Follow Us On

25

February

2025

Tuesday

  • വചനത്തിൽ വേരുന്നിയ ജോസഫ്

    വചനത്തിൽ വേരുന്നിയ ജോസഫ്0

    ”നീതിമാന്റെ ലക്ഷണമായി ഒന്നാം സങ്കീർത്തനം കാണുന്നത് അവൻ ദൈവത്തിന്റെ വചനമായ ന്യായപ്രമാണം പാലിക്കുന്നതിൽ സന്തോഷവാനാണ് എന്നാണ്. നീതിമാൻ തന്റെ വേരുകൾ ആഴ്ത്തിയിരിക്കുന്നത് വളക്കൂറുള്ളതും നനവുള്ളതുമായ മണ്ണിലേക്കാണ്- അത് ദൈവവചനമാണ്. ദൈവത്തിൽനിന്ന് വരുന്ന വാർത്ത തുറന്ന മനസോടെയാണ് അവിടുന്ന് സ്വീകരിക്കുന്നത്‌. നിയമത്തെ സുവിശേഷമായി ജീവിക്കുന്നനാണ് ജോസഫ്.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം) സന്താപമല്ലേ സന്തോഷത്തിന്റെ മാതാവ്! ക്രിസ്തുവിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ താൻ നടന്ന വഴികളിലൂടെ കൂട്ടിക്കൊണ്ടുപോകാൻ അവിടുത്തേക്ക് ഇഷ്ടമാണ്. കനൽ നിറഞ്ഞ വഴിയിലൂടെ നടത്തിക്കൊണ്ട്

  • ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിന്റെ  നവനാൾ പ്രാർത്ഥന ക്രമീകരിച്ച്  അന്താരാഷ്ട്ര സംഘടന;  അണിചേരാം നമുക്കും

    ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിന്റെ  നവനാൾ പ്രാർത്ഥന ക്രമീകരിച്ച് അന്താരാഷ്ട്ര സംഘടന;  അണിചേരാം നമുക്കും0

    വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ 10-ാം പിറന്നാളിൽ (മാർച്ച് 13) ഫ്രാൻസിസ് പാപ്പ എത്തിനിൽക്കുമ്പോൾ, പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ വിശുദ്ധ യൗസേപ്പിതാവിന്റെ നവനാൾ പ്രാർത്ഥന ക്രമീകരിച്ച് അന്താരാഷ്ട്ര അൽമായ സംഘടനയായ ‘നൈറ്റ്സ് ഓഫ് കൊളംബസ്’. ലോകത്തിലെ ഏറ്റവും വലിയ അൽമായ സംഘടനകൂടിയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മാർച്ച് 12ന് ആരംഭിച്ച നൊവേന ഈ വർഷം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന മാർച്ച് 20നാണ് സമാപിക്കുക. (വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനമായ മാർച്ച് 19

  • നീ ദൈവപുത്രനാണെങ്കിൽ

    നീ ദൈവപുത്രനാണെങ്കിൽ0

    ‘ദൈവത്തിനെതിരായ ഇന്നത്തെ കുറ്റപത്രം എല്ലാറ്റിനുമുപരിയായി അവിടുത്തെ സഭയെ സമ്പൂർണമായി അപകീർത്തിപ്പെടുത്തുന്നതിലും അങ്ങനെ സഭയിൽനിന്ന് നമ്മെ അകറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മനുഷ്യൻ നിർമിച്ചതല്ല സഭ. അത് ദൈവത്തിന്റെതാണ്. സഭയിൽ ഇന്നും ചീത്ത മത്സ്യങ്ങളും കളകളുമുണ്ട്. പക്ഷേ, ഇതിനിടയിലും ഇന്നും നശിപ്പിക്കപ്പെടാത്ത പരിശുദ്ധ സഭയുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം രക്തസാക്ഷികളുടെ സഭയാണ് ഇന്നത്തേത്. ജീവിക്കുന്ന ദൈവത്തെ സാക്ഷിക്കുന്ന സഭ. പിശാച് ആക്ഷേപകനാണ്. അവൻ രാവും പകലും നമ്മുടെ സഹോദരങ്ങളെ കുറ്റപ്പെടുത്തുന്നു (വെളി.12:10). സഭയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ദൈവം തന്നെയും നല്ലവനല്ലെന്ന് സ്ഥാപിക്കാൻ അവൻ തിടുക്കം

  • പുരോഹിതാ, നിനക്കൊരു ഭാവിയുണ്ട്!

