ചരിത്രം സൃഷ്ടിച്ച് യുഎസിലെ ദിവ്യകാരുണ്യ തീര്ത്ഥാടനങ്ങള് മുന്നോട്ട്
- AMERICA, American National, Featured, Featured, FEATURED MAIN NEWS, INTERNATIONAL, LATEST NEWS, WORLD
- June 17, 2024
വാഷിംഗ്ടൺ ഡി.സി: അബ്രാഹമിന്റെയും ഇസഹാക്കിന്റെയും ജീവിതം ഇതിവൃത്തമാക്കുന്ന ബൈബിൾ സിനിമ ‘ഹിസ് ഒൺലി സൺ’ തിയേറ്ററുകളിലേക്ക്. മാർച്ച് 31ന് റിലീസിനെത്തുന്ന സിനിമ ക്രൗഡ് ഫണ്ടിംഗിലൂടെയാണ് (പൊതുജനങ്ങളിൽനിന്ന് പണം സമാഹരിച്ച) നിർമിച്ചിരിക്കുന്നത്. വിഖ്യാത ബൈബിൾ പരമ്പരയായ ‘ദ ചോസണി’ന്റെ പിന്നിൽ പ്രവർത്തിക്കുന്ന എയ്ഞ്ചസ് സ്റ്റുഡിയോസിന്റെ ഈസ്റ്റർ സമ്മാനമായി വിശേഷിപ്പിക്കാം പുതിയ സിനിമയെ. പൂർണമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിച്ച ഒരു സിനിമ യു.എസിലുടനീളം റിലീസ് ചെയ്യുന്നത് ഇത് ആദ്യമായിട്ടാകും. പ്രോജക്റ്റ് സ്പോൺസർ ചെയ്ത ആയിരക്കണക്കിന് ദാതാക്കൾ ഇതിന് ശക്തമായ പിന്തുണ
ബ്രസീൽ: ജനിച്ചത് ഒരുമിച്ച്, വളർന്നതും പഠിച്ചതും ഒരുമിച്ച്, സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചതും ഒരുമിച്ച്, അതും ഒരേ സന്യാസസഭയിൽതന്നെ! അത്ഭുതമെന്നല്ല മഹാത്ഭുതം തന്നെയെന്ന് വിശേഷിപ്പിക്കാം ഒറ്റപ്രസവത്തിൽ ജനിച്ച ഈ മൂന്ന് സഹോദരിമാരുടെ സമർപ്പിത ജീവിതകഥ! സിസ്റ്റർ മരിയ ഗോരെറ്റെ ഡോസ് സാന്റോസ്, സിസ്റ്റർ മരിയ ഡി ലൂർദ് ഡോസ് സാന്റോസ്, സിസ്റ്റർ മരിയ അപാരെസിഡ ഡോസ് സാന്റോസ് എന്നിവരാണ് 57 വയസുകാരായ ആ അപൂർവ സഹോദരങ്ങൾ. ബ്രസീലിയൻ സ്വദേശികളായ ഇവർ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സഭാംഗങ്ങളാണ്. ‘എ.സി.എ
വാഷിംഗ്ടൺ ഡി.സി: ക്രിസ്തുവിശ്വാസത്തെപ്രതി ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്നവർക്കും പ്രകൃതി ദുരന്തങ്ങളിൽ ഉൾപ്പെടെ കഷ്ടതകൾ അനുഭവിക്കുന്നവർക്കും സഹായഹസ്തവുമായി അമേരിക്കയിലെ കത്തോലിക്കാ സഭ. അമേരിക്കൻ സഭയുടെ സാമൂഹ്യസേവന സംരംഭമായ ‘കാത്തലിക് റിലീഫ് സർവീസസി’നു വേണ്ടി അമേരിക്കയിലെ വിവിധ രൂപതകളിൽ മാർച്ച് 18- 19 തീയതികളിൽ ക്രമീകരിക്കുന്ന ഫണ്ട് സമാഹരണയജ്ഞം വൻവിജയമാക്കാനുള്ള ശ്രമത്തിലാണ് സഭാ നേതൃത്വം. പീഡിപ്പിക്കപ്പെട്ടവരുടെയും നാടുകടത്തപ്പെട്ടവരുടെയും ദുരന്തബാധിതരുടെയും പുനരധിവാസം, പാവപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സംരംഭങ്ങൾ, കുറഞ്ഞ വരുമാനക്കാരായ കുടിയേറ്റക്കാർക്കുള്ള സഹായം എന്നിങ്ങനെ നിരവധി മേഖലകളിലാണ് ‘കാത്തലിക്ക് റിലീഫ് സർവീസ’സ്
വാഷിംഗ്ടൺ ഡി.സി: 2020 മേയ് മുതൽ ഇതുവരെയുള്ള ഏതാണ്ട് മൂന്ന് വർഷത്തിനിടയിൽ അമേരിക്കയിൽ ഉടനീളം 301 കത്തോലിക്കാ ദൈവാലയങ്ങൾ ആക്രമണത്തിന് ഇരയായെന്ന് പഠന റിപ്പോർട്ട്. അമേരിക്കയിലെ പ്രമുഖ പൊളിറ്റിക്കൽ അഡ്വക്കസി ഗ്രൂപ്പായ ‘കാത്തലിക് വോട്ടാ’ണ് നടുക്കുന്ന ഈ വിവരം പുറത്തുവിട്ടത്. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ കുപ്രസിദ്ധ ‘റോ വേഴ്സസ് വേഡ്’ വിധി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ കരട് രേഖ 2022ൽ ചോർന്നത് ദൈവാലയങ്ങൾക്ക് എതിരായ ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേടുപാടുകൾ വരുത്തിയും തീയിട്ടും
