ഫ്രാന്സിസ് മാര്പാപ്പയുടെ കുമ്പസാരക്കാരനായിരുന്ന കര്ദിനാള് ലൂയിസ് പാസ്ക്വല് ഡ്രിയിക്ക് വിട ചൊല്ലി അര്ജന്റീനയിലെ സഭ
- AMERICA, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 4, 2025
കാലിഫോർണിയ: വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകനായിരുന്ന ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന ഹോളിവുഡ് സിനിമ ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ തരംഗമാകുന്നു. സുപസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോ ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമയ്ക്ക മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഭൂതോച്ഛാടനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ഫാ. അമോർത്ത് രചിച്ച ‘ആൻ എക്സോർസിസ്റ്റ് ടെൽസ് ഹിസ് സ്റ്റോറി’, ‘ആൻ എക്സോർസിസ്റ്റ്- മോർ സ്റ്റോറീസ്’ എന്നീ രണ്ട് ഓർമക്കുറിപ്പുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
വാഷിംഗ്ടൺ ഡി.സി: പുതുവർഷം പിറന്ന് മൂന്ന് മാസം പിന്നിടുന്നതിനിടെ മാത്രം അമേരിക്കയിൽ അക്രമിക്കപ്പെട്ടത് 69 കത്തോലിക്കാ ദൈവാലയങ്ങൾ. വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായുള്ള ‘ഫാമിലി റിസർച്ച് കൗൺസിൽ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് നടുക്കുന്ന ഈ വിവരം പുറത്തുവിട്ടത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായെന്ന ആശങ്കയും ‘ദൈവാലയങ്ങൾക്കെതിരായ ശത്രുത’ എന്ന തലകെട്ടോടെ പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ആദ്യ മൂന്നു മാസത്തെ അക്രമങ്ങളുടെ കണക്കിനേക്കാൾ വളരെ കൂടുതലാണ് ഈ വർഷത്തെ കണക്ക്. 2020ൽ ആദ്യ
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ ഇടയനായി നിയമിക്കപ്പെട്ട മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്. മാർ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണത്തിനൊപ്പം രൂപതയുടെ പ്രഥമ ഇടയൻ ബിഷപ്പ് മാർ ബോസ്കോ പൂത്തൂരിനുള്ള യാത്രയയപ്പും ക്രമീകരിച്ചിട്ടുണ്ട്. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കാൽദിയൻ കാത്തലിക് ദൈവാലയത്തിൽ വൈകീട്ട് 5.00നാണ് മെത്രാഭിഷേക തിരുക്കർമങ്ങൾ. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
ടെക്സസ്: ഇക്കഴിഞ്ഞ വിശുദ്ധ വാരത്തിൽ 65 മണിക്കൂർ സമയം കുമ്പസാരക്കൂടിൽ ചെലവഴിച്ച് 1167 പേർക്ക് അനുരജ്ഞ കൂദാശ നൽകിയ കത്തോലിക്കാ വൈദീകനെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. അമേരിക്കൻ സംസ്ഥാനമായ ടെക്സസിലെ സ്പ്രിംഗ് സിറ്റി ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് ഇടവക വികാരി ഫാ. ഡേവിഡ് മൈക്കിൾ മോസസാണ് ആ വൈദീകൻ. ഓശാന ഞായറിന് തലേന്ന് മുതൽ ദുഃഖവെള്ളിവരെ സ്വന്തം ഇടവകയിൽ 47 മണിക്കൂറും ഹൂസ്റ്റൺ കെയ്ൻ സ്ട്രീറ്റിലുള്ള സെന്റ് ജോസഫ്സ് ദൈവാലയത്തിൽ 18 മണിക്കൂറും ചെലവഴിച്ചാണ് ഇത്രയേറെപ്പേരെ
ഷെരീൻ യൂസഫ് എന്ന പേര് അമേരിക്കയിലെ ഹൂസ്റ്റൺ നിവാസികൾക്കിടയിൽ ഇന്ന് ഏറെ സുപരിചതമാണ്. ഒമാനിൽ ജനിച്ചുവളരുകയും പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്ത ഇന്ത്യൻ വംശജയായ ഷെരീൻ പ്രശസ്തി കൈവരിക്കുന്നത് ബ്രീത്തിങ് കോച്ച് (ശ്വസനപ്രക്രിയ മെച്ചപ്പെടുത്താൻ പരിശീലിപ്പിക്കുന്ന വ്യക്തി) എന്ന നിലയിലത്രേ. എന്നാൽ ജോലി മേഖലയിൽ പേരെടുക്കാൻ സാധിച്ചു എന്നതിനേക്കാൾ ഉപരി ക്രിസ്തുവിനെ അറിയാൻ സാധിച്ചു എന്നതിലാണ് ഈ യുവതി ഏറ്റവും അഭിമാനം കണ്ടെത്തുന്നത്. ഇസ്ലാം മതവിശ്വാസിയായിരുന്ന ഷെരീൻ യൂസഫ് ഇന്ന് ക്രിസ്തുവിന് കത്തോലിക്കാ സഭയിലെ അംഗമായി സാക്ഷ്യം നൽകുന്നു.
