് ഇത്തവണ അണിചേർന്നത്. ദൈവസ്തുതികൾ ആലപിച്ചും പ്രാർത്ഥനകൾ ഉരുവിട്ടും നീങ്ങിയ വിശ്വാസികളുടെ കൂട്ടത്തിൽ കുട്ടികൾമുതൽ വയോധികർവരെ അണിചേർന്നതും ശ്രദ്ധേയമായി. മാർട്ടിൻ പ്ലേസിൽ നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം സെന്റ് മേരീസ് കത്തീഡ്രലിൽ ദിവ്യകാരുണ്യ ആശീർവാദത്തോടെയാണ് സമാപിച്ചത്. ദിവ്യകാരുണ്യത്തെ കുറിച്ചുള്ള വിശുദ്ധ തോമസ് അക്വീനാസിന്റെ വിഖ്യാത രചനയായ
ലിസ്ബൺ: ശസ്ത്രക്രിയയ്ക്കായി ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ ലോക യുവജന സംഗമത്തിലെ പേപ്പൽ സാന്നിധ്യത്തെക്കുറിച്ചുള്ള കിംവദന്തികൾ ശക്തമാകുമ്പോഴും സംഘാടക സമിതിക്ക് സംശയമില്ല, പാപ്പയില്ലാതെ എന്ത് യുവജന സംഗമം, ഫ്രാൻസിസ് പാപ്പ വന്നെത്തും! ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് വേദിയാകുന്നത്. ‘പാപ്പയുടെ ശാരീരിക പരിമിതികൾ കണക്കിലെടുക്കാതെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ഇക്കാലമത്രയും നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിലുള്ള ഒരു യൂത്ത് ഡേ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്, മറ്റൊരു പ്ലാനും നിലവിലില്ല,’
ലിസ്ബൺ: ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന് (WYD) കത്തോലിക്കാ വിശ്വാസീസമൂഹം ദിനങ്ങൾ എണ്ണി കാത്തിരിക്കവേ ഇതാ ഒരു അഭിമാന വാർത്ത: ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ യൂറോപ്പ്യൻ രാജ്യമായ പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന 17-ാമത് ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയ പാർട്ണറാകാൻ ‘ശാലോം വേൾഡ്’. യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്ന അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും പോർച്ചുഗൽ മെത്രാൻ സമിതിയും ഉൾപ്പെടുന്ന സംഘാടക സമിതിയുമായി ഇക്കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച്
Don’t want to skip an update or a post?