ക്രിസ്മസിന് ഒരുക്കമായി അമേരിക്കയിലെ ഏറ്റവും വലിയ ബൈബിള് പഠനത്തിന് തുടക്കം കുറിക്കാന് സെന്റ് പോള് സെന്റര്
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- October 29, 2025

വത്തിക്കാൻ സിറ്റി: ഹെർണിയ ശസ്ത്രക്രിയയ്ക്കുശേഷം തന്നെ പരിചരിക്കുകയും ജാഗ്രതയോടെ ശ്രദ്ധിക്കുകയും ചെയ്ത ജെമെല്ലി ആശുപത്രിയിലെ ജീവനക്കാർക്ക് നന്ദി അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ജെമെല്ലി ആശുപത്രിക്ക് നേതൃത്വം നൽകുന്ന ഫൗണ്ടേഷന്റെ പ്രസിഡന്റ് ലിൻഡ ബോർഡോണിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് പാപ്പ കത്ത് എഴുതിയത്. ജൂൺ ഏഴിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പ ജൂൺ 16നാണ് ആശുപത്രിയിൽനിന്ന് വിടുതൽ നേടിയത്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ഒമ്പതു ദിവസങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ജെമെല്ലി ആശുപത്രിയെ ‘കഷ്ടതയുടെയും പ്രത്യാശയുടെയും ഇടം’ എന്ന് വിശേഷിപ്പിച്ച പാപ്പ, തന്റെ സൗഖ്യത്തിൽ

പോർച്ചുഗൽ: ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിക്കാൻ കൃപ ലഭിച്ച ‘മൂന്നാമത്തെ ഇടയക്കുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്. സിസ്റ്റർ ലൂസിയായുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്ന ഡിക്രിയിൽ ഇക്കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചത്. ഫാത്തിമയിൽ 1917 മേയ് 13 മുതൽ ഒക്ടോബർ 13വരെ ദീർഘിച്ച മരിയൻ പ്രത്യക്ഷീകരണത്തിന് വഹിച്ച മൂന്ന് കൂട്ടികളിൽ ഏറ്റവും മുതിർന്നയാളും കൂടുതൽ കാലം ജീവിച്ചയാളാണ് സിസ്റ്റർ ലൂസിയ. 1917ലെ മരിയൻ പ്രത്യക്ഷീകരണ സമയത്ത് 10 വയസുകാരിയായിരുന്ന ലൂസിയ, 97-ാം വയസിലാണ്

ന്യൂഡൽഹി: കലാപഭരിതമായ മണിപ്പുരിൽ സമാധാനം സംജാതമാകാൻ ജൂലൈ രണ്ട് പ്രാർത്ഥനാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ). രാജ്യത്തെ കത്തോലിക്കാസഭയുടെ മുഴുവൻ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും വിശേഷാൽ തിരുക്കർമങ്ങൾ ക്രമീകരിക്കും. ദിവ്യബലിമധ്യേ മണിപ്പുരിനെ സമർപ്പിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതിനൊപ്പം മണിപ്പുരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സമർപ്പിച്ച് എല്ലാ ഇടവകകളിലും ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. മണിപ്പുരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി പ്രദക്ഷിണമോ സമാധാന റാലിയോ നടത്തുക, സഭയുടെ

ഇംഫാൽ: മണിപ്പൂരിലെ കലാപത്തീ അണയ്ക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് ഒൻപതുവയസുകാരി തയാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്നെപ്പോലുള്ള അസംഖ്യം കുട്ടികൾ കാടുകളിലാണിപ്പോൾ കഴിയുന്നതെന്നും തങ്ങൾ നിരന്തരം ജീവഭയത്തോടെയാണ് കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി, ഡെബോറാ എന്ന കുട്ടിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മെയ്‌തെയ് കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപം ഒന്നര മാസങ്ങൾക്കിപ്പുറവും തുടരുകയാണ്. എന്നിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രിക്ക് എതിരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഈ കുട്ടിയുടെ വീഡിയോ വരുംദിനങ്ങളിൽ കൂടുതൽ ചർച്ചയാകും. ഹൈന്ദവർ ഏറെയുള്ള

ഇംഫാൽ: ഹൈന്ദവ വിശ്വാസികൾ ഏറെയുള്ള മെയ്‌തെയ് വിഭാഗവും ക്രൈസ്തവർ ബഹുഭൂരിപക്ഷമായ കുക്കികളും തമ്മിലുള്ള വംശീയ കലാപമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങൾ സത്യത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം തന്നെയാണോ? ഇക്കാര്യം സ്ഥിരീകരിക്കാൻ അരക്കിട്ടുറപ്പിക്കാവുന്ന തെളിവുകൾ ലഭ്യമല്ലെങ്കിലും, മണിപ്പൂരിൽനിന്ന് ലഭിക്കുന്ന സൂചനകൾ പ്രസ്തുത സംശയം ബലപ്പെടുത്തുന്നതാണ്. അക്രമണത്തിന്റെ സ്വഭാവംമുതൽ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വം വരെയുള്ള അസംഖ്യം കാര്യങ്ങൾ സംശയാസ്പദമാണ്. കലാപത്തിൽ ഇതുവരെ 100ൽപ്പരം പേർക്ക് ജീവൻ നഷ്ടമായി, അരലക്ഷത്തിൽപ്പരം പേർക്ക് പലായനം ചെയ്യേണ്ടിവന്നു, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ അഗ്നിക്കിരയായി…

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റി’ന് ഇന്ന് (ജൂൺ 16) ആരംഭമായി. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 14-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ

വെയിൽസ്: ആംഗ്ലിക്കൻ സഭയിൽനിന്ന് ഒരു ബിഷപ്പുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തുന്നു. 2013 മുതൽ 2019 വരെ വെയിൽസിലെ മോൺമൗത്ത് രൂപതയുടെ ബിഷപ്പായിരുന്ന റിച്ചാർഡ് പെയിനാണ് കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നത്. ന്യൂപോർട്ടിലെ സെന്റ് ബേസിൽ ആൻഡ് സെന്റ് ഗ്ലാഡിസ് കാത്തലിക് ദൈവാലയത്തിൽ വച്ച് ജൂലൈ രണ്ടിന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന അദ്ദേഹം പിന്നീട് തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ വൈദീക ശുശ്രൂഷ ആരംഭിക്കും. ബെനഡിക്ട് 16മൻ പാപ്പ രൂപം നൽകിയ പേർസണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ്

ടെക്സസ്: കാത്തലിക് ടെലിവിഷൻ രംഗത്തെ വിഖ്യാതമായ ‘ഗബ്രിയേൽ അവാർഡ്’ ഉൾപ്പെടെ 12 അന്താരാഷ്ട്ര മാധ്യമ പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി ശാലോം മീഡിയ. ലോക സുവിശേഷവത്ക്കരണ രംഗത്ത് ആഗോള സാന്നിധ്യമായി മാറിയ ‘ശാലോം ടൈഡിംഗ്സും’ ‘ശാലോം വേൾഡും’ ആറ് വീതം പുരസ്ക്കാരങ്ങളാണ് ഇത്തവണ സ്വന്തമാക്കിയത്. സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് അമേരിക്കയിലെ ‘കാത്തലിക് മീഡിയ അസോസിയേഷൻ’ ഏർപ്പെടുത്തിയ ഗബ്രിയേൽ അവാർഡ്, കാത്തലിക് പ്രസ് അവാർഡ് എന്നീ വിഭാഗങ്ങളിലാണ് ശാലോം മീഡിയ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.
Don’t want to skip an update or a post?