    പുരോഹിതാ, നിനക്കൊരു ഭാവിയുണ്ട്!0

    ‘സഹോദരങ്ങളേ, രക്ഷയുടെ പാനപാത്രമെടുത്തുയർത്താനും ദൈവജനത്തിനായി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാനും ഒരു പുരോഹിതനല്ലേ കഴിയൂ. അതിനാൽ, പൗരോഹിത്യ ജീവിതത്തെയും സന്യാസ ജീവിതത്തെയും കുറിച്ച് ചിന്തിക്കുന്ന യുവജനങ്ങളെ, കേൾക്കുക: നിങ്ങൾ ഭയപ്പെടരുത്! നിങ്ങളുടെ ജീവിതം ക്രിസ്തുവിനു നൽകാൻ ഭയപ്പെടേണ്ട! സഭയുടെ ഹൃദയത്തിൽ പൗരോഹിത്യ ശുശ്രൂഷയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നിനുമാകില്ല. ലോകരക്ഷയ്ക്കായി അർപ്പിക്കുന്ന ബലിക്കു പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല. ക്രിസ്തുവിന്റെ വിളിക്ക് നിങ്ങൾ ഉത്തരം നൽകാതിരിക്കരുത്.’ (ബെനഡിക്ട് പതിനാറാമൻ പാപ്പ, പാരീസിൽ നടത്തിയ പ്രഭാഷണം, 13 സെപ്റ്റംബർ 2005) നാസി

  • ക്ലാസ് മുറികളിൽനിന്ന് കുരിശുരൂപം മാറ്റാനുള്ള  ശ്രമത്തിനെതിരെ ഓസ്ട്രിയൻ ബിഷപ്പ്

    ക്ലാസ് മുറികളിൽനിന്ന് കുരിശുരൂപം മാറ്റാനുള്ള  ശ്രമത്തിനെതിരെ ഓസ്ട്രിയൻ ബിഷപ്പ്0

    വിയന്ന: ക്ലാസ് മുറികളിൽനിന്ന് കുരിശുരൂപം മാറ്റാനുള്ള ശ്രമത്തിനെതിരെ ഓസ്ട്രിയൻ ബിഷപ്പ് ഹെർമൻ ഗ്ലെറ്റ്ലർ. ക്ലാസ്മുറികളിൽനിന്ന് മതചിഹ്നങ്ങൾ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രിയൻ സംസ്ഥാനമായ ടൈറോലിയയിലെ സ്റ്റുഡൻസ് പാർലമെന്റ് അവിടത്തെ സ്റ്റേറ്റ് ഭരണകൂടത്തിന് ഒരു കത്ത് അയച്ചിരുന്നു. ഇതിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടാണ് ഇൻസ്ബ്രൂക്ക് രൂപതാധ്യക്ഷനായ അദ്ദേഹം രംഗത്തെത്തിയത്. കുരിശുരൂപം വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അടയാളമായി ഓസ്ട്രിയയുടെ സംസ്‌ക്കാരത്തിൽ ആഴത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ചിഹ്നമാണെന്നത് വിസ്മരിക്കരുതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ‘ക്രൂശിതന്റെ നീട്ടിയ കരങ്ങൾ ദൈവം തന്റെ അനുഗ്രഹവും പരിചരണവും എല്ലാവർക്കുമായി വാഗ്ദാനം

  • നിക്കാരാഗ്വയിൽ ജോൺ പോൾ രണ്ടാമൻ യൂണിവേഴ്‌സിറ്റി  അടച്ചുപൂട്ടി, കാരിത്താസിനെ  പിരിച്ചുവിട്ടു; സഭയ്‌ക്കെതിരായ പ്രതികാരം കടുപ്പിച്ച് ഒർട്ടേഗ

    നിക്കാരാഗ്വയിൽ ജോൺ പോൾ രണ്ടാമൻ യൂണിവേഴ്‌സിറ്റി  അടച്ചുപൂട്ടി, കാരിത്താസിനെ പിരിച്ചുവിട്ടു; സഭയ്‌ക്കെതിരായ പ്രതികാരം കടുപ്പിച്ച് ഒർട്ടേഗ0

