ബധിരര്ക്കായുള്ള ആദ്യ ദിവ്യകാരുണ്യ കോണ്ഗ്രസ് മേരിലാന്ഡില്
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- March 22, 2025
വാഷിംഗ്ടൺ ഡി.സി: ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച സിസ്റ്റർ റോസ്‌മേരി കോണെലിക്ക് 2023 ‘ലെറ്ററെ മെഡൽ’ അവാർഡ്. ഭിന്നശേഷിക്കാരായ കുട്ടികൾക്കിടയിൽ അഞ്ച് പതിറ്റാണ്ടിലധികമായി നടത്തുന്ന സുത്യർഹ സേവനം പരിഗണിച്ചാണ് അമേരിക്കൻ കത്തോലിക്കാ സഭയിലെതന്നെ ഏറ്റവും പൗരാണികത അവകാശപ്പെടാവുന്ന ബഹുമതികളിൽ ഒന്നായ ‘ലെറ്ററെ മെഡൽ’ നൽകി സിസ്റ്ററിനെ ആദരിക്കുന്നത്. ഭിന്നശേഷിക്കാരായ ആറു വയസുവരെയുള്ള കുട്ടികൾക്ക് വീടും സംരക്ഷണവും നൽകുന്ന ‘മിസെറികോർഡിയ ഫൗണ്ടേഷൻ’ അധ്യക്ഷയാണ് 92 വയസുകാരിയായ സിസ്റ്റർ കോണെലി. 1969ലാണ് സിസ്റ്റർ കോണേലി ‘മിസെറികോർഡിയ ഫൗണ്ടേഷ’ന്റെ ഭാഗമായത്. നോട്രെ
”സഭയിലിന്ന് സമർപ്പിത ജീവിതത്തിന്റെ അന്ത്യമായെന്നോ, സമർപ്പിത ജീവിതം അസംബന്ധവും വിഡ്ഢിത്തരവുമാണെന്നോ പ്രഖ്യാപിക്കുന്ന വിനാശത്തിന്റെ പ്രവാചകന്മാരോടൊപ്പം കൂട്ടുചേരരുത്. പകരം, വിശുദ്ധ പൗലോസ് പറയുന്നതുപോലെ നിങ്ങൾ യേശുക്രിസ്തുവിനെ ധരിക്കുകയും പ്രകാശത്തിന്റെ കവചം അണിയുകയും ചെയ്യുക. ഉണർന്ന് ജാഗരൂകരായിരിക്കുക. ചില സമയങ്ങളിൽ പ്രത്യക്ഷമാവുകയും ചിലപ്പോൾ മറഞ്ഞിരിക്കുന്നതുമായ ഒരു ‘മുഖം’ തേടിയുള്ള തീർത്ഥാടനമാണ് വാസ്തവത്തിൽ സമർപ്പിതജീവിതം. ദൈനംദിനം ചെറുകാൽവയ്പ്പുകളിലൂടെയും ശ്രേഷ്ഠമായ തീരുമാനങ്ങളിലൂടെയും ഇത് നിങ്ങളുടെ ഹൃദയത്തിന്റെ നിരന്തരമായ അനുഗ്രഹമാകട്ടെ.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രസംഗം, 2 ഫെബ്രുവരി 2013) രണ്ടിടങ്ങളിലാണ് ജാഗ്രതസൂക്ഷിക്കാൻ ക്രിസ്തു
വാഷിംഗ്ടൺ ഡി.സി: വിശുദ്ധ കുർബാനയുടെ അർത്ഥവും സൗന്ദര്യവും മഹത്വവും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ വിശ്വാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വിശേഷാൽ പ്രഭാഷണ പരമ്പരയുമായി യു.എസിലെ കത്തോലിക്കാ സഭ. മെത്രാൻ സമിതി നടപ്പാക്കുന്ന ‘നാഷണൽ യൂക്കരിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായി ഈ ഈസ്റ്റർ സീസണിൽ പ്രഭാഷണ പരമ്പര ക്രമീകരിച്ചിരിക്കുന്നത്. കരുണയുടെ തിരുനാൾ ദിനമായ ഏപ്രിൽ 13 മുതൽ പെന്തക്കുസ്താ തിരുനാൾ ദിനമായ മേയ് 25 വരെ എല്ലാ ഏഴ് വ്യാഴാഴ്ചകളിലാണ് ‘ബ്യൂട്ടിഫുൾ ലൈറ്റ്: എ പാസ്ചൽ മിസ്റ്റഗോജി’ എന്ന പേരിലുള്ള
”ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ആദ്യശിഷ്യരെ സംബന്ധിച്ചിടത്തോളം ഈശോയോടൊപ്പം യാത്ര ചെയ്യുക. സ്വന്തം തൊഴിലും ലക്ഷ്യങ്ങളും ജീവിതം തന്നെയും ക്രിസ്തുവിനു നൽകി അവിടുത്തോടൊപ്പം സഞ്ചരിക്കുക. ഇത് ബാഹ്യമായ ഒരു പ്രവൃത്തി മാത്രമല്ല, ആന്തരികവുമാണ്. നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മുഴുവൻ അവിടുത്തെ ഹിതപ്രകാരമാവുക. ഇവിടെ ആന്തരികമായ ഈ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. എന്നിലേക്കു ചുരുങ്ങാനോ എന്റെ സംതൃപ്തി മാത്രം ലക്ഷ്യം വച്ചു ജീവിക്കാനോ അല്ല അവിടുത്തെ അനുഗമിക്കുന്നത്. ഇത് പ്രധാനമായും എന്നെത്തന്നെ അവിടുത്തേക്ക് നൽകുന്നതാണ്. സ്വന്തം വിജയവും
