Follow Us On

04

May

2024

Saturday

  • ‘മാർപാപ്പ’യുടെ ഭൂതോച്ഛാടകൻ ഫാ. അമോർത്തിന്റെ ജീവിതം പങ്കുവെക്കുന്ന ഹോളിവുഡ്  സിനിമ തരംഗമാകുന്നു

    ‘മാർപാപ്പ’യുടെ ഭൂതോച്ഛാടകൻ ഫാ. അമോർത്തിന്റെ ജീവിതം പങ്കുവെക്കുന്ന ഹോളിവുഡ് സിനിമ തരംഗമാകുന്നു0

    കാലിഫോർണിയ: വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകനായിരുന്ന ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന ഹോളിവുഡ് സിനിമ ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’ തരംഗമാകുന്നു. സുപസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോ ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമയ്ക്ക മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഭൂതോച്ഛാടനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ഫാ. അമോർത്ത് രചിച്ച ‘ആൻ എക്‌സോർസിസ്റ്റ് ടെൽസ് ഹിസ് സ്റ്റോറി’, ‘ആൻ എക്‌സോർസിസ്റ്റ്- മോർ സ്റ്റോറീസ്’ എന്നീ രണ്ട് ഓർമക്കുറിപ്പുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

  • കഴിഞ്ഞ മൂന്ന് മാസത്തിനിടെ യു.എസിൽ അക്രമിക്കപ്പെട്ടത് 69 കത്തോലിക്കാ ദൈവാലയങ്ങൾ; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കൂടിയ കണക്ക്

    കഴിഞ്ഞ മൂന്ന് മാസത്തിനിടെ യു.എസിൽ അക്രമിക്കപ്പെട്ടത് 69 കത്തോലിക്കാ ദൈവാലയങ്ങൾ; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കൂടിയ കണക്ക്0

    വാഷിംഗ്ടൺ ഡി.സി: പുതുവർഷം പിറന്ന് മൂന്ന് മാസം പിന്നിടുന്നതിനിടെ മാത്രം അമേരിക്കയിൽ അക്രമിക്കപ്പെട്ടത് 69 കത്തോലിക്കാ ദൈവാലയങ്ങൾ. വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായുള്ള ‘ഫാമിലി റിസർച്ച് കൗൺസിൽ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് നടുക്കുന്ന ഈ വിവരം പുറത്തുവിട്ടത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായെന്ന ആശങ്കയും ‘ദൈവാലയങ്ങൾക്കെതിരായ ശത്രുത’ എന്ന തലകെട്ടോടെ പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ആദ്യ മൂന്നു മാസത്തെ അക്രമങ്ങളുടെ കണക്കിനേക്കാൾ വളരെ കൂടുതലാണ് ഈ വർഷത്തെ കണക്ക്. 2020ൽ ആദ്യ

  • ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹം ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്

    ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹം ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്0

    മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ ഇടയനായി നിയമിക്കപ്പെട്ട മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്. മാർ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണത്തിനൊപ്പം രൂപതയുടെ പ്രഥമ ഇടയൻ ബിഷപ്പ് മാർ ബോസ്‌കോ പൂത്തൂരിനുള്ള യാത്രയയപ്പും ക്രമീകരിച്ചിട്ടുണ്ട്. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കാൽദിയൻ കാത്തലിക് ദൈവാലയത്തിൽ വൈകീട്ട് 5.00നാണ്‌ മെത്രാഭിഷേക തിരുക്കർമങ്ങൾ. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

  • വിശുദ്ധവാരത്തിൽ 1167 പേരെ കുമ്പസാരിപ്പിച്ച് കത്തോലിക്കാ വൈദീകൻ, പ്രചോദനമായത് വിശുദ്ധ ജോൺ മരിയ വിയാനി

    വിശുദ്ധവാരത്തിൽ 1167 പേരെ കുമ്പസാരിപ്പിച്ച് കത്തോലിക്കാ വൈദീകൻ, പ്രചോദനമായത് വിശുദ്ധ ജോൺ മരിയ വിയാനി0

    ടെക്‌സസ്: ഇക്കഴിഞ്ഞ വിശുദ്ധ വാരത്തിൽ 65 മണിക്കൂർ സമയം കുമ്പസാരക്കൂടിൽ ചെലവഴിച്ച് 1167 പേർക്ക് അനുരജ്ഞ കൂദാശ നൽകിയ കത്തോലിക്കാ വൈദീകനെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. അമേരിക്കൻ സംസ്ഥാനമായ ടെക്‌സസിലെ സ്പ്രിംഗ് സിറ്റി ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് ഇടവക വികാരി ഫാ. ഡേവിഡ് മൈക്കിൾ മോസസാണ് ആ വൈദീകൻ. ഓശാന ഞായറിന് തലേന്ന് മുതൽ ദുഃഖവെള്ളിവരെ സ്വന്തം ഇടവകയിൽ 47 മണിക്കൂറും ഹൂസ്റ്റൺ കെയ്ൻ സ്ട്രീറ്റിലുള്ള സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ 18 മണിക്കൂറും ചെലവഴിച്ചാണ് ഇത്രയേറെപ്പേരെ

