'ദി ചോസണ്: ലാസ്റ്റ് സപ്പര്' ഔദ്യോഗിക ട്രെയിലര് പുറത്തിറങ്ങി
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- February 21, 2025
അങ്ങ് വിയറ്റ്നാമിലുമുണ്ട് ഒരു മദർ തെരേസ! പതിനായിരക്കണക്കിന് അനാഥക്കുട്ടികൾക്ക് പുതുജീവിതം സമ്മാനിക്കുന്ന ടിയു ഹ്യൂൻ ഹൊങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? കാൻസറിന്റെ വേദനകൾക്കിടയിലും അഗതികളുടെ സംരക്ഷണത്തിൽ വ്യാപൃതയാണ് ടിയു ഹ്യൂൻ. ജനിച്ചു ദിവസങ്ങൾക്കുള്ളിൽ മാതാപിതാക്കൾ തള്ളിക്കളഞ്ഞ അവൾക്ക് എങ്ങനെയും ജീവിക്കണമായിരുന്നു. അതിനവൾക്ക് നടക്കേണ്ടിവന്നത് മരണം പതിയിരിക്കുന്ന വഴികൾ. ഒരിക്കലും എത്തിപ്പെടാൻ ആരും ആഗ്രഹിക്കാത്തിടങ്ങളിലൂടെ നടന്നു തുടങ്ങിയ അവൾക്ക് ചെന്ന് കയറേണ്ടിവന്നത് പ്രാപ്പിടിയന്മാരും ചെന്നായ്ക്കളും പതുങ്ങിയിരിക്കുന്ന ഇരുട്ടിടങ്ങളിലേക്ക്. അവളുടെ ശരീരം മാത്രമല്ല മനസ്സും അവർ കൊത്തിപ്പറിച്ചു. എട്ടും പൊട്ടും തിരിച്ചറിയാത്ത
ചിക്കാഗോ: ബൈബിളിന്റെ ഭാഗങ്ങൾ മാറ്റിയെഴുതി ക്രിസ്തുമതത്തെ അട്ടിമറിക്കാനുള്ള ചൈനീസ് സർക്കാരിന്റെ ശ്രമങ്ങളെക്കുറിച്ച് അമേരിക്കൻ പാർലമെന്റിന്റെ ചൈനീസ് കാര്യങ്ങൾക്കായുള്ള സെലക്ട് കമ്മിറ്റി ചെയർമാനും ജനപ്രതിനിധി സഭാംഗവുമായ മൈക്ക് ഗല്ലെഗർ മുന്നറിയിപ്പ്. ‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ബൈബിൾ മാറ്റിയെഴുതുകയാണ്,’ കഴിഞ്ഞ ദിവസങ്ങളിൽ ചിക്കാഗോയിൽ സമ്മേളിച്ച ലോകമതങ്ങളുടെ പാർലമെന്റിന്റെ ദ്വൈവാർഷിക സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് മുന്നറിയിപ്പെന്നോണം അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനീസ് സർക്കാർ ബൈബിളിന്റെ ഭാഗങ്ങൾ തിരുത്തിയെഴുതുകയും അത് വസ്തുതയായി പഠിപ്പിക്കുകയും ചെയ്യുന്ന രണ്ട് ഉദാഹരണങ്ങൾ അദ്ദേഹം സമ്മേളനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ആദ്യ
സാൻ ഫ്രാൻസിസ്കോ: ‘തിരഞ്ഞുപിടിച്ചുള്ള ആക്രമണ’ത്തിനൊപ്പം അപര്യാപ്തമായ മതവിദ്യാഭ്യാസവും വിശ്വാസ രൂപീകരണത്തിലെ വീഴ്ചകളും സഭയെ ദുർബലമാക്കുമെന്ന് തുറന്നടിച്ച് സാൻ ഫ്രാൻസിസ്കോ ആർച്ച്ബിഷപ്പ് സാൽവത്തോർ കോർഡിലിയോൺ. യു.എസിലെ 72 ദശലക്ഷം കത്തോലിക്കരിൽ പലർക്കും മികവുറ്റ വിശ്വാസ പരിശീലനം ലഭിക്കാത്തതും ക്രൈസ്തവ നാമധാരികൾ മാത്രമായ കത്തോലിക്കർ, സഭാ പ്രബോധനങ്ങളെയും പാരമ്പര്യങ്ങളെയും എതിർക്കുന്ന മതേതര കാഴ്ചപ്പാടുകളോട് പക്ഷം ചേരാൻ നിർബന്ധിക്കപ്പെടുന്നതും സഭയുടെ ശക്തി ചോർത്തിക്കളയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഫോക്സ് ന്യൂസ് ഡിജിറ്റലിന്’ നൽകിയ അഭിമുഖത്തിലാണ് കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അദ്ദേഹം
ഇസ്താംബുൾ: തുർക്കിയിൽ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ തടയാൻ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കാംപെയിൻ. ഇസ്താംബുളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ആഗസ്റ്റ്15ന് ട്രാബ്സോണിലെ ചരിത്രപ്രസിദ്ധമായ സുമേലാ മൊണാസ്ട്രിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന തിരുനാൾ തടയാനാണ് ദേശീയ ഇസ്ലാമിസ്റ്റ് പാർട്ടികൾ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. പ്രചാരണത്തിന് നേതൃത്വം നൽകുന്നത് തുർക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 1,600 വർഷം പഴക്കമുള്ള ട്രാബ്സോണിലെ സുമേല മൊണാസ്ട്രിയിലെ ആഘോഷങ്ങൾ റദ്ദാക്കാൻ ദേശീയവാദികളും ഇസ്ലാമിക
