Follow Us On

19

April

2024

Friday

  • നീ ദൈവപുത്രനാണെങ്കിൽ

    നീ ദൈവപുത്രനാണെങ്കിൽ0

    ‘ദൈവത്തിനെതിരായ ഇന്നത്തെ കുറ്റപത്രം എല്ലാറ്റിനുമുപരിയായി അവിടുത്തെ സഭയെ സമ്പൂർണമായി അപകീർത്തിപ്പെടുത്തുന്നതിലും അങ്ങനെ സഭയിൽനിന്ന് നമ്മെ അകറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മനുഷ്യൻ നിർമിച്ചതല്ല സഭ. അത് ദൈവത്തിന്റെതാണ്. സഭയിൽ ഇന്നും ചീത്ത മത്സ്യങ്ങളും കളകളുമുണ്ട്. പക്ഷേ, ഇതിനിടയിലും ഇന്നും നശിപ്പിക്കപ്പെടാത്ത പരിശുദ്ധ സഭയുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം രക്തസാക്ഷികളുടെ സഭയാണ് ഇന്നത്തേത്. ജീവിക്കുന്ന ദൈവത്തെ സാക്ഷിക്കുന്ന സഭ. പിശാച് ആക്ഷേപകനാണ്. അവൻ രാവും പകലും നമ്മുടെ സഹോദരങ്ങളെ കുറ്റപ്പെടുത്തുന്നു (വെളി.12:10). സഭയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ദൈവം തന്നെയും നല്ലവനല്ലെന്ന് സ്ഥാപിക്കാൻ അവൻ തിടുക്കം

  • പുരോഹിതാ, നിനക്കൊരു ഭാവിയുണ്ട്!

    പുരോഹിതാ, നിനക്കൊരു ഭാവിയുണ്ട്!0

    ‘സഹോദരങ്ങളേ, രക്ഷയുടെ പാനപാത്രമെടുത്തുയർത്താനും ദൈവജനത്തിനായി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാനും ഒരു പുരോഹിതനല്ലേ കഴിയൂ. അതിനാൽ, പൗരോഹിത്യ ജീവിതത്തെയും സന്യാസ ജീവിതത്തെയും കുറിച്ച് ചിന്തിക്കുന്ന യുവജനങ്ങളെ, കേൾക്കുക: നിങ്ങൾ ഭയപ്പെടരുത്! നിങ്ങളുടെ ജീവിതം ക്രിസ്തുവിനു നൽകാൻ ഭയപ്പെടേണ്ട! സഭയുടെ ഹൃദയത്തിൽ പൗരോഹിത്യ ശുശ്രൂഷയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നിനുമാകില്ല. ലോകരക്ഷയ്ക്കായി അർപ്പിക്കുന്ന ബലിക്കു പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല. ക്രിസ്തുവിന്റെ വിളിക്ക് നിങ്ങൾ ഉത്തരം നൽകാതിരിക്കരുത്.’ (ബെനഡിക്ട് പതിനാറാമൻ പാപ്പ, പാരീസിൽ നടത്തിയ പ്രഭാഷണം, 13 സെപ്റ്റംബർ 2005) നാസി

  • നാസ്തികന്റെ വിലാപം

    നാസ്തികന്റെ വിലാപം0

    ‘ദൈവവുമായുള്ള ഒരാളുടെ ബന്ധം ഓരോ സമയവും വ്യത്യസ്തമാകാം. മതവിശ്വാസം ഒരു കുഞ്ഞിന്റെ വളർച്ചപോലെയത്രേ. കുഞ്ഞായിരിക്കുമ്പോൾ നമ്മുടെ പൂർണ ആശ്രയത്വംവഴി മതവിശ്വാസം ഒരാവശ്യമായി വരുന്നു. എന്നാൽ, ആ കുഞ്ഞ് വളർന്ന് പ്രായപൂർത്തിയാകുമ്പോൾ കൂടുതൽ സ്വാതന്ത്ര്യവും സ്വന്തം തീരുമാനമെടുക്കാനുള്ള താൽപ്പര്യവും വളരുന്നു. വിധേയത്വം ഇഷ്ടമില്ലാതാകുന്നു. ഈ സമയത്താണ് നിരീശ്വരത്വത്തിലേക്കും മറ്റും ഒരാൾ വീഴുന്നത്. അപ്പോഴും ദൈവത്തിന്റെ യഥാർത്ഥ മുഖം കാണാൻ അയാൾ കൊതിക്കും. നാം ഭാഗ്യപ്പെട്ടവരാണ്, കാരണം ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് ഒരു കുറവുമില്ല. നാം അവിടുന്നിൽനിന്ന് അകന്നുപോയാലും ജീവിതം കൈമോശം

  • ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടും ആയിരങ്ങൾ  കത്തോലിക്കാ വിശ്വാസം സ്വീകരിക്കും

    ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടും ആയിരങ്ങൾ  കത്തോലിക്കാ വിശ്വാസം സ്വീകരിക്കും0

    ഫിലാഡൽഫിയ: തീവ്ര സെക്കുലറിസവും മതനിരാസവും വെല്ലുവിളി ഉയർത്തുമ്പോഴും ക്രിസ്തുവിശ്വാസം നെഞ്ചോട് ചേർക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത്തവണ ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടുമായി ആയിരക്കണക്കിനാളുകളാണ് കത്തോലിക്കാ വിശ്വാസം (മുതിർന്നവരുടെ മാമ്മോദീസ- അഡൽട്ട് ബാപ്റ്റിസം) സ്വീകരിക്കാൻ തയാറെടുക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിവിധ രൂപതകളിൽനിന്നുള്ള പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള കണക്കാണിത്. ജീവിതയാത്രയ്ക്കിടെ ക്രിസ്തുവിനെ അടുത്തറിഞ്ഞും സഭാവിശ്വാസത്തിൽ ആകൃഷ്ടരായും നിരവധിപേർ ക്രിസ്തുവിശ്വാസം സ്വീകരിക്കാറുണ്ട്. മുതിർന്നവരുടെ മാമ്മോദീസാ സ്വീകരണത്തിനായി ഏറ്റവും ഉചിതമായ സമയം ഈസ്റ്റർ തിരുക്കർമ മധ്യേയാണ്.

  • തേടിയത് കഴുതയെ, കിട്ടിയത് കിരീടം

    തേടിയത് കഴുതയെ, കിട്ടിയത് കിരീടം0

    ”ഞാനൊരു യുവാവായിരുന്ന കാലഘട്ടം. ഒരു വൈദികനാകണം എന്ന ആഗ്രഹം മനസിലെവിടെയോ ആദിമുതലുണ്ടായിരുന്നു. തുടര്‍ന്ന്, സെമിനാരിയില്‍ ആയിരുന്നപ്പോഴും യൂണിവേഴ്‌സിറ്റി പഠനം നടത്തുമ്പോഴും ഈ ലക്ഷ്യത്തിലെത്തിച്ചേരാന്‍ യാത്ര ചെയ്യുമ്പോഴും എന്റെ ആഗ്രഹം എത്രകണ്ട് ഉറപ്പുള്ളതായിരുന്നു എന്നെനിക്കു കണ്ടെത്തേണ്ടിയിരുന്നു. ഞാന്‍ എന്നോടുതന്നെ ചോദിക്കുമായിരുന്നു: ഈ മാര്‍ഗമാണോ യഥാര്‍ത്ഥത്തില്‍ ഞാന്‍ സ്വീകരിക്കേണ്ടത്? ഇതായിരുന്നോ എന്നെക്കുറിച്ചുള്ള ദൈവഹിതം? ദൈവത്തോടു വിശ്വസ്തനായിരിക്കാനും അവിടുത്തെ ശുശ്രൂഷയോടു പൂര്‍ണമായും സഹകരിക്കാനും എനിക്കു കഴിയുമോ? ഏറെ വെല്ലുവിളിയുണ്ട് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേരാന്‍. പിന്നീടു എനിക്കുറപ്പുകിട്ടി. ഇതാണ് എന്നെക്കുറിച്ചുള്ള ദൈവഹിതം. ഇതു

