Follow Us On

27

April

2024

Saturday

  • തേടിയത് കഴുതയെ, കിട്ടിയത് കിരീടം

    തേടിയത് കഴുതയെ, കിട്ടിയത് കിരീടം0

    ”ഞാനൊരു യുവാവായിരുന്ന കാലഘട്ടം. ഒരു വൈദികനാകണം എന്ന ആഗ്രഹം മനസിലെവിടെയോ ആദിമുതലുണ്ടായിരുന്നു. തുടര്‍ന്ന്, സെമിനാരിയില്‍ ആയിരുന്നപ്പോഴും യൂണിവേഴ്‌സിറ്റി പഠനം നടത്തുമ്പോഴും ഈ ലക്ഷ്യത്തിലെത്തിച്ചേരാന്‍ യാത്ര ചെയ്യുമ്പോഴും എന്റെ ആഗ്രഹം എത്രകണ്ട് ഉറപ്പുള്ളതായിരുന്നു എന്നെനിക്കു കണ്ടെത്തേണ്ടിയിരുന്നു. ഞാന്‍ എന്നോടുതന്നെ ചോദിക്കുമായിരുന്നു: ഈ മാര്‍ഗമാണോ യഥാര്‍ത്ഥത്തില്‍ ഞാന്‍ സ്വീകരിക്കേണ്ടത്? ഇതായിരുന്നോ എന്നെക്കുറിച്ചുള്ള ദൈവഹിതം? ദൈവത്തോടു വിശ്വസ്തനായിരിക്കാനും അവിടുത്തെ ശുശ്രൂഷയോടു പൂര്‍ണമായും സഹകരിക്കാനും എനിക്കു കഴിയുമോ? ഏറെ വെല്ലുവിളിയുണ്ട് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേരാന്‍. പിന്നീടു എനിക്കുറപ്പുകിട്ടി. ഇതാണ് എന്നെക്കുറിച്ചുള്ള ദൈവഹിതം. ഇതു

  • ദൈവത്തിന്റെ ചങ്ങാതിയാകാന്‍

    ദൈവത്തിന്റെ ചങ്ങാതിയാകാന്‍0

    ”ക്രിസ്ത്യാനി ആയിരിക്കുക എന്നാല്‍ ഒരു ധാര്‍മിക  തത്വത്തില്‍ പങ്കുചേരുന്നതോ, കുലീനമായൊരു ആശയം സ്വീകരിക്കുന്നതോ അല്ല, മറിച്ച് ഒരു വ്യക്തിയും ‘സംഭവു’മായി കണ്ടുമുട്ടുന്നതാണ്. ഇത്, ജീവിതത്തിന് പുതിയ ചക്രവാളം നല്‍കുന്നതും നിര്‍ണായകമായ ദിശാബോധം നല്‍കുന്നതുമാണ്. വിശ്വാസം എല്ലാത്തിലുമുപരി ഒരു ബന്ധമാണ്, ദൈവവുമായുള്ള ചങ്ങാത്തം.” (ബെനഡിക്ട് പതിനാറാമന്‍ പാപ്പ, ദൈവം സ്‌നേഹമാകുന്നു. 2005) ദൈവത്തിന്റെ ചങ്ങാതിയായിരിക്കുക ഭാഗ്യമാണ്. നിങ്ങളെ ഞാന്‍ ദാസരെന്നു വിളിക്കില്ല, സ്‌നേഹിതരെന്നേ വിളിക്കൂ എന്നു ക്രിസ്തു പറഞ്ഞതോര്‍ക്കുക. കടന്നുപോയ ബെനഡിക്ട് പാപ്പ ദൈവത്തിന്റെ നല്ലൊരു സുഹൃത്തായിരുന്നു. അതുകൊണ്ടാണല്ലോ,

  • ഓർക്കുക, മിസ്സിസ് ലോത്തിനെ!