    മനാഗ്വ: സ്വേച്ഛാധിപത്യത്തിന് എതിരെ പോരാടുന്ന നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്കുനേരായ പ്രതികാര നടപടി വീണ്ടും കടുപ്പിച്ച് പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം. ജോൺ പോൾ രണ്ടാമന്റെ നാമധേയത്തിലുള്ള രാജ്യത്തെ പ്രമുഖമായ കത്തോലിക്കാ യൂണിവേഴ്‌സിറ്റിക്കും ആഗോളസഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസിന്റെ നിക്കരാഗ്വൻ ഘടകത്തിനും എതിരെയാണ് ഒർട്ടേഗയുടെ പുതിയ നീക്കം. രാജ്യത്ത് നാല് ക്യാംപസുകളുള്ള ജോൺ പോൾ യൂണിവേഴ്‌സിറ്റി അടച്ചുപൂടിക്കുകയും കാരിത്താസ് നിക്കരാഗ്വയെ പിരിച്ചുവിടുകയും ചെയ്ത സംഭവം ഔദ്യോഗിക പത്രമായ ‘ലാ ഗസെറ്റ’യാണ് റിപ്പോർട്ട് ചെയ്തത്. ഇതോടൊപ്പം നിക്കരാഗ്വൻ സഭയുടെ

  • നാസ്തികന്റെ വിലാപം

    നാസ്തികന്റെ വിലാപം0

    ‘ദൈവവുമായുള്ള ഒരാളുടെ ബന്ധം ഓരോ സമയവും വ്യത്യസ്തമാകാം. മതവിശ്വാസം ഒരു കുഞ്ഞിന്റെ വളർച്ചപോലെയത്രേ. കുഞ്ഞായിരിക്കുമ്പോൾ നമ്മുടെ പൂർണ ആശ്രയത്വംവഴി മതവിശ്വാസം ഒരാവശ്യമായി വരുന്നു. എന്നാൽ, ആ കുഞ്ഞ് വളർന്ന് പ്രായപൂർത്തിയാകുമ്പോൾ കൂടുതൽ സ്വാതന്ത്ര്യവും സ്വന്തം തീരുമാനമെടുക്കാനുള്ള താൽപ്പര്യവും വളരുന്നു. വിധേയത്വം ഇഷ്ടമില്ലാതാകുന്നു. ഈ സമയത്താണ് നിരീശ്വരത്വത്തിലേക്കും മറ്റും ഒരാൾ വീഴുന്നത്. അപ്പോഴും ദൈവത്തിന്റെ യഥാർത്ഥ മുഖം കാണാൻ അയാൾ കൊതിക്കും. നാം ഭാഗ്യപ്പെട്ടവരാണ്, കാരണം ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് ഒരു കുറവുമില്ല. നാം അവിടുന്നിൽനിന്ന് അകന്നുപോയാലും ജീവിതം കൈമോശം

  • ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടും ആയിരങ്ങൾ  കത്തോലിക്കാ വിശ്വാസം സ്വീകരിക്കും

    ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടും ആയിരങ്ങൾ  കത്തോലിക്കാ വിശ്വാസം സ്വീകരിക്കും0

    ഫിലാഡൽഫിയ: തീവ്ര സെക്കുലറിസവും മതനിരാസവും വെല്ലുവിളി ഉയർത്തുമ്പോഴും ക്രിസ്തുവിശ്വാസം നെഞ്ചോട് ചേർക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത്തവണ ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടുമായി ആയിരക്കണക്കിനാളുകളാണ് കത്തോലിക്കാ വിശ്വാസം (മുതിർന്നവരുടെ മാമ്മോദീസ- അഡൽട്ട് ബാപ്റ്റിസം) സ്വീകരിക്കാൻ തയാറെടുക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിവിധ രൂപതകളിൽനിന്നുള്ള പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള കണക്കാണിത്. ജീവിതയാത്രയ്ക്കിടെ ക്രിസ്തുവിനെ അടുത്തറിഞ്ഞും സഭാവിശ്വാസത്തിൽ ആകൃഷ്ടരായും നിരവധിപേർ ക്രിസ്തുവിശ്വാസം സ്വീകരിക്കാറുണ്ട്. മുതിർന്നവരുടെ മാമ്മോദീസാ സ്വീകരണത്തിനായി ഏറ്റവും ഉചിതമായ സമയം ഈസ്റ്റർ തിരുക്കർമ മധ്യേയാണ്.

Latest Posts

Don’t want to skip an update or a post?