ലിയോ 14 ാമന് പുതിയ മാര്പാപ്പ
- AMERICA, ASIA, Asia National, EUROPE, Featured, INTERNATIONAL, Kerala, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 8, 2025
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിൽ സുപ്രധാനമായ പൗരാണിക ക്രൈസ്തവ ദൈവാലയങ്ങൾ സംരക്ഷിക്കാൻ പദ്ധതിയുമായി പ്രസിഡന്റ് ഇമ്മാനുവൻ മാക്രോൺ. രാജ്യ ചരിത്രത്തിൽ പ്രതീകാത്മകമായ പ്രധ്യാനം ഈ പൗരാണിക ദൈവാലയങ്ങൾക്കുണ്ടെന്ന് അസന്നിഗദ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രസിദ്ധമായ മൗണ്ട് സെന്റ് മൈക്കൽ ആശ്രമത്തിന്റെ ശിലാസ്ഥാപന സഹസ്രാബ്ദി വർഷം ആചരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ‘കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഫ്രഞ്ച് ജനത തങ്ങളെത്തന്നെ കൂടുതൽ മുന്നോട്ട് കൊണ്ടുവരണം. ഈ സംഭവവികാസങ്ങൾ രാജ്യത്തെ പുരാതന കെട്ടിടങ്ങളെയും ബാധിക്കും. നശീകരണവും
ലിസ്ബൺ: ശസ്ത്രക്രിയയ്ക്കായി ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ ലോക യുവജന സംഗമത്തിലെ പേപ്പൽ സാന്നിധ്യത്തെക്കുറിച്ചുള്ള കിംവദന്തികൾ ശക്തമാകുമ്പോഴും സംഘാടക സമിതിക്ക് സംശയമില്ല, പാപ്പയില്ലാതെ എന്ത് യുവജന സംഗമം, ഫ്രാൻസിസ് പാപ്പ വന്നെത്തും! ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് വേദിയാകുന്നത്. ‘പാപ്പയുടെ ശാരീരിക പരിമിതികൾ കണക്കിലെടുക്കാതെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ഇക്കാലമത്രയും നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിലുള്ള ഒരു യൂത്ത് ഡേ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്, മറ്റൊരു പ്ലാനും നിലവിലില്ല,’
ലിസ്ബൺ: ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന് (WYD) കത്തോലിക്കാ വിശ്വാസീസമൂഹം ദിനങ്ങൾ എണ്ണി കാത്തിരിക്കവേ ഇതാ ഒരു അഭിമാന വാർത്ത: ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ യൂറോപ്പ്യൻ രാജ്യമായ പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന 17-ാമത് ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയ പാർട്ണറാകാൻ ‘ശാലോം വേൾഡ്’. യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്ന അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും പോർച്ചുഗൽ മെത്രാൻ സമിതിയും ഉൾപ്പെടുന്ന സംഘാടക സമിതിയുമായി ഇക്കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച്
വാഴ്സോ: ക്രിസ്തുവിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ നഗരനിരത്തുകളിൽ ഉടനീളം ദിവ്യകാരുണ്യ പ്രദക്ഷിണം ക്രമീകരിച്ച് പരിശുദ്ധ കുർബാനയുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ഭക്തിസാന്ദ്രമാക്കി പോളിഷ് കത്തോലിക്കർ. പരിശുദ്ധ കുർബാനയുടെ തിരുനാളിൽ തെരുവുകളിലൂടെ നടത്തുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പോളിഷ് കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പരമ്പരാഗത അനുഷ്ഠാനമാണ്. ഈ വർഷവും അത് സാഘോഷം ക്രമീകരിക്കാൻ സാധിച്ചതിന്റെ ആനന്ദത്തിലാണ് പോളണ്ടിലെ വിശ്വാസീസമൂഹം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘടിപ്പിച്ച വിവിധ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളിലായി പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. പ്രഥമ ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞ കുട്ടികൾ വെള്ള വസ്ത്രങ്ങൾ
പാരിസ്: ഫ്രാൻസിൽ ഇക്കഴിഞ്ഞ ദിവസം സിറിയൻ അഭയാർത്ഥി നടത്തിയ കത്തിയാക്രമണത്തിൽനിന്ന് കുട്ടികളെ രക്ഷിക്കാൻ സഹായിച്ചത് കത്തോലിക്കാ യുവാവായ ഹെൻറിയുടെ സമയോചിതമായ ഇടപെടൽ. ഫ്രഞ്ച് പട്ടണമായ അന്നേസിയിലെ പാർക്കിൽ സിറിയൻ അഭയാർത്ഥി നടത്തിയ ആക്രമണത്തിൽ നാല് കുഞ്ഞുങ്ങൾ ഉൾപ്പെടെ ആറു പേർക്കാണ് പരിക്കേറ്റത്. കുട്ടികളെ ലക്ഷ്യമിട്ടെത്തിയ ആക്രമി കത്തിയുമായി കുട്ടികളെ കുത്താൻ ശ്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ഹെൻറി ജീവൻ പണയംവെച്ച് ആക്രമിയെ ചെറുക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന ബാഗ് ഉപയോഗിച്ചുകൊണ്ട് ഹെൻറി ആക്രമിയെ തടയുന്നതും ഓടിപ്പോകാൻ ശ്രമിക്കുന്ന ആക്രമിയെ പിന്തുടരുന്നതും ഉൾപ്പെടെയുള്ള വീഡിയോ
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ കാത്തുകാത്തിരുന്ന ലോക യുവജന സംഗമത്തെ അഭിസംബോധന ചെയ്യാനും വിശ്വവിഖ്യാത മരിയൻ തീർത്ഥാടനകേന്ദ്രമായ ഫാത്തിമ സന്ദർശിക്കാനുമായി ഫ്രാൻസിസ് പാപ്പ ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തും. ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ നടക്കുന്ന ലോകയുവജന സംഗമത്തിലെ നാല് ദിനങ്ങളിലും യുവതയ്ക്കൊപ്പം ചെലവിടുന്ന പാപ്പ, ഓഗസ്റ്റ് അഞ്ചിനാണ് ഫാത്തിമയിലെത്തുന്നത്. പോർച്ചുഗൽ പര്യടനവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം വത്തിക്കാൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ലിസ്ബണിനും ഫാത്തിമയ്ക്കും പുറമെ കസ്കയിസിലും പാപ്പ സന്ദർശനം നടത്തും. ഓഗസ്റ്റ് രണ്ട് രാവിലെ
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ ജൂൺ 16ന്. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 143-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ രാജ്യങ്ങളിൽനിന്ന് 2600ൽപ്പരം
യു.കെ: ‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ,’ (സങ്കീ. 46:8) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ശാലോം ഫെസ്റ്റിവെൽ ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. ജൂൺ ഒൻപത് ഉച്ചതിരിഞ്ഞ് 4.00മുതൽ 11 വൈകിട്ട് 3.00വരെയുള്ള ഫെസ്റ്റിവെലിന് വൂസ്റ്റർഷെയറിലെ പയനിയർ സെന്ററാണ് വേദി. മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമായാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ എന്നിവരാണ് മുതിർന്നവരുടെ
Don’t want to skip an update or a post?