ലിസ്ബൺ: ജീവന്റെ സംരക്ഷണത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഒരുങ്ങി പോർച്ചുഗീസ് ഫെഡറേഷൻ ഫോർ ലൈഫ്. ലിസ്ബണിൽ നടക്കാൻ പോകുന്ന വേൾഡ് യൂത്ത് ഡേയുടെ ഭാഗമായി ആഗസ്റ്റ് 2ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പുകളുടെ സാന്നിധ്യത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കും. ജനിക്കാതെപോയ കുട്ടികൾ, ഏറ്റവും ദാരിദ്രമനുഭവിക്കുന്നവർ, കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്ന അമ്മമാർ, രോഗികൾ, പ്രായമായവർ തുടങ്ങി എല്ലാവരുടെയും സംരക്ഷണത്തിനായി നടത്തുന്ന പരസ്യപോരാട്ടമാണിതെന്ന് ഫെഡറേഷൻ സംഘാടകർ അറിയിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ ഇടങ്ങളിൽ, അനീതിക്കും പൊതുനന്മയ്‌ക്കെതിരായ നിയമങ്ങൾക്കുമെതിരെ
ഡെറി: മൂന്ന് പതിറ്റാണ്ടോളം നീണ്ട റേഡിയോ ജോക്കി ജോലിയോട് വിടചൊല്ലി 58ാം വയസിൽ ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക്! ഐറിഷ് റേഡിയോ മേഖലയിൽ ശ്രദ്ധേയനായ ഷോൺ ഡോഹെർട്ടിയാണ് സെലിബ്രിറ്റി താരപദവിയോട് വിടപറഞ്ഞ് ക്രിസ്തുവിന്റെ വിളി സ്വീകരിച്ച ആ റേഡിയോ ജോക്കി. ഡെറിയിലെ സെന്റ് യൂജീൻസ് കത്തീഡ്രലിൽവെച്ച് ഡെറി ബിഷപ്പ് ഡോണൽ മെക്കിയോണിൽനിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. കൃത്യമായി പറഞ്ഞാൽ 28 വർഷക്കാലം, ഐറിഷ് നഗരമായ ഡൊണഗലിലെ ഹൈലാൻഡ് റേഡിയോയ്ക്കു വേണ്ടി ശബ്ദിച്ച ഫാ. ഷോൺ ഇനി ക്രിസ്തുവിന്റെ സുവിശേഷം ലോകത്തോട് പ്രഘോഷിക്കും.
വാഷിംഗ്ടൺ ഡി.സി: ഹോളിവുഡിലെ വിഖ്യാതമായ ‘ഇന്ത്യാന ജോൺസ്’ സീരീസിലെ ഏറ്റവും പുതിയ സിനിമയായ ‘ഇന്ത്യാന ജോൺസ് ആൻഡ് ദ ഡയൽ ഓഫ് ഡെസ്റ്റിനി’യെ പിന്തള്ളി ‘സൗണ്ട് ഓഫ് ഫ്രീഡം’ അമേരിക്കൻ ബോക്‌സ് ഓഫീസ് ഹിറ്റിൽ ഒന്നാമത്! മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന വിശേഷണം നൽകി ലോകം ആദരിക്കുന്ന ടിം ബല്ലാർഡിന്റെ ജീവിതം സാക്ഷിക്കുന്ന സിനിമയായ ‘സൗണ്ട് ഓഫ് ഫ്രീഡ’ത്തിൽ ജിം കവിയേസലാണ് നായകൻ. ബോക്‌സ് ഓഫീസ് കണക്കുപ്രകാരം റിലീസ് ചെയ്ത് രണ്ട് ദിനങ്ങൾക്കുള്ളിൽ ‘ഇന്ത്യാന ജോൺസ്’
മാഡ്രിഡ്: ‘ടൂറിനിലെ തിരുക്കച്ച’യിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമിച്ച യേശുക്രിസ്തുവിന്റെ തിരുരൂപം ഇറ്റലിയിൽ പ്രദർശനത്തിനെത്തും. ഇറ്റലിയിലെ സാൻ ഡൊമിനിക്കോ ദൈവാലയത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ 2024 ജനുവരി ഏഴുവരെയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ‘ദ മിസ്റ്ററി മാൻ’ എന്ന പേരിൽ 2022ൽ സ്‌പെയിനിലെ സലാമങ്ക കത്തീഡ്രലിൽ ക്രമീകരിച്ച പ്രഥമ പ്രദർശനം ആഗോളതലത്തിൽതന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അൽവാരോ ബ്ലാങ്കോ എന്ന പ്രമുഖ സ്പാനിഷ് ശിൽപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുരൂപം യാഥാർത്ഥ്യമാക്കിയത്. ഈശോയുടെ തിരുശരീരം കല്ലറയിൽ അടക്കം ചെയ്യാൻ പൊതിഞ്ഞതെന്ന്
