Follow Us On

17

May

2024

Friday

  • ആനന്ദ മാർഗം തെളിയും!

    ആനന്ദ മാർഗം തെളിയും!0

    ‘പ്രിയ യുവജനങ്ങളെ, നിങ്ങൾ അന്വേഷിക്കുന്ന സന്തോഷത്തിന്, നിങ്ങൾക്ക് അനുഭവിക്കാൻ അവകാശമുള്ള സന്തോഷത്തിന് ഒരു പേരുണ്ട്, മുഖമുണ്ട്: നസ്രത്തിലെ യേശു, ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്നവൻ. അവൻ ഒരിക്കലും നിങ്ങളുടെ ആനന്ദം അപഹരിക്കില്ല, മറിച്ച് അതിനെ പരിപൂർണമാക്കും. വരിക, ഗുരുവിന്റെ ആനന്ദത്തിൽ പങ്കുകാരാവുക.’ (ബെനഡിക്ട് 16-ാമൻ പാപ്പ, 2012 മാർച്ച് 15ന് 27-ാമത് ലോക യുവജന സംഗമവേദിയിൽ പറഞ്ഞത്) നമ്മുടെ സന്തോഷങ്ങളുടെ അന്തകനാണോ ദൈവം? ഒരിക്കലുമല്ല. ആനന്ദിക്കാനായാണ് അവിടുന്ന് കൽപ്പിച്ചത്. എന്നിട്ടും, ചരിത്രത്തിൽ എവിടെയോ വിഷാദത്തിന്റെ നീണ്ട മുഖം ആത്മീയതയുടെ അടയാളമായി

  • സമ്പത്തോ ജോലിയോ അല്ല ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് പ്രധാനം: ഫ്രാൻസിസ് പാപ്പ

    സമ്പത്തോ ജോലിയോ അല്ല ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് പ്രധാനം: ഫ്രാൻസിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: നമ്മുടെ സാമ്പത്തിക സ്ഥിതിയോ തൊഴിലോ അല്ല മറിച്ച്, ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് പരമപ്രധാനമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. മെക്‌സിക്കോയിൽ നിന്നുള്ള സംരംഭകരുടെ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിജയത്തേക്കാൾ പ്രധാനപ്പെട്ടത് ആത്മീയ മൂലധനമാണെന്ന് കൂട്ടിച്ചേർത്ത പാപ്പ, പൗരോഹിത്യ രൂപീകരണ ദൗത്യത്തിൽ സഭയ്ക്ക് പിന്തുണയേകണമെന്നും സംരംഭകരോട് അഭ്യർത്ഥിച്ചു. എല്ലാ കത്തോലിക്കർക്കും ഒരു ഭവനം പോലെയാണ് വത്തിക്കാൻ എന്ന് വ്യക്തമാക്കാൻ, സ്പാനിഷ് ഭാഷയിൽ ‘കാസ എസ് സു കാസ’ (എന്റെ ഭവനം നിങ്ങളുടെ ഭവനമാണ്)

  • താപസകാലം

    താപസകാലം0

    ”മാമ്മോദീസ എന്ന കുദാശവഴി ഒരാത്മാവ് ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കുചേരുന്നു. സ്വയം കേന്ദ്രീകൃത ജീവിതത്തിൽ നിന്ന് പരനിലേക്കും അപരനിലേക്കും കണ്ണുകളുയർത്താൻ ഒരാൾ അഭ്യസിക്കുന്നു. പരമ്പരാഗതമായി മൂന്നു കാര്യങ്ങളിൽ ഈ താപസുകാലത്ത് നാം കൂടുതൽ ശ്രദ്ധ വയ്ക്കുന്നുണ്ട്: പ്രാർത്ഥന ഉപവാസം, ദാനധർമം. നിത്യതയെ ധ്യാനിക്കാതെ ഈ ലോകജിവിതം ജീവിച്ചു തീർക്കുക കരണീയമല്ല. ദൈവശബ്ദത്തിന് കാതോർക്കാനും പ്രത്യാശയോടെ മാറ്റമില്ലാത്ത ദൈവവചനത്തിന്റെ ഉപാസകരാകാനും പ്രാർത്ഥന സഹായിക്കും. നമ്മുടെ വിരുന്നുമേശകൾ പാവപ്പെട്ടവരുടേതിനു സമാനമാകുമ്പോൾ അഹം മറികടന്ന് ജീവിക്കാൻ നമുക്കാകും. ദാനവും സ്നേഹവും നാം

  • യു.എസിലെ ലോസ് ആഞ്ചെലസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റ് കൊല്ലപ്പെട്ടു

    യു.എസിലെ ലോസ് ആഞ്ചെലസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റ് കൊല്ലപ്പെട്ടു0

    ലോസ് ആഞ്ചെലസ്: അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണൽ (69) വെടിയേറ്റ് കൊല്ലപ്പെട്ടു. ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ താമസസ്ഥലത്ത് ഇന്നലെ, ഫെബ്രുവരി 18 പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00ന് (ഇന്ത്യൻ ഫെബ്രുവരി 19 പുലർച്ചെ 2.30) വെടിയേറ്റ് മരിച്ച നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. പോലീസ്

  • ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ ഇനി മുതൽ 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയ്ക്ക് സൗകര്യം

    ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ ഇനി മുതൽ 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയ്ക്ക് സൗകര്യം0

