Follow Us On

13

September

2025

Saturday

  • 20 ദിവസം, മരണത്തിൽ നിന്ന് രക്ഷിച്ചത് 156 കുഞ്ഞുങ്ങളെ! ’40 ഡേയ്സ്’ കാംപെയിൻ  വീണ്ടും വാർത്തയാകുന്നു

    20 ദിവസം, മരണത്തിൽ നിന്ന് രക്ഷിച്ചത് 156 കുഞ്ഞുങ്ങളെ! ’40 ഡേയ്സ്’ കാംപെയിൻ വീണ്ടും വാർത്തയാകുന്നു0

    ന്യൂയോർക്ക്: ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിലെ പ്രാർത്ഥനപോലും കുറ്റകരമാക്കി മാറ്റുന്ന നിയമ നിർമാണങ്ങൾ വ്യാപകമാകുമ്പോൾതന്നെ, വെറും 20 ദിനംകൊണ്ട് വിവിധ രാജ്യങ്ങളിലെ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽനിന്ന് ’40 ഡേയ്സ് ഫോർ ലൈഫ്’ പ്രവർത്തകർ രക്ഷിച്ചത് 156 ജീവനുകൾ! അതായത് ദിനംപ്രതി ഏഴ് ജീവനുകൾ! വലിയ നോമ്പിനോട് അനുബന്ധിച്ച് പ്രോ ലൈഫ് സംഘടനയായ ’40 ഡേയ്സ് ഫോർ ലൈഫ്’ സംഘടിപ്പിച്ച 40 ദിവസത്തെ കാംപെയിൻ പാതിവഴി പിന്നിടുമ്പോൾ കൈവരിച്ച നേട്ടമാണിത്. ഉപവാസം അനുഷ്ഠിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40

  • ദൈവവചനത്തിൽ ചരിക്കുന്ന നീതിമാൻ

    ദൈവവചനത്തിൽ ചരിക്കുന്ന നീതിമാൻ0

    ”പുൽത്തൊട്ടിയെ ചിത്രീകരിക്കുന്നത് ബലിത്തറയായിട്ടാണ്. വളർത്തുമൃഗങ്ങൾ ആഹാരം കണ്ടെത്തുന്ന ഇടമാണല്ലോ പുൽത്തൊട്ടി. എന്നാൽ ഇപ്പോൾ പുൽതൊട്ടിയിൽ കിടക്കുന്നത് സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം താനാണ് എന്ന് പറഞ്ഞവനാണ്. നാം യഥാർത്ഥത്തിൽ നമ്മളായിരിക്കാൻ ആവശ്യകമായിരിക്കുന്ന പോഷകാഹാരമാണ് ഇപ്പോൾ പുൽത്തൊട്ടിയിൽ കിടക്കുന്നത്. അപ്പോൾ ദൈവത്തിന്റെ തീൻമേശയിലേക്കാണ് പുൽത്തൊട്ടി സൂചന നൽകുന്നത്. ദൈവത്തിന്റെ അപ്പം സ്വീകരിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത് ദിവ്യമായ ഈ തീൻമേശയിലേക്കാണ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം) രണ്ടാം സന്താപം: ദാരിദ്ര്യത്തിന്റെ പുൽകൂട് ഒരുക്കേണ്ടിവന്ന യൗസേപ്പ് (ലൂക്കാ 2:7).

  • ഓരോ പാട്ടും റെക്കോർഡ് ചെയ്യുന്നതിനു മുമ്പ് ഞാൻ  യേശുവിനെ സ്മരിക്കും: ഓസ്‌കാർ ജേതാവ് കീരവാണി

    ഓരോ പാട്ടും റെക്കോർഡ് ചെയ്യുന്നതിനു മുമ്പ് ഞാൻ  യേശുവിനെ സ്മരിക്കും: ഓസ്‌കാർ ജേതാവ് കീരവാണി0

    ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ ഗാനത്തിന് ഓസ്‌കാൻ പുരസ്‌ക്കാരം നേടിക്കൊടുത്ത സുപ്രസിദ്ധ സംഗീത സംവിധായകൻ എം.എം കീരവാണി ക്രിസ്തുനാഥനെ കുറിച്ച് പറയുന്ന വാക്കുകൾ തരംഗമാകുന്നു. ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽവെച്ച് ‘ആർആർആർ’ എന്ന തെലുങ്ക് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിലൂടെ ഏറ്റവും മികച്ച ‘ഒറിജിനൽ സോംഗി’നുള്ള ഓസ്‌കാർ അവാർഡ് ഏറ്റുവാങ്ങിയതിന് പിന്നാലെയാണ്, ഓരോ പാട്ടും റെക്കോർഡ് ചെയ്യുംമുമ്പ് താൻ യേശുവിനെ സ്മരിക്കാറുണ്ടെന്ന കീരവാണിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്. ഏതാനും വർഷംമുമ്പ് ‘വാൾട്ട് ഡിസ്‌നി’ കമ്പനിയുടെ

  • വചനത്തിൽ വേരുന്നിയ ജോസഫ്

    വചനത്തിൽ വേരുന്നിയ ജോസഫ്0

    ”നീതിമാന്റെ ലക്ഷണമായി ഒന്നാം സങ്കീർത്തനം കാണുന്നത് അവൻ ദൈവത്തിന്റെ വചനമായ ന്യായപ്രമാണം പാലിക്കുന്നതിൽ സന്തോഷവാനാണ് എന്നാണ്. നീതിമാൻ തന്റെ വേരുകൾ ആഴ്ത്തിയിരിക്കുന്നത് വളക്കൂറുള്ളതും നനവുള്ളതുമായ മണ്ണിലേക്കാണ്- അത് ദൈവവചനമാണ്. ദൈവത്തിൽനിന്ന് വരുന്ന വാർത്ത തുറന്ന മനസോടെയാണ് അവിടുന്ന് സ്വീകരിക്കുന്നത്‌. നിയമത്തെ സുവിശേഷമായി ജീവിക്കുന്നനാണ് ജോസഫ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം) സന്താപമല്ലേ സന്തോഷത്തിന്റെ മാതാവ്! ക്രിസ്തുവിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ താൻ നടന്ന വഴികളിലൂടെ കൂട്ടിക്കൊണ്ടുപോകാൻ അവിടുത്തേക്ക് ഇഷ്ടമാണ്. കനൽ നിറഞ്ഞ വഴിയിലൂടെ നടത്തിക്കൊണ്ട്

  • ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിന്റെ  നവനാൾ പ്രാർത്ഥന ക്രമീകരിച്ച്  അന്താരാഷ്ട്ര സംഘടന;  അണിചേരാം നമുക്കും

    ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിന്റെ  നവനാൾ പ്രാർത്ഥന ക്രമീകരിച്ച് അന്താരാഷ്ട്ര സംഘടന;  അണിചേരാം നമുക്കും0

    വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ 10-ാം പിറന്നാളിൽ (മാർച്ച് 13) ഫ്രാൻസിസ് പാപ്പ എത്തിനിൽക്കുമ്പോൾ, പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ വിശുദ്ധ യൗസേപ്പിതാവിന്റെ നവനാൾ പ്രാർത്ഥന ക്രമീകരിച്ച് അന്താരാഷ്ട്ര അൽമായ സംഘടനയായ ‘നൈറ്റ്സ് ഓഫ് കൊളംബസ്’. ലോകത്തിലെ ഏറ്റവും വലിയ അൽമായ സംഘടനകൂടിയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മാർച്ച് 12ന് ആരംഭിച്ച നൊവേന ഈ വർഷം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന മാർച്ച് 20നാണ് സമാപിക്കുക. (വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനമായ മാർച്ച് 19

