Follow Us On

22

January

2025

Wednesday

  • ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യോഹന്നാനായി അഭിനയിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി; വിയോഗം കാൻസർ മൂലം

    ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യോഹന്നാനായി അഭിനയിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി; വിയോഗം കാൻസർ മൂലം0

    ലോസ് ആഞ്ചലസ്: മെൽഗിബ്‌സൺ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് സിനിമ ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ വിശുദ്ധ യോഹന്നാൻ ശ്ലീഹയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി. ശ്വാസകോശ അർബുദത്തെ തുടർന്ന് ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ചയുടെ തലേന്നായിരുന്നു (മാർച്ച് 31) 48 വയസുകാരനായ അദ്ദേഹത്തിന്റെ വിയോഗം. ബൾഗേറിയൻ സിനിമാ നിർമാണ കമ്പനിയായ ‘റെഡ് കാർപ്പെറ്റിന്റെ സഹസ്ഥാപകൻ കൂടിയാണ് ക്രിസ്റ്റോ. ബൾഗേറിയൻ വംശജനായ ഇദ്ദേഹം ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ ചിത്രീകരിച്ച ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’, നിരവധി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ എർമാനോ

  • വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമങ്ങൾ തൽസമയം ശാലോം വേൾഡിൽ0

    വത്തിക്കാൻ സിറ്റി: ഓശാന തിരുനാൾ മുതൽ ഈസ്റ്റർ ദിനംവരെ വത്തിക്കാനിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും. ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്സ് തുടങ്ങിയവയ്ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ, ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworld.org/watchlive), യൂ ട്യൂബ് ചാനൽ (youtube.com/shalomworld), ഫേസ്ബുക്ക് പേജ് (facebook.com/shalomworld)

  • വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് സഹായമെത്രാന്റെ വസതിയിൽ നിന്നും ദിവ്യസക്രാരി മോഷ്ടിക്കപ്പെട്ടു

    വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് സഹായമെത്രാന്റെ വസതിയിൽ നിന്നും ദിവ്യസക്രാരി മോഷ്ടിക്കപ്പെട്ടു0

    ലോസ് ആഞ്ചെലസ്: വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ വസതിയിൽ നിന്നും ദിവ്യസക്രാരി മോഷ്ടിക്കപ്പെട്ടു. ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ വീട്ടിൽ നിന്നും മാർച്ച് 24 വെള്ളിയാഴ്ചയ്ക്കും മാർച്ച് 26 ഞായറാഴ്ചയ്ക്കും ഇടയിലാണ് മോഷണം നടന്നത്. മോഷണം സംബന്ധിച്ച് അന്വേഷണം ധൃതഗതിയിൽ പുരോഗമിക്കുകയാണെന്ന് ലോസ് ആഞ്ചെലസ് ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത വസതിയുടെ സുരക്ഷപരിഗണിച്ച് വീഡിയോ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അന്വേഷണ ആവശ്യങ്ങൾക്ക് ഉപകരിക്കുമെന്നും ഷെരീഫ് വകുപ്പ് അറിയിച്ചു. എങ്കിലും

  • ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുങ്ങി ന്യൂയോർക്ക് നഗരം; ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയാരാധനകൾ അർപ്പിക്കാൻ അണിചേരും പതിനായിരങ്ങൾ

    ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുങ്ങി ന്യൂയോർക്ക് നഗരം; ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയാരാധനകൾ അർപ്പിക്കാൻ അണിചേരും പതിനായിരങ്ങൾ0