വാഷിംഗ്ടൺ ഡി.സി: ക്രിസ്തീയ വിശ്വാസത്തെപ്രതി മെക്‌സിക്കോയിൽ രക്തസാക്ഷിത്വം വരിച്ച 13 വയസുകാരൻ വിശുദ്ധ ഹൊസെ സാഞ്ചസ് ഡെൽ റിയോയുടെ സംഭവബഹുലമായ ജീവിതം ഇതിവൃത്തമാക്കുന്ന സിനിമ തീയറ്ററുകളിലേക്ക്. ‘മിറാൻഡോ അൽ സിയോലോ’ (ലുക്കിംഗ് അറ്റ് ഹെവൻ) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിൽ 18നാണ് യു.എസിലെ തിയേറ്ററുകളിൽ റിലീസിന് എത്തുക. അന്റോണിയോ പെലേസാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 1917ൽ മസോണിക് ഗവൺമെന്റ് ആവിഷ്‌ക്കരിച്ച മെക്‌സിക്കൻ ഭരണഘടനയിലെ ക്രൂരമായ കത്തോലിക്കാ വിരുദ്ധ നടപടികൾ നടപ്പാക്കുന്നതിന് എതിരെ പൊട്ടിപ്പുറപ്പെട്ട ക്രിസ്റ്ററോ കലാപത്തിലാണ് ഹൊസെ
ന്യൂയോർക്ക്: ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിലെ പ്രാർത്ഥനപോലും കുറ്റകരമാക്കി മാറ്റുന്ന നിയമ നിർമാണങ്ങൾ വ്യാപകമാകുമ്പോൾതന്നെ, വെറും 20 ദിനംകൊണ്ട് വിവിധ രാജ്യങ്ങളിലെ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽനിന്ന് ’40 ഡേയ്സ് ഫോർ ലൈഫ്’ പ്രവർത്തകർ രക്ഷിച്ചത് 156 ജീവനുകൾ! അതായത് ദിനംപ്രതി ഏഴ് ജീവനുകൾ! വലിയ നോമ്പിനോട് അനുബന്ധിച്ച് പ്രോ ലൈഫ് സംഘടനയായ ’40 ഡേയ്സ് ഫോർ ലൈഫ്’ സംഘടിപ്പിച്ച 40 ദിവസത്തെ കാംപെയിൻ പാതിവഴി പിന്നിടുമ്പോൾ കൈവരിച്ച നേട്ടമാണിത്. ഉപവാസം അനുഷ്ഠിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40
വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ 10-ാം പിറന്നാളിൽ (മാർച്ച് 13) ഫ്രാൻസിസ് പാപ്പ എത്തിനിൽക്കുമ്പോൾ, പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ വിശുദ്ധ യൗസേപ്പിതാവിന്റെ നവനാൾ പ്രാർത്ഥന ക്രമീകരിച്ച് അന്താരാഷ്ട്ര അൽമായ സംഘടനയായ ‘നൈറ്റ്സ് ഓഫ് കൊളംബസ്’. ലോകത്തിലെ ഏറ്റവും വലിയ അൽമായ സംഘടനകൂടിയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മാർച്ച് 12ന് ആരംഭിച്ച നൊവേന ഈ വർഷം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന മാർച്ച് 20നാണ് സമാപിക്കുക. (വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനമായ മാർച്ച് 19
വിയന്ന: ക്ലാസ് മുറികളിൽനിന്ന് കുരിശുരൂപം മാറ്റാനുള്ള ശ്രമത്തിനെതിരെ ഓസ്ട്രിയൻ ബിഷപ്പ് ഹെർമൻ ഗ്ലെറ്റ്ലർ. ക്ലാസ്മുറികളിൽനിന്ന് മതചിഹ്നങ്ങൾ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രിയൻ സംസ്ഥാനമായ ടൈറോലിയയിലെ സ്റ്റുഡൻസ് പാർലമെന്റ് അവിടത്തെ സ്റ്റേറ്റ് ഭരണകൂടത്തിന് ഒരു കത്ത് അയച്ചിരുന്നു. ഇതിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടാണ് ഇൻസ്ബ്രൂക്ക് രൂപതാധ്യക്ഷനായ അദ്ദേഹം രംഗത്തെത്തിയത്. കുരിശുരൂപം വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അടയാളമായി ഓസ്ട്രിയയുടെ സംസ്‌ക്കാരത്തിൽ ആഴത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ചിഹ്നമാണെന്നത് വിസ്മരിക്കരുതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ‘ക്രൂശിതന്റെ നീട്ടിയ കരങ്ങൾ ദൈവം തന്റെ അനുഗ്രഹവും പരിചരണവും എല്ലാവർക്കുമായി വാഗ്ദാനം
Don’t want to skip an update or a post?