  • നീ ദൈവപുത്രനാണെങ്കിൽ

    നീ ദൈവപുത്രനാണെങ്കിൽ0

    ‘ദൈവത്തിനെതിരായ ഇന്നത്തെ കുറ്റപത്രം എല്ലാറ്റിനുമുപരിയായി അവിടുത്തെ സഭയെ സമ്പൂർണമായി അപകീർത്തിപ്പെടുത്തുന്നതിലും അങ്ങനെ സഭയിൽനിന്ന് നമ്മെ അകറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മനുഷ്യൻ നിർമിച്ചതല്ല സഭ. അത് ദൈവത്തിന്റെതാണ്. സഭയിൽ ഇന്നും ചീത്ത മത്സ്യങ്ങളും കളകളുമുണ്ട്. പക്ഷേ, ഇതിനിടയിലും ഇന്നും നശിപ്പിക്കപ്പെടാത്ത പരിശുദ്ധ സഭയുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം രക്തസാക്ഷികളുടെ സഭയാണ് ഇന്നത്തേത്. ജീവിക്കുന്ന ദൈവത്തെ സാക്ഷിക്കുന്ന സഭ. പിശാച് ആക്ഷേപകനാണ്. അവൻ രാവും പകലും നമ്മുടെ സഹോദരങ്ങളെ കുറ്റപ്പെടുത്തുന്നു (വെളി.12:10). സഭയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ദൈവം തന്നെയും നല്ലവനല്ലെന്ന് സ്ഥാപിക്കാൻ അവൻ തിടുക്കം

  • പുരോഹിതാ, നിനക്കൊരു ഭാവിയുണ്ട്!

    പുരോഹിതാ, നിനക്കൊരു ഭാവിയുണ്ട്!0

    ‘സഹോദരങ്ങളേ, രക്ഷയുടെ പാനപാത്രമെടുത്തുയർത്താനും ദൈവജനത്തിനായി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാനും ഒരു പുരോഹിതനല്ലേ കഴിയൂ. അതിനാൽ, പൗരോഹിത്യ ജീവിതത്തെയും സന്യാസ ജീവിതത്തെയും കുറിച്ച് ചിന്തിക്കുന്ന യുവജനങ്ങളെ, കേൾക്കുക: നിങ്ങൾ ഭയപ്പെടരുത്! നിങ്ങളുടെ ജീവിതം ക്രിസ്തുവിനു നൽകാൻ ഭയപ്പെടേണ്ട! സഭയുടെ ഹൃദയത്തിൽ പൗരോഹിത്യ ശുശ്രൂഷയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നിനുമാകില്ല. ലോകരക്ഷയ്ക്കായി അർപ്പിക്കുന്ന ബലിക്കു പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല. ക്രിസ്തുവിന്റെ വിളിക്ക് നിങ്ങൾ ഉത്തരം നൽകാതിരിക്കരുത്.’ (ബെനഡിക്ട് പതിനാറാമൻ പാപ്പ, പാരീസിൽ നടത്തിയ പ്രഭാഷണം, 13 സെപ്റ്റംബർ 2005) നാസി

  • നാസ്തികന്റെ വിലാപം

    നാസ്തികന്റെ വിലാപം0

    ‘ദൈവവുമായുള്ള ഒരാളുടെ ബന്ധം ഓരോ സമയവും വ്യത്യസ്തമാകാം. മതവിശ്വാസം ഒരു കുഞ്ഞിന്റെ വളർച്ചപോലെയത്രേ. കുഞ്ഞായിരിക്കുമ്പോൾ നമ്മുടെ പൂർണ ആശ്രയത്വംവഴി മതവിശ്വാസം ഒരാവശ്യമായി വരുന്നു. എന്നാൽ, ആ കുഞ്ഞ് വളർന്ന് പ്രായപൂർത്തിയാകുമ്പോൾ കൂടുതൽ സ്വാതന്ത്ര്യവും സ്വന്തം തീരുമാനമെടുക്കാനുള്ള താൽപ്പര്യവും വളരുന്നു. വിധേയത്വം ഇഷ്ടമില്ലാതാകുന്നു. ഈ സമയത്താണ് നിരീശ്വരത്വത്തിലേക്കും മറ്റും ഒരാൾ വീഴുന്നത്. അപ്പോഴും ദൈവത്തിന്റെ യഥാർത്ഥ മുഖം കാണാൻ അയാൾ കൊതിക്കും. നാം ഭാഗ്യപ്പെട്ടവരാണ്, കാരണം ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് ഒരു കുറവുമില്ല. നാം അവിടുന്നിൽനിന്ന് അകന്നുപോയാലും ജീവിതം കൈമോശം

Latest Posts

Don’t want to skip an update or a post?