Follow Us On

22

January

2025

Wednesday

  • നിക്കാരാഗ്വയിൽ ജോൺ പോൾ രണ്ടാമൻ യൂണിവേഴ്‌സിറ്റി  അടച്ചുപൂട്ടി, കാരിത്താസിനെ  പിരിച്ചുവിട്ടു; സഭയ്‌ക്കെതിരായ പ്രതികാരം കടുപ്പിച്ച് ഒർട്ടേഗ

    നിക്കാരാഗ്വയിൽ ജോൺ പോൾ രണ്ടാമൻ യൂണിവേഴ്‌സിറ്റി  അടച്ചുപൂട്ടി, കാരിത്താസിനെ പിരിച്ചുവിട്ടു; സഭയ്‌ക്കെതിരായ പ്രതികാരം കടുപ്പിച്ച് ഒർട്ടേഗ0

    മനാഗ്വ: സ്വേച്ഛാധിപത്യത്തിന് എതിരെ പോരാടുന്ന നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്കുനേരായ പ്രതികാര നടപടി വീണ്ടും കടുപ്പിച്ച് പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം. ജോൺ പോൾ രണ്ടാമന്റെ നാമധേയത്തിലുള്ള രാജ്യത്തെ പ്രമുഖമായ കത്തോലിക്കാ യൂണിവേഴ്‌സിറ്റിക്കും ആഗോളസഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസിന്റെ നിക്കരാഗ്വൻ ഘടകത്തിനും എതിരെയാണ് ഒർട്ടേഗയുടെ പുതിയ നീക്കം. രാജ്യത്ത് നാല് ക്യാംപസുകളുള്ള ജോൺ പോൾ യൂണിവേഴ്‌സിറ്റി അടച്ചുപൂടിക്കുകയും കാരിത്താസ് നിക്കരാഗ്വയെ പിരിച്ചുവിടുകയും ചെയ്ത സംഭവം ഔദ്യോഗിക പത്രമായ ‘ലാ ഗസെറ്റ’യാണ് റിപ്പോർട്ട് ചെയ്തത്. ഇതോടൊപ്പം നിക്കരാഗ്വൻ സഭയുടെ

  • ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടും ആയിരങ്ങൾ  കത്തോലിക്കാ വിശ്വാസം സ്വീകരിക്കും

    ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടും ആയിരങ്ങൾ  കത്തോലിക്കാ വിശ്വാസം സ്വീകരിക്കും0

    ഫിലാഡൽഫിയ: തീവ്ര സെക്കുലറിസവും മതനിരാസവും വെല്ലുവിളി ഉയർത്തുമ്പോഴും ക്രിസ്തുവിശ്വാസം നെഞ്ചോട് ചേർക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത്തവണ ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടുമായി ആയിരക്കണക്കിനാളുകളാണ് കത്തോലിക്കാ വിശ്വാസം (മുതിർന്നവരുടെ മാമ്മോദീസ- അഡൽട്ട് ബാപ്റ്റിസം) സ്വീകരിക്കാൻ തയാറെടുക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിവിധ രൂപതകളിൽനിന്നുള്ള പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള കണക്കാണിത്. ജീവിതയാത്രയ്ക്കിടെ ക്രിസ്തുവിനെ അടുത്തറിഞ്ഞും സഭാവിശ്വാസത്തിൽ ആകൃഷ്ടരായും നിരവധിപേർ ക്രിസ്തുവിശ്വാസം സ്വീകരിക്കാറുണ്ട്. മുതിർന്നവരുടെ മാമ്മോദീസാ സ്വീകരണത്തിനായി ഏറ്റവും ഉചിതമായ സമയം ഈസ്റ്റർ തിരുക്കർമ മധ്യേയാണ്.