  • ദൈവത്തിന്റെ ചങ്ങാതിയാകാന്‍

    ദൈവത്തിന്റെ ചങ്ങാതിയാകാന്‍0

    ”ക്രിസ്ത്യാനി ആയിരിക്കുക എന്നാല്‍ ഒരു ധാര്‍മിക  തത്വത്തില്‍ പങ്കുചേരുന്നതോ, കുലീനമായൊരു ആശയം സ്വീകരിക്കുന്നതോ അല്ല, മറിച്ച് ഒരു വ്യക്തിയും ‘സംഭവു’മായി കണ്ടുമുട്ടുന്നതാണ്. ഇത്, ജീവിതത്തിന് പുതിയ ചക്രവാളം നല്‍കുന്നതും നിര്‍ണായകമായ ദിശാബോധം നല്‍കുന്നതുമാണ്. വിശ്വാസം എല്ലാത്തിലുമുപരി ഒരു ബന്ധമാണ്, ദൈവവുമായുള്ള ചങ്ങാത്തം.” (ബെനഡിക്ട് പതിനാറാമന്‍ പാപ്പ, ദൈവം സ്‌നേഹമാകുന്നു. 2005) ദൈവത്തിന്റെ ചങ്ങാതിയായിരിക്കുക ഭാഗ്യമാണ്. നിങ്ങളെ ഞാന്‍ ദാസരെന്നു വിളിക്കില്ല, സ്‌നേഹിതരെന്നേ വിളിക്കൂ എന്നു ക്രിസ്തു പറഞ്ഞതോര്‍ക്കുക. കടന്നുപോയ ബെനഡിക്ട് പാപ്പ ദൈവത്തിന്റെ നല്ലൊരു സുഹൃത്തായിരുന്നു. അതുകൊണ്ടാണല്ലോ,

  • ഒരു വർഷത്തിനിടെ അഗോള കത്തോലിക്കരുടെ എണ്ണത്തിൽ 1.8 കോടിയുടെ വർദ്ധനവ്; പീഡനനാളിലും ക്രിസ്തുവിന്റെ സഭ അതിവേഗം വളരുന്നു

    ഒരു വർഷത്തിനിടെ അഗോള കത്തോലിക്കരുടെ എണ്ണത്തിൽ 1.8 കോടിയുടെ വർദ്ധനവ്; പീഡനനാളിലും ക്രിസ്തുവിന്റെ സഭ അതിവേഗം വളരുന്നു0

    വത്തിക്കാൻ സിറ്റി: ഇസ്ലാം തീവ്രവാദികളും സെക്കുലറിസ്റ്റുകളായ ഭരണാധികാരികളും ക്രിസ്തുവിശ്വാസത്തെയും ക്രിസ്തീയ ദർശനങ്ങളെയും ഉന്മൂലനംചെയ്യാൻ കിണഞ്ഞുപരിശ്രമിക്കുമ്പോഴും ആഗോള കത്തോലിക്കാ ജനസംഖ്യയിൽ സംഭവിക്കുന്നത് അത്ഭുതാവഹമായ വളർച്ച. കത്തോലിക്കരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടയിൽമാത്രം ഉണ്ടായത് ഏതാണ്ട് 18 മില്യൺ (1.8കോടി ) വർദ്ധനവാണ്. 2020ൽ മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം 1,360 മില്യൺ (136 കോടി) ആയിരുന്നെങ്കിൽ 2021ൽ ഇത് 1,378 മില്യണായി (137.8 കോടി) ഉയർന്നു. മുൻവർഷത്തേക്കാൾ 1.3%ത്തിന്റെ വർദ്ധനവ്. വത്തിക്കാൻ പുറത്തുവിട്ട ഏറ്റവും പുതിയ ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’യാണ്,

  • ഒരു കുടുംബത്തിൽ അഞ്ച് പെൺമക്കൾ, അവരെല്ലാം  കന്യാസ്ത്രീകൾ; ഇത് ബംഗ്ലാദേശ് സഭയിലെ ദൈവവിളി ഭവനം!

    ഒരു കുടുംബത്തിൽ അഞ്ച് പെൺമക്കൾ, അവരെല്ലാം  കന്യാസ്ത്രീകൾ; ഇത് ബംഗ്ലാദേശ് സഭയിലെ ദൈവവിളി ഭവനം!0

    ധാക്ക: രണ്ട് കന്യാസ്ത്രീകളുള്ള നിരവധി കുടുംബങ്ങൾ നമ്മുടെ പരിചയത്തിലുണ്ടാകും. ഒരുപക്ഷേ, മൂന്നോ നാലോ സന്യസ്തരുള്ള വീടുകളെ കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാൽ വീട്ടിലെ അഞ്ച് പെൺമക്കളും സന്യസ്ത വിളി തിരഞ്ഞെടുത്ത കുടുംബത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അപ്രകാരമൊരു കുടുംബമുണ്ട് നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ ധാക്കയിൽ. വാർത്താ ഏജൻസിയായ ‘ഏജൻസിയ ഫീദെസ്’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫീച്ചറാണ്, അഞ്ച് പെൺമക്കളുടെയും ആഗ്രഹം തിരിച്ചറിഞ്ഞ് തിരുസഭാ ശുശ്രൂഷയ്ക്ക് സമർപ്പിച്ച ആ കുടുംബത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് കന്യാസ്ത്രീകൾ എന്ന്

Latest Posts

Don’t want to skip an update or a post?