51 സിറിയന് അഭയാര്ത്ഥികളെ സാന്റ് ഇഗിദിയോ സമൂഹത്തിന്റെ നേതൃത്വത്തില് റോമില് സ്വീകരിച്ചു
- Featured, INTERNATIONAL, LATEST NEWS
- October 21, 2024
ആശീർവാദ കർമം നിർവഹിച്ച് അറ്റ്ലാന്റാ ആർച്ച്ബിഷപ്പ് അറ്റ്ലാന്റ: ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഹാർട്സ്ഫീൽഡ്- ജാക്സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ടിൽ ദിവ്യകാരുണ്യ ചാപ്പൽ ഒരുങ്ങി. ഇക്കഴിഞ്ഞ ദിവസം എയർപോർട്ടിൽ യാത്രയ്ക്ക് എത്തിയപ്പോഴായിരുന്നു, ആർച്ച്ബിഷപ്പ് ഗ്രിഗറി ഹാർട്ട്മേയർ ചാപ്പലിന്റെ ആശീർവാദ കർമം നിർവഹിച്ചത്. അതിരൂപതയുടെയും എയർപോർട്ട് ചാപ്ലൈന്റെയും ശ്രമഫലമാണ് അന്താരാഷ്ട്ര ടെർമിനലിൽ സ്ഥാപിതമായ, ആഴ്ചയിൽ 24 മണിക്കൂറും തുറന്നിരിക്കുന്ന ഈ ദിവ്യകാരുണ്യ ചാപ്പൽ. രാപ്പകൽ ഭേദമെന്യേ പ്രവർത്തിക്കുന്ന എയർപോർട്ടിൽ രാപ്പകൽ ഭേദമില്ലാതെ ദിവ്യകാരുണ്യനാഥനെ ആരാധിക്കാനുള്ള സൗകര്യം സാധ്യമാക്കിയതിന്റെ അഭിമാനത്തിലാണ്
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 10-ാം പിറന്നാളിന് ഒരു മാസം മാത്രം ശേഷിക്കേ, ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി ‘നന്മ നിറഞ്ഞ മറിയമേ…’ ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം. പ്രാർത്ഥനാമഞ്ജരിയാൽ കൊരുത്ത 10-ാം പിറന്നാൾ സമ്മാനം പാപ്പയ്ക്ക് നൽകാൻ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ പ്രാർത്ഥനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2013 മാർച്ച് 13നാണ് ഫ്രാൻസിസ് പാപ്പ വിശുദ്ധ പേ്രതാസിന്റെ 266-ാം പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ഡിജിറ്റൽ സിനഡ്’ എന്ന പേരിൽ വിശേഷിപ്പിക്കുന്ന ഓൺലൈൻ പ്രാർത്ഥനാ സംരംഭത്തിനായി decimus-annus.org എന്ന
കെയ്റോ: ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്തതിനാൽ ഐസിസ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് രക്തസാക്ഷികളുടെ സ്മരണയിൽ ലോകം. രക്തസാക്ഷിത്വത്തിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് ഈജിപ്തിലെ സഭ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷകളിൽ ആത്മനാ പങ്കുചേരുകയാണ് ലോകമെമ്പാടും നിന്നുള്ള വിശ്വാസീസമൂഹം. 2015 ഫെബ്രുവരി 15നാണ് ലിബിയയിൽ ജോലി ചെയ്തിരുന്ന ആ 21 പേരും ഇസ്ലാമിക തീവ്രവാദികളാൽ അരുംകൊല ചെയ്യപ്പെട്ടത്. ക്രിസ്തുവിശ്വാസം പിന്തുടരുന്നവരുടെ സ്ഥിതി ഇതാവും എന്ന മുന്നറിയിപ്പ് നൽകുക എന്നതാണ് ഇസ്ലാമിക ഭീകരരെ ഈ പൈശാചികകൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാൽ, വിശ്വാസത്തെപ്രതിയുള്ള
വാഷിംഗ്ടൺ ഡി.സി: കാരുണ്യപ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വലിയ നോമ്പുകാലത്ത് യു.എസിലെ കത്തോലിക്കാ സഭ ‘റൈസ് ബൗൾ’ എന്ന പേരിൽ നടപ്പാക്കുന്ന അന്നദാന പദ്ധതി തരംഗമാകുന്നു. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ദാരിദ്ര്യം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യു.എസിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ സാമൂഹ്യസേവന വിഭാഗമായ ‘കാത്തലിക് റിലീഫ് സർവീസ്’ (സി.ആർ.എസ്) നടപ്പാക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആഗോള കത്തോലിക്കാ സഭ വലിയ നോമ്പിന് തുടക്കം കുറിക്കുന്ന ഫെബ്രുവരി 22നാണ് ഈ വർഷത്തെ ‘റൈസ് ബൗൾ’ പദ്ധതിക്ക് തുടക്കം
