
”വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും ചേർത്തുവച്ച ഒരു സമൂഹമായാണ് സഭയെ ദൈവം പണിതുയർത്തിയത്. അപ്പസ്‌തോലരുടെ വിശ്വാസത്തിലൂടെ നാം ഈശോയിൽ വന്നുചേർന്നു. അപ്പസ്‌തോലരുടെ പ്രവർത്തനങ്ങൾ ഒറ്റപ്പെട്ടവയായിരുന്നില്ല. മറിച്ച്, കൂട്ടായ്മയുടെ ഐക്യത്തിൽ ദൈവജനവുമായി ചേർന്നുനിന്ന് ചെയ്തു തീർക്കുന്നവയായിരുന്നു. അവതരിച്ച വചനമായ മിശിഹായുടെ മുഴുവൻ മിഷനും ദൈവജനം ഒന്നുചേർന്നു ലക്ഷ്യത്തിലേക്ക് യാത്രചെയ്യാൻ ഒരുക്കുന്നതാണ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രഭാഷണം, 15 മാർച്ച്, 2006). ഓരോ മനുഷ്യനും സുവിശേഷത്തിന്റെ ഓരോ വ്യാഖ്യാനമാണ്. ഒരേ വചനത്തിലേക്കും ദൈവത്തിലേക്കും വിരൽചൂണ്ടുന്നവർ. രക്ഷാകര ചരിത്രത്തിൽ വ്യത്യസ്ത റോളുകളാണ് ദൈവം

”വിശ്വാസി ഒന്നിലും ഭയപ്പെടുന്നില്ല. കാരണം, താൻ ദൈവ കരങ്ങളിലാണെന്ന് അവനറിയാം. തിന്മയ്ക്കും ന്യായയുക്തിഹീനർക്കും അവസാനവാക്ക് ഇല്ലെന്ന് അവനറിയാം. ലോകത്തിന്റെയും ജീവിതത്തിന്റെയും ഏക കർത്താവ്, അവതരിച്ച വചനമായ ക്രിസ്തു, നമ്മെ സ്നേഹിക്കാൻ തന്നെത്തന്നെ ത്യാഗം ചെയ്ത് നമ്മുടെ രക്ഷയ്ക്കുവേണ്ടി കുരിശിൽ മരിക്കുന്ന അവിടുന്നാണ് അന്തിമവാക്ക്. ദൈവവുമായുള്ള ഈ ആത്മബന്ധത്തിൽ നാം എത്രത്തോളം വളരുന്നുവോ ആ സ്നേഹത്താൽ ഏതു തരത്തിലുള്ള ഭയത്തെയും നമുക്കു മറികടക്കാൻ കഴിയും. അവിടുന്നാണ് കർത്താവ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 22 ജൂൺ 2008) ക്രിസ്തുവിന്റെ

”സ്നേഹിക്കാൻ നിങ്ങൾ ധൈര്യം കാണിക്കുക. സ്നേഹത്തിൽ കുറഞ്ഞ മറ്റൊന്നിനും വേണ്ടി ഈ ജീവിതം നൽകരുത്. കാരണം, സ്നേഹം ശക്തമാണ്, ഒപ്പം മനോഹരവും. നിങ്ങളുടെ മുഴുവൻ ആയുസും ജീവിതവും ആനന്ദമാക്കാൻ സ്നേഹിക്കുക. നിങ്ങളെത്തന്നെ ദൈവകരങ്ങളിലും നിങ്ങളുടെ സഹോദരങ്ങൾക്കുമായും നൽകുക. വെറുപ്പിനെയും മരണത്തെയും സ്നേഹത്തിലൂടെ പരാജയപ്പെടുത്തിയ അവിടുത്തെ അനുകരിക്കുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ലോകയുവജന സംഗമം, 2007) ലോക ചരിത്രം രണ്ടായി പകുത്തു കിടക്കുന്നു: സ്നേഹമായി അവതരിച്ച മനുഷ്യപുത്രന് മുൻപും പിൻപും എന്നവിധം. ചരിത്രത്തിൽ മാത്രമല്ല, രക്ഷകന്റെ സ്നേഹം അനുഭവിക്കുന്ന

”സഭയിലിന്ന് സമർപ്പിത ജീവിതത്തിന്റെ അന്ത്യമായെന്നോ, സമർപ്പിത ജീവിതം അസംബന്ധവും വിഡ്ഢിത്തരവുമാണെന്നോ പ്രഖ്യാപിക്കുന്ന വിനാശത്തിന്റെ പ്രവാചകന്മാരോടൊപ്പം കൂട്ടുചേരരുത്. പകരം, വിശുദ്ധ പൗലോസ് പറയുന്നതുപോലെ നിങ്ങൾ യേശുക്രിസ്തുവിനെ ധരിക്കുകയും പ്രകാശത്തിന്റെ കവചം അണിയുകയും ചെയ്യുക. ഉണർന്ന് ജാഗരൂകരായിരിക്കുക. ചില സമയങ്ങളിൽ പ്രത്യക്ഷമാവുകയും ചിലപ്പോൾ മറഞ്ഞിരിക്കുന്നതുമായ ഒരു ‘മുഖം’ തേടിയുള്ള തീർത്ഥാടനമാണ് വാസ്തവത്തിൽ സമർപ്പിതജീവിതം. ദൈനംദിനം ചെറുകാൽവയ്പ്പുകളിലൂടെയും ശ്രേഷ്ഠമായ തീരുമാനങ്ങളിലൂടെയും ഇത് നിങ്ങളുടെ ഹൃദയത്തിന്റെ നിരന്തരമായ അനുഗ്രഹമാകട്ടെ.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രസംഗം, 2 ഫെബ്രുവരി 2013) രണ്ടിടങ്ങളിലാണ് ജാഗ്രതസൂക്ഷിക്കാൻ ക്രിസ്തു