ലിയോ 14 ാമന് പുതിയ മാര്പാപ്പ
- AMERICA, ASIA, Asia National, EUROPE, Featured, INTERNATIONAL, Kerala, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 8, 2025
സെസ്റ്റോച്ചോവ: അജപാലന ശുശ്രൂഷയിൽ ദൈവമാതാവിന്റെ പരിപാലനയും മാധ്യസ്ഥവും തേടാൻ പോളണ്ടിലെ ജസ്‌ന ഗോറെ തീർത്ഥാടന കേന്ദ്രത്തിലേക്ക് 1400 വൈദീക വിദ്യാർത്ഥികളുടെ കാൽനട തീർത്ഥാടനം. പോളണ്ടിലെ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന മേജർ സെമിനാരി വിദ്യാർത്ഥികളാണ് ചെസ്റ്റോചോവയിലെ ജസ്‌ന ഗോറെ തീർത്ഥാടനകേന്ദ്രത്തിലേക്ക് തീർത്ഥാടകരായി എത്തിയത്. രൂപതയ്ക്കുവേണ്ടിയും സന്യാസസഭകൾക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിക്കാൻ ഒരുങ്ങുന്നവരുടെ ജസ്‌ന ഗോറെ തീർത്ഥാടനം അഞ്ച് വർഷത്തിൽ ഒരിക്കൽ പോളിഷ് സഭ ക്രമീകരിക്കുന്ന വിശേഷാൽ അനുഷ്ഠാനമാണ്. ദൈവവിളികൾ വർദ്ധിക്കാനും വൈദികർ തങ്ങളുടെ വിളിയിൽ വിശ്വസ്തതയോടെ ഉറച്ചുനിൽക്കാനും വേണ്ടി
ബ്രസീൽ: ബെനഡിക്ട് 16ാമൻ പാപ്പ കഴുത്തിൽ അണിയാറുണ്ടായിരുന്ന കുരിശ് മോഷ്ടിക്കപ്പെട്ടു. പാപ്പയുടെ സ്വദേശമായ ജർമനിയിലെ ബവേറിയയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഓസ്വാൾഡ് ദൈവാലയത്തിൽ നിന്നാണ് കുരിശ് നഷ്ടമായത്. സംഭവത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നും അവിടെനിന്ന് പണവും നഷ്ടപ്പെട്ടതായും പൊലീസ് അറിയിച്ചു. 1951ൽ ഇതേ ദൈവാലയത്തിൽ വച്ചായിരുന്നു ബെനഡിക്ട് പാപ്പയുടെ പൗരോഹിത്യസ്വീകരണം. 2020ൽ നടന്ന ദൈവാലയ നവീകരണ പ്രവർത്തനങ്ങൾക്കുശേഷം പാപ്പ സമ്മാനിച്ച നൽകിയ ഈ കുരിശ് ചില്ലുകൂട്ടിൽ ദൈവാലയത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രസ്തുത കുരിശുരൂപം കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് വിലമതിക്കാനാകാത്തതാണെന്ന ബോധ്യമുണ്ടെന്ന് അന്വേഷണ
ഇംഫാൽ: മണിപ്പൂരിലെ കലാപത്തീ അണയ്ക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് ഒൻപതുവയസുകാരി തയാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്നെപ്പോലുള്ള അസംഖ്യം കുട്ടികൾ കാടുകളിലാണിപ്പോൾ കഴിയുന്നതെന്നും തങ്ങൾ നിരന്തരം ജീവഭയത്തോടെയാണ് കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി, ഡെബോറാ എന്ന കുട്ടിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മെയ്‌തെയ് കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപം ഒന്നര മാസങ്ങൾക്കിപ്പുറവും തുടരുകയാണ്. എന്നിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രിക്ക് എതിരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഈ കുട്ടിയുടെ വീഡിയോ വരുംദിനങ്ങളിൽ കൂടുതൽ ചർച്ചയാകും. ഹൈന്ദവർ ഏറെയുള്ള
