യു.കെ: ‘വരുവിൻ കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ,’ (സങ്കീ. 46:8) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ശാലോം ഫെസ്റ്റിവെൽ ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. ജൂൺ ഒൻപത് ഉച്ചതിരിഞ്ഞ് 4.00മുതൽ 11 വൈകിട്ട് 3.00വരെയുള്ള ഫെസ്റ്റിവെലിന് വൂസ്റ്റർഷെയറിലെ പയനിയർ സെന്ററാണ് വേദി. മുതിർന്നവർക്ക് മലയാളത്തിലും യുവജനങ്ങൾക്കും കുട്ടികൾക്കും ഇംഗ്ലീഷിലുമായാണ് ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്. ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ എന്നിവരാണ് മുതിർന്നവരുടെ
മെൽബൺ: വിശ്വാസീസമൂഹത്തിന്റെ സ്തുതിഗീതങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ദ്വിതീയ അധ്യക്ഷനായി ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ അഭിഷിക്തനായി. മെൽബണിലെ ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കൽദായ ദൈവാലയത്തിൽ നൂറുകണക്കിന് സീറോ മലബാർ സഭാംഗങ്ങളുടെയും മന്ത്രിമാരുൾപ്പെടെയുള്ള വിശിഷ്ടാതിഥികളും സാന്നിധ്യത്തിലായിരുന്നു മെത്രാഭിഷേകം. ഓസ്ട്രേലിയൻ സഭാംഗങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയായിരുന്നു മുഖ്യകാർമികൻ. നിയുക്ത ബിഷപ്പ് ഉൾപ്പെടെയുള്ള കാർമികർ പ്രദക്ഷിണമായി ദൈവാലയലേക്ക്
ബർമിംങ്ഹാം: യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരമെന്ന ഖ്യാതി നേടിയ ‘സുവാറ’ ബൈബിൾ ക്വിസിന്റെ ഫൈനലിന് തയാറെടുത്ത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. ബൈബിളിനോടുള്ള ആഭിമുഖ്യം വളർത്തുക, തിരുവചന പഠനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസാണ് ‘സുവാറ’. ജൂൺ 10 നാണ് ‘സുവാറ 2023’ന്റെ ഫൈനൽ. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി (08- 10, 11- 13, 14- 17, 18+) തിരിച്ച്
കീവ്: കത്തോലിക്കാ സഭയ്ക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് യുക്രേനിയൻ ഓർത്തഡോക്‌സ് സഭ. മേയ് 24ന് സമ്മേളിച്ച യുക്രേനിയൻ ഓർത്തഡോക്‌സ് മെത്രാന്മാരുടെ കൗൺസിലാണ് ഐക്യകണ്‌ഠേന ഈ തീരുമാനം പ്രഖ്യാപിച്ചത്. ആരാധനക്രമം ജൂലിയൻ കലണ്ടറിൽനിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തുടർന്നാണ് കത്തോലിക്കാ സഭയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ യുക്രൈനിലെ ഓർത്തഡോക്‌സ സഭയ്ക്ക് വഴി ഒരുങ്ങിയത്. ഈസ്റ്റർ, ത്രീത്വത്തിന്റെ തിരുനാൾ തുടങ്ങിയ ചുരുക്കം ചില തിരുനാളുകൾ ഒഴിച്ചുള്ള ബാക്കി എല്ലാ തിരുനാളുകളും ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാകും
മെൽബൺ രൂപത ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്; ശാലോം ടി.വിയിൽ തത്‌സമയം പോൾ സെബാസ്റ്റ്യൻ മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഇടയനായി മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ മേയ് 31ന് അഭിഷിക്തനാകും. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കുന്ന തിരുക്കർമങ്ങൾ ശാലോം ടി.വി തത്‌സമയം സംപ്രേഷണം ചെയ്യും. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കൽദായ
പന്തക്കുസ്ത തിരുനാൾ (മേയ് 28) ആത്മനിറവിൽ ആഘോഷിക്കാൻ സഹായിക്കുന്ന ചിന്തകൾ പ്രമുഖ വചനപ്രഘോഷകർ പങ്കുവെക്കുന്നു. ******* നമുക്കും ആശ്രയിക്കാം പരിശുദ്ധാത്മാവിൽ: ഫാ. സേവ്യർഖാൻ വട്ടായിൽ പരിശുദ്ധാത്മാവിന്റെ ശക്തി വിസ്‌ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിലാണ്. വിശുദ്ധർ പരിശുദ്ധാത്മശക്തിയിൽ ആശ്രയിച്ചു. പാപ്പമാരും അതേ ശക്തിയിലാശ്രയിച്ചു. ദൈവാത്മാവ് വിസ്മയകരമായ കരുതലോടെ അപ്പോഴെല്ലാം സഭയെ നയിച്ചുകൊണ്ടിരുന്നു. കാരണം തിരുസഭ പരിശുദ്ധാത്മാവിന്റെ
ഫ്‌ളോറിഡ: ജീവനോടെ പിറക്കാൻ സാധ്യതയില്ലാത്ത ഗർഭസ്ഥ ശിശുവിനോടുള്ള സ്‌നേഹത്തെപ്രതി ഗർഭച്ഛിദ്രത്തോട് ‘നോ’ പറഞ്ഞ് സ്വജീവൻവരെ അപകടത്തിലാക്കിയ അമ്മമാരുടെ കൂട്ടത്തിലെ മലയാളി ഡോക്ടറമ്മ! ഫ്‌ളോറിഡയിൽ സേവനം ചെയ്യുന്ന ഡോ. ഹിമ ഫെലിക്‌സിനെ ഇപ്രകാരം വിശേഷിപ്പിക്കാം. തലയോട്ടി വളരാത്ത ഗുരുതര രോഗാവസ്ഥയിലായ ഗർഭസ്ഥ ശിശുവിനുവേണ്ടിയായിരുന്നു ഈ സാഹസം എന്നറിയുമ്പോൾ ചിലർക്ക് തോന്നാം എന്തൊരു വിഡ്ഢിത്തമാണിതെന്ന്. എന്നാൽ, ജീവന്റെ മൂല്യം അറിയുന്നവർക്ക് സംശയമില്ല, ഡോ. ഹിമ ഒരു ഹീറോതന്നെ! ഗർഭച്ചിദ്രം വേണ്ടെന്ന പീഡിയാട്രിക് സ്‌പെഷലിസ്റ്റ് ഡോ. ഹിമയുടെ തീരുമാനത്തിനൊപ്പം കട്ടയ്ക്കുനിന്ന ജീവിത
യു.കെ: പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ചതിലൂടെ വിഖ്യാതമായ എയിൽസ്‌ഫോർഡിലേക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപത ക്രമീകരിക്കുന്ന മരിയൻ തീർത്ഥാടനം നാളെ, മേയ് 27ന് നടക്കും. കർമല നാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകുന്ന തീർത്ഥാടനത്തിൽ നൂറൂകണക്കിന് വിശ്വാസികൾ അണിചേരും. ഇത് ആറാം തവണയാണ് രൂപതയുടെ ആഭിമുഖ്യത്തിൽ എയിൽസ്‌ഫോർഡിലേക്ക് തീർത്ഥാടനം നടത്തുന്നത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഭാഗമായ ലണ്ടൻ, കാന്റർബറി റീജ്യണുകളാണ് തീർത്ഥാടനത്തിന്റെ ചുമതല നിർവഹിക്കുന്നത്.
Don’t want to skip an update or a post?