പ്രോലൈഫ് പ്രവര്ത്തനത്തിന്റെ പേരില് ജയിലിലായിരുന്ന 23 പേര്ക്ക് മാപ്പ് നല്കി യുഎസ് പ്രസിഡന്റ് ട്രംപ്
- AMERICA, American National, Featured, INTERNATIONAL, LATEST NEWS, WORLD
- January 27, 2025
ലോസ് ആഞ്ചെലസ്: ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ (69) മൃതസംസ്‌ക്കാര കർമം മാർച്ച് മൂന്നിന് നടക്കും. മാർച്ച് രണ്ടിന് മൃതദേഹം ഔർ ലേഡി ഓഫ് ദ എയ്ഞ്ചൽസ് കത്തീഡ്രലിലേക്ക് കൊണ്ടുവരും. തുടർന്ന് രാവിലെ 10.00മുതൽ 12.00വരെയും ഉച്ചയ്ക്ക് 1.00മുതൽ വൈകിട്ട് 6.00വരെയും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് അതിരൂപത അറിയിച്ചു. തുടർന്ന് രാത്രി 7.00ന് ദിവ്യബലി അർപ്പണം ക്രമീകരിച്ചിട്ടുണ്ട്. മൂന്നാം തിയതി രാവിലെ 11.00നാണ് മൃതസംസ്‌ക്കാരത്തോട് അനുബന്ധിച്ചുള്ള
നിക്കാരഗ്വ: കത്തോലിക്കാ സഭയ്ക്കെതിരായ ആക്രമണം ശക്തമാക്കി നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗാ ഭരണകൂടം. കുരിശിന്റെ വഴി പൊതുസ്ഥലങ്ങളിൽ നിരോധിക്കുന്ന ഉത്തരവുമായാണ് ഇപ്പോൾ പ്രസിഡന്റ് ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. ദുഃഖവെള്ളിയാഴ്ചയിൽപോലും കുരിശിന്റെ വഴി പൊതുവായി ആചരിക്കുന്നത് വിലക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവിനെ കുറിച്ച് ‘എൽ കോൺഫിഡൻഷ്യൽ’ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. വലിയനോമ്പ് ദിനങ്ങളിലെ പ്രധാന ഭക്താനുഷ്ഠാനമായ കുരിശിന്റെ വഴിയാചരണം വിശ്വാസികൾക്ക് നാലു ചുവരുകൾക്കുള്ളിൽ ചുരുക്കേണ്ടിവരുന്ന സാഹചര്യമാണ് സംജാതമാകുന്നത്. പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിൽ സംഘടിപ്പിക്കാറുള്ള മരിയൻ പ്രദക്ഷിണങ്ങൾക്കും ഇതുപോലെ
മേരിലാൻഡ്: ജനലക്ഷങ്ങളെ സംഗീത ലഹരിയിൽ ആറാടിച്ച അമേരിക്കയിലെ പ്രശസ്ത പോപ്പ് ഗായകൻ സാക്ക് ഹാൻസൺ ഇനി ജോർജിയൻ ഓർത്തഡോക്സ് സഭയിലെ ഡീക്കൻ. 1990കളിൽ അമേരിക്കൻ സംഗീത പ്രേമികളുടെ മനം കവർന്ന പോപ്പ് ബാൻഡായ ‘ഹാൻസണി’ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം സാക്ക് ഫെബ്രുവരി ആദ്യവാരമാണ് ഡീക്കൻ പട്ടം സ്വീകരിച്ചത്. ഡീക്കൻ മെർക്കുറിയോസ് എന്നാണ് ഇനി സാക് അറിയപ്പെടുക. മേരിലാൻഡിലെ യൂണിയൻ ബ്രിഡ്ജിലുള്ള സെന്റ് നീനാസ് ആശ്രമത്തിൽ നടന്ന ഡീക്കൻ പട്ട ശുശ്രൂഷയിൽ ജോർജിയൻ ഓർത്തഡോക്‌സ് സഭയുടെ നോർത്ത്
വാഷിംഗ്ടൺ ഡി.സി: ലോകസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്ന യുക്രൈനിലെ റഷ്യൻ അധിനിവേശം ഒരു വർഷം പിന്നിടുമ്പോൾ, യുദ്ധക്കെടുതിയിലായ യുക്രേനിയൻ ജനതയെ സഹായിക്കാൻ കത്തോലിക്കാ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ഇതുവരെ കൈമാറിയത് 9.5 ദശലക്ഷത്തിൽപ്പരം യൂറോ. പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന ‘എ.സി.എൻ’ യുക്രൈനിൽ നടപ്പാക്കുന്ന 292 പദ്ധതികൾ പതിനായിരങ്ങൾക്കാണ് അനുഗ്രഹമാകുന്നത്. യുക്രൈനിൽ റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചത് 2022 ഫെബ്രുവരി 24നാണ്. ഭക്ഷണം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിശ്വാസികൾക്ക് അജപാലന സൗകര്യം
