Follow Us On

16

January

2025

Thursday

  • എങ്ങനെ വിശുദ്ധരാകും?

    എങ്ങനെ വിശുദ്ധരാകും?0

    ”വിശുദ്ധരാകാൻ മാമ്മോദീസയിലെ പ്രസാദവരത്തിലേക്ക് നാം വളരണം. ക്രിസ്തുവിനൊപ്പം മരിക്കണം, അവിടുത്തോടൊപ്പം അടക്കം ചെയ്യപ്പെടണം, അവിടുത്തോടൊപ്പം ഉയിർക്കണം, അവിടുത്തോടൊപ്പം ജീവനിലേക്ക് മടങ്ങണം. ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നത്. ‘നീ നിശബ്ദനായിരിക്കണമെങ്കിൽ, സ്നേഹത്തോടെ നിശബ്ദനായിരിക്കുക; നിനക്ക് സംസാരിക്കണമെങ്കിൽ, സ്നേഹത്തോടെ സംസാരിക്കുക; നീ തെറ്റുതിരുത്തുമ്പോൾ, സ്നേഹത്തോടെ തിരുത്തുക; നീ ക്ഷമ ചോദിക്കുമ്പോൾ സ്നേഹത്തോടെ ക്ഷമ ചോദിക്കുക. സ്നേഹം നിന്നിൽ വേരുറയ്ക്കട്ടെ. ആ വേരിൽനിന്ന് നന്മയല്ലാതെ മറ്റൊന്നും വളരില്ല,” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ മറക്കാതിരിക്കാം. (ബെനഡിക്ട് പതിനാറാമൻ പാപ്പ, ഹോമിലി,

  • വിശുദ്ധ ജോൺ പോൾ രണ്ടാമൻ തിരുസഭയ്ക്കും ലോകത്തിന്  മുഴുവനുമുള്ള സമ്മാനം; ആദരം അർപ്പിക്കാൻ പോളിഷ് ജനത നഗരനിരത്തിൽ

    വിശുദ്ധ ജോൺ പോൾ രണ്ടാമൻ തിരുസഭയ്ക്കും ലോകത്തിന്  മുഴുവനുമുള്ള സമ്മാനം; ആദരം അർപ്പിക്കാൻ പോളിഷ് ജനത നഗരനിരത്തിൽ0

    ക്രാക്കോ: വിശുദ്ധ പത്രോസിന്റെ പിൻഗാമായിയ തിരുസഭയെ 27 വർഷം നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ തിരുസഭയ്ക്കും ലോകത്തിന് മുഴുവനുമുള്ള സമ്മാനമാണെന്ന യാഥാർത്ഥ്യം ഓർമിപ്പിച്ച് പോളിഷ് ജനത. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ചരമ വാർഷിക ദിനമായ ഏപ്രിൽ രണ്ടിന് പ്രമുഖ പോളിഷ് നഗരങ്ങളിലുടനീളം സംഘടിപ്പിച്ച പദയാത്രകളിലും പ്രാർത്ഥനാ ജാഗരങ്ങളിലും ജനലക്ഷങ്ങളാണ് അണിചേർന്നത്. വാഴ്‌സോയിൽ നടന്ന ഏറ്റവും വലിയ റാലിയിൽമാത്രം പങ്കെടുത്തവരുടെ എണ്ണം ലക്ഷത്തിൽപ്പരം വരും. ക്രാക്കോ ഉൾപ്പെടെയുള്ള മറ്റ് വൻനഗരങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. ജോൺ പോൾ

  • ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യോഹന്നാനായി അഭിനയിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി; വിയോഗം കാൻസർ മൂലം

    ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യോഹന്നാനായി അഭിനയിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി; വിയോഗം കാൻസർ മൂലം0