  • ഇസ്ലാം മതവിശ്വാസിയായിരുന്ന ഐ.ഐ.ടി ബിരുദധാരി ഇന്ന് ക്രിസ്തുവിന്റെ സാക്ഷി

    ഇസ്ലാം മതവിശ്വാസിയായിരുന്ന ഐ.ഐ.ടി ബിരുദധാരി ഇന്ന് ക്രിസ്തുവിന്റെ സാക്ഷി0

    ഷെരീൻ യൂസഫ് എന്ന പേര് അമേരിക്കയിലെ ഹൂസ്റ്റൺ നിവാസികൾക്കിടയിൽ ഇന്ന് ഏറെ സുപരിചതമാണ്. ഒമാനിൽ ജനിച്ചുവളരുകയും പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്ത ഇന്ത്യൻ വംശജയായ ഷെരീൻ പ്രശസ്തി കൈവരിക്കുന്നത് ബ്രീത്തിങ് കോച്ച് (ശ്വസനപ്രക്രിയ മെച്ചപ്പെടുത്താൻ പരിശീലിപ്പിക്കുന്ന വ്യക്തി) എന്ന നിലയിലത്രേ.  എന്നാൽ ജോലി മേഖലയിൽ പേരെടുക്കാൻ സാധിച്ചു എന്നതിനേക്കാൾ ഉപരി  ക്രിസ്തുവിനെ അറിയാൻ സാധിച്ചു എന്നതിലാണ് ഈ യുവതി ഏറ്റവും അഭിമാനം കണ്ടെത്തുന്നത്. ഇസ്ലാം മതവിശ്വാസിയായിരുന്ന ഷെരീൻ യൂസഫ് ഇന്ന് ക്രിസ്തുവിന് കത്തോലിക്കാ സഭയിലെ അംഗമായി സാക്ഷ്യം നൽകുന്നു.

  • ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യോഹന്നാനായി അഭിനയിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി; വിയോഗം കാൻസർ മൂലം

    ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ യോഹന്നാനായി അഭിനയിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി; വിയോഗം കാൻസർ മൂലം0

    ലോസ് ആഞ്ചലസ്: മെൽഗിബ്‌സൺ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് സിനിമ ‘പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ വിശുദ്ധ യോഹന്നാൻ ശ്ലീഹയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ്റ്റോ ജിവ്‌കോവ് നിര്യാതനായി. ശ്വാസകോശ അർബുദത്തെ തുടർന്ന് ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ചയുടെ തലേന്നായിരുന്നു (മാർച്ച് 31) 48 വയസുകാരനായ അദ്ദേഹത്തിന്റെ വിയോഗം. ബൾഗേറിയൻ സിനിമാ നിർമാണ കമ്പനിയായ ‘റെഡ് കാർപ്പെറ്റിന്റെ സഹസ്ഥാപകൻ കൂടിയാണ് ക്രിസ്റ്റോ. ബൾഗേറിയൻ വംശജനായ ഇദ്ദേഹം ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ ചിത്രീകരിച്ച ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’, നിരവധി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ എർമാനോ

  • വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമങ്ങൾ തൽസമയം ശാലോം വേൾഡിൽ0

    വത്തിക്കാൻ സിറ്റി: ഓശാന തിരുനാൾ മുതൽ ഈസ്റ്റർ ദിനംവരെ വത്തിക്കാനിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും. ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്സ് തുടങ്ങിയവയ്ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ, ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworld.org/watchlive), യൂ ട്യൂബ് ചാനൽ (youtube.com/shalomworld), ഫേസ്ബുക്ക് പേജ് (facebook.com/shalomworld)

  • വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് സഹായമെത്രാന്റെ വസതിയിൽ നിന്നും ദിവ്യസക്രാരി മോഷ്ടിക്കപ്പെട്ടു

    വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് സഹായമെത്രാന്റെ വസതിയിൽ നിന്നും ദിവ്യസക്രാരി മോഷ്ടിക്കപ്പെട്ടു0

    ലോസ് ആഞ്ചെലസ്: വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ വസതിയിൽ നിന്നും ദിവ്യസക്രാരി മോഷ്ടിക്കപ്പെട്ടു. ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ വീട്ടിൽ നിന്നും മാർച്ച് 24 വെള്ളിയാഴ്ചയ്ക്കും മാർച്ച് 26 ഞായറാഴ്ചയ്ക്കും ഇടയിലാണ് മോഷണം നടന്നത്. മോഷണം സംബന്ധിച്ച് അന്വേഷണം ധൃതഗതിയിൽ പുരോഗമിക്കുകയാണെന്ന് ലോസ് ആഞ്ചെലസ് ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത വസതിയുടെ സുരക്ഷപരിഗണിച്ച് വീഡിയോ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അന്വേഷണ ആവശ്യങ്ങൾക്ക് ഉപകരിക്കുമെന്നും ഷെരീഫ് വകുപ്പ് അറിയിച്ചു. എങ്കിലും

Latest Posts

Don’t want to skip an update or a post?