  • സമ്പൂർണ്ണ ബൈബിൾ വായന ആയിരത്തിന് തൊട്ടടുത്ത്: റെക്കോർഡിന് അരികെ യു.എസ് പൗരൻ

    സമ്പൂർണ്ണ ബൈബിൾ വായന ആയിരത്തിന് തൊട്ടടുത്ത്: റെക്കോർഡിന് അരികെ യു.എസ് പൗരൻ0

    ജോർജിയ: ബൈബിൾ പാരായണത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ തയ്യാറെടുത്ത് റിട്ടയർട് മിലിറ്ററി ഉദ്യോഗസ്ഥനായ യു.എസ് പൗരൻ. യു.എസ് സംസ്ഥാനമായ ജോർജിയയിലെ കോൾക്വിറ്റ് കൗണ്ടി സ്വദേശിയായ ഷെൽവി സമ്മർലിൻ ആണ് ഈ അനായാസ വിജയം കരസ്ഥമാക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ഈ വർഷത്തിനുള്ളിൽ 1000 തവണ ബൈബിൾ വായിക്കുകയെന്ന തന്റെ ലക്ഷ്യം പൂർത്തികരിക്കാനുള്ള പ്രയാണത്തിലാണ് അദ്ദേഹമിപ്പോൾ. 1962ലാണ് ദിവസേന രാവിലെ ബൈബിൾ വായിക്കുന്ന ശീലം അദ്ദേഹം ആരംഭിക്കുന്നത്. 1000 തവണയിലേയ്‌ക്കെത്താൻ നിസ്സാരഎണ്ണം മാത്രം ബാക്കിനിൽക്കേ നിലവിൽ രണ്ടുമുതൽ മൂന്നുമണിക്കൂർവരെ ദിവസേന ബൈബിൾ

  • ഒരു വർഷത്തിനിടെ അഗോള കത്തോലിക്കരുടെ എണ്ണത്തിൽ 1.8 കോടിയുടെ വർദ്ധനവ്; പീഡനനാളിലും ക്രിസ്തുവിന്റെ സഭ അതിവേഗം വളരുന്നു

    ഒരു വർഷത്തിനിടെ അഗോള കത്തോലിക്കരുടെ എണ്ണത്തിൽ 1.8 കോടിയുടെ വർദ്ധനവ്; പീഡനനാളിലും ക്രിസ്തുവിന്റെ സഭ അതിവേഗം വളരുന്നു0

    വത്തിക്കാൻ സിറ്റി: ഇസ്ലാം തീവ്രവാദികളും സെക്കുലറിസ്റ്റുകളായ ഭരണാധികാരികളും ക്രിസ്തുവിശ്വാസത്തെയും ക്രിസ്തീയ ദർശനങ്ങളെയും ഉന്മൂലനംചെയ്യാൻ കിണഞ്ഞുപരിശ്രമിക്കുമ്പോഴും ആഗോള കത്തോലിക്കാ ജനസംഖ്യയിൽ സംഭവിക്കുന്നത് അത്ഭുതാവഹമായ വളർച്ച. കത്തോലിക്കരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടയിൽമാത്രം ഉണ്ടായത് ഏതാണ്ട് 18 മില്യൺ (1.8കോടി ) വർദ്ധനവാണ്. 2020ൽ മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം 1,360 മില്യൺ (136 കോടി) ആയിരുന്നെങ്കിൽ 2021ൽ ഇത് 1,378 മില്യണായി (137.8 കോടി) ഉയർന്നു. മുൻവർഷത്തേക്കാൾ 1.3%ത്തിന്റെ വർദ്ധനവ്. വത്തിക്കാൻ പുറത്തുവിട്ട ഏറ്റവും പുതിയ ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’യാണ്,

  • ഒരു കുടുംബത്തിൽ അഞ്ച് പെൺമക്കൾ, അവരെല്ലാം  കന്യാസ്ത്രീകൾ; ഇത് ബംഗ്ലാദേശ് സഭയിലെ ദൈവവിളി ഭവനം!

    ഒരു കുടുംബത്തിൽ അഞ്ച് പെൺമക്കൾ, അവരെല്ലാം  കന്യാസ്ത്രീകൾ; ഇത് ബംഗ്ലാദേശ് സഭയിലെ ദൈവവിളി ഭവനം!0

    ധാക്ക: രണ്ട് കന്യാസ്ത്രീകളുള്ള നിരവധി കുടുംബങ്ങൾ നമ്മുടെ പരിചയത്തിലുണ്ടാകും. ഒരുപക്ഷേ, മൂന്നോ നാലോ സന്യസ്തരുള്ള വീടുകളെ കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാൽ വീട്ടിലെ അഞ്ച് പെൺമക്കളും സന്യസ്ത വിളി തിരഞ്ഞെടുത്ത കുടുംബത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അപ്രകാരമൊരു കുടുംബമുണ്ട് നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ ധാക്കയിൽ. വാർത്താ ഏജൻസിയായ ‘ഏജൻസിയ ഫീദെസ്’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫീച്ചറാണ്, അഞ്ച് പെൺമക്കളുടെയും ആഗ്രഹം തിരിച്ചറിഞ്ഞ് തിരുസഭാ ശുശ്രൂഷയ്ക്ക് സമർപ്പിച്ച ആ കുടുംബത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് കന്യാസ്ത്രീകൾ എന്ന്

  • വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതം തീയറ്ററുകളിലേക്ക്; ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ റിലീസിംഗ് ഏപ്രിൽ 14ന്

    വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതം തീയറ്ററുകളിലേക്ക്; ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ റിലീസിംഗ് ഏപ്രിൽ 14ന്0

    കാലിഫോർണിയ: ഏതാണ്ട് ഒരു ലക്ഷത്തോളം ഭൂതോച്ഛാടനങ്ങൾ നിർവഹിച്ച വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ അനുഭവം ഇതിവൃത്തമാക്കുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ സിനിമ ഏപ്രിൽ 14ന് യു.എസിലെ തീയറ്ററുകളിലെത്തും. സുപസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോയാണ് ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ വാരം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് വൻവരവേൽപ്പാണ് ലഭിക്കുന്നത്. ഭൂതോച്ഛാടനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ഫാ. അമോർത്ത് രചിച്ച ‘ആൻ എക്സോർസിസ്റ്റ് ടെൽസ് ഹിസ്

  • അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട യു.എസ് ബിഷപ്പ്  ഡേവിഡിന്റെ മൃതസംസ്‌കാര കർമം മാർച്ച് മൂന്നിന്‌

    അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട യു.എസ് ബിഷപ്പ്  ഡേവിഡിന്റെ മൃതസംസ്‌കാര കർമം മാർച്ച് മൂന്നിന്‌0

    ലോസ് ആഞ്ചെലസ്: ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ (69) മൃതസംസ്‌ക്കാര കർമം മാർച്ച് മൂന്നിന് നടക്കും. മാർച്ച് രണ്ടിന് മൃതദേഹം ഔർ ലേഡി ഓഫ് ദ എയ്ഞ്ചൽസ് കത്തീഡ്രലിലേക്ക് കൊണ്ടുവരും. തുടർന്ന് രാവിലെ 10.00മുതൽ 12.00വരെയും ഉച്ചയ്ക്ക് 1.00മുതൽ വൈകിട്ട് 6.00വരെയും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് അതിരൂപത അറിയിച്ചു. തുടർന്ന് രാത്രി 7.00ന് ദിവ്യബലി അർപ്പണം ക്രമീകരിച്ചിട്ടുണ്ട്. മൂന്നാം തിയതി രാവിലെ 11.00നാണ് മൃതസംസ്‌ക്കാരത്തോട് അനുബന്ധിച്ചുള്ള

  • നിക്കരാഗ്വയിൽ ക്രിസ്തീയവിരുദ്ധത തുടരുന്നു; പൊതുസ്ഥലത്തെ കുശിന്റെ വഴി പ്രാർത്ഥന  നിരോധിച്ച് ഒർട്ടേഗാ ഭരണകൂടം

    നിക്കരാഗ്വയിൽ ക്രിസ്തീയവിരുദ്ധത തുടരുന്നു; പൊതുസ്ഥലത്തെ കുശിന്റെ വഴി പ്രാർത്ഥന നിരോധിച്ച് ഒർട്ടേഗാ ഭരണകൂടം0

    നിക്കാരഗ്വ: കത്തോലിക്കാ സഭയ്ക്കെതിരായ ആക്രമണം ശക്തമാക്കി നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗാ ഭരണകൂടം. കുരിശിന്റെ വഴി പൊതുസ്ഥലങ്ങളിൽ നിരോധിക്കുന്ന ഉത്തരവുമായാണ് ഇപ്പോൾ പ്രസിഡന്റ് ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. ദുഃഖവെള്ളിയാഴ്ചയിൽപോലും കുരിശിന്റെ വഴി പൊതുവായി ആചരിക്കുന്നത് വിലക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവിനെ കുറിച്ച് ‘എൽ കോൺഫിഡൻഷ്യൽ’ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. വലിയനോമ്പ് ദിനങ്ങളിലെ പ്രധാന ഭക്താനുഷ്ഠാനമായ കുരിശിന്റെ വഴിയാചരണം വിശ്വാസികൾക്ക് നാലു ചുവരുകൾക്കുള്ളിൽ ചുരുക്കേണ്ടിവരുന്ന സാഹചര്യമാണ് സംജാതമാകുന്നത്. പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിൽ സംഘടിപ്പിക്കാറുള്ള മരിയൻ പ്രദക്ഷിണങ്ങൾക്കും ഇതുപോലെ

Latest Posts

Don’t want to skip an update or a post?