    ന്യൂയോർക്ക്: ഒക്‌ടോബറിൽ ന്യൂയോർക്ക് നഗരം ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഒരുക്ക ദിനങ്ങളിലേക്ക് സഭാ നേതൃത്വം. ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതി ആരാധനകൾ അർപ്പിക്കാനും ദൈവാനുഭവങ്ങൾ പങ്കുവെക്കാനുമായി പതിനായിരങ്ങൾ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അതിനുള്ള ഒരുക്കങ്ങളിലാണെന്ന് അൽബാനി ബിഷപ്പ് എഡ്വേർഡ് ഷാർഫെൻബെർഗർ വ്യക്തമാക്കി. ന്യൂയോർക്കിലെ ഓറിസ്വില്ലെയിലെ ലേഡി ഓഫ് മാർട്ടിയേഴ്‌സ് ദൈവാലയത്തിൽ ഒക്ടോബർ 20മുതൽ 22വരെയാണ് ദിവ്യകാരുണ്യ കോൺഗ്രസ്. ദിവ്യകാരുണ്യ ഭക്തയായ വിശുദ്ധ കാറ്റേരി ടെകക്വിത്തയുടെ ജന്മസ്ഥലവും ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചതിന്റെ പേരിൽ വീരമൃത്യ

  • ദൈവപരിപാലനയ്ക്ക് നന്ദി പറഞ്ഞ് നിക്കരാഗ്വൻ ജയിലിൽ നിന്ന് ബിഷപ്പ് അൽവാരസിന്റെ ആദ്യ പ്രതികരണം

    ദൈവപരിപാലനയ്ക്ക് നന്ദി പറഞ്ഞ് നിക്കരാഗ്വൻ ജയിലിൽ നിന്ന് ബിഷപ്പ് അൽവാരസിന്റെ ആദ്യ പ്രതികരണം0

    മനാഗ്വേ: അന്യായ തടവുശിക്ഷ അനുഭവിക്കുമ്പോഴും, ദൈവപരിപാലനയ്ക്കും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനും കൃതജ്ഞത അർപ്പിച്ച് നിക്കാരഗ്വൻ ബിഷപ്പ് റൊളാൻഡോ അൽവാരസ്. പ്രസിഡന്റ് ഒർട്ടേഗയുടെ സ്വോച്ഛാധിപത്യത്തെ എതിർത്തതിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി ഓർട്ടേഗാ ഭരണകൂടം തടവിലാക്കപ്പെട്ടശേഷമുള്ള ബിഷപ്പിന്റെ ആദ്യ പ്രതികരണമാണിത്. നിക്കരാഗ്വൻ ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു മാധ്യമാണ് ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ പ്രസ്താവനകളുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ജയിലിൽ തന്നെ കാണാനെത്തിയ സഹോദരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയാണ് പ്രസ്തുത വീഡിയോയുടെ ഉള്ളടക്കം. ദൈവത്തിന്റെയും പരിശുദ്ധ അമ്മയുടെയും കൃപയാൽ ധാരാളം സമാധാനമുണ്ട്.

  • ആറ് മൈൽ ദൈർഘ്യമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് വേദിയാകാൻ യു.എസ് നഗരം; ആർച്ച്ബിഷപ്പ് നയിക്കും, ആയിരങ്ങൾ അണിചേരും

    ആറ് മൈൽ ദൈർഘ്യമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് വേദിയാകാൻ യു.എസ് നഗരം; ആർച്ച്ബിഷപ്പ് നയിക്കും, ആയിരങ്ങൾ അണിചേരും0

    ലോസ് ആഞ്ചലസ്: പരിശുദ്ധ ദൈവമാതാവിന്റെ മംഗളവാർത്താ തിരുനാൾ ദിനമായ മാർച്ച് 25ന് ആറ് മൈൽ ദൈർഘ്യമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അമേരിക്കൻ നഗരം. ലോസ് ആഞ്ചലസ് ആർച്ച്ബിഷപ്പ് ഹൊസെ ഗോമസ് നേതൃത്വം നൽകുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ അനേകായിരങ്ങൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ദിവ്യകാരുണ്യ ഭക്തി നവീകരിക്കാൻ അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമതി നടപ്പാക്കുന്ന ‘നാഷണൽ യൂക്കറിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായാണ് ലോസ് ആഞ്ചലസിന്റെ നഗരവീഥികളിലൂടെ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തുക. ഓൺലൈനിലൂടെ സൈൻ അപ്പ് ചെയ്തതിനുശേഷം പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ വിശ്വാസികളോട് ആഹ്വാനം

  • ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി ജീവിതം സമർപ്പിച്ച കത്തോലിക്കാ കന്യാസ്ത്രീക്ക് 2023ലെ ‘ലെറ്ററെ മെഡൽ’

    ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി ജീവിതം സമർപ്പിച്ച കത്തോലിക്കാ കന്യാസ്ത്രീക്ക് 2023ലെ ‘ലെറ്ററെ മെഡൽ’0

    വാഷിംഗ്ടൺ ഡി.സി: ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച സിസ്റ്റർ റോസ്‌മേരി കോണെലിക്ക് 2023 ‘ലെറ്ററെ മെഡൽ’ അവാർഡ്. ഭിന്നശേഷിക്കാരായ കുട്ടികൾക്കിടയിൽ അഞ്ച് പതിറ്റാണ്ടിലധികമായി നടത്തുന്ന സുത്യർഹ സേവനം പരിഗണിച്ചാണ് അമേരിക്കൻ കത്തോലിക്കാ സഭയിലെതന്നെ ഏറ്റവും പൗരാണികത അവകാശപ്പെടാവുന്ന ബഹുമതികളിൽ ഒന്നായ ‘ലെറ്ററെ മെഡൽ’ നൽകി സിസ്റ്ററിനെ ആദരിക്കുന്നത്. ഭിന്നശേഷിക്കാരായ ആറു വയസുവരെയുള്ള കുട്ടികൾക്ക് വീടും സംരക്ഷണവും നൽകുന്ന ‘മിസെറികോർഡിയ ഫൗണ്ടേഷൻ’ അധ്യക്ഷയാണ് 92 വയസുകാരിയായ സിസ്റ്റർ കോണെലി. 1969ലാണ് സിസ്റ്റർ കോണേലി ‘മിസെറികോർഡിയ ഫൗണ്ടേഷ’ന്റെ ഭാഗമായത്. നോട്രെ

  • വിശുദ്ധ കുർബാനയുടെ സൗന്ദര്യം ആഴത്തിലറിയാൻ പ്രതിവാര പരമ്പരയുമായി അമേരിക്കയിലെ സഭ

    വിശുദ്ധ കുർബാനയുടെ സൗന്ദര്യം ആഴത്തിലറിയാൻ പ്രതിവാര പരമ്പരയുമായി അമേരിക്കയിലെ സഭ0

    വാഷിംഗ്ടൺ ഡി.സി: വിശുദ്ധ കുർബാനയുടെ അർത്ഥവും സൗന്ദര്യവും മഹത്വവും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ വിശ്വാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വിശേഷാൽ പ്രഭാഷണ പരമ്പരയുമായി യു.എസിലെ കത്തോലിക്കാ സഭ. മെത്രാൻ സമിതി നടപ്പാക്കുന്ന ‘നാഷണൽ യൂക്കരിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായി ഈ ഈസ്റ്റർ സീസണിൽ പ്രഭാഷണ പരമ്പര ക്രമീകരിച്ചിരിക്കുന്നത്. കരുണയുടെ തിരുനാൾ ദിനമായ ഏപ്രിൽ 13 മുതൽ പെന്തക്കുസ്താ തിരുനാൾ ദിനമായ മേയ് 25 വരെ എല്ലാ ഏഴ് വ്യാഴാഴ്ചകളിലാണ് ‘ബ്യൂട്ടിഫുൾ ലൈറ്റ്: എ പാസ്ചൽ മിസ്റ്റഗോജി’ എന്ന പേരിലുള്ള

Latest Posts

Don’t want to skip an update or a post?