    ഓർക്കുക, മിസ്സിസ് ലോത്തിനെ!0

    ”കാലമുയർത്തുന്ന വെല്ലുവിളികൾക്കും നമ്മുടെ പരിമിതികൾക്കുമിടയിൽ തളർന്നുപോയേക്കാമെന്നത് വലിയ പ്രലോഭനമാണ്. ആത്യന്തികമായി, നാം ദൈവകരങ്ങളിലെ ഒരുപകരണം മാത്രമാണെന്നത് മറക്കരുത്. നിറഞ്ഞ വിനയത്തിൽ നമുക്കാവുന്നത് നാം ചെയ്യുന്നു. ബാക്കിയെല്ലാം ദൈവകരങ്ങളിൽ അർപ്പിക്കുന്നു. നാമല്ല, ദൈവമാണ് പ്രപഞ്ചത്തിന്റെ നിയന്താവ്. അവിടുന്നു നൽകുന്ന ശക്തിയിൽ നമുക്കാവുന്ന ശുശ്രൂഷകളെല്ലാം നാം ചെയ്യുന്നു. ഇതെല്ലാം ചെയ്യുമ്പോഴും നാം പറഞ്ഞുകൊണ്ടേയിരിക്കണം: ക്രിസ്തുവിന്റെ സ്‌നേഹം എന്നെ നിർബന്ധിക്കുന്നു,” (2 കോറിന്തോസ് 5:14) (ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്‌നേഹമാകുന്നു, 2005). ഈശോയുടെ ഓർമപ്പെടുത്തലാണ്, ‘ലോത്തിന്റെ ഭാര്യയ്ക്ക് സംഭവിച്ചത് ഓർമിക്കുക,’

  • ഒരു വർഷത്തിനിടെ അഗോള കത്തോലിക്കരുടെ എണ്ണത്തിൽ 1.8 കോടിയുടെ വർദ്ധനവ്; പീഡനനാളിലും ക്രിസ്തുവിന്റെ സഭ അതിവേഗം വളരുന്നു

    ഒരു വർഷത്തിനിടെ അഗോള കത്തോലിക്കരുടെ എണ്ണത്തിൽ 1.8 കോടിയുടെ വർദ്ധനവ്; പീഡനനാളിലും ക്രിസ്തുവിന്റെ സഭ അതിവേഗം വളരുന്നു0

    വത്തിക്കാൻ സിറ്റി: ഇസ്ലാം തീവ്രവാദികളും സെക്കുലറിസ്റ്റുകളായ ഭരണാധികാരികളും ക്രിസ്തുവിശ്വാസത്തെയും ക്രിസ്തീയ ദർശനങ്ങളെയും ഉന്മൂലനംചെയ്യാൻ കിണഞ്ഞുപരിശ്രമിക്കുമ്പോഴും ആഗോള കത്തോലിക്കാ ജനസംഖ്യയിൽ സംഭവിക്കുന്നത് അത്ഭുതാവഹമായ വളർച്ച. കത്തോലിക്കരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടയിൽമാത്രം ഉണ്ടായത് ഏതാണ്ട് 18 മില്യൺ (1.8കോടി ) വർദ്ധനവാണ്. 2020ൽ മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം 1,360 മില്യൺ (136 കോടി) ആയിരുന്നെങ്കിൽ 2021ൽ ഇത് 1,378 മില്യണായി (137.8 കോടി) ഉയർന്നു. മുൻവർഷത്തേക്കാൾ 1.3%ത്തിന്റെ വർദ്ധനവ്. വത്തിക്കാൻ പുറത്തുവിട്ട ഏറ്റവും പുതിയ ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’യാണ്,

  • ഒരു കുടുംബത്തിൽ അഞ്ച് പെൺമക്കൾ, അവരെല്ലാം  കന്യാസ്ത്രീകൾ; ഇത് ബംഗ്ലാദേശ് സഭയിലെ ദൈവവിളി ഭവനം!

    ഒരു കുടുംബത്തിൽ അഞ്ച് പെൺമക്കൾ, അവരെല്ലാം  കന്യാസ്ത്രീകൾ; ഇത് ബംഗ്ലാദേശ് സഭയിലെ ദൈവവിളി ഭവനം!0

    ധാക്ക: രണ്ട് കന്യാസ്ത്രീകളുള്ള നിരവധി കുടുംബങ്ങൾ നമ്മുടെ പരിചയത്തിലുണ്ടാകും. ഒരുപക്ഷേ, മൂന്നോ നാലോ സന്യസ്തരുള്ള വീടുകളെ കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാൽ വീട്ടിലെ അഞ്ച് പെൺമക്കളും സന്യസ്ത വിളി തിരഞ്ഞെടുത്ത കുടുംബത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അപ്രകാരമൊരു കുടുംബമുണ്ട് നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ ധാക്കയിൽ. വാർത്താ ഏജൻസിയായ ‘ഏജൻസിയ ഫീദെസ്’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫീച്ചറാണ്, അഞ്ച് പെൺമക്കളുടെയും ആഗ്രഹം തിരിച്ചറിഞ്ഞ് തിരുസഭാ ശുശ്രൂഷയ്ക്ക് സമർപ്പിച്ച ആ കുടുംബത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് കന്യാസ്ത്രീകൾ എന്ന്

