മെല്ബണ് കത്തീഡ്രല്‍ കൂദാശയോട് അനുബന്ധിച്ച് തയാറാക്കിയ മ്യൂസിക് ആല്ബം റിലീസ് ചെയ്തു
- AUSTRALIA, Featured, INTERNATIONAL, LATEST NEWS, WORLD
- December 12, 2024
പാരിസ്: ദിവ്യബലി അർപ്പണമധ്യേ ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന ഫാ. ജാക്വിസ് ഹാമിലിന്റെ രക്തസാക്ഷിത്വത്തിന് ഏഴ് വയസ്. ആ അരുംകൊലയുടെ നടക്കുന്ന ഓർമകൾക്കുമുമ്പിൽ സ്മരണാജ്ഞലികൾ അർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ വിശുദ്ധാരാമ പ്രവേശനം വേഗത്തിലാകുമെന്ന പ്രതീക്ഷകളും വർദ്ധിക്കുകയാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെയും വഴിയേ, ഫാ. ഹാമിൽ അതിവേഗം വിശുദ്ധാരാമത്തിൽ എത്തുമെന്നു തന്നെയാണ് വിശ്വാസീസമൂഹത്തിന്റെ പ്രതീക്ഷ. 2016 ജൂലൈ 26ന് ഫ്രാൻസിലെ നോർമണ്ടി ‘സെന്റ് എറ്റിനി ഡു റൂവ്റേ’ ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കവേയാണ് രണ്ട്
യു.കെ: മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത ആക്രമണമാണെന്ന് തുറന്നടിച്ചും അക്രമങ്ങൾക്ക് അറുതിവരുത്താൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ഇംഗ്ലണ്ടിലെ ജന സഭ. സകലപരിധിയും വിടുന്ന മണിപ്പൂരിലെ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്നതിനൊപ്പം ലോകത്തിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുംവിധം പ്രധാനമന്ത്രി ഋഷി സുനക്ക് സർക്കാരിന്റെ മതസ്വാതന്ത്ര്യ സമിതിയുടെ അധ്യക്ഷകൂടിയായ എം.പി ഫിയോണ ബ്രൂസ് വിഷയം ചർച്ചയ്ക്ക് കൊണ്ടുവരികയായിരുന്നു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്‌സംഘത്തിന് ഇരയാക്കുകയും ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെയാണ് ഇക്കാര്യം ജന സഭ ചർച്ച
ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. സംഭവിച്ചത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കൈക്കൊണ്ട നടപടികൾ കോടതിയെ അറിയിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്‌നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർണായക ഇടപെടൽ. ‘ഈ ദൃശ്യങ്ങൾ കോടതിയെ വല്ലാതെ
മെൽബൺ: ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമ വേദിയിലെ മുഖ്യപ്രഭാഷകരുടെ നിരയിൽ മലയാളിയായ അൽമായനും. ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപത യൂത്ത് അപ്പോസ്‌തേലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യനാണ് മുഖ്യപ്രഭാഷകരിൽ ഒരാളായി നിയോഗിതനായത്. ‘മാതാവിന്റെ ശിഷ്യത്വത്തിലൂടെയുള്ള നേതൃത്വം’ എന്ന വിഷയത്തിലാണ് പ്രസ്തുത കോൺഫറൻസ്. ഓഗസ്റ്റ് മൂന്ന് ഉച്ചയ്ക്ക് 2.00മുതൽ 3.00 വരെ കോൺഫറൻസിന് ഫോറം ലിസ്‌ബോവ അസംബ്ലിയ മുനിസിപ്പൽ ഡി ലിസ്‌ബോവയാണ് വേദി. അന്താരാഷ്ട്ര പ്രശസ്തി നേടിയ
ജൂബ: കുട്ടിപ്പടയാളിയാക്കാൻ ഭീകരർ പിടിച്ചുകൊണ്ടുപോയെങ്കിലും അവരിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും കുട്ടിക്കാലത്തെ ആഗ്രഹംപോലെതന്നെ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത സുഡാനിയൻ യുവാവിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. തിരുപ്പട്ടം സ്വീകരിച്ചശേഷം റോമിൽ ഫിലോസഫി പഠനം നടത്തുന്ന ഫാ. ചാൾസ് എംബിക്കോ എന്ന ദക്ഷിണ സുഡാൻ സ്വദേശിയാണ് ഭീകരരുടെ പിടിയിലും ക്രിസ്തുവിന്റെ കരം നെഞ്ചോട് ചേർത്തുപിടിച്ച ആ അത്ഭുതബാലൻ. 1988ൽ, 12-ാം വയസിലായിരുന്നു ചാൾസിന്റെ സെമിനാരി പ്രവേശനം. സെമിനാരി ജീവിതം ഒരു വർഷം പിന്നിട്ടപ്പോഴായിരുന്നു ജീവിതത്തെ തലകീഴായി മറിച്ച ആ സംഭവം- ഭരണകൂടത്തിനെതിരെ പ്രക്ഷോഭം
തിരുവനന്തപുരം : മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാന്‍ ഡോ. ആന്റണി മാര്‍ സില്‍ വാനോസിനെ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവ അടങ്ങുന്ന ഓഷ്യാനയുടെ അപ്പസ്തോലിക്ക് വിസിറ്ററായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇത് സംബന്ധിച്ച കല്‍പ്പന കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. കൂരിയാ മെത്രാന്റെ ചുമതലകള്‍ക്കൊപ്പമാണ് പുതിയ നിയമനം.
വത്തിക്കാൻ സിറ്റി: അഗതികളുടെ അമ്മയെന്ന് ലോകം വിശേഷിപ്പിച്ച കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതം സാക്ഷിക്കുന്ന ഡോക്യുമെന്ററി സിനിമ ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ അമേരിക്കൻ തീയറ്ററുകളിൽ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ റിലീസ് ചെയ്യപ്പെട്ട സിനിമയ്ക്ക് വലിയ പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സ്‌പെയിനിലും വൻ സ്വീകാര്യത ലഭ്യമായതിന് പിന്നാലെയാണ് സിനിമ യു.എസിൽ പ്രദർശനത്തിന് എത്തിയത്. വിശുദ്ധരായ പാദ്രെ പിയോ, ജോൺ പോൾ രണ്ടാമൻ എന്നിവരെ കുറിച്ചുള്ള സിനിമകൾ ഒരുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച
റിയോ ഡി ജനീറോ: ഒൻപതു വയസുകാരന്റെ ആഗ്രഹം, ഫ്രാൻസിസ് പാപ്പയുടെ പ്രാർത്ഥനാശംസകൾ, ദൈവത്തിന്റെ തീരുമാനം ബ്രസീലിയൻ സ്വദേശിയായ നഥാൻ ഡി ബ്രിട്ടോ എന്ന യുവാവിന്റെ സെമിനാരി പ്രവേശനത്തെ അപ്രകാരം വിശേഷിപ്പിക്കാം. നഥാൻ ഡി ബ്രിട്ടോ എന്ന പേര് ഒരുപക്ഷേ, ആർക്കും ഓർമയുണ്ടാവില്ല. എന്നാൽ, 2013ലെ ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ ഫ്രാൻസിസ് പാപ്പയുടെ അരികിലേക്ക് ഓടിയെത്തി, വൈദീകനാകണമെന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തിയ ആ കുഞ്ഞിനെ ആർക്ക് മറക്കാനാകും? ആ ഒൻപതു വയസുകാരൻതന്നെ ഇപ്പോഴത്തെ സെമിനാരിക്കാരൻ നഥാൻ ഡി
Don’t want to skip an update or a post?