ഇംഫാൽ: ഹൈന്ദവ വിശ്വാസികൾ ഏറെയുള്ള മെയ്‌തെയ് വിഭാഗവും ക്രൈസ്തവർ ബഹുഭൂരിപക്ഷമായ കുക്കികളും തമ്മിലുള്ള വംശീയ കലാപമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്ന മണിപ്പൂരിലെ അക്രമസംഭവങ്ങൾ സത്യത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം തന്നെയാണോ? ഇക്കാര്യം സ്ഥിരീകരിക്കാൻ അരക്കിട്ടുറപ്പിക്കാവുന്ന തെളിവുകൾ ലഭ്യമല്ലെങ്കിലും, മണിപ്പൂരിൽനിന്ന് ലഭിക്കുന്ന സൂചനകൾ പ്രസ്തുത സംശയം ബലപ്പെടുത്തുന്നതാണ്. അക്രമണത്തിന്റെ സ്വഭാവംമുതൽ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം വരെയുള്ള അസംഖ്യം കാര്യങ്ങൾ സംശയാസ്പദമാണ്. കലാപത്തിൽ ഇതുവരെ 100ൽപ്പരം പേർക്ക് ജീവൻ നഷ്ടമായി, അരലക്ഷത്തിൽപ്പരം പേർക്ക് പലായനം ചെയ്യേണ്ടിവന്നു, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ അഗ്‌നിക്കിരയായി…
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റി’ന് ഇന്ന് (ജൂൺ 16) ആരംഭമായി. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 14-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ
വെയിൽസ്: ആംഗ്ലിക്കൻ സഭയിൽനിന്ന് ഒരു ബിഷപ്പുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തുന്നു. 2013 മുതൽ 2019 വരെ വെയിൽസിലെ മോൺമൗത്ത് രൂപതയുടെ ബിഷപ്പായിരുന്ന റിച്ചാർഡ് പെയിനാണ് കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നത്. ന്യൂപോർട്ടിലെ സെന്റ് ബേസിൽ ആൻഡ് സെന്റ് ഗ്ലാഡിസ് കാത്തലിക് ദൈവാലയത്തിൽ വച്ച് ജൂലൈ രണ്ടിന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന അദ്ദേഹം പിന്നീട് തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ വൈദീക ശുശ്രൂഷ ആരംഭിക്കും. ബെനഡിക്ട് 16മൻ പാപ്പ രൂപം നൽകിയ പേർസണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ്
യു.കെ: ‘ഇംഗ്ലണ്ടിലെ നസ്രത്ത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാർ സമൂഹം സംഘടിപ്പിക്കുന്ന വാർഷിക മരിയൻ തീർത്ഥാടനം ജൂലൈ 15ന് നടക്കും. യു.കെയിലെ സീറോ മലബാർ സമൂഹത്തിന് തനത് ആരാധനക്രമത്തിൽ വളരാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ആത്മീയനേതൃത്വത്തിൽ വാൽസിംഹ്ഗാമിലേക്ക് നടത്തുന്ന ഏഴാമത് തീർത്ഥാടനമാണിത്. രാവിലെ 9.30ന് ക്രമീകരിക്കുന്ന ജപമാല അർപ്പണം, ദിവ്യകാരുണ്യ ആരാധന എന്നിവയോടെയാണ് തീർത്ഥാടന തിരുക്കർമങ്ങൾ ആരംഭിക്കുന്നത്. രാവിലെ 10.30ന് സിസ്റ്റർ ആൻ മരിയ എസ്.എച്ച് മരിയൻ
ടെക്സസ്: കാത്തലിക് ടെലിവിഷൻ രംഗത്തെ വിഖ്യാതമായ ‘ഗബ്രിയേൽ അവാർഡ്’ ഉൾപ്പെടെ 12 അന്താരാഷ്ട്ര മാധ്യമ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി ശാലോം മീഡിയ. ലോക സുവിശേഷവത്ക്കരണ രംഗത്ത് ആഗോള സാന്നിധ്യമായി മാറിയ ‘ശാലോം ടൈഡിംഗ്സും’ ‘ശാലോം വേൾഡും’ ആറ് വീതം പുരസ്‌ക്കാരങ്ങളാണ് ഇത്തവണ സ്വന്തമാക്കിയത്. സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നോർത്ത് അമേരിക്കയിലെ ‘കാത്തലിക് മീഡിയ അസോസിയേഷൻ’ ഏർപ്പെടുത്തിയ ഗബ്രിയേൽ അവാർഡ്, കാത്തലിക് പ്രസ് അവാർഡ് എന്നീ വിഭാഗങ്ങളിലാണ് ശാലോം മീഡിയ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.
Don’t want to skip an update or a post?