Follow Us On

03

November

2025

Monday

  • പ്രശസ്ത വചനപ്രഘോഷകന്‍ അരവിന്ദാക്ഷ മേനോന്‍ നിര്യാതനായി

    പ്രശസ്ത വചനപ്രഘോഷകന്‍ അരവിന്ദാക്ഷ മേനോന്‍ നിര്യാതനായി0

    തൃശൂര്‍: പ്രശസ്ത വചനപ്രഘോഷകനും ദീര്‍ഘകാലം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനുമായിരുന്ന അരവിന്ദാക്ഷ മേനോന്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇന്നലെ (ഏപ്രില്‍ 19ന്) മരണം സംഭവിച്ചത്. തന്റെ ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള വഴികള്‍ വിവരിച്ചുകൊണ്ട് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അരവിന്ദാക്ഷ മേനോന്‍ നടത്തിയിരുന്ന അനുഭവ സാക്ഷ്യങ്ങള്‍ അനേകരെ വിശ്വാസത്തില്‍ ഉറപ്പിക്കുകയും വളര്‍ത്തുകയും ചെയ്തിരുന്നു. കോട്ടയത്തിനടുത്ത് കുമരകത്തുള്ള ഒരു നായര്‍ തറവാട്ടില്‍ ജനിച്ചുവളര്‍ന്ന അരവിന്ദാമേനോന്‍ യുക്തിവാദത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച കാലത്തായിരുന്നു ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ഭാര്യ: ഓമന,

  • കുട്ടികളുടെ ലിംഗമാറ്റത്തിന് എതിരെ പ്രതികരിച്ച എലോൺ മസ്‌ക്കിന്റെ ട്വിറ്റർ പോസ്റ്റ്  തരംഗമാകുന്നു

    കുട്ടികളുടെ ലിംഗമാറ്റത്തിന് എതിരെ പ്രതികരിച്ച എലോൺ മസ്‌ക്കിന്റെ ട്വിറ്റർ പോസ്റ്റ് തരംഗമാകുന്നു0

    ന്യൂയോർക്ക്: കുട്ടികളെ ലിംഗമാറ്റ ചികിത്‌സകൾക്ക് വിധേമാക്കുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച ശതകോടീശ്വരനും ‘സ്‌പെയിസ് എക്‌സ്’ സ്ഥാപകനുമായ എലോൺ മസ്‌കിന്റെ ട്വിറ്റർ കുറിപ്പ് ഏറ്റെടുത്ത് ജനലക്ഷങ്ങൾ. ‘പ്രായപൂർത്തിയാകും മുമ്പ് കുട്ടികളെ വന്ധ്യംകരിച്ച മാതാപിതാക്കളെയും അധ്യാപകരെയും ജീവപര്യം ജയിലിലേക്ക് അയക്കണം,’ എന്ന കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത്. മുതിർന്നവരുടെ ലിംഗമാറ്റ ശസ്ത്രക്രിയകളും അനുബന്ധ ചികിത്‌സകളും സാധാരണമാണെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലിംഗമാറ്റ ചികിത്‌സകളും മറ്റും പ്രോത്‌സാഹിപ്പിക്കുകയും അതിന് നിയമസാധുത നൽകാനുള്ള നീക്കങ്ങൾ പ്രകടമാകുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ‘ട്വിറ്ററി’ന്റെ ഉടമകൂടിയായ മസ്‌ക്കിന്റെ ട്വീറ്റ്. പ്രസ്തുത

  • ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’: അദൃശ്യ പോരാട്ടത്തിന്റെ ദൃശ്യാവിഷ്‌കാരം

    ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’: അദൃശ്യ പോരാട്ടത്തിന്റെ ദൃശ്യാവിഷ്‌കാരം0

    ”നീ ചെയ്യുന്നതെന്തും ദൈവം അനുവദിക്കുന്നതുകൊണ്ടു മാത്രമാണ് സാധ്യമാകുന്നത്” (Whatever you do, you only do, because God allows…) എന്ന സത്യം പറഞ്ഞുറപ്പിക്കുകയാണ് ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’ എന്ന സിനിമ. ഒപ്പം ആത്മാക്കളുടെ അദൃശ്യലോകത്തെ നമ്മുടെ നേത്രങ്ങളുടെ മുമ്പിൽ അനാവരണം ചെയ്യുക കൂടിയാണ് ഈ ഹോളിവുഡ് സിനിമ. മനഃശാസ്ത്രവും വൈദ്യശാസ്ത്രവും ഇത്രയധികം പുരോഗമിച്ച ഈ ആധുനിക യുഗത്തിലും ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത പല അതിസ്വഭാവിക സംഭവങ്ങളെയും അവയ്ക്കു പിന്നിലുള്ള സാത്താനിക സ്വാധീനങ്ങളെയും വിശദീകരിക്കുന്നതിൽ ഏറെ ശ്രദ്ധേയമാണ് ‘ദ

  • യു.എസ് സുപ്രീം കോടതിയുടെ ഇടപെടൽ സഹായകമായി, കഴിഞ്ഞ ആറ് മാസത്തിനിടെ ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 32,260 ഗർഭസ്ഥ ശിശുക്കൾ

    യു.എസ് സുപ്രീം കോടതിയുടെ ഇടപെടൽ സഹായകമായി, കഴിഞ്ഞ ആറ് മാസത്തിനിടെ ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 32,260 ഗർഭസ്ഥ ശിശുക്കൾ0

    വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ കുപ്രസിദ്ധമായ ‘റോ വേഴ്‌സസ് വേഡ്’ വിധി യു.എസ് സുപ്രീം കോടതി തിരുത്തിക്കുറിച്ചതിനെ തുടർന്ന്, ഏതാണ്ട് അഞ്ച് മാസത്തിനിടെ ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 32,000ൽപ്പരം കുഞ്ഞുങ്ങൾ! ഗർഭച്ഛിദ്രത്തെ പ്രോത്‌സാഹിപ്പിക്കുന്ന കുപ്രസിദ്ധ സന്നദ്ധ സംഘടനയായ ‘സൊസൈറ്റി ഓഫ് ഫാമിലി പ്ലാനിംഗ്’ പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഗർഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നുമുള്ള 1973ലെ ‘റോ വേഴ്‌സസ് വേഡ്’ വിധി 2022 ജൂലൈ 24നാണ് യു.എസ് സുപ്രീം

  • ‘മാർപാപ്പ’യുടെ ഭൂതോച്ഛാടകൻ ഫാ. അമോർത്തിന്റെ ജീവിതം പങ്കുവെക്കുന്ന ഹോളിവുഡ്  സിനിമ തരംഗമാകുന്നു

    ‘മാർപാപ്പ’യുടെ ഭൂതോച്ഛാടകൻ ഫാ. അമോർത്തിന്റെ ജീവിതം പങ്കുവെക്കുന്ന ഹോളിവുഡ് സിനിമ തരംഗമാകുന്നു0

    കാലിഫോർണിയ: വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകനായിരുന്ന ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന ഹോളിവുഡ് സിനിമ ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’ തരംഗമാകുന്നു. സുപസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോ ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമയ്ക്ക മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഭൂതോച്ഛാടനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ഫാ. അമോർത്ത് രചിച്ച ‘ആൻ എക്‌സോർസിസ്റ്റ് ടെൽസ് ഹിസ് സ്റ്റോറി’, ‘ആൻ എക്‌സോർസിസ്റ്റ്- മോർ സ്റ്റോറീസ്’ എന്നീ രണ്ട് ഓർമക്കുറിപ്പുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

  • കഴിഞ്ഞ മൂന്ന് മാസത്തിനിടെ യു.എസിൽ അക്രമിക്കപ്പെട്ടത് 69 കത്തോലിക്കാ ദൈവാലയങ്ങൾ; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കൂടിയ കണക്ക്

    കഴിഞ്ഞ മൂന്ന് മാസത്തിനിടെ യു.എസിൽ അക്രമിക്കപ്പെട്ടത് 69 കത്തോലിക്കാ ദൈവാലയങ്ങൾ; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കൂടിയ കണക്ക്0

    വാഷിംഗ്ടൺ ഡി.സി: പുതുവർഷം പിറന്ന് മൂന്ന് മാസം പിന്നിടുന്നതിനിടെ മാത്രം അമേരിക്കയിൽ അക്രമിക്കപ്പെട്ടത് 69 കത്തോലിക്കാ ദൈവാലയങ്ങൾ. വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായുള്ള ‘ഫാമിലി റിസർച്ച് കൗൺസിൽ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് നടുക്കുന്ന ഈ വിവരം പുറത്തുവിട്ടത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായെന്ന ആശങ്കയും ‘ദൈവാലയങ്ങൾക്കെതിരായ ശത്രുത’ എന്ന തലകെട്ടോടെ പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ആദ്യ മൂന്നു മാസത്തെ അക്രമങ്ങളുടെ കണക്കിനേക്കാൾ വളരെ കൂടുതലാണ് ഈ വർഷത്തെ കണക്ക്. 2020ൽ ആദ്യ

  • ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹം ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്

    ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹം ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്0

    മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ ഇടയനായി നിയമിക്കപ്പെട്ട മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്. മാർ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണത്തിനൊപ്പം രൂപതയുടെ പ്രഥമ ഇടയൻ ബിഷപ്പ് മാർ ബോസ്‌കോ പൂത്തൂരിനുള്ള യാത്രയയപ്പും ക്രമീകരിച്ചിട്ടുണ്ട്. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കാൽദിയൻ കാത്തലിക് ദൈവാലയത്തിൽ വൈകീട്ട് 5.00നാണ്‌ മെത്രാഭിഷേക തിരുക്കർമങ്ങൾ. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

  • വിശുദ്ധവാരത്തിൽ 1167 പേരെ കുമ്പസാരിപ്പിച്ച് കത്തോലിക്കാ വൈദീകൻ, പ്രചോദനമായത് വിശുദ്ധ ജോൺ മരിയ വിയാനി

    വിശുദ്ധവാരത്തിൽ 1167 പേരെ കുമ്പസാരിപ്പിച്ച് കത്തോലിക്കാ വൈദീകൻ, പ്രചോദനമായത് വിശുദ്ധ ജോൺ മരിയ വിയാനി0

    ടെക്‌സസ്: ഇക്കഴിഞ്ഞ വിശുദ്ധ വാരത്തിൽ 65 മണിക്കൂർ സമയം കുമ്പസാരക്കൂടിൽ ചെലവഴിച്ച് 1167 പേർക്ക് അനുരജ്ഞ കൂദാശ നൽകിയ കത്തോലിക്കാ വൈദീകനെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. അമേരിക്കൻ സംസ്ഥാനമായ ടെക്‌സസിലെ സ്പ്രിംഗ് സിറ്റി ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് ഇടവക വികാരി ഫാ. ഡേവിഡ് മൈക്കിൾ മോസസാണ് ആ വൈദീകൻ. ഓശാന ഞായറിന് തലേന്ന് മുതൽ ദുഃഖവെള്ളിവരെ സ്വന്തം ഇടവകയിൽ 47 മണിക്കൂറും ഹൂസ്റ്റൺ കെയ്ൻ സ്ട്രീറ്റിലുള്ള സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ 18 മണിക്കൂറും ചെലവഴിച്ചാണ് ഇത്രയേറെപ്പേരെ

Latest Posts

Don’t want to skip an update or a post?