ആൽബനി: ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ സവിശേഷമായ പ്രോ ലൈഫ് മാർച്ച് വീണ്ടും സംഘടിപ്പിച്ച് യു.എസിലെ പുരുഷന്മാർ. ന്യൂയോർക്കിന്റെ തലസ്ഥാന നഗരിയായ ആൽബനിയിൽ ജൂൺ മൂന്നിന് നടത്തുന്ന ‘നാഷണൽ മെൻസ് പ്രോ ലൈഫ് മാർച്ചി’ൽ (ദ മെൻസ് മാർച്ച്) ജപമാല കൈയിലേന്തി നൂറുകണക്കിന് പുരുഷന്മാർ അണിചേരുമെന്നാണ് റിപ്പോർട്ടുകൾ. ആൽബനിയിലെ ഔർ ലേഡി ഓഫ് മാർട്ടിയേഴ്‌സ് ദൈവാലയത്തിൽ പുരുഷന്മാർക്കായി ജൂൺ രണ്ടിന് ധ്യാനശുശ്രൂഷ ക്രമീകരിച്ചിട്ടുണ്ട്. അതേ തുടർന്നാണ് ജൂൺ മൂന്നിന് മാർച്ച് നടക്കുക. ആൽബനിയിലെ കുപ്രസിദ്ധമായ പ്ലാൻഡ് പേരന്റ്ഹുഡ്
കാലിഫോർണിയ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കത്തോലിക്കാ ഇടവക ദൈവാലയം ഇനി കാലിഫോർണിയയിലെ വിസാലിയയിൽ. സെന്റ് ചാൾസ് ബോറോമിയോയുടെ നാമധേയത്തിൽ സ്ഥാപിതമായ ദൈവാലയം ഫ്രെസ്‌നോ രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് വി. ബ്രണ്ണനാണ് ഫെബ്രുവരി ആരംഭത്തിൽ കൂദാശ ചെയ്തത്. 34,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന ദൈവാലയത്തിൽ 3,200 പേർക്ക് ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈനിലൂടെ സംപ്രേഷണം ചെയ്ത ദൈവാലയ കൂദാശാ തിരുക്കർമങ്ങളിൽ ആയിരങ്ങൾ പങ്കാളികളായി. ഈ ദൈവാലയം പ്രത്യാശയുടെ ഭൗതിക പ്രകടനവും ശക്തമായ പ്രതീകവുമാണെന്ന് കൂദാശാ തിരുക്കർമമധ്യേ
”മാമ്മോദീസ എന്ന കുദാശവഴി ഒരാത്മാവ് ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കുചേരുന്നു. സ്വയം കേന്ദ്രീകൃത ജീവിതത്തിൽ നിന്ന് പരനിലേക്കും അപരനിലേക്കും കണ്ണുകളുയർത്താൻ ഒരാൾ അഭ്യസിക്കുന്നു. പരമ്പരാഗതമായി മൂന്നു കാര്യങ്ങളിൽ ഈ താപസുകാലത്ത് നാം കൂടുതൽ ശ്രദ്ധ വയ്ക്കുന്നുണ്ട്: പ്രാർത്ഥന ഉപവാസം, ദാനധർമം. നിത്യതയെ ധ്യാനിക്കാതെ ഈ ലോകജിവിതം ജീവിച്ചു തീർക്കുക കരണീയമല്ല. ദൈവശബ്ദത്തിന് കാതോർക്കാനും പ്രത്യാശയോടെ മാറ്റമില്ലാത്ത ദൈവവചനത്തിന്റെ ഉപാസകരാകാനും പ്രാർത്ഥന സഹായിക്കും. നമ്മുടെ വിരുന്നുമേശകൾ പാവപ്പെട്ടവരുടേതിനു സമാനമാകുമ്പോൾ അഹം മറികടന്ന് ജീവിക്കാൻ നമുക്കാകും. ദാനവും സ്നേഹവും നാം
ലോസ് ആഞ്ചെലസ്: അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണൽ (69) വെടിയേറ്റ് കൊല്ലപ്പെട്ടു. ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ താമസസ്ഥലത്ത് ഇന്നലെ, ഫെബ്രുവരി 18 പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00ന് (ഇന്ത്യൻ ഫെബ്രുവരി 19 പുലർച്ചെ 2.30) വെടിയേറ്റ് മരിച്ച നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. പോലീസ്
Don’t want to skip an update or a post?