മനാഗ്വേ: നിക്കാരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നതിന്റെ പേരിൽ കത്തോലിക്കാ സഭയ്ക്കെതിരെ ഒർട്ടേഗാ ഭരണകൂടം കൈക്കൊള്ളുന്ന പ്രതികാര നടപടികൾ അതിരുവിടുമ്പോൾ, രാജ്യത്തിനുവേണ്ടി പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥം തേടി ഫ്രാൻസിസ് പാപ്പ. അടിസ്ഥാന രഹിതമായ കുറ്റങ്ങൾ ചുമത്തി മതഗൽപ്പ രൂപതാ ബിഷപ്പ് റോളാൻഡോ അൽവാരെസിനെ 26 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ച പശ്ചാത്തലത്തിലാണ് ആഞ്ചലൂസ് പ്രാർത്ഥയ്ക്കുശേഷം ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പാപ്പ പ്രാർത്ഥിച്ചത്. ‘നിക്കരാഗ്വയിൽ നിന്നുള്ള വാർത്ത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാൻ വളരെയേറെ സ്നേഹിക്കുന്ന,
ലാൻസിംഗ്: വിന്റർ കാർണിവലിന്റെ ഭാഗമായി അമേരിക്കയിലെ മിഷിഗൺ ടെക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ദിവ്യബലി അർപ്പണത്തിനായി ഒരുക്കിയ ഐസ് ചാപ്പൽ ശ്രദ്ധേയമാകുന്നു. 1922മുതൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന വിന്റർ കാർണിവലിൽ തുടർച്ചയായ എട്ടാം തവണയാണ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഐസുകൊണ്ട് ചാപ്പൽ നിർമിക്കുന്നത്. പതിവുപോലെ സെന്റ് ആൽബർട് ദ ഗ്രേറ്റ് ഇടവകയുടെ നേതൃത്വത്തിൽ ഐസ് ചാപ്പലിൽ വാർഷിക ദിവ്യബലി അർപ്പണവും നടന്നു. ഫെബ്രുവരി 10 വൈകീട്ട് 5.00ന് അർപ്പിച്ച പ്രഥമ ദിവ്യബലിയുടെ തത്സമയം സംപ്രേഷണവും ഉണ്ടായിരുന്നു. അന്നുതന്നെ രാത്രി 10.00നും
അഡ്ലെയിഡ്: പ്രോ ലൈഫ് മൂല്യങ്ങൾ പകർന്നുകൊടുത്ത് ഓസ്ട്രേലിയയെ ജീവന്റെ സംസ്ക്കാരം ഉയർത്തിപ്പിടിക്കുന്ന രാജ്യമാക്കി മാറ്റാൻ അഡ്ലെയിഡിൽ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ ലൈഫി’ന് ഇനി മണിക്കൂറുകൾ മാത്രം. നാളെ (ഫെബ്രുവരി 11) പെന്നിംഗ്ടൺ ഗാർഡൻസിൽനിന്ന് രാവിലെ 10.00ന് ആരംഭിക്കുന്ന റാലിയിൽ ആയിരങ്ങളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രമുഖ പ്രോ ലൈഫ് സംഘടനയായ ‘ലവ് അഡ്ലെയിഡാ’ണ് വാർഷിക റാലിയുടെ സംഘാടകർ. 3000ൽപ്പരം പേർ കഴിഞ്ഞ വർഷം പങ്കെടുത്തിരുന്നു. അതിൽപ്പരം ആളുകളുടെ പങ്കാളിത്തത്താൽ ഇത്തവണത്തെ മാർച്ച് ശ്രദ്ധേയമാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഓസ്ട്രേലിയയിൽ
കീവ്: ഈ വർഷം മുതൽ, ലാറ്റിൻ ആരാധനക്രമം പിന്തുടരുന്ന റോമൻ കത്തോലിക്കാ സഭയ്ക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ. ഫെബ്രുവരിയുടെ ആദ്യ ദിനങ്ങളിൽ ലിവിൽ സമ്മേളിച്ച യക്രേനിയൻ ഗ്രീക്ക് കാത്തലിക് ചർച്ച് (യു.ജി.സി.സി) സിനഡിലാണ് സുപ്രധാനമായ മാറ്റം കൈക്കൊണ്ടത്. ലത്തീൻ ആരാധനക്രമം പിന്തുടരുന്ന റോമൻ സഭയും 23 പൗരസ്ത്യ സഭകളും ചേർന്ന ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ പൗരസ്ത്യ സഭയാണ് യുക്രേനിയൻ കത്തോലിക്കാ സഭ. റോമൻ
Don’t want to skip an update or a post?