ബ്രിട്ടൺ: വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപം തികച്ചും മതപരമെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യു.കെയിലെ പാർലമെന്റ് അംഗം ഫിയോണ ബ്രൂസ്. മതസാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധികൂടിയാണ് ഫിയോണ ബ്രൂസ്. യു.കെയിലെ പ്രമുഖ പത്രപ്രവർത്തകൻ ഡേവിഡ് കാമ്പനാലെ, മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് (ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഓർ ബിലീഫ്) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് ഫിയോണ ബ്രൂസ് യു.കെയിലെ നയരൂപീകർത്താക്കൾക്കിടയിൽ വിതരണം ചെയ്തത്. ഹൈന്ദവർ ഭൂരിപക്ഷമായ മെയ്‌തേയ് വിഭാഗവും ക്രൈസ്തവർ
ക്രാക്കോ: രണ്ടാം ലോകമഹായുദ്ധ കാലത്ത് പോളണ്ടിൽനിന്ന് നാസിപ്പട്ടാളം മോഷ്ടിച്ചുകൊണ്ടുപോയ ദൈവാലയ മണികൾ തിരിച്ചുനൽകി ജർമനി. നാസിപ്പട്ടാളം മോഷ്ടിച്ചെടുത്ത ദൈവാലയമണികൾ പോളണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തിരിച്ചെത്തിക്കാൻ ജർമനിയിലെ റോട്ടൻബർഗ് രൂപതാ ബിഷപ്പ് ഗെബാർഡ് ഫർസ്റ്റ് ആരംഭിച്ച ‘പീസ് ബെൽസ് ഫോർ യൂറോപ്പ്’ സംരംഭമാണ് ഇതിന് വഴിയൊരുക്കിയത്. സ്ട്രാസെവോ, ഫ്രംബോർക്ക്, സെഗോട്ടി എന്നിവിടങ്ങളിൽനിന്ന് മോഷ്ടിക്കപ്പെട്ട മണികൾ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വിശ്വാസീസമൂഹം. ലോഹം ഉരുക്കി ആയുധങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പോളണ്ട് ഉൾപ്പെടെയുള്ള അധിനിവേശ രാജ്യങ്ങളിൽനിന്ന് ഒരു ലക്ഷത്തിൽപ്പരം ദൈവാലയ മണികൾ
സഗ്രെബ്: ഒരൊറ്റ ദിനം, ഒരു കുടുംബത്തിലെ മൂന്ന് മക്കൾ ദൈവീകശുശ്രൂഷയിലേക്ക്- രണ്ടു പേർ വൈദീക ശുശ്രൂഷയിലേക്ക്, ഒരാൾ ഡീക്കൻ പദവിയിൽ! യൂറോപ്പ്യൻ രാജ്യമായ ക്രൊയേഷ്യയിലെ കത്തോലിക്കാ സഭയാണ് അസാധാരണം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തിരുപ്പട്ട ഡീക്കൻപട്ട ശുശ്രൂഷയ്ക്ക് സാക്ഷിയായത്. ബ്രദർ റെനാറ്റോ പുഡാർ സ്പ്ലിറ്റ്മക്കാർസ്‌ക അതിരൂപതയ്ക്കുവേണ്ടിയും ബ്രദർ മാർക്കോ പുഡാർ ഫ്രാൻസിസ്‌ക്കൻ സഭയ്ക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിച്ചപ്പോൾ, ബ്രദർ റോബർട്ട് പുഡാർ ഫ്രാൻസിസ്‌ക്കൻ സഭയിലാണ് ഡീക്കൺ പട്ടം സ്വീകരിച്ചത്. പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുമ്പുള്ള ശുശ്രൂഷാപട്ടമാണ് ഡയക്കണൈറ്റ് അഥവാ ഡീക്കൻ. വരും വർഷത്തിൽ
കൊൽക്കത്ത: പാവപ്പെട്ട കുട്ടികൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ ശുശ്രൂഷയിൽ നൽകിയ സവിശേഷമായ സംഭാവനകളെപ്രതി ഭാരതം പത്മശ്രീ നൽകി ആദരിച്ച ഐറിഷ് കന്യാസ്ത്രീ സിസ്റ്റർ സിറിളിന് യാത്രാമൊഴിയേകി കൊൽക്കത്ത. ഏതാണ്ട് ആറര പതിറ്റാണ്ടുകാലം കൊൽക്കത്തയിലെ വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച ലൊരേറ്റോ സഭാംഗമായ സിസ്റ്റർ സിറിളിന്റെ വിയോഗം ഇക്കഴിഞ്ഞ ജൂൺ 25നായിരുന്നു. സിൽദായിലെ ലൊറെറ്റോ സ്‌കൂൾ മുൻ പ്രിൻസിപ്പലുമായിരുന്നു 86 വയസുകാരിയായ സിസ്റ്റർ. വാർദ്ധക്യ സഹജമായ പ്രശ്‌നങ്ങളാൽ കഴിഞ്ഞ അഞ്ചു വർഷമായി വിശ്രമജീവിതത്തിലായിരുന്നു. ലാറെറ്റോ സ്‌കൂളിന്റെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസവുമായി
വാർസോ: ഗർഭച്ഛിദ്രത്തിന് അനുകൂലമായി വോട്ടു ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾക്ക് ദിവ്യകാരുണ്യം സ്വീകരിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി പോളണ്ടിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ സ്റ്റനിസ്ലാവ് ഗഡേക്കി. പോളണ്ടിലെ കർശനമായ ഗർഭച്ഛിദ്ര വിരുദ്ധ നിയമം നീക്കം ചെയ്യാനുള്ള നീക്കങ്ങൾക്ക് പ്രതിപക്ഷ കക്ഷികൾ കോപ്പുകൂട്ടുന്ന പശ്ചാത്തലത്തിലാണ് കർദിനാളിന്റെ മുന്നറിയിപ്പ്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളിൽ ഒട്ടുമിക്കവരും കത്തോലിക്കാ വിശ്വാസികളാണെന്നതു കൂടി കണക്കിലെടുത്താണ് കർദിനാളിന്റെ നീക്കം. ഗർഭച്ഛിദ്രത്തിന് അനുകൂലമായി നിലയുറപ്പിക്കുന്നവർ മാരകപാപാവസ്ഥലിയാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രസ്തുത മുന്നറിയിപ്പ് പന്നതും ശ്രദ്ധേയം. പോളണ്ട് സാക്ഷ്യം വഹിച്ച
വത്തിക്കാൻ സിറ്റി: ഹെർണിയ ശസ്ത്രക്രിയയ്ക്കുശേഷം തന്നെ പരിചരിക്കുകയും ജാഗ്രതയോടെ ശ്രദ്ധിക്കുകയും ചെയ്ത ജെമെല്ലി ആശുപത്രിയിലെ ജീവനക്കാർക്ക് നന്ദി അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ജെമെല്ലി ആശുപത്രിക്ക് നേതൃത്വം നൽകുന്ന ഫൗണ്ടേഷന്റെ പ്രസിഡന്റ് ലിൻഡ ബോർഡോണിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് പാപ്പ കത്ത് എഴുതിയത്. ജൂൺ ഏഴിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പ ജൂൺ 16നാണ് ആശുപത്രിയിൽനിന്ന് വിടുതൽ നേടിയത്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ഒമ്പതു ദിവസങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ജെമെല്ലി ആശുപത്രിയെ ‘കഷ്ടതയുടെയും പ്രത്യാശയുടെയും ഇടം’ എന്ന് വിശേഷിപ്പിച്ച പാപ്പ, തന്റെ സൗഖ്യത്തിൽ
വത്തിക്കാൻ സിറ്റി: റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധക്കെടുതികളിലൂടെ കടന്നുപോകുന്ന യുക്രേനിയൻ ജനതയ്ക്ക് സഹായമെത്തിക്കാൻ കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി വീണ്ടും യുക്രൈനിൽ. ഫ്രാൻസിസ് പാപ്പയുടെ നിർദേശപ്രകാരം 59 വയസുകാരനായ ഇദ്ദേഹം ഇത് ആറാം തവണയാണ് അവശ്യവസ്തുക്കൾ നിറച്ച വാൻ ഡ്രൈവ് ചെയ്ത് യുക്രൈനിൽ എത്തുന്നത്. ഫ്രാൻസിസ് പാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലക്കാരനാണ് കർദിനാൾ ക്രാജെവ്‌സ്‌കി. ഡാം തകർന്നതുമൂലം വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന തെക്കൻ ഖേഴ്‌സൺ മേഖലയിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. അത്യാവശ്യ മരുന്നുകളുമായി എത്തുന്ന അദ്ദേഹം കത്തോലിക്കർ ഉൾപ്പെടെയുള്ള വിവിധ
പോർച്ചുഗൽ: ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിക്കാൻ കൃപ ലഭിച്ച ‘മൂന്നാമത്തെ ഇടയക്കുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്. സിസ്റ്റർ ലൂസിയായുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്ന ഡിക്രിയിൽ ഇക്കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചത്. ഫാത്തിമയിൽ 1917 മേയ് 13 മുതൽ ഒക്ടോബർ 13വരെ ദീർഘിച്ച മരിയൻ പ്രത്യക്ഷീകരണത്തിന് വഹിച്ച മൂന്ന് കൂട്ടികളിൽ ഏറ്റവും മുതിർന്നയാളും കൂടുതൽ കാലം ജീവിച്ചയാളാണ് സിസ്റ്റർ ലൂസിയ. 1917ലെ മരിയൻ പ്രത്യക്ഷീകരണ സമയത്ത് 10 വയസുകാരിയായിരുന്ന ലൂസിയ, 97-ാം വയസിലാണ്
Don’t want to skip an update or a post?