പ്രോലൈഫ് പ്രവര്ത്തനത്തിന്റെ പേരില് ജയിലിലായിരുന്ന 23 പേര്ക്ക് മാപ്പ് നല്കി യുഎസ് പ്രസിഡന്റ് ട്രംപ്
- AMERICA, American National, Featured, INTERNATIONAL, LATEST NEWS, WORLD
- January 27, 2025
കീവ്: കത്തോലിക്കാ സഭയ്ക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് യുക്രേനിയൻ ഓർത്തഡോക്‌സ് സഭ. മേയ് 24ന് സമ്മേളിച്ച യുക്രേനിയൻ ഓർത്തഡോക്‌സ് മെത്രാന്മാരുടെ കൗൺസിലാണ് ഐക്യകണ്‌ഠേന ഈ തീരുമാനം പ്രഖ്യാപിച്ചത്. ആരാധനക്രമം ജൂലിയൻ കലണ്ടറിൽനിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തുടർന്നാണ് കത്തോലിക്കാ സഭയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ യുക്രൈനിലെ ഓർത്തഡോക്‌സ സഭയ്ക്ക് വഴി ഒരുങ്ങിയത്. ഈസ്റ്റർ, ത്രീത്വത്തിന്റെ തിരുനാൾ തുടങ്ങിയ ചുരുക്കം ചില തിരുനാളുകൾ ഒഴിച്ചുള്ള ബാക്കി എല്ലാ തിരുനാളുകളും ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാകും
ജലിസ്‌കോ: കേരളത്തെ ഭാരതസഭയുടെ ‘ദൈവവിളി വയൽ’ എന്ന് വിശേഷിപ്പിക്കുന്നതുപോലെ, ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ‘ദൈവവിളി വയൽ’ എന്ന് വിളിക്കാം ഗ്വാദലഹാര അതിരൂപതയെ! ഈ വർഷംമാത്രം ഗ്വാഡലജാര അതിരൂപതയിൽ തിരുപ്പട്ടം സ്വീകരിച്ചത് 33 പേരാണ്. പൗരോഹിത്യ ജീവിതാന്തസിലെ സുപ്രധാനഘട്ടമായ ഡീക്കന്മാരായി അഭിഷേകം ചെയ്യപ്പെട്ടത് 14 പേരും. പന്തക്കുസ്താ തിരുനാളിന് ഒരാഴ്ച മുമ്പ് നടന്ന പൗരോഹിത്യ സ്വീകരണങ്ങളെ, ആഗോള സഭയ്ക്കുള്ള ഗ്വാദലഹാര അതിരൂപതയുടെ പന്തുക്കുസ്താ സമ്മാനമായി വിശേഷിപ്പിക്കാം. രക്തസാക്ഷികൾക്കായി സമർപ്പിതമായ തീർത്ഥാടനകേന്ദ്രത്തിൽ ഗ്വാദലഹാര ആർച്ച്ബിഷപ്പ് കർദിനാൾ ഫ്രാൻസിസ്‌കോ റോബിൾസിന്റെ
മിസോറി: കത്തോലിക്കാ സഭയിൽ ശരീരങ്ങൾ അഴുകാത്ത നിലയിൽ കാണപ്പെട്ട അനേകം പുണ്യാത്മാക്കളുടെ ഗണത്തിലേക്ക് ഒരു കന്യാസ്ത്രീയമ്മ കൂടി? അമേരിക്കൻ സംസ്ഥാനമായ മിസോറിയിൽനിന്നുള്ള ‘ബെനഡിക്ടൻ സിസ്റ്റേഴ്സ് ഓഫ് മേരി, ക്യൂൻ ഓഫ് ദ അപ്പോസ്തൽസ്’ സന്യാസിനി സമൂഹം സ്ഥാപക സിസ്റ്റർ വിൽഹെൽമിന ലങ്കാസ്റ്ററിന്റെ അഴുകാത്ത ശരീരത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഇതേ തുടർന്ന് സിസ്റ്റർ വിൽഹെൽമിനയുടെ അഴുകാത്ത ശരീരം കാണാൻ ആയിരങ്ങളാണ് മിസോറിയിലെ ഗോവറിയിലേക്ക് വന്നണയുന്നത്. നാലു വർഷം മുമ്പ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട തങ്ങളുടെ സന്യാസ സമൂഹ സ്ഥാപകയുടെ
ഫ്‌ളോറിഡ: ജീവനോടെ പിറക്കാൻ സാധ്യതയില്ലാത്ത ഗർഭസ്ഥ ശിശുവിനോടുള്ള സ്‌നേഹത്തെപ്രതി ഗർഭച്ഛിദ്രത്തോട് ‘നോ’ പറഞ്ഞ് സ്വജീവൻവരെ അപകടത്തിലാക്കിയ അമ്മമാരുടെ കൂട്ടത്തിലെ മലയാളി ഡോക്ടറമ്മ! ഫ്‌ളോറിഡയിൽ സേവനം ചെയ്യുന്ന ഡോ. ഹിമ ഫെലിക്‌സിനെ ഇപ്രകാരം വിശേഷിപ്പിക്കാം. തലയോട്ടി വളരാത്ത ഗുരുതര രോഗാവസ്ഥയിലായ ഗർഭസ്ഥ ശിശുവിനുവേണ്ടിയായിരുന്നു ഈ സാഹസം എന്നറിയുമ്പോൾ ചിലർക്ക് തോന്നാം എന്തൊരു വിഡ്ഢിത്തമാണിതെന്ന്. എന്നാൽ, ജീവന്റെ മൂല്യം അറിയുന്നവർക്ക് സംശയമില്ല, ഡോ. ഹിമ ഒരു ഹീറോതന്നെ! ഗർഭച്ചിദ്രം വേണ്ടെന്ന പീഡിയാട്രിക് സ്‌പെഷലിസ്റ്റ് ഡോ. ഹിമയുടെ തീരുമാനത്തിനൊപ്പം കട്ടയ്ക്കുനിന്ന ജീവിത