”ദൈവത്തിനും അവിടുന്നു വാഗ്ദാനം ചെയ്യുന്ന രക്ഷയ്ക്കും മാത്രം തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു ദാഹം എല്ലാ മനുഷ്യരിലും അന്തർലീനമായി കിടപ്പുണ്ട്. ക്രിസ്തു നൽകുന്ന ജലത്തിനു മാത്രമേ അനന്തമായ ആ ദാഹം ശമിപ്പിക്കാനാകൂ. നാം ദൈവത്തിനായി ദാഹിക്കാൻ ദൈവം ഏറെ ദാഹിക്കുന്നു. കാരണം, യഥാർത്ഥ ആനന്ദം കണ്ടെത്താൻ അവിടുന്നിൽ നാമർപ്പിക്കുന്ന വിശ്വാസം വളരെ പ്രധാനമാണ്. ദൈവത്തെ നേടാനുള്ള നമ്മുടെ ഹൃദയത്തിലെ ആഴമേറിയ അഭിവാഞ്ചയെ തൃപ്തിപ്പെടുത്താൻ തെറ്റായ മതാത്മക ആശയങ്ങൾക്ക് കഴിയില്ലെന്നറിയുക.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രഭാഷണം, 24 ഫെബ്രുവരി 2008)
വാഷിംഗ്ടൺ ഡി.സി: അബ്രാഹമിന്റെയും ഇസഹാക്കിന്റെയും ജീവിതം ഇതിവൃത്തമാക്കുന്ന ബൈബിൾ സിനിമ ‘ഹിസ് ഒൺലി സൺ’ തിയേറ്ററുകളിലേക്ക്. മാർച്ച് 31ന് റിലീസിനെത്തുന്ന സിനിമ ക്രൗഡ് ഫണ്ടിംഗിലൂടെയാണ് (പൊതുജനങ്ങളിൽനിന്ന് പണം സമാഹരിച്ച) നിർമിച്ചിരിക്കുന്നത്. വിഖ്യാത ബൈബിൾ പരമ്പരയായ ‘ദ ചോസണി’ന്റെ പിന്നിൽ പ്രവർത്തിക്കുന്ന എയ്ഞ്ചസ് സ്റ്റുഡിയോസിന്റെ ഈസ്റ്റർ സമ്മാനമായി വിശേഷിപ്പിക്കാം പുതിയ സിനിമയെ. പൂർണമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിച്ച ഒരു സിനിമ യു.എസിലുടനീളം റിലീസ് ചെയ്യുന്നത് ഇത് ആദ്യമായിട്ടാകും. പ്രോജക്റ്റ് സ്പോൺസർ ചെയ്ത ആയിരക്കണക്കിന് ദാതാക്കൾ ഇതിന് ശക്തമായ പിന്തുണ
ക്രാക്കോ: കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാൻ ദൈവാലയ തിരുക്കർമങ്ങളിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ നിർദേശം നൽകി പോളിഷ് വിദ്യാഭ്യാസ മന്ത്രി ചെമിസ്ലാവ് ചാർണേക്. എൽ.ജി.ബി.ടി (സ്വവർഗ ലൈംഗീകത) പ്രത്യയശാസ്ത്രം കുട്ടികളിൽ ദുസ്വാധീനം ചെലുത്തുന്നുവെന്നും കുട്ടികളിലെ ആത്മഹത്യാ പ്രവണത വർധിക്കാൻ ഇത് കാരണമാകുന്നുവെന്നുമുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പോളിഷ് മന്ത്രി ഇപ്രകാരമൊരു നിർദേശം മുന്നോട്ടുവെച്ചത്. അനുദിന ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കുന്നതുൾപ്പടെ വിശ്വാസമൂല്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പ്രായപൂർത്തിയാകാത്തവരുടെ ആത്മഹത്യാശ്രമങ്ങൾ പോളണ്ടിൽ വർദ്ധിക്കുകയാണ്. 2021ൽ ജീവനൊടുക്കാൻ
”ബാലനായ യേശുവിനെ മൂന്നാം ദിവസമാണ് മാതാപിതാക്കൾ ദൈവാലയത്തിൽ കണ്ടെത്തുന്നത്. കുരിശുമരണത്തിനും ഉത്ഥാനത്തിനുമിടയിലെ മൂന്നു ദിവസത്തിലേക്ക് മൗനമായ ഒരു സൂചന ഇത് നൽകുന്നുണ്ട്. യേശുവിന്റെ അസാന്നിധ്യം സൃഷ്ടിച്ച വേദനയിലൂടെ കടന്നുപോയ ദിനങ്ങളാണിത്. അന്ധകാരത്തിന്റെ ദിനങ്ങളാണിത്, ആ ദിനങ്ങളുടെ ഭാരം അമ്മയുടെ വാക്കുകളിൽനിന്ന് മനസിലാക്കാം: ‘കുഞ്ഞേ, നീ എന്തുകൊണ്ടാണ് ഞങ്ങളോട് ഇങ്ങനെ ചെയ്തത്. നോക്കൂ നിന്റെ പിതാവും ഞാനും ഇത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു,’ (ലൂക്കാ 2:48). അങ്ങനെ യേശുവിന്റെ ഈ ആദ്യ പെസഹായിൽനിന്ന് കുരിശിലെ അവസാന പെസഹായിലേക്ക് ഒരു പാലം
Don’t want to skip an update or a post?