ലിസ്ബൺ: ലോകയുവജന സംഗമത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ, വിഖ്യാതമായ ‘ഡബ്ല്യു.വൈ.ഡി’ കുരിശും ദൈവമാതാവിന്റെ ഐക്കൺ ചിത്രവും പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലെത്തി. ലോകയുവജന സംഗമത്തിന്റെ രണ്ട് ഐക്കണുകളാണ് ‘ഔർ ലേഡി സാലസ് പോപ്പുലി റൊമാനി’യുടെ ഐക്കൺ രൂപവും മരത്തിൽ നിർമിച്ച വലിയ കുരിശും. ലോകമെമ്പാടും പര്യടനത്തിനെത്തിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ യുവജനങ്ങൾക്ക് കൈമാറിയതാണ് പ്രസ്തുത ഐക്കണുകൾ. അൽകോബാകയിലെ ആശ്രമത്തിൽ ലിസ്ബൺ പാത്രിയർക്കീസ് കർദിനാൾ മാനുവൽ ക്ലെമെന്റെയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവബലിമധ്യേ, അവിസ്മരണീയ സ്വകരണമാണ് ഐക്കൺ ചിത്രത്തിനും കുരിശിനും
ഡബ്ലിൻ: മനുഷ്യജീവന്റെ മൂല്യം ലോകത്തോട് പ്രഘോഷിച്ചും രാജ്യത്തെ ഗർഭച്ഛിദ്ര നിയമത്തിനെതിരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചും ഐറിഷ് തലസ്ഥാനമായ ഡബ്ലിനിൽ സമ്മേളിച്ചത് ആയിരങ്ങൾ. ജീവന്റെ പ്രഘോഷകരാകാൻ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രോലൈഫ് ജനത ഡബ്ലിനിലേക്ക് പ്രവഹിച്ചപ്പോൾ ഇത്തവണത്തെ ‘റാലി ഫോർ ലൈഫ്’ പ്രൗഢോജ്വല നിമിഷങ്ങൾക്ക് സാക്ഷിയായി. അയർലൻഡിലെ സീറോ മലബാർ സമൂഹത്തിനും ശാലോം വേൾഡിനുമൊപ്പം നിരവധി മലയാളികൾ മാർച്ചിൽ അണിചേർന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗർഭച്ഛിദ്രം നിയന്ത്രിക്കാനുള്ള അടിയന്തര നടപടികൾ വേണം, ഗർഭച്ഛിദ്രത്തിനു മുമ്പ് വിചിന്തനത്തിനായി ഏർപ്പെടുത്തിയിരുന്ന ‘മൂന്ന് ദിവസത്തെ
അയർലണ്ട്: കേവലം രണ്ടേ രണ്ടു വർഷം, അയർലൻഡിൽ ‘മെൻസ് റോസറി’ക്ക് സമാരംഭമായത് 22 സ്ഥലങ്ങളിലാണ്. അതെ, വടക്കൻ അയർലണ്ടിലേയും റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നിരത്തുകളിലേക്കെല്ലാം ‘മെൻസ് റോസറി’ അതിവേഗം വ്യാപിക്കുകയാണ്. അതിശയോക്തിയല്ല, മാസാദ്യ ശനിയാഴ്ചകൾ തോറും സംഘടിപ്പിക്കപ്പെടുന്ന പുരുഷന്മാരുടെ ജപമാല റാലി നഗരഗ്രാമ വ്യത്യാസമില്ലാതെ അവിഭക്ത അയർലൻഡിൽ തരംഗമായിക്കഴിഞ്ഞു. ഓരോ മാസവും പുതിയ സ്ഥലങ്ങളിലേക്ക് ജപമാല റാലി വ്യാപിക്കുന്നു എന്നുമാത്രമല്ല, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാസംതോറും പങ്കാളിത്തം വർദ്ധിക്കുന്നു എന്നതും ശ്രദ്ധേയം. ഫാത്തിമാ നാഥയുടെ തിരുരൂപവുമായി പോളണ്ടിലെ നിരത്തുകളിൽ പുരുഷന്മാർ
ലിസ്ബൺ: പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിൽ മലയാളക്കരയുടെ അഭിമാനം വാനോളമുയർത്താൻ ജീസസ് യൂത്തിന്റെ സംഗീത ബാൻഡുകൾ ഒരുങ്ങുന്നു. 184 രാജ്യങ്ങളിൽനിന്ന് 15 ലക്ഷത്തിൽപ്പരം പേർ പങ്കെടുക്കുന്ന ലോക യുവജന സംഗമത്തെ (ഡബ്യു.വൈ.ഡി) സംഗീതസാന്ദ്രമാക്കാൻ ജീസസ് യൂത്തിന്റെ അഞ്ച് സംഗീത ബാൻഡുകൾക്കാണ് ഇത്തവണ ക്ഷണം ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ഇത്തവണത്തെ ലോകയുവജന സംഗമം. യു.എ.ഇയിൽനിന്നുള്ള ‘മാസ്റ്റർ പ്ലാൻ’, ‘ഇൻസൈഡ് ഔട്ട’, യു.കെയിൽനിന്നുള്ള ’99.വൺ’, ഭാരതത്തിൽ സജീവമായ ‘ആക്ട് ഓഫ് അപ്പോസ്തൽ’, ‘വോക്‌സ് ക്രിസ്റ്റി’
Don’t want to skip an update or a post?