Follow Us On

23

January

2025

Thursday

  • തെറ്റ് ‘തിരുത്തിയ’ ലൂസിഫർ!

    തെറ്റ് ‘തിരുത്തിയ’ ലൂസിഫർ!0

    ‘പ്രലോഭകൻ സൂത്രശാലിയാണ്. അവൻ നമ്മെ തിന്മയിലേക്ക് നേരിട്ട് ക്ഷണിക്കാറില്ല, മറിച്ച് വ്യാജമായ നന്മയിലേക്ക് ക്ഷണിക്കും. നിങ്ങളുടെ ശക്തിയാൽ എല്ലാം നേടിയെടുക്കുക എന്നവൻ നിരന്തരം പറയും. അങ്ങനെ, ദൈവം അപ്രധാനമാകുന്നു. ചിലർക്കാകട്ടെ ചില ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള വെറുമൊരു മാർഗം മാത്രമായി മാറുന്നു ദൈവം.’ (ബെനഡിക്ട് 16-ാമൻ പാപ്പ, 17ഫെബ്രുവരി 2013). മരുഭൂമിയിലെ പരീക്ഷയിൽ നരകലോകത്തിന്റെ പരാജയം ദയനീയമായിരുന്നു. കാര്യങ്ങൾ അപഗ്രഥിക്കാൻ ലൂസിഫർ വളരെ പെട്ടെന്ന് ഒരടിയന്തര യോഗം വിളിച്ചുകൂട്ടി. ഇനിമുതൽ ഇത്തരം അബദ്ധങ്ങൾ പറ്റരുത്. എന്തായാലും ദൈവപുത്രനെ നേരിട്ടു

  • ദൈവത്തിന്റെ സങ്കടം!

    ദൈവത്തിന്റെ സങ്കടം!0

    ‘ദൈവത്തിനായുള്ള മനുഷ്യന്റെ വിശ്രമമില്ലാത്ത അന്വേഷണം നൈസർഗികമാണ്. എന്നാലിത്, നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ വിശ്രമമില്ലാത്ത അന്വേഷണത്തിന്റെ പങ്കുപറ്റലാണെന്ന് അറിയുക.’ (ബെനഡിക്ട് 16-ാമൻ പാപ്പ, 06 ജനുവരി 2013). മനുഷ്യൻ ദൈവത്തെ തേടുന്നു. അതിന്റെ പതിന്മടങ്ങ് തീവ്രതയിൽ ദൈവം മനുഷ്യനെ തേടുന്നു എന്നതാണ് യാഥാർത്ഥ്യം. സ്നേഹത്തിനും സംരക്ഷണത്തിനുമായി മനുഷ്യൻ അനുഭവിക്കുന്ന അസ്വസ്ഥതകൾ മനുഷ്യനുവേണ്ടി ദൈവം നടത്തുന്ന തിരച്ചിലിന്റെ നോവാണെന്നറിയുമ്പോൾ നാം ആനന്ദിക്കാൻ തുടങ്ങും. ‘നിങ്ങൾ എന്തന്വേഷിക്കുന്നു?’ (യോഹന്നാൻ1:38) ഇതായിരുന്നു രക്ഷകന്റെ പരസ്യജീവിതത്തിലെ ആദ്യവചനം. ആദ്യശിഷ്യരെപ്പോലെ നമുക്കും പറയാനുള്ളത് അതുതന്നെ: ‘നിന്നിൽ വസിക്കണം,

  • യു.എസിലെ ലോസ് ആഞ്ചെലസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റ് കൊല്ലപ്പെട്ടു

    യു.എസിലെ ലോസ് ആഞ്ചെലസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റ് കൊല്ലപ്പെട്ടു0

    ലോസ് ആഞ്ചെലസ്: അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണൽ (69) വെടിയേറ്റ് കൊല്ലപ്പെട്ടു. ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ താമസസ്ഥലത്ത് ഇന്നലെ, ഫെബ്രുവരി 18 പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00ന് (ഇന്ത്യൻ ഫെബ്രുവരി 19 പുലർച്ചെ 2.30) വെടിയേറ്റ് മരിച്ച നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. പോലീസ്

  • ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ ഇനി മുതൽ 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയ്ക്ക് സൗകര്യം

    ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ ഇനി മുതൽ 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയ്ക്ക് സൗകര്യം0

    ആശീർവാദ കർമം നിർവഹിച്ച് അറ്റ്‌ലാന്റാ ആർച്ച്ബിഷപ്പ് അറ്റ്ലാന്റ: ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഹാർട്സ്ഫീൽഡ്- ജാക്സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ടിൽ ദിവ്യകാരുണ്യ ചാപ്പൽ ഒരുങ്ങി. ഇക്കഴിഞ്ഞ ദിവസം എയർപോർട്ടിൽ യാത്രയ്ക്ക് എത്തിയപ്പോഴായിരുന്നു, ആർച്ച്ബിഷപ്പ് ഗ്രിഗറി ഹാർട്ട്മേയർ ചാപ്പലിന്റെ ആശീർവാദ കർമം നിർവഹിച്ചത്. അതിരൂപതയുടെയും എയർപോർട്ട് ചാപ്ലൈന്റെയും ശ്രമഫലമാണ് അന്താരാഷ്ട്ര ടെർമിനലിൽ സ്ഥാപിതമായ, ആഴ്ചയിൽ 24 മണിക്കൂറും തുറന്നിരിക്കുന്ന ഈ ദിവ്യകാരുണ്യ ചാപ്പൽ. രാപ്പകൽ ഭേദമെന്യേ പ്രവർത്തിക്കുന്ന എയർപോർട്ടിൽ രാപ്പകൽ ഭേദമില്ലാതെ ദിവ്യകാരുണ്യനാഥനെ ആരാധിക്കാനുള്ള സൗകര്യം സാധ്യമാക്കിയതിന്റെ അഭിമാനത്തിലാണ്

Latest Posts

Don’t want to skip an update or a post?