ക്രിസ്തുവിനെ തള്ളിപ്പറയണം, അല്ലെങ്കിൽ മരിക്കണം! ആരുമൊന്ന് പതറുമെങ്കിലും സെമിനാരിക്കാരനായ ജാക്കസ് മുറാദ് തിരഞ്ഞെടുത്തത് മരണത്തിലേക്കുള്ള പാത. പക്ഷേ, അവിടെ സംഭവിച്ചത് ഒരു അത്ഭുതമാണ്. ആ സെമിനാരിക്കാരനാണ് ഇന്നത്തെ സിറിയൻ ആർച്ച്ബിഷപ്പ് ജാക്കസ് മുറാദ്. സിറിയയിലെ ഹോംസ് ആർച്ച്ബിഷപ്പ് ജാക്കസ് മുറാദിന് ആ ദിനങ്ങൾ ഇപ്പോഴും മറക്കാനാവുന്നില്ല. ഓർമയിലിപ്പോഴും, തന്റെ കഴുത്തിനോട് വാൾ ചേർത്തുവെച്ച് നിൽക്കുന്ന തീവ്രവാദിയുടെ മുഖമാണ്. അവന്റെ വാക്കുകൾ ചുട്ടുപഴുത്ത ഈയം പോലെ പൊള്ളിക്കുന്നതും. എന്താണ് തങ്ങൾ ചെയ്യുന്നതെന്നറിയാത്ത ഒരുകൂട്ടം മനുഷ്യർ മാത്രമായിരുന്നു അവർ. അവരുടെ
വാഷിംഗ്ടൺ ഡി.സി: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യാ സന്ദർശനം അടുത്ത മാസം നടക്കാനിരിക്കെ, രാജ്യത്തെ മത പീഡനങ്ങൾ ഉൾപ്പടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അമേരിക്ക വീണ്ടും രംഗത്ത്. പതിവ് പത്ര സമ്മേളനത്തിനിടെ അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മുള്ളറാണ് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മുൻപത്തെ പോലെതന്നെ ഇനിയും ശബ്ദമുയർത്തുമെന്ന് വ്യക്തമാക്കിയത്. ക്രിസ്തുമതം ഉൾപ്പെടെ ഏതു മതവിശ്വാസത്തിന് എതിരെയും ലോകത്തിന്റെ ഏതു ഭാഗത്തു നടക്കുന്ന അടിച്ചമർത്തലിനെതിരെയും നിലപാട് സ്വീകരിക്കുന്നതാണ് അമേരിക്കൻ നിലപാടെന്നും ആദ്ദേഹം പറഞ്ഞു. ‘ജി 20’ ഉച്ചകോടിക്കായി
വാഷിംഗ്ടൺ ഡി.സി: എൺപത്തേഴായിരത്തിൽപ്പരം അനാഥ ബാല്യങ്ങൾക്കു വീടൊരുക്കിയ ഹോണ്ടുറാസിലെ ഫ്രാൻസിസ്കൻ സന്യാസിനി സിസ്റ്റർ മരിയ റോസ ലെഗോളിന്റെ ജീവിതം അടയാളപ്പെടുത്തുന്ന സിനിമ ‘വിത്ത് ദിസ് ലൈഫ്’ തീയറ്ററുകളിലേക്ക്. 2020ൽ കോവിഡ് ബാധിതയായി 93-ാം വയസിൽ അന്ത്യശ്വാസം വലിക്കുന്നതും വരെ അവർ നയിച്ച ഐതിഹാസിക ജീവിതം, ഹോണ്ടുറാസിലെ മദർ തെരേസ എന്ന വിശേഷണത്തിനും അവർക്ക് സമ്മാനിച്ചു. സെൻട്രൽ അമേരിക്കയിൽനിന്നുള്ള ഈ പുണ്യാത്മാവിന്റെ ജീവിതം ഓഗസ്റ്റ് 11നാണ് യു.എസ് തീയറ്ററുകളിൽ റിലീസിനെത്തുന്നത്. 1926 നവംബര് 26ന് ഫ്രഞ്ച് കനേഡിയൻ പിതാവിനും
ലോക യുവജന സംഗമത്തിൽ പങ്കെടുക്കാനെത്തിയ സ്പാനിഷ് സ്വദേശിയായ 16 വയസുകാരി ജിമെനക്കി ഇപ്പോഴും അമ്പരപ്പിൽനിന്ന് മുക്തയായിട്ടില്ല. കഴിഞ്ഞ രണ്ടര വർഷമായി തനിക്കു കാണാൻ കഴിയാതിരുന്നതൊക്കെ കൺ കുളിർക്കെ കണ്ടു തീർക്കുന്നതിന്റെ ആഹ്ലാദത്തിലാണവൾ. ‘മയോപ്പിയ’ രോഗത്താൽ 95% കാഴ്ചയും നഷ്ടപ്പെട്ട ജിമെന്ന ലോക യുവജന സംഗമത്തിനായി മാഡ്രിഡിൽനിന്ന് ഒരു സംഘം ‘ഓപൂസ് ദേയി’ സഹോദരങ്ങൾക്കൊപ്പം ലിസ്ബണിലേക്ക് യാത്ര തിരിച്ചത് ഒരേയൊരു പ്രാർത്ഥനയോടെയാണ്- ദൈവമേ എനിക്ക് കാഴ്ച തിരിച്ചു കിട്ടണം. ലിസ്ബണിലേക്ക് പുറപ്പെടുംമുമ്പ് പരിശുദ്ധ മഞ്ഞുമാതാവിന്റെ നൊവേന ചൊല്ലി പ്രാർത്ഥിക്കാൻ
Don’t want to skip an update or a post?