    ലോസ് ആഞ്ചലസ്: മെൽഗിബ്‌സൺ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് സിനിമ ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ വിശുദ്ധ യോഹന്നാൻ ശ്ലീഹയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി. ശ്വാസകോശ അർബുദത്തെ തുടർന്ന് ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ചയുടെ തലേന്നായിരുന്നു (മാർച്ച് 31) 48 വയസുകാരനായ അദ്ദേഹത്തിന്റെ വിയോഗം. ബൾഗേറിയൻ സിനിമാ നിർമാണ കമ്പനിയായ ‘റെഡ് കാർപ്പെറ്റിന്റെ സഹസ്ഥാപകൻ കൂടിയാണ് ക്രിസ്റ്റോ. ബൾഗേറിയൻ വംശജനായ ഇദ്ദേഹം ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ ചിത്രീകരിച്ച ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’, നിരവധി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ എർമാനോ

  • സ്‌നേഹത്തിന് പരാജയമില്ല

    സ്‌നേഹത്തിന് പരാജയമില്ല0

    ”സ്നേഹം പരാജയപ്പെടില്ല, ഒരിക്കലും. കുരിശിൽ നമുക്കായി മരിക്കുന്ന ഈശോയെ നോക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനപരമായ സത്യം അറിയാനും ധ്യാനിക്കാനും കഴിയുന്നത്: ‘ദൈവം സ്നേഹമാകുന്നു’ (യോഹ.4:8-16). ഈ ധ്യാനമാണ് ക്രിസ്ത്യാനിയുടെ ജീവിതത്തിലും യാത്രയിലും നിരന്തരം ഉണ്ടാകേണ്ടത്. വിശ്വാസത്തിന്റെ കണേ്ണാടെ ക്രൂശിതനായവനെ ധ്യാനിക്കുമ്പോഴാണ് പാപത്തിന്റെ ആഴവും അതിന്റെ ദുരന്തപൂർണമായ ഭാരവും നാമറിയുന്നത്. അതുപോലെതന്നെ, കർത്താവിന്റെ കരുണയുടെയും ക്ഷമയുടെയും ആഴമറിയാനും ക്രൂശിതനെ ധ്യാനിക്കുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 25 ഫെബ്രുവരി 2007). നിങ്ങളെ സ്നേഹിക്കാൻ ഈ ഭൂമിയിൽ ആരുമില്ലെന്നു

  • കാത്തിരുന്ന ദിവ്യകാരുണ്യം

    കാത്തിരുന്ന ദിവ്യകാരുണ്യം0

    ”അചഞ്ചലമായി വിശ്വസിക്കേണ്ടതും ഭക്തിനിർഭരമായി ആഘോഷിക്കപ്പെടേണ്ടതും തീക്ഷണമായി സഭയിൽ ജീവിക്കേണ്ടതുമായ ദിവ്യരഹസ്യമാണ് ദിവ്യകാരുണ്യം. തന്നെത്തന്നെ ഈശോ നമുക്കു തന്നതാണത്. അവിടുത്തെ പീഢാസഹനത്തിന്റെ ഓർമ നമ്മോടു പറയുന്നത്, ജീവിതവിജയം കണ്ടെത്തേണ്ടത് തന്നെത്തന്നെ നൽകിയ ദിവ്യകാരുണ്യത്തിൽ നാം പങ്കുകാരായിക്കൊണ്ടാണ് എന്നാണ്. ഗാഢമായി ഈശോയെ സ്‌നേഹിക്കുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രസംഗം, 22 ഫെബ്രുവരി 2007). സ്‌നേഹിച്ചു സ്‌നേഹിച്ചു മതിയാകാതെ വന്നപ്പോൾ എന്നും നമ്മുടെ കൂടെയായിരിക്കാൻ ഈശോ തന്നതാണ് ദിവ്യകാരുണ്യം. പിതാവിന്റെ പക്കലേക്ക് മടങ്ങിപ്പോകാനുള്ള സമയമായെന്ന് അവിടുന്ന് അറിഞ്ഞു (യോഹ. 13:1) എന്ന്

  • ദിവ്യകാരുണ്യമാകണം നാം!