മെക്സിക്കോ സിറ്റി: മെക്‌സിക്കോയിൽ കത്തോലിക്കാ വൈദീകൻ ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. സെൻട്രൽ മെക്‌സിക്കോയുടെ ഭാഗമായ മൈക്കോക്കാനിലെ കപ്പാച്ചോയി ഇടവകയിൽ സേവനം ചെയ്യുന്ന അഗസ്റ്റീനിയൻ സന്യാസസഭാംഗം ഫാ. ഹാവിയർ ഗാർസിയ വില്ലഫയാണ് ഇക്കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ക്യൂട്ട്‌സിയോ- കപ്പാച്ചോയി ഹൈവേയിൽ വാഹനത്തിനുള്ളിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ ഓഫീസ് സ്ഥിരീകരിച്ചു. നിരവധി വെടിയുണ്ടകളേറ്റ നിലയിലായിരുന്നു മൃതദേഹം. ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മൊറേലിയയിലെ ഫോറൻസിക് മെഡിക്കൽ സർവീസിലേക്ക് കൊണ്ടുപോയി. അദ്ദേഹം ഉൾപ്പെട്ട ‘സാൻ ഫ്രാൻസിസ്‌കോ
എഡിൻബർഗ്: വചനപ്രഘോഷണത്തിലൂടെയും സ്തുതിയാരാധനകളിലൂടെയും ഗാനശുശ്രൂഷകളിലൂടെയും അനേകായിരങ്ങൾക്ക് ദൈവാനുഭവം പകർന്നു നൽകിയ ശാലോം ഫെസ്റ്റിവെലിന് ഇത്തവണ അമേരിക്കയിലെ നാല് നഗരങ്ങൾ വേദിയാകും. മസാച്ചുസൈറ്റ്‌സിലെ ബോസ്റ്റൺ, കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ, സ്‌റ്റോക്ടൻ, ഒറിഗണിലെ പോർട്ട്‌ലാൻഡ് എന്നിവിടങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ഫെസ്റ്റിവെൽ ‘ശാലോം മീഡിയ യു.എസ്.എ’യുടെ രക്ഷാധികാരികൂടിയായ ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. ജൂൺ 30മുതൽ ജൂലൈ രണ്ടുവരെ മസാച്ചുസൈറ്റ്‌സിൽ നടക്കുന്ന ഫെസ്റ്റിവെലിന് സെന്റ് ജോസഫ് പാരിഷ് സെന്ററാണ് വേദി. ജൂലൈ എഴ് മുതൽ ഒൻപതുവരെയുള്ള സാൻ ഫെർണാണ്ടോയിലെ
വാഷിംഗ്ടൺ ഡി.സി: ഡോക്ടർമാർക്കിടയിലെ അജപാലകൻ, അല്ലെങ്കിൽ അജപാലകർക്കിടയിലെ ഡോക്ടർ! അപ്രകാരം വിശേഷിപ്പിക്കാം ഇക്കഴിഞ്ഞ ദിവസം പൗരോഹിത്യം സ്വീകരിച്ച അമേരിക്കൻ സ്വദേശിയായ ഫാ. കൊളംബ തോമസിനെ. അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിൽ ജനിച്ചു വളർന്ന ഈ യുവഡോക്ടർ ഡൊമിനിക്കൻ സന്യാസസഭയ്ക്കു വേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്. വലുതാകുമ്പോൾ ഡോക്ടറാകണം എന്നതായിരുന്നു കുട്ടിക്കാലം മുതൽ കൊളംബയുടെ ആഗ്രഹം, എന്നാൽ, ദൈവത്തിന്റെ ഹിതമാകട്ടെ അവനെ ഒരു വൈദീകനാക്കണമെന്നതും. ജീവിതയാത്രയിൽ ആ രഹസ്യം തിരിച്ചറിഞ്ഞ അദ്ദേഹം വിഖ്യാതമായ യേൽ സർവകലാശാലയിലെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക യുവജനസംഗമം 2023ന് മാസങ്ങൾ മാത്രം ശേഷിക്കേ വത്തിക്കാന്റെ ഔദ്യോഗിക സ്ഥിരീകരണം- ലോകയുവതയോട് സംവദിക്കാൻ ഫ്രാൻസിസ് പാപ്പ പോർച്ചുഗലിലെ ലിസ്ബണിലെത്തും; ലോകപ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമാ ബസിലിക്കയും പാപ്പ സന്ദർശിക്കും. ഓഗസ്റ്റ് രണ്ടു മുതൽ മുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് വേദിയാകുക. ഇതിൽ പങ്കെടുക്കാനെത്തുന്ന പാപ്പ ഓഗസ്റ്റ് അഞ്ചിന് ഫാത്തിമാ ബസിലിക്കയിൽ സന്ദർശനത്തിനെത്തുമെന്ന് വത്തിക്കാൻ പ്രസ് ഓഫിസാണ് അറിയിച്ചത്. ഇത്
Don’t want to skip an update or a post?