ക്രിസ്തുവിന്റെ സുവിശേഷവുമായി ലോകം ചുറ്റുന്ന മുൻ അധോലോക നായകനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഇംഗ്ലീഷുകാരനായ ജോൺ പ്രിഡ്മോർ. പ്രിഡ്മോർ എങ്ങനെ അധോലോക നായകനായി, അവിടെനിന്ന് എപ്രകാരം ഉയിർത്തെഴുന്നേറ്റു എന്നുകൂടി അറിയുന്നത് ഉചിതമായിരിക്കും, കുടുംബത്തകർച്ചകൾ സാധാരണമാകുന്ന ഇക്കാലത്ത് വിശേഷിച്ചും. ‘എല്ലാ ദിവസത്തെയുംപോലെ അന്നും ഞാൻ ഉറങ്ങാൻ കിടക്കയിലേക്ക് വന്നു. പതിവുപോലെ മമ്മാ എന്റെ ബെഡ്ഡിനരികിലെത്തി. മമ്മ എന്നെ കിടക്കയിൽ കിടത്തി പുതപ്പിക്കുന്നതിനിടയിൽ ഡാഡിയും അവിടേക്കുവന്നു. ഡാഡിയുടെ മുഖം ആകെ അസ്വസ്ഥമായിരുന്നു. ഞാൻ ഡാഡിയോട് ഗുഡ്നൈറ്റ് പറഞ്ഞെങ്കിലും അതിനു മറുപടി പറയാതെ
”നമ്മുടെ ഹൃദയങ്ങളിൽ ആനന്ദവും ദുഃഖവുമുണ്ട്. നമ്മുടെ മുഖങ്ങളിൽ പുഞ്ചിരിയും കണ്ണീരുമുണ്ട്. ഈ ലോക ജീവിതത്തിന്റെ ഒരു സത്യമായ അവസ്ഥയാണത്. എന്നാൽ, ക്രിസ്തു ഉത്ഥാനം ചെയ്തു, അവിടുന്ന് ഇന്നും ജീവിക്കുന്നു, അവിടുന്ന് നമ്മോടോപ്പം ചരിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ ഈ ലോകത്തിൽ നമ്മുടെ ദൗത്യങ്ങൾ ഗാനങ്ങളാലപിച്ചും പുഞ്ചിരിച്ചും നാം ചെയ്തു തീർക്കുമ്പോഴും സ്വർത്തിലാണ് കണ്ണുറപ്പിക്കുന്നത്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ഈസ്റ്റർ സന്ദേശം, 2011) നിങ്ങൾ അത്ഭുതപ്പെടേണ്ട. കുരിശിൽ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അവൻ ഉയിർത്തെഴുന്നേറ്റു. അവൻ ഇവിടെയില്ല.
യേശു ഉയിർത്തെഴുന്നേറ്റത് ഒരു സത്യമല്ലെങ്കിൽ, ക്രിസ്തുമതം എന്നത് കള്ളത്തരത്തിൽ പണിതുയർത്തിയ ചീട്ടുകൊട്ടാരമാകും. അങ്ങനെയെങ്കിൽ ഈ ചീട്ടുകൊട്ടാരം ഒരിക്കലും രണ്ടായിരം വർഷം പിന്നിട്ട് ഇന്നും നിലനിൽക്കുമായിരുന്നില്ല- വായിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ഈസ്റ്റർ സന്ദേശം അസത്യത്തിനും അന്ധകാരത്തിനും മരണത്തിനുമെതിരെയുള്ള വിജയമാണ് യേശുവിന്റെ ഉത്ഥാനം. യേശുനാഥൻ നേടിയെടുത്ത ഈ വിജയമാണ് ഉയിർപ്പ് തിരുനാളിലൂടെ നാം ആഘോഷിക്കുന്നത്. യേശുവിന്റെ ജനനവും ജീവിതവും പീഡാസഹനങ്ങളും കുരിശുമരണവുമൊക്കെ ചരിത്ര സംഭവങ്ങളായി ലോകമെമ്പാടും അംഗീകരിക്കുന്നുണ്ട്. എന്നാൽ യേശുവിന്റെ ഉത്ഥാനത്തെ ഒരു സത്യമായി അംഗീകരിക്കാൻ
Don’t want to skip an update or a post?