    ആശീർവാദ കർമം നിർവഹിച്ച് അറ്റ്‌ലാന്റാ ആർച്ച്ബിഷപ്പ് അറ്റ്ലാന്റ: ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഹാർട്സ്ഫീൽഡ്- ജാക്സൺ അറ്റ്ലാന്റ ഇന്റർനാഷണൽ എയർപോർട്ടിൽ ദിവ്യകാരുണ്യ ചാപ്പൽ ഒരുങ്ങി. ഇക്കഴിഞ്ഞ ദിവസം എയർപോർട്ടിൽ യാത്രയ്ക്ക് എത്തിയപ്പോഴായിരുന്നു, ആർച്ച്ബിഷപ്പ് ഗ്രിഗറി ഹാർട്ട്മേയർ ചാപ്പലിന്റെ ആശീർവാദ കർമം നിർവഹിച്ചത്. അതിരൂപതയുടെയും എയർപോർട്ട് ചാപ്ലൈന്റെയും ശ്രമഫലമാണ് അന്താരാഷ്ട്ര ടെർമിനലിൽ സ്ഥാപിതമായ, ആഴ്ചയിൽ 24 മണിക്കൂറും തുറന്നിരിക്കുന്ന ഈ ദിവ്യകാരുണ്യ ചാപ്പൽ. രാപ്പകൽ ഭേദമെന്യേ പ്രവർത്തിക്കുന്ന എയർപോർട്ടിൽ രാപ്പകൽ ഭേദമില്ലാതെ ദിവ്യകാരുണ്യനാഥനെ ആരാധിക്കാനുള്ള സൗകര്യം സാധ്യമാക്കിയതിന്റെ അഭിമാനത്തിലാണ്

  • പേപ്പൽ പദവിയിൽ 10-ാം പിറന്നാൾ! ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം

    പേപ്പൽ പദവിയിൽ 10-ാം പിറന്നാൾ! ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം0

    വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 10-ാം പിറന്നാളിന് ഒരു മാസം മാത്രം ശേഷിക്കേ, ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി ‘നന്മ നിറഞ്ഞ മറിയമേ…’ ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം. പ്രാർത്ഥനാമഞ്ജരിയാൽ കൊരുത്ത 10-ാം പിറന്നാൾ സമ്മാനം പാപ്പയ്ക്ക് നൽകാൻ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ പ്രാർത്ഥനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2013 മാർച്ച് 13നാണ് ഫ്രാൻസിസ് പാപ്പ വിശുദ്ധ പേ്രതാസിന്റെ 266-ാം പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ഡിജിറ്റൽ സിനഡ്’ എന്ന പേരിൽ വിശേഷിപ്പിക്കുന്ന ഓൺലൈൻ പ്രാർത്ഥനാ സംരംഭത്തിനായി decimus-annus.org എന്ന

  • രക്തസാക്ഷിത്വത്തിന്റെ എട്ടാം പിറന്നാൾ, ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ സ്മരണയിൽ ലോകം

    രക്തസാക്ഷിത്വത്തിന്റെ എട്ടാം പിറന്നാൾ, ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ സ്മരണയിൽ ലോകം0

    കെയ്‌റോ: ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്തതിനാൽ ഐസിസ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് രക്തസാക്ഷികളുടെ സ്മരണയിൽ ലോകം. രക്തസാക്ഷിത്വത്തിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് ഈജിപ്തിലെ സഭ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷകളിൽ ആത്മനാ പങ്കുചേരുകയാണ് ലോകമെമ്പാടും നിന്നുള്ള വിശ്വാസീസമൂഹം. 2015 ഫെബ്രുവരി 15നാണ് ലിബിയയിൽ ജോലി ചെയ്തിരുന്ന ആ 21 പേരും ഇസ്ലാമിക തീവ്രവാദികളാൽ അരുംകൊല ചെയ്യപ്പെട്ടത്. ക്രിസ്തുവിശ്വാസം പിന്തുടരുന്നവരുടെ സ്ഥിതി ഇതാവും എന്ന മുന്നറിയിപ്പ് നൽകുക എന്നതാണ് ഇസ്ലാമിക ഭീകരരെ ഈ പൈശാചികകൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാൽ, വിശ്വാസത്തെപ്രതിയുള്ള

  • ‘അന്നദാന’ പദ്ധതിയുമായി യു.എസിലെ കത്തോലിക്കാ സഭ വലിയ നോമ്പിലേക്ക്;   സഭയുടെ കാരുണ്യപദ്ധതി 100ൽപ്പരം രാജ്യങ്ങൾക്ക് സഹായമാകും

    ‘അന്നദാന’ പദ്ധതിയുമായി യു.എസിലെ കത്തോലിക്കാ സഭ വലിയ നോമ്പിലേക്ക്;  സഭയുടെ കാരുണ്യപദ്ധതി 100ൽപ്പരം രാജ്യങ്ങൾക്ക് സഹായമാകും0

    വാഷിംഗ്ടൺ ഡി.സി: കാരുണ്യപ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വലിയ നോമ്പുകാലത്ത് യു.എസിലെ കത്തോലിക്കാ സഭ ‘റൈസ് ബൗൾ’ എന്ന പേരിൽ നടപ്പാക്കുന്ന അന്നദാന പദ്ധതി തരംഗമാകുന്നു. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ദാരിദ്ര്യം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യു.എസിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ സാമൂഹ്യസേവന വിഭാഗമായ ‘കാത്തലിക് റിലീഫ് സർവീസ്’ (സി.ആർ.എസ്) നടപ്പാക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആഗോള കത്തോലിക്കാ സഭ വലിയ നോമ്പിന് തുടക്കം കുറിക്കുന്ന ഫെബ്രുവരി 22നാണ് ഈ വർഷത്തെ ‘റൈസ് ബൗൾ’ പദ്ധതിക്ക് തുടക്കം

Latest Posts

Don’t want to skip an update or a post?