  • ഭക്ഷിക്കാൻ കൊടുക്കുവിൻ

    ഭക്ഷിക്കാൻ കൊടുക്കുവിൻ0

    ‘നിങ്ങൾതന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുവിൻ (മത്തായി 14:16). ക്രിസ്തു അവരുടെ ഭൗതിക വിശപ്പിനെ ശ്രദ്ധിച്ചു. എന്നാൽ, വിശപ്പ് ഭൗതികതലത്തിൽ മാത്രമല്ല എന്നും അവൻ കണ്ടു. മനുഷ്യന് മറ്റേറെ സവിശേഷതകളുണ്ട്. അപ്പം മുറിച്ച് വിളമ്പാൻ ഏൽപ്പിച്ചത് ശിഷ്യരെയാണ്. ഇനിമുതൽ മനുഷ്യന്റെ വിശപ്പകറ്റാൻ ശിഷ്യർ നിലകൊള്ളണം. ദിവ്യകാരുണ്യത്തിൽ അപരന്റെ വിശപ്പകറ്റാനുള്ള അനുകമ്പ നിറഞ്ഞ പ്രവൃത്തികൾ ഉൾചേർന്നിട്ടുണ്ട്. വിശക്കുന്നവരെ പറഞ്ഞുവിടാൻ ശിഷ്യർ തിടുക്കം കൂട്ടുമ്പോൾ അവർക്കു ഭക്ഷിക്കാൻ നിങ്ങൾതന്നെ എന്തെങ്കിലും കൊടുക്കുവിൻ എന്നു പറയുന്ന യേശുവിന്റെ വാക്കുകൾ ഗൗരവത്തിലെടുക്കണം.’ (ബെനഡിക്ട് പതിനാറാമൻ

  • വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതം തീയറ്ററുകളിലേക്ക്; ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ റിലീസിംഗ് ഏപ്രിൽ 14ന്

    വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതം തീയറ്ററുകളിലേക്ക്; ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ റിലീസിംഗ് ഏപ്രിൽ 14ന്0

    കാലിഫോർണിയ: ഏതാണ്ട് ഒരു ലക്ഷത്തോളം ഭൂതോച്ഛാടനങ്ങൾ നിർവഹിച്ച വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ അനുഭവം ഇതിവൃത്തമാക്കുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ സിനിമ ഏപ്രിൽ 14ന് യു.എസിലെ തീയറ്ററുകളിലെത്തും. സുപസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോയാണ് ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ വാരം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് വൻവരവേൽപ്പാണ് ലഭിക്കുന്നത്. ഭൂതോച്ഛാടനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ഫാ. അമോർത്ത് രചിച്ച ‘ആൻ എക്സോർസിസ്റ്റ് ടെൽസ് ഹിസ്

  • ബാബിലോണും ജെറുസലെമും

    ബാബിലോണും ജെറുസലെമും0

    ”ചരിത്രത്തിന്റെ വിധിയാളൻ ദൈവമാണ്. ബലിയാടുകളുടെ നിലവിളിയും കയ്പുകലർന്ന അവരുടെ വിലാപങ്ങളും എങ്ങനെ മനസിലാക്കണമെന്നും സ്വീകരിക്കണമെന്നും അവിടുത്തെ നീതിയിൽ ദൈവത്തിനറിയാം. ദൈവത്തോടു തുറവിയുള്ള ഏതൊരാളേയും, ക്രിസ്തുവിനെ അറിയാത്തവരെപ്പോലും തന്റെ സ്നേഹം അനുഭവിക്കാൻ അവിടുന്ന് ഇടവരുത്തും. നാമങ്ങനെ നിത്യനഗരത്തിലേക്കു ഒരുമിച്ചു യാത്രചെയ്യും.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ജനറൽ ഓഡിയൻസ്, 30 നവംബർ 2005) ബാബിലോൺ ജെറുസലേമിന് എതിരാണ്, മനുഷ്യനഗരം ദൈവനഗരത്തിനും. ഒന്നിൽ അടിമത്തം, മറ്റൊന്നിൽ സ്വാതന്ത്ര്യം. ഏതാണ്ട് ഏഴ് പതിറ്റാണ്ടു കാലമാണ് ദൈവജനം ബാബിലോൺ അടിമത്തത്തിൽ കഴിഞ്ഞത്. ദുഃഖവും വേദനയും

Latest Posts

Don’t want to skip an update or a post?