    ദിവ്യകാരുണ്യമാകണം നാം!0

    ”അല്ലയോ പുരോഹിതരേ, നിങ്ങൾ കേൾക്കുക: ക്രിസ്തു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് നിങ്ങളുടെ ജീവിതം ലോകരക്ഷയ്ക്കായുള്ള സ്തുതിയുടെ ബലിയായി ജീവിക്കാൻ വേണ്ടിയാണ്. ഈശോയുമായുള്ള നിരന്തര ഐക്യത്തിൽ മാത്രമേ ആത്മീയ ഫലം ഉളവാക്കുന്നതും പ്രത്യാശ പകരുന്നതുമായ ഒരു അജപാലന ശുശ്രൂഷ നിങ്ങൾക്കു ചെയ്യാനാകൂ. മഹാനായ വിശുദ്ധ ലിയോ ഓർമിപ്പിക്കുന്നതുപോലെ, ക്രിസ്തുവിന്റെ ശരീരരക്തങ്ങളിലുള്ള നമ്മുടെ പങ്കാളിത്തം നാം സ്വീകരിക്കുന്നത് നാം ആയിത്തീരുക എന്നതല്ലാതെ മറ്റൊന്നും ആശിക്കുന്നില്ല. എല്ലാ ക്രിസ്ത്യാനികളെക്കുറിച്ചും ഇത് സത്യമാണ്. പുരോഹിതരെക്കുറിച്ച് ഈ കൂടുതൽ വാസ്തവമാകണം. ദിവ്യകാരുണ്യമായി മാറുക! നമ്മുടെ നിരന്തമായ

  • വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമങ്ങൾ തൽസമയം ശാലോം വേൾഡിൽ0

    വത്തിക്കാൻ സിറ്റി: ഓശാന തിരുനാൾ മുതൽ ഈസ്റ്റർ ദിനംവരെ വത്തിക്കാനിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും. ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്സ് തുടങ്ങിയവയ്ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ, ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworld.org/watchlive), യൂ ട്യൂബ് ചാനൽ (youtube.com/shalomworld), ഫേസ്ബുക്ക് പേജ് (facebook.com/shalomworld)

  • സഭയ്ക്കുംവേണം അനുതാപ സങ്കീർത്തനം

    സഭയ്ക്കുംവേണം അനുതാപ സങ്കീർത്തനം0

    ”സത്യസന്ധതയാണ് ഏറ്റവും സത്താപരമായ പുണ്യവും മൂല്യവും. സഭ എന്താണ്, എന്തല്ല എന്നൊക്കെ തിരിച്ചറിയുമ്പോൾ അതു തീർച്ചയായും സത്യസന്ധതയുമായി ബന്ധപ്പെട്ടതാകണം. ഈയർത്ഥത്തിൽ, ഒരു തിരിഞ്ഞുനോട്ടം, ഒരാത്മശോധന നല്ലതാണ്. സഭാചരിത്രത്തിൽ നിലാവിനു പകരം നിഴലുകൾ വീണു കിടന്ന വശങ്ങളെ ഒളിപ്പിക്കാതെ ഏറ്റുപറയുന്നത് സത്യസന്ധതയ്ക്കും സന്മാർഗത്തിനും ഒഴിച്ചുകൂടാനാവാത്തതാണ്. ക്രിസ്ത്യാനിയായിരിക്കുക എന്ന ജീവിതാവസ്ഥയുടെ സത്തയോട് ഒട്ടിക്കിടക്കുന്നതാണ് ഏറ്റുപറച്ചിൽ, വിലയിരുത്തൽ, സ്വന്തം തെറ്റുകുറ്റങ്ങൾ അംഗീകരിച്ച് കുമ്പസാരിക്കൽ എന്നിവ. അതു സഭയ്ക്കും ബാധകമാണ്. ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും സത്യസന്ധതയോടെ നിൽക്കാൻ സഭ ‘ഒരനുതാപ സങ്കീർത്തനം’

Latest Posts

Don’t want to skip an update or a post?